< സംഖ്യാപുസ്തകം 13 >
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Og Herren talede til Mose og sagde:
2 യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
Send Mænd for dig, at de bespejde det Land Kanaan, hvilket jeg giver Israels Børn; I skulle sende een Mand for hver sin Fædrene-Stamme, enhver iblandt dem skal være en Fyrste.
3 അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.
Saa sendte Mose dem fra Parans Ørk, efter Herrens Mund, Mænd, der alle vare Øverster for Israels Børn.
4 അവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.
Og disse ere deres Navne: For Rubens Stamme Sammua, Sakkurs Søn;
5 ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്.
for Simeons Stamme Safat, Hori Søn;
6 യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്.
for Judas Stamme Kaleb, Jefunne Søn;
7 യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.
for Isaskars Stamme Jigeal, Josefs Søn;
8 എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
for Efraims Stamme Hosea, Nuns Søn;
9 ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.
for Benjamins Stamme Palti, Rafu Søn;
10 സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ
for Sebulons Stamme Gaddiel, Sodi Søn;
11 യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.
for Josefs Stamme, for Manasse Stamme Gaddi, Sussi Søn;
12 ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.
for Dans Stamme Ammiel, Gemalli Søn;
13 ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.
for Asers Stamme Sethur, Mikaels Søn;
14 നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.
for Nafthali Stamme Nahebi, Vofsi Søn;
15 ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.
for Gads Stamme Geuel, Maki Søn.
16 ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.
Disse ere Navnene paa de Mænd, som Mose sendte til at bespejde Landet; men Mose kaldte Hosea, Nuns Søn, Josva.
17 മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി:
Og Mose sendte dem til at bespejde Kanaans Land og sagde til dem: Drager herfra op i Sydlandet, og I skulle gaa op paa Bjergene.
18 ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
Og I skulle bese Landet, hvordan det er, og det Folk, som bor derudi, om det er stærkt eller svagt, om det er lidet eller talrigt,
19 അവർ പാൎക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,
og hvad det er for et Land, som det bor udi, om det er godt eller slet, og hvad det er for Stæder, som det bor udi, om det bor i Lejre eller i Befæstninger,
20 ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈൎയ്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തു തുടങ്ങുന്ന കാലം ആയിരുന്നു.
og hvad det er for et Land, om det er fedt eller magert; om der er Træer i det eller ej, og I skulle være frimodige og tage af Landets Frugt; men det var paa den Tid, da de første Vindruer bleve modne.
21 അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു.
Og de gik op og bespejdede Landet, fra Zins Ørk indtil Rehob, til henimod Hamatli.
22 അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
Derefter gik de op i Sydlandet og kom til Hebron, og der var Ahiman, Sesai og Talmai, Anaks Børn; men Hebron var bygget syv Aar førend Zoan i Ægypten.
23 അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
Og de kom indtil Eskols Bæk og afskare der en Vinkvist og en Vindrueklasse, og to bare den paa en Stang, og de toge af Granatæblerne og af Figenerne.
24 യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്വര എന്നു പേരായി.
Dette Sted kaldte man Eskols Bæk for den Klases Skyld, som Israels Børn afskare der.
25 അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
Og de vendte tilbage fra at bespejde Landet, der fyrretyve Dage vare til Ende.
26 അവർ യാത്രചെയ്തു പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സൎവ്വസഭയുടെയും അടുക്കൽ വന്നു അവരോടും സൎവ്വസഭയോടും വൎത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
Og de gik og kom til Mose og til Aron og til al Israels Børns Menighed, til Parans Ørk til Kades; og de bragte dem og al Menigheden Svar igen, og de lode dem se Landets Frugt.
27 അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ.
Og de fortalte ham og sagde: Vi kom til Landet, som du sendte os til, og det flyder endog med Mælk og Honning, og denne er Frugten derfra.
28 എങ്കിലും ദേശത്തു പാൎക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
Men dog, det er et stærkt Folk, som bor i Landet, og Stæderne ere faste og saare store, vi have ogsaa set Anaks Børn der.
29 അമാലേക്യർ തെക്കെ ദേശത്തു പാൎക്കുന്നു; ഹിത്യരും യെബൂസ്യരും അമോൎയ്യരും പൎവ്വതങ്ങളിൽ പാൎക്കുന്നു; കനാന്യർ കടൽക്കരയിലും യോൎദ്ദാൻനദീതീരത്തും പാൎക്കുന്നു.
Amalek bor sydligt i Landet, og Hethiten og Jebusiten og Amoriten bor paa Bjerget, og Kananiten bor ved Havet og ved Jordanens Bred.
30 എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമൎത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു.
Men Kaleb beroligede Folket overfor Mose og sagde: Lader os dog gaa op og indtage det til Ejendom; thi vi kunne lettelig bemægtige os det.
31 എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.
Men de Mænd, som vare dragne op med ham, sagde: Vi formaa ikke at drage op mod det Folk; thi det er stærkere end vi.
32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുൎവ്വൎത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;
Og de bragte ondt Rygte om Landet, hvilket de havde bespejdet, ud til Israels Børn og sagde: Det Land, som vi gik igennem at bespejde det, det er et Land, som fortærer sine Indbyggere, og alt det Folk, som vi saa deri, er høje Folk.
33 അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെതന്നേ ആയിരുന്നു.
Og vi saa der Kæmperne, Anaks Børn, en Kæmpeslægt; og vi vare for vore Øjne som Græshopper, og vi vare ligesaa for deres Øjne.