< നെഹെമ്യാവു 11 >

1 ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാൎത്തു; ശേഷംജനം പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാൎക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാൎപ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
És lakozának a nép fejedelmei Jeruzsálemben, a többi nép pedig sorsot vete, hogy minden tíz emberből vinnének egyet Jeruzsálembe, a szent városba lakóul, a többi kilencz pedig marad a maga városában.
2 എന്നാൽ യെരൂശലേമിൽ പാൎപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
És áldá a nép mindazon férfiakat, a kik önkéntesen vállalkozának arra, hogy Jeruzsálemben lakoznak.
3 യെരൂശലേമിൽ പാൎത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാനഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാൎത്തു.
Ezek pedig a tartomány fejei, a kik Jeruzsálemben megtelepedének; de Júda városaiban lakozék kiki az ő örökségében, városaikban: az Izráel, a papok, a Léviták, a Léviták szolgái és Salamon szolgáinak fiai.
4 യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാൎത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമൎയ്യാവിന്റെ മകനായ സെഖൎയ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
Jeruzsálemben azért megtelepedének a Júda fiai közül és Benjámin fiai közül: Júda fiai közül: Athája, Uzzija fia, ki Zakariás fia, ki Amaria fia, ki Sefátia fia, ki Mahalalél fia vala, a Pérecz fiai közül,
5 ശിലോന്യന്റെ മകനായ സെഖൎയ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.
És Maaszéja, Báruk fia, ki Kolhóze fia, ki Hazája fia, ki Adája fia, ki Jójárib fia, ki Zakariás fia, ki Hasilóni fia vala.
6 യെരൂശലേമിൽ പാൎത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികൾ.
Pérecz fiai összesen, a kik Jeruzsálemben laknak vala, négyszázhatvannyolcz erős férfi;
7 ബെന്യാമീന്യർ ആരെല്ലാമെന്നാൽ: സല്ലൂ; അവൻ മെശുല്ലാമിന്റെ മകൻ; അവൻ യോവേദിന്റെ മകൻ; അവൻ പെദായാവിന്റെ മകൻ; അവൻ കോലായാവിന്റെ മകൻ; അവൻ മയസേയാവിന്റെ മകൻ; അവൻ ഇഥീയേലിന്റെ മകൻ: അവൻ യെശയ്യാവിന്റെ മകൻ;
Benjámin fiai pedig ezek: Szallu, Mesullám fia, ki Jóed fia, ki Pedája fia, ki Kólája fia, ki Maaszéja fia, ki Ithiel fia, ki Ézsaiás fia vala,
8 അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേർ.
És ő utána Gabbai, Szallai, kilenczszázhuszonnyolczan;
9 സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
És Jóel, a Zikri fia előljárójok volt ezeknek, Júda pedig, a Hasszenua fia, a város másodrendű előljárója.
10 പുരോഹിതന്മാരിൽ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
A papok közül: Jedája, Jójárib fia, Jákhin,
11 അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
Serája pedig, a Hilkiás fia, ki Mesullám fia, ki Sádók fia, ki Merájóth fia, ki Akhitúb fia volt, az Isten házának fejedelme vala,
12 ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖൎയ്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
És atyjokfiai, a kik a ház munkáját teljesítik vala, nyolczszázhuszonketten; és Adája, a Jeróhám fia, ki Pelália fia, ki Amsi fia, ki Zakariás fia, ki Pashur fia, ki Malkija fia vala,
13 പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
És az ő atyjafiai, a családfők kétszáznegyvenketten, és Amasszai, Azarél fia, ki Ahzai fia, ki Mesillémóth fia, ki Immér fia vala,
14 അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു.
És az ő atyjokfiai, vitéz férfiak, százhuszonnyolczan, előljárójok volt pedig Zabdiel, a Haggedólim fia.
15 ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും
A Léviták közül pedig: Semája, Hassub fia, ki Azrikám fia, ki Hasábia fia, ki Bunni fia vala.
16 ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
És Sabbethai és Józabád, az Isten házának külső munkája felett felügyelők valának a Léviták fejei közül,
17 ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാൎത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.
És Mattánia, – a Mika fia, ki Zabdi fia, ki Asáf fia vala, – a ki vezetője volt a hálaadó éneklésnek, s elkezdé azt az imádság után, és Bakbukia, a ki másodrendű vala atyjafiai között, és Abda, Sammua fia, ki Gálál fia, ki Jeduthun fia vala;
18 വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ ഇരുനൂറ്റെണ്പത്തിനാലു പേർ.
A Léviták összesen a szent városban: kétszáznyolczvannégyen.
19 വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേർ.
A kapunállók pedig: Akkub, Talmón és atyjokfiai, a kapukat őrizők százhetvenketten.
20 ശേഷംയിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ താന്താന്റെ അവകാശത്തിൽ പാൎത്തു.
A többi Izráeliták pedig, a papok, a Léviták lakozának Júdának minden városaiban, kiki az ő örökségében.
21 ദൈവാലയദാസന്മാരോ ഓഫേലിൽ പാൎത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
A Léviták szolgái pedig lakozának az Ófelben, és Siha és Gipsa valának előljáróik a Léviták szolgáinak.
22 ദൈവാലയത്തിലെ വേലെക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
A Léviták előljárója vala Jeruzsálemben, az Isten háza szolgálatjánál, Uzzi, a Báni fia, – ki Hasábia fia, ki Mattánia fia, ki Mika fia volt, – Asáf fiai, az énekesek közül;
23 സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.
Mert ők, a Léviták, a király parancsolata szerint, az énekesek pedig kötés szerint végezék naponként való teendőjüket;
24 യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാൎയ്യങ്ങൾക്കും രാജാവിന്റെ കാൎയ്യസ്ഥൻ ആയിരുന്നു.
Petáhja pedig, a Mesézabel fia, Júda fiának, Zerahnak fiai közül, a király oldala mellett vala a nép minden dolgában.
25 ഗ്രാമങ്ങളുടെയും അവയോടു ചേൎന്ന വയലുകളുടെയും കാൎയ്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിൎയ്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
A falukban, ezek határaiban pedig Júda fiai közül lakozának Kirjáth-Arbában és mezővárosaiban, Dibonban és mezővárosaiban, Jekabseélben és faluiban.
26 യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും
Jésuában, Móladában és Beth-Péletben.
27 ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
Hasár-Suálban, Beér-Sebában és mezővárosaiban,
28 സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും
Siklágban, Mekónában és mezővárosaiban,
29 ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും
En-Rimmonban, Sorában, Jarmuthban,
30 സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാൎത്തു; അവർ ബേർ-ശേബമുതൽ ഹിന്നോംതാഴ്വരവരെ പാൎത്തു.
Zánoáhban, Adullámban és faluiban, Lákisban és határaiban, Azékában és mezővárosaiban, – ekként laknak vala Beér-Sebától mind a Hinnóm völgyéig.
31 ബെന്യാമീന്യർ ഗേബമുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
Benjámin fiai pedig laknak vala Gebától fogva Mikmásban, Ajában, Béthelben és mezővárosaiban.
32 അനാഥോത്തിലും നോബിലും അനന്യാവിലും
Anatótban, Nóbban, Anániában,
33 ഹാസോരിലും രാമയിലും ഗിത്ഥായീമിലും
Hásórban, Rámában, Gittajimban,
34 ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
Hádidban, Sebóimban, Neballátban,
35 ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാൎത്തു.
Lódban, Onóban, s a mesteremberek völgyében.
36 യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകൾ ബെന്യാമീനോടു ചേൎന്നിരുന്നു.
A Léviták közül pedig némely júdai osztályok Benjáminhoz csatlakozának.

< നെഹെമ്യാവു 11 >