< സംഖ്യാപുസ്തകം 22 >

1 യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോൎദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
I táhli synové Izraelští a položili se na polích Moábských, nedocházeje k Jordánu, naproti Jerichu.
2 യിസ്രായേൽ അമോൎയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.
A viděl Balák, syn Seforův, všecko, co učinil Izrael Amorejskému.
3 ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
I bál se Moáb toho lidu velmi, proto že ho bylo mnoho, a svíral se pro přítomnost synů Izraelských.
4 മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‌രാജാവു സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
Protož řekl Moáb k starším Madianským: Tudíž toto množství požere všecko, což jest vůkol nás, jako sžírá vůl trávu polní. Byl pak Balák, syn Seforův, toho času králem Moábským.
5 അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാൎക്കുന്നു.
I poslal posly k Balámovi, synu Beorovu, do města Petor, kteréž jest při řece v zemi vlasti jeho, aby povolal ho, řka: Aj, lid vyšel z Egypta, aj, přikryl svrchek země, a usazuje se proti mně.
6 നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.
Protož nyní poď medle, zlořeč mně k vůli lidu tomuto, nebo silnější mne jest; snad svítězím nad ním, a porazím jej, aneb vyženu z země této. Vím zajisté, že komuž ty žehnáš, požehnaný bude, a komuž ty zlořečíš, bude zlořečený.
7 മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
Tedy šli starší Moábští a starší Madianští, nesouce v rukou svých peníze za zlořečení; i přišli k Balámovi, a vypravovali mu slova Balákova.
8 അവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാൎപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാൎത്തു.
On pak řekl jim: Pobuďte zde přes tuto noc, a dám vám odpověd, jakž mi mluviti bude Hospodin. I zůstala knížata Moábská s Balámem.
9 ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.
Přišel pak Bůh k Balámovi a řekl: Kdo jsou ti muži u tebe?
10 ബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
Odpověděl Balám Bohu: Balák, syn Seforův, král Moábský, poslal ke mně, řka:
11 പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Aj, lid ten, kterýž vyšel z Egypta, přikryl svrchek země; protož nyní poď, proklň mi jej, snad svítězím, bojuje s ním, a vyženu jej.
12 ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
I řekl Bůh k Balámovi: Nechoď s nimi, aniž zlořeč lidu tomu, nebo požehnaný jest.
13 ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
Tedy Balám vstav ráno, řekl knížatům Balákovým: Navraťte se do země své, nebo nechce mi dopustiti Hospodin, abych šel s vámi.
14 മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
A vstavše knížata Moábská, přišli k Balákovi a řekli: Nechtěl Balám jíti s námi.
15 ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
Tedy opět poslal Balák více knížat a znamenitějších, nežli první.
16 അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
Kteříž přišedše k Balámovi, řekli jemu: Toto praví Balák, syn Seforův: Nezpěčuj se, prosím, přijíti ke mně.
17 ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു എന്നു പറഞ്ഞു.
Nebo velikou ctí tě ctíti chci, a což mi koli rozkážeš, učiním; protož přiď, prosím, proklň mi lid tento.
18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല.
Odpovídaje pak Balám, řekl služebníkům Balákovým: Byť mi pak dal Balák plný dům svůj stříbra a zlata, nemohl bych přestoupiti slova Hospodina Boha svého, a učiniti proti němu malé neb veliké věci.
19 ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാൎപ്പിൻ എന്നു ഉത്തരം പറഞ്ഞു.
Nyní však zůstaňte, prosím, zde i vy také této noci, abych zvěděl, co dále mluviti bude Hospodin se mnou.
20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാൎയ്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
Přišed pak Bůh k Balámovi v noci, řekl jemu: Poněvadž proto, aby povolali tě, přišli muži tito, vstana, jdi s nimi, a však což přikáži tobě, to čiň.
21 ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
Tedy Balám vstav ráno, osedlal oslici svou, a bral se s knížaty Moábskými.
22 അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
Ale rozpálil se hněv Boží, proto že jel s nimi, a postavil se anděl Hospodinův na cestě, aby mu překazil; on pak seděl na oslici své, maje s sebou dva služebníky své.
23 യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
A když uzřela oslice anděla Hospodinova, an stojí na cestě, a meč jeho vytržený v ruce jeho, uhnula se s cesty, a šla polem. I bil ji Balám, aby ji navedl zase na cestu.
24 പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽനിന്നു.
A anděl Hospodinův stál na stezce u vinice mezi dvěma zídkami.
25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേൎത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
Viduci pak oslice anděla Hospodinova, přitiskla se ke zdi, přitřela také nohu Balámovi ke zdi; pročež opět bil ji.
26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.
Potom anděl Hospodinův šel dále, a stál v úzkém místě, kdež nebylo žádné cesty k uchýlení se na pravo neb na levo.
27 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു.
A viduci oslice anděla Hospodinova, padla pod Balámem; pročež rozhněval se velmi Balám, a bil oslici kyjem.
28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
I otevřel Hospodin ústa oslice, a řekla Balámovi: Cožť jsem učinila, že již po třetí mne biješ?
29 ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
Řekl Balám k oslici: To, že jsi mne v posměch uvedla. Ó bych měl meč v rukou, jistě bych tě již zabil.
30 കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറി നടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
Odpověděla oslice Balámovi: Zdaliž nejsem oslice tvá? Jezdíval jsi na mně, jak jsi mne dostal, až do dnes; zdaliž jsem kdy obyčej měla tak činiti tobě? Kterýž odpověděl: Nikdy.
31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
V tom otevřel Hospodin oči Balámovy, i uzřel anděla Hospodinova, an stojí na cestě, maje meč dobytý v ruce své; a nakloniv hlavy, poklonu učinil na tvář svou.
32 ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
I mluvil k němu anděl Hospodinův: Proč jsi bil oslici svou po třikrát? Aj, já vyšel jsem, abych se protivil tobě; nebo uchýlil jsi se s cesty přede mnou.
33 കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
Když viděla mne oslice, vyhnula mi již po třikrát; a byť mi se byla nevyhnula, již bych byl také tebe zabil, a jí živé nechal.
34 ബിലെയാം യഹോവയുടെ ദൂതനോടു: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽനിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
Odpověděl Balám andělu Hospodinovu: Zhřešilť jsem, nebo jsem nevěděl, že ty stojíš proti mně na cestě; protož nyní, jestliže se nelíbí tobě, raději navrátím se domů.
35 യഹോവയുടെ ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
Řekl anděl Hospodinův k Balámovi: Jdi s muži těmi, avšak slovo, kteréž mluviti budu tobě, to mluviti budeš. Tedy šel Balám s knížaty Balákovými.
36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അൎന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റുചെന്നു.
Uslyšev pak Balák o příchodu Balámovu, vyšel proti němu do města Moábského, kteréž bylo při řece Arnon, jenž jest při konci pomezí.
37 ബാലാക്ക് ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
I řekl Balák Balámovi: Zdaliž jsem víc než jednou neposílal pro tě? Pročež jsi tedy nepřišel ke mně? Proto-li, že bych tě náležitě uctiti nemohl?
38 ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
Odpověděl Balám Balákovi: Aj, již jsem přišel k tobě; nyní pak zdaliž všelijak budu co moci mluviti? Slovo, kteréž vložil Bůh v ústa má, to mluviti budu.
39 അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിൎയ്യത്ത് - ഹൂസോത്തിൽ എത്തി.
I bral se Balám s Balákem, a přijeli do města Husot.
40 ബാലാക്ക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാൎക്കും കൊടുത്തയച്ചു.
Kdežto nabiv Balák volů a ovec, poslal k Balámovi a k knížatům, kteříž s ním byli.
41 പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
Nazejtří pak ráno, pojav Balák Baláma, uvedl ho na výsosti modly Bál, odkudž shlédl i nejdalší díl lidu Izraelského.

< സംഖ്യാപുസ്തകം 22 >