< നെഹെമ്യാവു 12 >

1 ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു:
This is a list of the priests and Levites who came back with Zerubbabel, son of Shealtiel, and Jeshua, the high priest: Seraiah, Jeremiah, Ezra,
2 സെരായാവു, യിരെമ്യാവു, എസ്രാ, അമൎയ്യാവു,
Amariah, Malluch, Hattush,
3 മല്ലൂക്, ഹത്തൂശ്, ശെഖന്യാവു, രെഹൂം,
Shecaniah, Rehum, Meremoth,
4 മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,
Iddo, Ginnethon, Abijah,
5 അബ്ബീയാവു, മീയാമീൻ; മയദ്യാവു, ബില്ഗാ,
Miniamin, Maadiah, Bilgah,
6 ശെമയ്യാവു, യോയാരീബ്, യെദായാവു,
Shemaiah, Joiarib, Jedaiah,
7 സല്ലൂ, ആമോക്, ഹില്ക്കീയാവു, യെദായാവു. ഇവർ യേശുവയുടെ കാലത്തു പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാർ ആയിരുന്നു.
Sallu, Amok, Hilkiah, and Jedaiah. These were the leaders of the priests and their relatives in Jeshua's time.
8 ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.
The Levites were Jeshua, Binnui, Kadmiel, Sherebiah, Judah, and Mattaniah, who with his fellow Levites was in charge of the songs of praise.
9 അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവൎക്കു സഹകാരികളായി ശുശ്രൂഷിച്ചുനിന്നു.
Two other Levites, Bakbukiah and Unni, stood opposite them in the service.
10 യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;
Jeshua the high priest was the father of Joiakim, who was the father of Eliashib, who was the father of Joiada,
11 യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാൻ യദ്ദൂവയെ ജനിപ്പിച്ചു.
who was the father of Jonathan, who was the father of Jaddua.
12 യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാർ സെറായാകുലത്തിന്നു മെരായ്യാവു; യിരെമ്യാകുലത്തിന്നു ഹനന്യാവു;
In Joiakim's time, these were the family leaders of the priests: of the family of Seraiah, Meraiah; of Jeremiah, Hananiah;
13 എസ്രാകുലത്തിന്നു മെശുല്ലാം;
of Ezra, Meshullam; of Amariah, Jehohanan;
14 അമൎയ്യാകുലത്തിന്നു യെഹോഹാനാൻ; മല്ലൂക്ക്കുലത്തിന്നു യോനാഥാൻ; ശെബന്യാകുലത്തിന്നു യോസേഫ്;
of Malluchi, Jonathan; of Shebaniah, Joseph;
15 ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെല്ക്കായി;
of Harim, Adna; of Meraioth, Helkai;
16 ഇദ്ദോകുലത്തിന്നു സെഖൎയ്യാവു; ഗിന്നെഥോൻകുലത്തിന്നു മെശുല്ലാം;
of Iddo, Zechariah; of Ginnethon, Meshullam;
17 അബീയാകുലത്തിന്നു സിക്രി; മിന്യാമീൻകുലത്തിന്നും മോവദ്യാകുലത്തിന്നും പിൽതായി;
of Abijah, Zichri; of Miniamin and of Moadiah, Piltai;
18 ബിൽഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാൻ;
of Bilgah, Shammua; of Shemaiah, Jehonathan;
19 യോയാരീബ്കുലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;
of Joiarib, Mattenai; of Jedaiah, Uzzi;
20 സല്ലായി കുലത്തിന്നു കല്ലായി; ആമോക്ക്കുലത്തിന്നു ഏബെർ;
of Sallai, Kallai; of Amok, Eber;
21 ഹില്ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേൽ.
of Hilkiah, Hashabiah; of Jedaiah, Nethanel.
22 എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാൎസിരാജാവായ ദാൎയ്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.
The family leaders of the Levites in the time of Eliashib, Joiada, Johanan, and Jaddua, in addition to those of the priests, were recorded during the reign of Darius the Persian.
23 ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.
As for the genealogy of the sons of Levi, the family leaders up to the time of Johanan, son of Eliashib, were listed in the Book of the Records.
24 ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
The Levite leaders were Hashabiah, Sherebiah, and Jeshua, son of Kadmiel, together with their fellow Levites, who stood opposite them, each section giving praise and thanks and responding to one another, as arranged by David, the man of God.
25 മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഓബദ്യാവു, മെശുല്ലാം, തല്മോൻ, അക്കൂബ്, എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങൾ കാക്കുന്ന വാതിൽകാവല്ക്കാർ ആയിരുന്നു.
They were joined by Mattaniah, Bakbukiah, and Obadiah. Meshullam, Talmon, and Akkub were gatekeepers who guarded the storehouses at the gates.
26 ഇവർ യോസാദാക്കിന്റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.
They served in the time of Joiakim, son of Jeshua, son of Jozadak, and in the time of Nehemiah the governor and Ezra the priest and scribe.
27 യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിച്ച സമയം അവർ സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംകൊണ്ടു സന്തോഷപൂൎവ്വം പ്രതിഷ്ഠ ആചരിപ്പാൻ ലേവ്യരെ അവരുടെ സൎവ്വവാസസ്ഥലങ്ങളിൽനിന്നും യെരൂശലേമിലേക്കു അന്വേഷിച്ചു വരുത്തി.
In order to dedicate the wall of Jerusalem, the Levites were called from everywhere they were living to come to Jerusalem and celebrate with joy the dedication with songs of praise and thanks, accompanied by cymbals, harps, and lyres.
28 അങ്ങനെ സംഗീതക്കാരുടെ വൎഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
The singers were also brought in from the area around Jerusalem and from the villages of the Netophathites,
29 ബേത്ത്-ഗിൽഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്കു ഗ്രാമങ്ങൾ പണിതിരുന്നു.
as well as from Beth-gilgal and from the area of Geba and Azmaveth, for the singers had built villages for themselves all around Jerusalem.
30 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
Once the priests and the Levites had purified themselves, they purified the people, the gates, and the wall.
31 പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേക്കു പുറപ്പെട്ടു.
I had the leaders of Judah go up on the wall, and arranged two large choirs that to give thanks. One group went to right along the wall to the Refuse Gate.
32 അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പാതിപേരും നടന്നു.
Hoshaiah and half the leaders of Judah followed them,
33 അസൎയ്യാവും എസ്രയും മെശുല്ലാമും
with Azariah, Ezra, Meshullam,
34 യെഹൂദയും ബെന്യമീനും ശെമയ്യാവും
Judah, Benjamin, Shemaiah, and Jeremiah,
35 യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖൎയ്യാവും
as well as some of the priests with trumpets, and Zechariah, son of Jonathan, son of Shemaiah, son of Mattaniah, son of Micaiah, son of Zaccur, son of Asaph,
36 ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു.
and his fellow priests, Shemaiah, Azarel, Milalai, Gilalai, Maai, Nethanel, Judah, and Hanani, along with the musical instruments as required by David, the man of God. Ezra the scribe led them.
37 അവർ ഉറവുവാതിൽ കടന്നു നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനെക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്കു നീൎവ്വാതിൽവരെ ചെന്നു.
At the Fountain Gate they headed straight up by the stairs of the city of David, where the wall goes uphill, above the house of David, and on to the Water Gate on the east.
38 സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവൎക്കു എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിന്നപ്പുറം
The other choir group went in the opposite direction. I followed them, along with half the people, on the wall passing the Tower of the Ovens, on to the Broad Wall,
39 പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
over the Ephraim Gate, the Jeshanah Gate, the Fish Gate, the Tower of Hananel, and the Tower of the Hundred, as far as the Sheep Gate, stopping at the Guard Gate.
40 അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു.
Both thanksgiving choirs then took their places in God's Temple. I followed with the group of leaders that was with me,
41 കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവു, മിന്യാമീൻ, മീഖായാവു, എല്യോവേനായി, സെഖൎയ്യാവു, ഹനന്യാവു, എന്ന പുരോഹിതന്മാരും മയസേയാവു,
along with the priests blowing their trumpets: Eliakim, Maaseiah, Miniamin, Micaiah, Elioenai, Zechariah, and Hananiah.
42 ശെമയ്യാവു, എലെയാസാർ, ഉസ്സി, യെഹോഹാനാൻ മല്ക്കീയാവു, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിന്നരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവു അവരുടെ പ്രമാണിയായിരുന്നു.
Then came the singers Maaseiah, Shemaiah, Eleazar, Uzzi, Jehohanan, Malchijah, Elam, and Ezer, and the choirs sang, directed by Jezrahiah.
43 അവർ അന്നു മഹായാഗങ്ങൾ അൎപ്പിച്ചു സന്തോഷിച്ചു; ദൈവം അവൎക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
Many sacrifices were offered that day, celebrating that God had brought them so much happiness, tremendous happiness. The women and children also celebrated, and the sounds of joy in Jerusalem could be heard far away.
44 അന്നു ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവർ പുരോഹിതന്മാൎക്കും ലേവ്യൎക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോടു ചേൎന്ന നിലങ്ങളിൽനിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദൎച്ചാൎപ്പണങ്ങൾക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.
On the same day men were put in charge over the storerooms that contained the offerings, the first part of the crops, and tithes. What was allocated by the Law for the priests and Levites was brought into these storerooms from the fields around the towns, because all the people of Judah were happy for the service of the priests and Levites.
45 അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽകാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
They were responsible for the worship of their God and for the service of purification, along with the singers and gatekeepers, following the instructions of David and his son Solomon.
46 പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാൎക്കു ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
For long ago, back in the time of David and Asaph, directors had been appointed for the singers and for the songs of praise and thanks to God.
47 എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാൎക്കും വാതിൽകാവല്ക്കാൎക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവർ ലേവ്യൎക്കു നിവേദിതങ്ങളെ കൊടുത്തു; ലേവ്യർ അഹരോന്യൎക്കും നിവേദിതങ്ങളെ കൊടുത്തു.
So in the time of Zerubbabel and of Nehemiah, everyone in Israel provided the daily food allowances for the singers and the gatekeepers. They also made sure to provide for the other Levites, and the Levites gave a share of this to the descendants of Aaron.

< നെഹെമ്യാവു 12 >