< സംഖ്യാപുസ്തകം 27 >
1 അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
Then came the daughters of Zelophehad, the sonne of Hepher, the sonne of Gilead, the sonne of Machir, the sonne of Manasseh, of the familie of Manasseh, the sonne of Ioseph (and the names of his daughters were these, Mahlah, Noah and Hoglah, and Milcah, and Tirzah)
2 അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സൎവ്വസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാൽ:
And stoode before Moses, and before Eleazar the Priest, and before the Princes, and all the assemblie, at the doore of the Tabernacle of the Congregation, saying,
3 ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവെച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവെക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേൎന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചതു; അവന്നു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല.
Our father dyed in the wildernes, and he was not among the assemblie of them that were assembled against the Lord in the companie of Korah, but died in his sinne, and had no sonnes.
4 ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേർ കുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കു ഒരു അവകാശം തരേണം.
Wherefore should the name of our father be taken away from among his familie, because he hath no sonne? giue vs a possession among the brethren of our father.
5 മോശെ അവരുടെ കാൎയ്യം യഹോവയുടെ മുമ്പാകെ വെച്ചു.
Then Moses brought their cause before the Lord.
6 യഹോവ മോശെയോടു അരുളിച്ചെയ്തതു:
And the Lord spake vnto Moses, saying,
7 സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവൎക്കു ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവൎക്കു കൊടുക്കേണം.
The daughters of Zelophehad speake right: thou shalt giue them a possession to inherite among their fathers brethren, and shalt turne the inheritance of their father vnto them.
8 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.
Also thou shalt speake vnto the children of Israel, saying, If a man die and haue no sonne, then ye shall turne his inheritaunce vnto his daughter.
9 അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാൎക്കു കൊടുക്കേണം.
And if he haue no daughter, ye shall giue his inheritance vnto his brethren.
10 അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാൎക്കു കൊടുക്കേണം.
And if he haue no brethren, ye shall giue his inheritance vnto his fathers brethren.
11 അവന്റെ അപ്പന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാൎച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം; അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.
And if his father haue no brethren, ye shall giue his inheritance vnto his next kinsman of his familie, and he shall possesse it: and this shall be vnto the children of Israel a law of iudgement, as the Lord hath commanded Moses.
12 അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.
Againe the Lord said vnto Moses, Go vp into this mount of Abarim, and behold ye lande which I haue giuen vnto the children of Israel.
13 അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
And when thou hast seene it, thou shalt be gathered vnto thy people also, as Aaron thy brother was gathered.
14 സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാൎയ്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ.
For ye were disobedient vnto my worde in the desert of Zin, in the strife of the assemblie, to sanctifie me in the waters before their eyes. That is the water of Meribah in Kadesh in the wildernesse of Zin.
Then Moses spake vnto the Lord, saying,
16 യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവൎക്കു മുമ്പായി പോകുവാനും അവൎക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
Let the Lord God of the spirits of all flesh appoint a man ouer the Congregation,
17 അകത്തുകൊണ്ടു വരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
Who may goe out and in before them, and leade them out and in, that the Congregation of the Lord be not as sheepe, which haue not a shepheard.
18 യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു അവന്റെ മേൽ കൈവെച്ചു
And the Lord said vnto Moses, Take thee Ioshua the sonne of Nun, in whom is the Spirite, and put thine handes vpon him,
19 അവനെ പുരോഹിതനായ എലെയാസാരിന്റെയും സൎവ്വസഭയുടെയും മുമ്പാകെ നിൎത്തി അവർ കാൺകെ അവന്നു ആജ്ഞ കൊടുക്ക.
And set him before Eleazar the Priest, and before all the Congregation, and giue him a charge in their sight.
20 യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വെക്കേണം.
And giue him of thy glory, that all the Congregation of ye children of Israel may obey.
21 അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സൎവ്വസഭയും അവന്റെ വാക്കുപ്രകാരം പോകയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
And he shall stande before Eleazar the Priest, who shall aske counsell for him by the iudgement of Vrim before the Lord: at his worde they shall goe out, and at his worde they shall come in, both he, and all the children of Israel with him and all the Congregation.
22 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സൎവ്വസഭയുടെയു മുമ്പാകെ നിൎത്തി.
So Moses did as the Lord had commanded him, and he tooke Ioshua, and set him before Eleazar the Priest, and before all the Congregation.
23 അവന്റെമേൽ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന്നു ആജ്ഞ കൊടുത്തു.
Then he put his handes vpon him, and gaue him a charge, as the Lord had spoken by the hand of Moses.