< സംഖ്യാപുസ്തകം 25 >
1 യിസ്രായേൽ ശിത്തീമിൽ പാൎക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
इस्राएल सित्तीमम बसे र पुरुषहरूले मोआबका स्त्रीहरूसँग व्यभिचार गर्न थाले,
2 അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
किनभने मोआबीहरूले उनीहरूका देवताहरूलाई बलिदान चढाउन मानिसहरूलाई बोलाएका थिए ।
3 യിസ്രായേൽ ബാൽപെയോരിനോടു ചേൎന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
इस्राएलका मानिसहरूले पोरको बाललाई पुज्न थाले, र परमप्रभुको क्रोध इस्राएल विरुद्ध दन्कियो ।
4 യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
परमप्रभुले मोशालाई भन्नुभयो, “मानिसहरूका अगुवा सबैलाई मार् तिनीहरूलाई चर्को घाममा मेरो सामु झुन्डा, ताकि मेरो भयङ्कर क्रोध इस्राएलबाट हटेर जाओस् ।
5 മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേൎന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു.
त्यसैले मोशाले इस्राएलका अगुवाहरूलाई भने, “पोरको बालको पूजामा सहभागी हुने सबैलाई मार्नुपर्छ ।”
6 എന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സൎവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു.
अनि इस्राएलका मानिसहरूमध्ये एक जना आयो र मिद्यानी महिलालाई त्यसको परिवारका सदस्यहरू माझ ल्यायो । यो घटना मोशा र इस्राएलका सबै समुदाय भेट हुने पालको सामु रोइरहँदा भएको थियो ।
7 അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു,
जब पुजारी हारूनका नाति एलाजारका छोरा पीनहासले त्यो देखे, तिनी समुदायको बिचबाट उठेर गए अनि हातमा भाला लिए ।
8 ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.
तिनी त्यो इस्राएली पुरुषको पछि-पछि पालभित्र गए र तिनीहरूले इस्राएली पुरुष र महिला दुवैलाई भालाले रोपे । त्यसैले परमेश्वरले इस्राएलका मानिसहरूमाथि पठाउनुभएको विपत्ति रोकियो ।
9 ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ.
त्यो विपत्तिद्वारा मर्नेहरूको सङ्ख्या चौबिस हजार थियो ।
10 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
परमप्रभुले मोशालाई भन्नुभयो,
11 ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
“पुजारी हारूनका नाति एलाजारका छोरा पीनहासले इस्राएलका मानिसहरूबाट मेरो क्रोधलाई टारेको छ, किनभने तिनी तिनीहरू माझ मेरो जोसले जोसिला भएका थिए । त्यसैले मैले इस्राएलका मानिसहरूलाई मेरो क्रोधमा विनाश गरिनँ ।
12 ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.
यसकारण परमप्रभु भन्नुहुन्छ, “म मेरो शान्तिको करार पीनहासलाई दिँदै छु ।
13 അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകും എന്നു നീ പറയേണം.
त्यो र त्यसपछिका त्यसका सन्तानहरूका निम्ति पुजारीको पद अनन्तको करार हुने छ, किनभने त्यो मेरो अर्थात् त्यसको परमेश्वरको निम्ति जोसिलो भयो । मिद्यानी महिलासँगै मारिएको
14 മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.
इस्राएली पुरुषको नाउँ शिमियोनको कुलका अगुवा सालूका छोरा जिम्री थियो ।
15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
त्यो मारिएको मिद्यानी महिलाको नाउँ सूरकी छोरी कोजबी थियो ।
16 പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു,
त्यसैले परमप्रभुले मोशालाई भन्नुभयो,
17 നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ
“मिद्यानीहरूलाई शत्रुहरूलाई झैँ व्यवहार गर् र तिनीहरूलाई आक्रमण गर्,
18 എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
किनभने तिनीहरूले तिनीहरूका छलद्वारा शत्रुहरूलाई झैँ व्यवहार गरे । तिनीहरूले पोरको र पोरको विषयमा आएको विपत्तिको दिनमा मारिएकी तिनीहरूकी बहिनी कोजबीको सन्दर्भमा तिमीहरूलाई दुष्टतातिर लगे ।