< നെഹെമ്യാവു 9 >

1 എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
Ngày hai mươi bốn tháng ấy, người Ít-ra-ên họp lại, kiêng ăn, mặc vải bố, bỏ bụi đất lên đầu.
2 യിസ്രായേൽസന്തതിയായവർ സകലഅന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞുനിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.
Sau khi đã phân ly với người ngoại giáo, họ đứng lên xưng tội của chính mình và của cha ông mình.
3 പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
Luật Đức Chúa Trời được đọc lớn tiếng suốt ba giờ. Sau đó, dân chúng xưng tội và thờ phụng Chúa Hằng Hữu, Đức Chúa Trời mình chừng ba giờ nữa.
4 ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യൎക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
Có những người Lê-vi như Giê-sua, Ba-ni, Cát-mi-ên, Sê-ba-nia, Bun-ni, Sê-rê-bia, Bu-ni, và Kê-na-ni đứng trên một cái bệ, lớn tiếng kêu cầu Chúa Hằng Hữu, Đức Chúa Trời của họ.
5 പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയൎന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
Kế đến, tất cả lãnh đạo người Lê-vi là Giê-sua, Cát-mi-ên, Ba-ni, Ha-sáp-nia, Sê-rê-bia, Hô-đia, Sê-ba-nia, và Phê-ta-hia—kêu gọi dân: “Xin toàn dân đứng lên tôn vinh Chúa Hằng Hữu, là Đức Chúa Trời vĩnh hằng!” Họ cầu nguyện: “Ngài đáng được tôn vinh, trổi vượt cả hơn mọi lời chúc tụng!
6 നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വൎഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
Chỉ một mình Chúa là Chúa Hằng Hữu. Chúa sáng tạo vũ trụ, các tầng trời, thiên binh; đất và mọi vật trên đất; biển và mọi vật trong biển. Chúa bảo tồn tất cả. Các thiên binh tôn thờ Chúa.
7 അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.
Chúa là Đức Chúa Trời Hằng Hữu, Đấng đã chọn Áp-ram, và đem người ra khỏi U-rơ xứ Canh-đê rồi đổi tên người ra Áp-ra-ham.
8 നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നേ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.
Chúa thấy người trung thành với Ngài nên kết ước với người, hứa cho con cháu người đất của người Ca-na-an, Hê-tít, A-mô-rít, Phê-rết, Giê-bu, và Ghi-rê-ga. Chúa thực hiện lời hứa, vì Chúa là công chính.
9 മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേൾക്കയും
Chúa thông suốt nỗi khổ đau của các tổ phụ chúng con tại Ai Cập, nghe tiếng kêu la của họ bên Biển Đỏ.
10 ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവൎത്തിക്കയും ചെയ്തു; അവർ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു.
Chúa làm phép lạ giải cứu họ khỏi tay Pha-ra-ôn, quần thần và người Ai Cập, vì Chúa biết người Ai Cập cư xử với các tổ phụ cách bạo tàn ngang ngược. Cho đến bây giờ, thiên hạ vẫn còn khiếp sợ uy Danh Chúa.
11 നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടൎന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.
Chúa phân rẽ nước Biển Đỏ, cho họ đi qua lòng biển như đi trên đất khô. Quân thù đuổi theo họ thì bị Chúa ném vào biển sâu, như ném đá vào dòng nước lũ.
12 നീ പകൽസമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
Chúa dùng trụ mây dẫn họ ban ngày; trụ lửa soi đường trong đêm tối.
13 നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവൎക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.
Chúa giáng lâm tại Núi Si-nai, từ trời cao Chúa phán cùng họ, ban cho họ điều răn tốt lành, luật lệ chân thật, nghiêm minh.
14 നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവൎക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.
Luật lệ về ngày Sa-bát thánh cũng được Ngài công bố qua Môi-se, đầy tớ Ngài.
15 അവരുടെ വിശപ്പിന്നു നീ അവൎക്കു ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവൎക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവൎക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
Lúc họ đói, Chúa cho họ bánh từ trời; lúc họ khát, Chúa cho nước văng ra từ tảng đá. Chúa truyền bảo họ vào chiếm lấy đất Chúa thề cho họ.
16 എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു.
Nhưng tổ tiên chúng con kiêu căng, ương ngạnh, không tuân giữ điều răn Chúa.
17 അനുസരിപ്പാൻ അവൎക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അത്ഭുതങ്ങളെ അവർ ഓൎക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീൎഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈ വിട്ടുകളഞ്ഞില്ല.
Họ không chịu vâng lời, cũng không lưu ý đến các phép lạ Chúa thực hiện ngay giữa họ; nhưng lại bướng bỉnh chọn người hướng dẫn mình quay về Ai Cập sống đời nô lệ. Tuy nhiên, Chúa là Đức Chúa Trời sẵn lòng thứ tha, đầy khoan dung, thương xót, chậm giận, và giàu lòng nhân từ; Chúa không từ bỏ họ.
18 അവർ തങ്ങൾക്കു ഒരു കാളക്കിടാവിനെ വാൎത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും
Ngay cả lúc họ làm tượng bò con rồi tuyên bố: ‘Đây là vị thần đã đem ta ra khỏi Ai Cập.’ Họ còn làm nhiều điều tội lỗi khác.
19 നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവൎക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
Nhưng Chúa vẫn không bỏ họ trong nơi hoang mạc, vì lòng thương xót của Chúa vô bờ bến. Ban ngày, trụ mây vẫn dẫn lối; ban đêm, trụ lửa vẫn soi đường, không rời họ.
20 അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.
Chúa cho Thần Linh Chân Thiện dạy dỗ họ, thay vì ngừng ban bánh ma-na và nước uống.
21 ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലൎത്തി: അവൎക്കു ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.
Trong bốn mươi năm nơi hoang mạc, Chúa nuôi họ. Họ không thiếu thốn gì cả. Áo họ không sờn rách; chân họ không sưng phù.
22 നീ അവൎക്കു രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ചു വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
Rồi Chúa cho họ chiếm các vương quốc, thắng các dân tộc, phân chia đất cho họ ở từ đầu này đến góc nọ. Họ chiếm hữu đất của Si-hôn, vua Hết-bôn, của Óc, vua Ba-san.
23 അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാൻ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.
Chúa cho họ có con cháu đông như sao trời, rồi đem thế hệ mới này vào đất hứa.
24 അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവൎക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്കു ബോധിച്ചതുപോലെ ചെയ്‌വാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
Chúa chinh phục các dân tộc địa phương, kể cả vua và người Ca-na-an, rồi giao nạp các dân tộc này cho họ để họ muốn đối xử thế nào mặc ý.
25 അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.
Họ chiếm thành kiên cố, đất phì nhiêu, nhà có đầy vật dụng tốt đẹp, có sẵn giếng, vườn nho, vườn ô-liu và nhiều cây ăn quả khác. Họ ăn no nê, béo tốt, lòng hân hoan vì được Ngài ưu đãi.
26 എന്നിട്ടും അവർ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാൻ അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവർ കൊന്നു മഹാകോപഹേതുക്കൾ ഉണ്ടാക്കി.
Tuy thế, họ vẫn bất tuân lệnh Chúa, phản nghịch Ngài. Họ bỏ Luật Pháp Chúa, giết các tiên tri Ngài sai đến cảnh cáo để đem họ về với Chúa. Họ còn phạm nhiều tội lỗi khác.
27 ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവൎക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
Vì vậy, Chúa để mặc kẻ thù làm cho họ khốn đốn. Trong lúc gian truân, họ kêu xin Chúa; và Chúa nghe họ. Với lòng thương xót vô biên, Chúa dùng những vị anh hùng đến giải cứu họ khỏi tay quân thù.
28 അവൎക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കയും അവർ അവരുടെമേൽ കൎത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.
Sau một thời gian hòa bình, họ lại phạm tội với Chúa. Chúa lại cho kẻ thù xâm chiếm đất họ. Thế mà, khi họ kêu cầu, từ trời cao Chúa nghe họ; và vì lòng nhân từ, Chúa giải cứu họ nhiều lần nữa.
29 അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിൎത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.
Chúa cảnh cáo họ vì muốn họ quay về với Luật Pháp Chúa như xưa; nhưng họ kiêu căng, bất tuân điều răn, luật lệ Chúa, là luật nếu ai vâng giữ, sẽ nhờ đó mà được sống. Họ cứng đầu, cứng cổ không chịu vâng lời.
30 നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർമുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
Trải bao năm tháng nhẫn nhục với họ, Chúa vẫn thường sai các vị tiên tri được Thần Linh cảm ứng đến cảnh cáo họ, nhưng họ khước từ. Vì thế, Chúa lại giao họ vào tay người ngoại quốc.
31 എങ്കിലും നിന്റെ മഹാകരുണ നിമിത്തം നീ അവരെ നിൎമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.
Dù vậy, vì lòng thương xót vô biên, Chúa vẫn không tiêu diệt họ, không từ bỏ họ. Chúa thật nhân từ và đầy tình thương.
32 ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാൎക്കും പ്രഭുക്കന്മാൎക്കും പുരോഹിതന്മാൎക്കും പ്രവാചകന്മാൎക്കും ഞങ്ങളുടെ പിതാക്കന്മാൎക്കും നിന്റെ സൎവ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.
Lạy Chúa—Đức Chúa Trời vĩ đại, uy dũng, đáng sợ; Đấng luôn giữ lời hứa, giàu tình thương—bây giờ xin đừng coi những sự hoạn nạn của chúng con là không đáng kể. Hoạn nạn đã xảy ra cho tất cả chúng con—từ nhà vua đến quan, từ thầy tế lễ, các vị tiên tri cho đến thường dân—từ đời tổ tiên chúng con, thời các vua A-sy-ri đến đánh phá, cho tới ngày nay.
33 എന്നാൽ ഞങ്ങൾക്കു ഭവിച്ചതിൽ ഒക്കെയും നീ നീതിമാൻ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവൎത്തിച്ചിരിക്കുന്നു.
Các hoạn nạn Chúa dùng để trừng phạt chúng con đều đích đáng với tội ác chúng con, vì Chúa rất công bằng.
34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.
Từ vua quan đến các thầy tế lễ và cha ông chúng con đều đã không tuân giữ Luật Chúa, cũng không nghe lời cảnh cáo.
35 അവർ തങ്ങളുടെ രാജത്വത്തിലും നീ അവൎക്കു കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവൎക്കു അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
Sống trong đất nước phì nhiêu với những phước lành đầy dẫy, nhưng họ không chịu thờ Chúa, không chịu từ bỏ công việc tà ác mình.
36 ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാൎക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു.
Thế nên, ngày nay chúng con làm nô lệ ngay trong miền đất màu mỡ Chúa cho cha ông chúng con để thụ hưởng.
37 ഞങ്ങളുടെ പാപങ്ങൾനിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാൎക്കു അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
Ngày nay hoa màu của đất này về tay các vua ngoại quốc, là những người Chúa cho phép thống trị chúng con, vì chúng con có tội. Các vua này có quyền trên thân thể chúng con và súc vật chúng con; họ sử dụng tùy thích. Chúng con khổ nhục vô cùng.”
38 ഇതൊക്കെയും ഓൎത്തു ഞങ്ങൾ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.
“Vì thế, chúng con một lần nữa xin cam kết phục vụ Chúa; xin viết giao ước này trên giấy trắng mực đen với ấn chứng của các nhà cầm quyền, người Lê-vi, và các thầy tế lễ của chúng con.”

< നെഹെമ്യാവു 9 >