< സംഖ്യാപുസ്തകം 26 >

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:
Tukun mas upa sac, LEUM GOD El fahk nu sel Moses ac Eleazar wen natul Aaron,
2 യിസ്രായേൽമക്കളുടെ സൎവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നുപ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.
“Oru sie oaoa lulap ke pisen mwet uh ke sou nukewa in kais sie sruf lun Israel, ke mukul nukewa yac longoulyak matwa su fal in wi mweun.”
3 അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോൎദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽവെച്ചു അവരോടു:
Moses ac Eleazar pangon mukul nukewa in toeni in acn mwesis lun Moab, kutulap in Infacl Jordan, tulanang Jericho. Eltal fahk nu selos,
4 യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.
“Kowos in oakla mukul nukewa ma yac longoulyak,” oana LEUM GOD El sapkin nu sel Moses. Pa inge mwet Israel su tuku liki facl Egypt:
5 യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;
Sruf lal Reuben pa inge (Reuben pa wounse mukul natul Jacob): sou lulap lal Hanoch, lal Pallu,
6 ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കൎമ്മിയിൽനിന്നു കൎമ്മ്യകുടുംബം.
lal Hezron, ac lal Carmi.
7 ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതുപേർ.
Pisen mukul ke sou lulap inge kewa oasr ke angngaul tolu tausin itfoko tolngoul.
8 പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.
Fwilin tulik natul Pallu pa Eliab,
9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;
ac wen natul inge: Nemuel, Dathan, ac Abiram. (Dathan ac Abiram pa tuh solla in mwet kol lun mwet uh. Eltal tuh lainul Moses ac Aaron ke eltal srola wela mwet ke u lal Korah ke pacl se elos tunyuna lain LEUM GOD.
10 ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീൎന്നു.
Infohk uh mangelik ac okomulosla, ac elos misa welul Korah ac mwet lal ke pacl se e uh onela mwet luofoko lumngaul. Lumah se inge tuh sie mwe akul in sensenkakin mwet Israel nukewa.
11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
Tusruktu wen natul Korah tiana anwukla.)
12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;
Sruf lal Simeon pa inge: sou lulap lal Nemuel, lal Jamin, lal Jachin,
13 സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.
lal Zerah, ac lal Shaul.
14 ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
Pisen mukul ke sou lulap inge kewa oasr ke longoul luo tausin luofoko.
15 ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;
Sruf lal Gad pa inge: sou lulap lal Zephon, lal Haggi, lal Shuni,
16 ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏൎയ്യകുടുംബം;
lal Ozni, lal Eri,
17 അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.
lal Arod, ac lal Areli.
18 അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke angngaul tausin lumfoko.
19 യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവെച്ചു മരിച്ചുപോയി.
Sruf lal Judah pa inge: (Wen luo natul Judah pa Er ac Onan, tuh eltal misa na in acn Canaan.)
20 യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.
Sou lulap lal Shelah, lal Perez, ac lal Zerah.
21 ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.
Fwilin tulik natul Perez pa tulik natul Hezron, ac tulik natul Hamul.
22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke itngoul onkosr tausin lumfoko.
23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;
Sruf lal Issachar pa inge: sou lulap lal Tola, lal Puah,
24 യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.
lal Jashub, ac lal Shimron.
25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke onngoul akosr tausin tolfoko.
26 സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്നു യഹ്ലേല്യകുടുംബം.
Sruf lal Zebulun pa inge: sou lulap lal Sered, lal Elon, ac lal Jahleel.
27 അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke onngoul tausin lumfoko.
28 യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.
Sruf luo lal Joseph, pa Manasseh ac Ephraim, wen luo natul.
29 മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീൎയ്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.
Sruf lal Manasseh pa inge: Machir wen natul Manasseh pa papa tumal Gilead, ac sou lulap takla inge, takme tokol Gilead, su papa matu tumalos:
30 ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽ നിന്നു ഈയേസെൎയ്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.
sou lulap lal Iezer, lal Helek,
31 അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽനിന്നു ശേഖെമ്യകുടുംബം;
lal Asriel, lal Shechem,
32 ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെൎയ്യകുടുംബം.
lal Shemida, ac lal Hepher.
33 ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
Zelophehad wen natul Hepher, wangin wen natul, a acn mukena — inelos pa Mahlah, Noah, Hoglah, Milcah, ac Tirzah.
34 അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.
Pisen mukul ke sou lulap inge kewa oasr ke lumngaul luo tausin ac itfoko.
35 എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെൎയ്യകുടുംബം; തഹനിൽനിന്നു തഹന്യകുടുംബം,
Sruf lal Ephraim pa inge: sou lulap lal Shuthelah, lal Becher, ac lal Tahan.
36 ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം.
Sou lulap lal Eran mutawauk yorol Shuthelah.
37 അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറുപേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
Pisen mukul ke sou lulap inge kewa oasr ke tolngoul luo tausin ac lumfoko. Sou lulap inge kewa ma tuku kacl Joseph.
38 ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം;
Sruf lal Benjamin pa inge: sou lulap lal Bela, lal Ashbel, lal Ahiram,
39 ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.
lal Shephupham, ac lal Hupham.
40 ബേലിയുടെ പുത്രന്മാർ അൎദ്ദും നാമാനും ആയിരുന്നു; അൎദ്ദിൽനിന്നു അൎദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.
Sou lulap lal Ard ac lal Naaman mutawauk kacl Bela.
41 ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke angngaul limekosr tausin ac onfoko.
42 ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
Sruf lal Dan pa inge: sou lulap lal Shuham.
43 ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനൂറുപേർ.
Pisen mukul ke sou lulap se inge oasr ke onngoul akosr tausin ac angfoko.
44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.
Sruf lal Asher pa inge: sou lulap lal Imnah, lal Ishvi, ac lal Beriah.
45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെൎയ്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.
Sou lulap lal Heber ac lal Malchiel mutawauk kacl Beriah.
46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.
Oasr acn se natul Asher, inel pa Serah.
47 ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke lumngaul tolu tausin ac angfoko.
48 നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;
Sruf lal Naphtali pa inge: sou lulap lal Jahzeel, lal Guni,
49 യേസെരിൽനിന്നു യേസെൎയ്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യകുടുംബം.
lal Jezer, ac lal Shillem.
50 ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറുപേർ.
Pisen mukul ke sou lulap inge kewa oasr ke angngaul limekosr tausin ac angfoko.
51 യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതുപേർ.
Pisen mukul Israel nukewa toeni orala tausin onfoko sie ac itfoko tolngoul.
52 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
LEUM GOD El fahk nu sel Moses,
53 ഇവൎക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.
“Kitalik acn uh nu sin sruf nukewa, fal nu ke pisen mwet ke kais sie sruf.
54 ആളേറെയുള്ളവൎക്കു അവകാശം ഏറെയും ആൾ കുറവുള്ളവൎക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
Nu sin sie sruf lulap kom fah sang sie acn yohk tuh in acn selos, ac nu sin sie sruf srisrik kom fah sang sie acn srisrik tuh in acn selos. Sang nu sin sruf nukewa sie acn fal nu ke pisalos.
55 ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവൎക്കു അവകാശം ലഭിക്കേണം.
Tusruktu acn an ac fah kitakatelik ke fa; fal nu ke inen papa tumun kais sie sruf.
56 ആൾ ഏറെയുള്ളവൎക്കും കുറെയുള്ളവൎക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
Sruf lulap ac fah usrui acn lulap, ac sruf srisrik ac fah usrui acn srisrik.
57 ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേൎശോനിൽനിന്നു ഗേൎശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാൎയ്യകുടുംബം.
Sruf lal Levi pa inge: sou lulap lal Gershon, lal Kohath, ac lal Merari.
58 ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.
Fwilin tulik natulos pa ke sou lal Libni, lal Hebron, lal Mahli, lal Mushi, ac lal Korah. Kohath pa papa tumal Amram,
59 അമ്രാമിന്റെ ഭാൎയ്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിൎയ്യാമിനെയും പ്രസവിച്ചു.
su tuh payukyak sel Jochebed, acn natul Levi. Jochebed el tuh isusla in acn Egypt, ac el osweang nu sel Amram wen luo: Aaron ac Moses, ac acn se, Miriam.
60 അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.
Oasr wen akosr natul Aaron: inelos pa Nadab, Abihu, Eleazar, ac Ithamar.
61 എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.
Nadab ac Abihu eltal misa ke sripen eltal tuh orek kisa nu sin LEUM GOD ke sie e tia mutal.
62 ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവൎക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
Pisen mukul in sruf lal Levi su malem seyak matwa, oasr ke tausin longoul tolu. Elos oaoala sayen mwet Israel nukewa, ke sripen wangin acn itukyang lalos ke acn lun Israel.
63 യെരീഹോവിന്റെ സമീപത്തു യോൎദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ.
Sou lulap inge nukewa simla sel Moses ac Eleazar pacl se elos eis oaoa lulap ke mwet Israel in acn mwesis lun Moab, su oan layen nu kutulap ke Infacl Jordan tulanang Jericho.
64 എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
Wangin siefanna mukul lula ke oaoa se meet ma Moses ac Aaron tuh oru yen mwesis Sinai.
65 അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
LEUM GOD El tuh fahk mu elos nukewa ac misa yen mwesis, sayal Caleb wen natul Jephunneh, ac Joshua wen natul Nun.

< സംഖ്യാപുസ്തകം 26 >