< നെഹെമ്യാവു 6 >

1 എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ
І сталося, коли почув Санваллат, і Товійя, і араб Ґешем та решта наших ворогів, що я збудував мура, і що не позоста́лося в ньому ви́лому, — але до цього ча́су дверей у брамах я не повставля́в, —
2 സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചതു.
то послав Санваллат та Ґешем до мене, говорячи: „Приходь, і вмовимося ра́зом у Кефірімі в долині Оно!“А вони замишляли зробити мені зло.
3 ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.
І послав я до них послів, говорячи: „Я роблю́ велику працю, і не мо́жу прийти. На́що буде перервана ця праця, як кину її та піду́ до вас?“
4 അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു.
І посилали до мене так само чотири ра́зи, а я відповідав їм так само.
5 സൻബല്ലത്ത് അങ്ങനെ തന്നേ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കൽ അയച്ചു.
І так само Санваллат п'ятий раз прислав до ме́не слугу́ свого́, а в руці його був відкритий лист.
6 അതിൽ എഴുതിയിരുന്നതു: നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നതു; നീ അവൎക്കു രാജാവാകുവാൻ വിചാരിക്കുന്നു എന്നത്രേ വൎത്തമാനം.
А в ньому написане: „Чується серед наро́дів, і Ґашму говорить: Ти та юдеї замишляєте відділитися, тому́ то ти будуєш того мура, і хочеш бути їм за царя, за тими слова́ми.
7 യെഹൂദയിൽ ഒരു രാജാവു ഉണ്ടെന്നു നിന്നെക്കുറിച്ചു യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ടു; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക.
Та й пророків ти понаставля́в, щоб викри́кували про тебе в Єрусалимі, говорячи: Цар в Юді! А тепер цар почує оці речі. Отож, — приходь, і пора́дьмося ра́зом!“
8 അതിന്നു ഞാൻ അവന്റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാൎയ്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.
І послав я до ньо́го, говорячи: „Не було́ таких речей, про які ти говориш, бо з серця свого ти їх повимишля́в!“
9 വേല നടക്കാതവണ്ണം അവരുടെ ധൈൎയ്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈൎയ്യപ്പെടുത്തേണമേ.
Бо всі вони лякали нас, говорячи: „Нехай осла́бнуть їхні руки з цієї праці, — і не буде вона зро́блена!“Та тепер, о Боже, зміцни́ мої ру́ки!
10 പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു.
І я ввійшов до дому Шемаї, сина Делаї, Мегетав'їлового сина, а він був заде́ржаний. І він сказав: „Умовмося піти до Божого дому, до сере́дини храму, і замкне́мо храмові двері, бо при́йдуть забити тебе, — власне вночі при́йдуть забити тебе“.
11 അതിന്നു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു.
Та я відказав: „Чи такий чоловік, як я, має втікати? І хто́ є такий, як я, що вві́йде до храму й буде жити? Не ввійду́!“
12 ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.
І пізнав я, що то не Бог послав його, коли він говорив на мене те пророцтво, а то Товійя та Санваллат підкупи́ли його́...
13 ഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവൎത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു.
Бо він був підку́плений, щоб я боявся, — і зробив так, і згрішив. Це було для них на злий погові́р, щоб обра́зити мене.
14 എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓൎക്കേണമേ.
Запам'ятай же, Боже мій, Товійї та Санваллатові за цими вчинками його́, а також пророчиці Ноадії та решті пророків, що страха́ли мене!
15 ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീൎത്തു.
І був закі́нчений мур двадцятого й п'ятого дня місяця елула, за п'ятдеся́т і два дні.
16 ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.
І сталося, як почули про це всі наші вороги, та побачили всі народи, що були навко́ло нас, то вони впали в оча́х своїх та й пізнали, що ця праця була зро́блена від нашого Бога!
17 ആ കാലത്തു യെഹൂദാപ്രഭുക്കന്മാർ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവൎക്കു വരികയും ചെയ്തു.
Тими днями також шляхе́тні юдеї писали багато своїх листів, що йшли до Товійї, а Товійїні прихо́дили до них.
18 അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
Бо багато-хто в Юдеї були заприся́женими при́ятелями йому, бо він був зять Шеханії, Арахового сина, а син його Єгоханан узяв дочку́ Мешуллама, Берехіїного сина.
19 അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാൻ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.
І говорили передо мною добре про нього, а слова́ мої передавали йому. Товійя посилав листи́, щоб настраха́ти мене́.

< നെഹെമ്യാവു 6 >