< സംഖ്യാപുസ്തകം 23 >
1 അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിൎത്തുക എന്നു പറഞ്ഞു.
ଏଥିଉତ୍ତାରେ ବିଲୀୟମ୍ ବାଲାକଙ୍କୁ କହିଲା, “ଏହି ସ୍ଥାନରେ ମୋʼ ପାଇଁ ସାତଗୋଟି ଯଜ୍ଞବେଦି ନିର୍ମାଣ କର ଓ ଏହି ସ୍ଥାନରେ ମୋʼ ପାଇଁ ସାତ ଗୋବତ୍ସ ଓ ସାତ ମେଷ ଆୟୋଜନ କର।”
2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
ତହିଁରେ ବାଲାକ ବିଲୀୟମ୍ର କଥାନୁସାରେ କଲେ; ପୁଣି, ବାଲାକ ଓ ବିଲୀୟମ୍ ପ୍ରତ୍ୟେକ ଯଜ୍ଞବେଦିରେ ଏକ ଏକ ଗୋବତ୍ସ ଓ ଏକ ଏକ ମେଷ ଉତ୍ସର୍ଗ କଲେ।
3 പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദൎശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി.
ତହୁଁ ବିଲୀୟମ୍ ବାଲାକଙ୍କୁ କହିଲା, “ତୁମ୍ଭେ ଆପଣା ହୋମବଳି ନିକଟରେ ଠିଆ ହୁଅ, ମୁଁ ଯିବି କେଜାଣି ସଦାପ୍ରଭୁ ମୋତେ ସାକ୍ଷାତ କରିବାକୁ ଆସିବେ; ଆଉ ସେ ଯାହା ମୋତେ ଦେଖାଇବେ, ତାହା ମୁଁ ତୁମ୍ଭକୁ କହିବି।” ପୁଣି, ସେ ଏକ ଉଚ୍ଚସ୍ଥାନକୁ ଗଲା।
4 ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ସେତେବେଳେ ପରମେଶ୍ୱର ବିଲୀୟମ୍କୁ ସାକ୍ଷାତ କଲେ; ତହିଁରେ ସେ ତାହାଙ୍କୁ କହିଲା, “ମୁଁ ସାତ ଯଜ୍ଞବେଦି ପ୍ରସ୍ତୁତ କରିଅଛି ଓ ମୁଁ ପ୍ରତ୍ୟେକ ଯଜ୍ଞବେଦିରେ ଏକ ଗୋବତ୍ସ ଓ ଏକ ମେଷ ଉତ୍ସର୍ଗ କରିଅଛି।”
5 എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
ସେତେବେଳେ ସଦାପ୍ରଭୁ ବିଲୀୟମ୍ର ମୁଖରେ ଏକ ବାକ୍ୟ ଦେଇ ତାହାକୁ କହିଲେ, “ତୁମ୍ଭେ ବାଲାକ ନିକଟକୁ ଫେରିଯାଅ, ପୁଣି, ତାହାକୁ ଏହିପରି କୁହ।”
6 അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു.
ତହିଁରେ ସେ ତାଙ୍କ ନିକଟକୁ ଫେରିଗଲା, ସେହି ସମୟରେ ଦେଖ, ସେ ଆପଣା ହୋମବଳି ନିକଟରେ ଠିଆ ହୋଇଥିଲେ, ସେ ଓ ମୋୟାବର ଅଧିପତି ସମସ୍ତେ (ଠିଆ ହୋଇଥିଲେ)।
7 അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂൎവ്വപൎവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
ତହୁଁ ସେ ଆପଣା ପ୍ରସଙ୍ଗ ନେଇ କହିଲା, “ବାଲାକ ଅରାମଠାରୁ, ମୋୟାବର ରାଜା ପୂର୍ବଦିଗସ୍ଥିତ ପର୍ବତଶ୍ରେଣୀରୁ ମୋତେ ଆଣିଅଛି; ‘ଆସ, ଆମ୍ଭ ନିମନ୍ତେ ଯାକୁବକୁ ଅଭିଶାପ ଦିଅ;’ ପୁଣି, ‘ଆସ, ଇସ୍ରାଏଲକୁ ଅଭିଶପ୍ତ କର।’
8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
ପରମେଶ୍ୱର ଯାହାକୁ ଅଭିଶାପ ଦେଇ ନାହାନ୍ତି, ମୁଁ କିପରି ତାହାକୁ ଅଭିଶାପ ଦେବି? ସଦାପ୍ରଭୁ ଯାହାକୁ ଅଭିଶପ୍ତ କରି ନାହାନ୍ତି, ମୁଁ କିପରି ତାହାକୁ ଅଭିଶପ୍ତ କରିବି?
9 ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദൎശിക്കുന്നു; ഇതാ തനിച്ചു പാൎക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
କାରଣ ଶୈଳମାଳାର ଶିଖରରୁ ମୁଁ ତାହାକୁ ଦେଖୁଅଛି ଓ ଗିରିଶ୍ରେଣୀରୁ ମୁଁ ତାହାକୁ ଦର୍ଶନ କରୁଅଛି। ଦେଖ, ଏହି ଲୋକମାନେ ଅଲଗା ବାସ କରନ୍ତି, ସେମାନେ ଅନ୍ୟ ଦେଶୀୟମାନଙ୍କ ମଧ୍ୟରେ ଗଣିତ ହେବେ ନାହିଁ।
10 യാക്കോബിന്റെ ധൂളിയെ ആൎക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആൎക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
ଯାକୁବର ଧୂଳି କିଏ ଗଣିପାରେ ଅବା ଇସ୍ରାଏଲର ଚତୁର୍ଥାଂଶର ସଂଖ୍ୟା କିଏ କହିପାରେ; ଧାର୍ମିକର ମରଣ ମୁଁ ମରେ, ମୋହର ଶେଷାବସ୍ଥା ତାହାର ତୁଲ୍ୟ ହେଉ।”
11 ബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
ଏଥିରେ ବାଲାକ ବିଲୀୟମ୍କୁ କହିଲେ, “ତୁମ୍ଭେ ଆମ୍ଭ ପ୍ରତି ଏ କି କଲ? ଆମ୍ଭର ଶତ୍ରୁମାନଙ୍କୁ ଅଭିଶାପ ଦେବା ପାଇଁ ଆମ୍ଭେ ତୁମ୍ଭକୁ ନେଇଗଲୁ, ଆଉ ଦେଖ, ତୁମ୍ଭେ ସେମାନଙ୍କୁ ସର୍ବୋତୋଭାବେ ଆଶୀର୍ବାଦ କଲ।”
12 അതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
ତହିଁରେ ସେ ଉତ୍ତର ଦେଇ କହିଲା, “ସଦାପ୍ରଭୁ ମୋʼ ମୁଖରେ ଯେଉଁ କଥା ଦିଅନ୍ତି, ସାବଧାନ ହୋଇ ତାହା ହିଁ କହିବା କି ମୋହର ଉଚିତ ନୁହେଁ?”
13 ബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
ଏଉତ୍ତାରେ ବାଲାକ କହିଲେ, “ଆମ୍ଭେ ନିବେଦନ କରୁଅଛୁ, ତୁମ୍ଭେ ଯେଉଁ ସ୍ଥାନରୁ ସେମାନଙ୍କୁ ଦେଖି ପାରିବ, ଏପରି ଅନ୍ୟ ଏକ ସ୍ଥାନକୁ ଆମ୍ଭ ସଙ୍ଗେ ଆସ; ତୁମ୍ଭେ କେବଳ ସେମାନଙ୍କର ଶେଷସୀମାସ୍ଥିତ ଲୋକମାନଙ୍କୁ ଦେଖିବ, ମାତ୍ର ସମସ୍ତଙ୍କୁ ଦେଖି ପାରିବ ନାହିଁ; ସେହିଠାରୁ ଆମ୍ଭ ନିମନ୍ତେ ସେମାନଙ୍କୁ ଅଭିଶାପ ଦିଅ।”
14 ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
ସେତେବେଳେ ବାଲାକ ତାହାକୁ ପିସ୍ଗାର ପୃଷ୍ଠସ୍ଥିତ ସୋଫୀମ୍ କ୍ଷେତ୍ରକୁ ନେଇଯାଇ ସେହି ସ୍ଥାନରେ ସାତ ବେଦି ନିର୍ମାଣ କଲେ, ପୁଣି, ପ୍ରତ୍ୟେକ ବେଦିରେ ଏକ ଏକ ଗୋବତ୍ସ ଓ ଏକ ଏକ ମେଷ ଉତ୍ସର୍ଗ କଲେ।
15 പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
ତହୁଁ ସେ ବାଲାକଙ୍କୁ କହିଲା, “ମୁଁ ଯେପର୍ଯ୍ୟନ୍ତ ସେହି ସ୍ଥାନରେ ପରମେଶ୍ୱରଙ୍କ ସହିତ ସାକ୍ଷାତ କରିବି, ସେପର୍ଯ୍ୟନ୍ତ ତୁମ୍ଭେ ଏହି ସ୍ଥାନରେ ଆପଣା ହୋମବଳି ନିକଟରେ ଠିଆ ହୋଇଥାଅ।”
16 യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
ଏଥିରେ ସଦାପ୍ରଭୁ ବିଲୀୟମ୍ ସହିତ ସାକ୍ଷାତ କଲେ, ପୁଣି, ତାହାର ମୁଖରେ ଗୋଟିଏ, ବାକ୍ୟ ଦେଇ ତାହାକୁ କହିଲେ, “ତୁମ୍ଭେ ବାଲାକ ନିକଟକୁ ଫେରିଯାଇ ତାହାକୁ ଏହି କଥା କହିବ।”
17 അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
ତହୁଁ ସେ ତାଙ୍କ ନିକଟକୁ ଆସିଲା, ଆଉ ଦେଖ, ସେ ଆପଣା ହୋମବଳି ନିକଟରେ ଠିଆ ହୋଇଥିଲେ, ଆଉ ମୋୟାବର ଅଧିପତିମାନେ ତାଙ୍କ ସଙ୍ଗରେ ଥିଲେ। ତେବେ ବାଲାକ ତାକୁ ପଚାରିଲେ, “ସଦାପ୍ରଭୁ କଅଣ କହିଅଛନ୍ତି?”
18 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
ତହିଁରେ ସେ ଆପଣା ପ୍ରସଙ୍ଗ ନେଇ କହିଲା, “ହେ ବାଲାକ, ଉଠ, ଶ୍ରବଣ କର; ହେ ସିପ୍ପୋରର ପୁତ୍ର, ମୋʼ କଥାରେ କର୍ଣ୍ଣପାତ କର।
19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവൎത്തിക്കാതിരിക്കുമോ?
ପରମେଶ୍ୱର ମନୁଷ୍ୟ ନୁହନ୍ତି ଯେ, ସେ ମିଥ୍ୟା କହିବେ; କିଅବା ସେ ମନୁଷ୍ୟର ସନ୍ତାନ ନୁହନ୍ତି ଯେ, ସେ ଅନୁତାପ କରିବେ; ସେ କହିଅଛନ୍ତି, ଆଉ ସେ କି ତାହା କରିବେ ନାହିଁ? ସେ କହିଅଛନ୍ତି, ଆଉ ତାହା କି ସେ ସିଦ୍ଧ କରିବେ ନାହିଁ?
20 അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
ଦେଖ, ମୁଁ ଆଶୀର୍ବାଦ କରିବାକୁ ଆଜ୍ଞା ପାଇଅଛି; ପୁଣି, ସେ ଆଶୀର୍ବାଦ କରିଅଛନ୍ତି, ଏଣୁ ମୁଁ ତାହା ଅନ୍ୟଥା କରି ନ ପାରେ।
21 യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദൎശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
ସେ ଯାକୁବ ମଧ୍ୟରେ ଅଧର୍ମ ଦୃଷ୍ଟିଗୋଚର କରି ନାହାନ୍ତି, କିଅବା ସେ ଇସ୍ରାଏଲ ମଧ୍ୟରେ ଉପଦ୍ରବ ଦେଖି ନାହାନ୍ତି; ସେମାନଙ୍କର ପରମେଶ୍ୱର ସଦାପ୍ରଭୁ ସେମାନଙ୍କ ସଙ୍ଗରେ ଅଛନ୍ତି, ପୁଣି, ରାଜାର ଜୟଧ୍ୱନି ସେମାନଙ୍କ ମଧ୍ୟରେ ଅଛି।
22 ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
ପରମେଶ୍ୱର ସେମାନଙ୍କୁ ମିସରରୁ ବାହାର କରି ଆଣୁଅଛନ୍ତି; ଅରଣା ଷଣ୍ଢ ତୁଲ୍ୟ ସେମାନଙ୍କର ବଳ।
23 ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവൎത്തിച്ചിരിക്കുന്നു എന്നേ പറയാവു.
ନିତାନ୍ତ ଯାକୁବ ପାଇଁ କୌଣସି ଗଣକତା ନାହିଁ, କିଅବା ଇସ୍ରାଏଲ ପାଇଁ କୌଣସି ମନ୍ତ୍ର ନାହିଁ; ଏହିକ୍ଷଣି ଯାକୁବ ଓ ଇସ୍ରାଏଲ ବିଷୟରେ କୁହାଯିବ, ‘ପରମେଶ୍ୱର କି କର୍ମ କରିଅଛନ୍ତି!’
24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
ଦେଖ, ସେହି ଲୋକସମୂହ ସିଂହୀ ପରି ଉଠୁଅଛନ୍ତି; ପୁଣି, ସେ ସିଂହ ପରି ଆପଣାକୁ ଉଠାଉଅଛି; ଯେପର୍ଯ୍ୟନ୍ତ ସେ ଶିକାର ଭୋଜନ ନ କରେ ଓ ହତ ଲୋକମାନଙ୍କର ରକ୍ତ ପାନ ନ କରେ, ସେପର୍ଯ୍ୟନ୍ତ ଶୟନ କରିବ ନାହିଁ।”
25 അപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
ଏଥିଉତ୍ତାରେ ବାଲାକ ବିଲୀୟମ୍କୁ କହିଲେ, “ତୁମ୍ଭେ ସେମାନଙ୍କୁ କିଛି ଅଭିଶାପ ଦିଅ ନାହିଁ, କିଅବା ସେମାନଙ୍କୁ କିଛି ଆଶୀର୍ବାଦ କର ନାହିଁ।”
26 ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
ତହିଁରେ ବିଲୀୟମ୍ ଉତ୍ତର ଦେଇ ବାଲାକଙ୍କୁ କହିଲା, “ସଦାପ୍ରଭୁ ମୋତେ ଯାହା କିଛି କହିବେ, ତାହା ହିଁ ମୁଁ କରିବି; ଏହା କି ମୁଁ ତୁମ୍ଭକୁ କହି ନାହିଁ?”
27 ബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
ତହୁଁ ବାଲାକ ବିଲୀୟମ୍କୁ କହିଲେ, “ବିନୟ କରୁଅଛୁ, ଆସ, ଆମ୍ଭେ ତୁମ୍ଭକୁ ଅନ୍ୟ ଏକ ସ୍ଥାନକୁ ନେଇଯିବା; ହୋଇପାରେ, ସେହି ସ୍ଥାନରେ ଆମ୍ଭ ନିମନ୍ତେ ସେମାନଙ୍କୁ ଅଭିଶାପ ଦେବାର ପରମେଶ୍ୱରଙ୍କ ଦୃଷ୍ଟିରେ ଉପଯୁକ୍ତ ହେବ।”
28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.
ଏଣୁ ବାଲାକ ବିଲୀୟମ୍କୁ ମରୁଭୂମି ଅଭିମୁଖରେ ପିୟୋର ଶିଖରକୁ ନେଇଗଲେ।
29 ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിൎത്തുക എന്നു പറഞ്ഞു.
ତହିଁରେ ବିଲୀୟମ୍ ବାଲାକଙ୍କୁ କହିଲା, “ଏହି ସ୍ଥାନରେ ମୋʼ ପାଇଁ ସାତଗୋଟି ବେଦି ନିର୍ମାଣ କର ଓ ଏହି ସ୍ଥାନରେ ମୋʼ ନିମନ୍ତେ ସାତ ଗୋବତ୍ସ ଓ ସାତ ମେଷ ଆୟୋଜନ କର।”
30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
ତହୁଁ ବାଲାକ ବିଲୀୟମ୍ର କଥାନୁସାରେ କଲେ ଓ ପ୍ରତ୍ୟେକ ବେଦିରେ ଏକ ଏକ ଗୋବତ୍ସ ଓ ଏକ ଏକ ମେଷ ଉତ୍ସର୍ଗ କଲେ।