< സംഖ്യാപുസ്തകം 19 >

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
І Господь промовляв до Мойсея та до Аарона, говорячи:
2 യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക.
„Промовляй до Ізраїлевих синів, і нехай вони ві́зьмуть для тебе безвадну руду ялівку, — що в ній нема вади, що на неї не накладали ярма́.
3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവെച്ചു അറുക്കയും വേണം.
І дасте її до священика Елеаза́ра, а він виведе її поза та́бір. І заріжуть її перед ним.
4 പുരോഹിതനായ എലെയാസാർ വിരല്കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.
І візьме Елеаза́р пальцем своїм її кро́ви, та й покро́пить кров'ю її пе́ред скинії заповіту сім раз.
5 അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
І спа́литься та я́лівка на його оча́х, — шкура її, і м'ясо її, і кров її з її нечистостями спа́литься.
6 പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.
І ві́зьме священик ке́дрове дерево, і ісо́п та че́рвень, та й кине до сере́дини погорі́лища тієї ялівки.
7 അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
І випере той священик шати свої та обмиє тіло своє в воді, а потім уві́йде до табо́ру. І буде той священик нечистий аж до ве́чора.
8 അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
А той, хто палить її, випере одежу свою в воді й обмиє тіло своє в воді, та й буде нечистий аж до вечора.
9 പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.
І збере чистий чоловік по́піл тієї я́лівки, і покладе поза табо́ром в чистому місці, — і буде це для громади Ізраїлевих синів на сховок для очища́льної води, — це жертва за гріх.
10 പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നു പാൎക്കുന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
А той, хто збирає попіл тієї ялівки, випере одежу свою, і буде нечистий аж до вечора. І це буде на вічну постанову для Ізраїлевих синів та для прихо́дька, що мешкає серед них тимчасо́во.
11 യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം.
А той, хто доторкається до всякого мертвого тіла люди́ни, то буде нечистий сім день.
12 അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല.
Він очи́ститься тим попелом дня третього та дня сьомого, — і буде чистий. А якщо він не очиститься дня третього та дня сьомого, — не буде чистий.
13 മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു.
Кожен, хто дото́ркується до померлого, до тіла люди́ни, що померла, і не очиститься, — він занечи́стив Господню скинію, і буде винищена душа та з Ізраїля, бо очища́льна вода не була покро́плена на нього, — нечистий він буде, нечистість його в ньому.
14 കൂടാരത്തിൽവെച്ചു ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിതു: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം.
Оце той зако́н: коли в наметі помре люди́на, то кожен, хто входить до того намету, та все, що в наметі, — буде нечисте сім день.
15 മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
І кожна відкрита посу́дина, що на ній нема міцно прив'язаного накриття́, нечиста вона.
16 വെളിയിൽവെച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
А кожен, хто доторкне́ться на поверхні поля до трупа від меча́, або до померлого, або до костей люди́ни, або до гро́бу, — буде нечистий сім день.
17 അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തിൽ ഇട്ടു അതിൽ ഉറവു വെള്ളം ഒഴിക്കേണം.
І ві́зьмуть для того нечистого — по́роху з погорі́лища жертви за гріх, і наллю́ть на нього живої води до по́суду.
18 പിന്നെ ശുദ്ധിയുള്ള ഒരുത്തൻ ഈസോപ്പു എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം.
А чистий чоловік ві́зьме ісо́пу, і вмочить у ту воду, та й покро́пить на того намета, і на всі посудини, і на душі ті, що були там, та на того, хто дото́ркується до тієї кістки, або до трупа, або до померлого, або до гро́бу.
19 ശുദ്ധിയുള്ളവൻ അശുദ്ധനായ്തീൎന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യക്കു അവൻ ശുദ്ധിയുള്ളവനാകും.
І покро́пить той чистий на нечистого дня третього та дня сьомого, та й очистить його сьомого дня. І випере він одежу свою й обмиє в воді, — і стане чистий увечері.
20 എന്നാൽ ആരെങ്കിലും അശുദ്ധനായ്തീൎന്നിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽ നിന്നു ഛേദിച്ചുകളയേണം; അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ.
А чоловік, що стане нечистим і не очиститься, то буде знищена душа та з-посеред збору, бо він занечи́стив Господню святиню, — очища́льна вода не була кро́плена на нього, нечистий він.
21 ഇതു അവൎക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
І буде це для них на вічну постанову, а той, хто кропить очища́льну воду, випере одежу свою, а хто доторка́ється до очища́льної води, буде нечистий аж до вечора.
22 അശുദ്ധൻ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
А кожен, до кого доторкне́ться нечистий, буде нечистий, а особа, що дото́ркується, буде нечиста аж до вечора“.

< സംഖ്യാപുസ്തകം 19 >