< നെഹെമ്യാവു 10 >

1 മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,
ମୋହରାଙ୍କନକାରୀମାନଙ୍କ ନାମ ଏହି, ଯଥା, ହଖଲୀୟର ପୁତ୍ର ନିହିମୀୟା ଶାସନକର୍ତ୍ତା ଓ ସିଦିକୀୟ;
2 സിദെക്കീയാവു, സെരായാവു, അസൎയ്യാവു, യിരെമ്യാവു,
ସରାୟ, ଅସରୀୟ, ଯିରିମୀୟ;
3 പശ്ഹൂർ, അമൎയ്യാവു, മല്ക്കീയാവു,
ପଶ୍‍ହୂର, ଅମରୀୟ, ମଲ୍‍କୀୟ;
4 ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
ହଟୂଶ୍‍, ଶବନୀୟ, ମଲ୍ଲୂକ;
5 ഹരീം, മെരേമോത്ത്, ഓബദ്യാവു,
ହାରୀମ୍‍, ମରେମୋତ୍‍, ଓବଦୀୟ;
6 ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,
ଦାନିୟେଲ, ଗିନ୍ନଥୋନ, ବାରୂକ;
7 മെശുല്ലാം, അബീയാവു, മീയാമീൻ,
ମଶୁଲ୍ଲମ୍‍, ଅବୀୟ, ମିୟାମୀନ୍‍।
8 മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
ମାସିୟ, ବିଲ୍‍ଗୟ, ଶମୟୀୟ; ଏମାନେ ଯାଜକ ଥିଲେ।
9 പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
ଆଉ, ଲେବୀୟଗଣ, ଯଥା, ଅସନିୟର ପୁତ୍ର ଯେଶୂୟ; ହେନାଦଦର ସନ୍ତାନଗଣ ମଧ୍ୟରୁ ବିନ୍ନୁୟି ଓ କଦ୍‍ମୀୟେଲ।
10 കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
ପୁଣି, ସେମାନଙ୍କର ଭ୍ରାତୃଗଣ, ଶବନୀୟ, ହୋଦୀୟ, କଲିଟ, ପଲାୟ, ହାନନ୍‍;
11 കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
ମୀକା, ରହୋବ, ହଶବୀୟ;
12 രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
ସକ୍କୁର, ଶେରେବୀୟ, ଶବନୀୟ;
13 ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
ହୋଦୀୟ, ବାନି, ବନୀନୁ।
14 ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
ଲୋକମାନଙ୍କର ପ୍ରଧାନବର୍ଗ, ଯଥା, ପରିୟୋଶ, ପହତ୍‍-ମୋୟାବ, ଏଲମ୍‍; ସତ୍ତୂ, ବାନି;
15 ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
ବୁନ୍ନି, ଅସ୍ଗଦ, ବେବୟ;
16 അദോനീയാവു, ബിഗ്വായി, ആദീൻ,
ଅଦୋନୀୟ, ବିଗ୍‍ବୟ, ଆଦୀନ;
17 ആതേർ, ഹിസ്കീയാവു, അസ്സൂർ,
ଆଟେର, ହିଜକୀୟ, ଅସୂର;
18 ഹോദീയാവു, ഹാശും, ബേസായി,
ହୋଦୀୟ, ହଶୂମ, ବେତ୍ସୟ,
19 ഹാരീഫ്, അനാഥോത്ത്, നേബായി,
ହାରୀଫ, ଅନାଥୋତ୍‍, ନୋବୟ;
20 മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
ମଗ୍‍ପୀୟସ୍‍, ମଶୁଲ୍ଲମ୍‍, ହେଷୀର;
21 മെശേസബെയേൽ, സാദോക്, യദൂവ,
ମଶେଷବେଲ୍‍, ସାଦୋକ, ଯଦ୍ଦୁୟ;
22 പെലത്യാവു, ഹനാൻ, അനായാവു,
ପ୍ଲଟୀୟ, ହାନନ୍‍, ଅନାୟ;
23 ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,
ହୋଶେୟ, ହନାନୀୟ, ହଶୂବ;
24 ഹല്ലോഹേശ്, പിൽഹാ, ശോബേക്,
ହଲୋହେଶ, ପିଲହ, ଶୋବେକ;
25 രെഹൂം, ഹശബ്നാ, മയസേയാവു,
ରହୂମ୍‍, ହଶବ୍‍ନା, ମାସେୟ,
26 അഹീയാവു, ഹനാൻ, ആനാൻ,
ପୁଣି, ଅହୀୟ, ହାନନ୍‍, ଅନାନ୍‍;
27 മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
ମଲ୍ଲୂକ, ହାରୀମ୍‍, ବାନା।
28 ശേഷംജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാൎയ്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും
ପୁଣି, ଲୋକମାନଙ୍କର ଅବଶିଷ୍ଟାଂଶ, ଯାଜକମାନେ, ଲେବୀୟମାନେ, ଦ୍ୱାରପାଳମାନେ, ଗାୟକମାନେ, ନଥୀନୀୟମାନେ ଓ ଯେସମସ୍ତ ଲୋକ ନାନା ଦେଶସ୍ଥ ଗୋଷ୍ଠୀୟମାନଙ୍କଠାରୁ ଆପଣାମାନଙ୍କୁ ପୃଥକ କରି ପରମେଶ୍ୱରଙ୍କ ବ୍ୟବସ୍ଥାର ପକ୍ଷ ହୋଇଥିଲେ, ସେମାନେ, ସେମାନଙ୍କର ଭାର୍ଯ୍ୟାଗଣ, ସେମାନଙ୍କର ପୁତ୍ରଗଣ ଓ ସେମାନଙ୍କର କନ୍ୟାଗଣ, ପ୍ରତ୍ୟେକ ଜ୍ଞାନବାନ ଓ ବୁଦ୍ଧିମାନ ଲୋକ;
29 ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേൎന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കൎത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
ସେମାନେ ଆପଣାମାନଙ୍କ ଭ୍ରାତୃଗଣ, ଆପଣାମାନଙ୍କ କୁଳୀନଗଣ ପ୍ରତି ଆସକ୍ତ ହୋଇ ପରମେଶ୍ୱରଙ୍କ ଦାସ ମୋଶାଙ୍କ ଦ୍ୱାରା ଦତ୍ତ ପରମେଶ୍ୱରଙ୍କ ବ୍ୟବସ୍ଥାନୁସାରେ ଚାଲିବା ପାଇଁ ଓ ଆମ୍ଭମାନଙ୍କ ପ୍ରଭୁ ସଦାପ୍ରଭୁଙ୍କର ସମସ୍ତ ଆଜ୍ଞା ଓ ଶାସନ ଓ ବିଧି ମନୋଯୋଗ-ପୂର୍ବକ ପାଳିବା ପାଇଁ ଶପଥ ଓ ପ୍ରତିଜ୍ଞା କଲେ;
30 ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികൾക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാൎക്കു അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
ଆଉ କହିଲେ, “ଆମ୍ଭେମାନେ ଅନ୍ୟ ଦେଶୀୟ ଲୋକମାନଙ୍କୁ ଆପଣାମାନଙ୍କ କନ୍ୟାଗଣ ଦେବୁ ନାହିଁ, କିଅବା ଆପଣାମାନଙ୍କ ପୁତ୍ରଗଣ ନିମନ୍ତେ ସେମାନଙ୍କ କନ୍ୟାଗଣ ଗ୍ରହଣ କରିବୁ ନାହିଁ;”
31 ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
ଆଉ, ଦେଶସ୍ଥ ଲୋକମାନେ ବିଶ୍ରାମବାରରେ କୌଣସି ପଦାର୍ଥ କି ଖାଦ୍ୟଦ୍ରବ୍ୟ ବିକ୍ରି କରିବାକୁ ଆଣିଲେ, ଆମ୍ଭେମାନେ ବିଶ୍ରାମବାରରେ କି ଅନ୍ୟ କୌଣସି ପବିତ୍ର ଦିନରେ ସେମାନଙ୍କଠାରୁ ତାହା କିଣିବୁ ନାହିଁ; ଆଉ, ସପ୍ତମ ବର୍ଷ ସର୍ବପ୍ରକାର ଋଣ ଆଦାୟ କରିବାର ଛାଡ଼ି ଦେବୁ।
32 ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അൎപ്പിക്കേണ്ടുന്ന
ଆହୁରି, ଆମ୍ଭେମାନେ ଆପଣାମାନଙ୍କ ପରମେଶ୍ୱରଙ୍କ ସେବାକାର୍ଯ୍ୟ ନିମନ୍ତେ,
33 പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
ଅର୍ଥାତ୍‍, ଦର୍ଶନୀୟ ରୁଟିର ଓ ନିତ୍ୟ ଭକ୍ଷ୍ୟ ନୈବେଦ୍ୟର ଓ ନିତ୍ୟ ହୋମବଳିର, ବିଶ୍ରାମବାରର, ଅମାବାସ୍ୟାର ନିରୂପିତ ପର୍ବାଦିର ଓ ପବିତ୍ର ଦ୍ରବ୍ୟାଦିର ଓ ଇସ୍ରାଏଲର ପ୍ରାୟଶ୍ଚିତ୍ତାର୍ଥକ ପାପବଳିର ଓ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଗୃହର ସମସ୍ତ କାର୍ଯ୍ୟ ନିମନ୍ତେ ପ୍ରତି ବର୍ଷ ଏକ ଏକ ଶେକଲର ତୃତୀୟାଂଶ ଦାନ କରିବା ଭାର ଆପଣାମାନଙ୍କ ଉପରେ ନେବାର ବିଧାନ କଲୁ।
34 ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
ପୁଣି, ବ୍ୟବସ୍ଥାର ଲିଖନାନୁସାରେ ସଦାପ୍ରଭୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଯଜ୍ଞବେଦି ଉପରେ ଜ୍ୱଳାଇବା ସକାଶେ ଆମ୍ଭମାନଙ୍କ ପିତୃବଂଶାନୁସାରେ ବର୍ଷକୁ ବର୍ଷ ନିରୂପିତ ସମୟରେ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଗୃହକୁ କାଷ୍ଠ ଆଣିବା ନିମନ୍ତେ ଆମ୍ଭେମାନେ, ଅର୍ଥାତ୍‍ ଯାଜକମାନେ, ଲେବୀୟମାନେ ଓ ଲୋକମାନେ କାଷ୍ଠଦାନ ବିଷୟରେ ଗୁଲିବାଣ୍ଟ କଲୁ।
35 ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സൎവ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും
ଆହୁରି, ଆମ୍ଭମାନଙ୍କ ଭୂମିର ପ୍ରଥମଜାତ ଶସ୍ୟ ଓ ସର୍ବପ୍ରକାର ବୃକ୍ଷର ପ୍ରଥମଜାତ ଫଳ ବର୍ଷକୁ ବର୍ଷ ସଦାପ୍ରଭୁଙ୍କ ଗୃହକୁ ଆଣିବା ପାଇଁ,
36 ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും
ମଧ୍ୟ ବ୍ୟବସ୍ଥାର ଲିଖନାନୁସାରେ ଆମ୍ଭମାନଙ୍କ ସନ୍ତାନଗଣର ଓ ପଶୁଗଣର ପ୍ରଥମଜାତ ଓ ଆମ୍ଭମାନଙ୍କ ଗୋପଲ ଓ ମେଷପଲର ପ୍ରଥମଜାତମାନଙ୍କୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଗୃହକୁ, ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଗୃହରେ ପରିଚର୍ଯ୍ୟାକାରୀ ଯାଜକମାନଙ୍କ ନିକଟକୁ ଆଣିବା ପାଇଁ,
37 ഞങ്ങളുടെ തരിമാവിന്റെയും ഉദൎച്ചാൎപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.
ପୁଣି, ଆମ୍ଭମାନଙ୍କ ଚକଟା ମଇଦାର ପ୍ରାଥମାଂଶ ଓ ଆମ୍ଭମାନଙ୍କ ଉତ୍ତୋଳନୀୟ ଉପହାର ଓ ସର୍ବପ୍ରକାର ବୃକ୍ଷର ଫଳ, ଦ୍ରାକ୍ଷାରସ ଓ ତୈଳ ଯାଜକମାନଙ୍କ ନିକଟକୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଗୃହର କୋଠରିକୁ ଆଣିବା ପାଇଁ, ଆଉ ଭୂମିଜାତ ଦ୍ରବ୍ୟର ଦଶମାଂଶ ଲେବୀୟମାନଙ୍କ ନିକଟକୁ ଆଣିବା ପାଇଁ ସ୍ଥିର କଲୁ; କାରଣ ସେହି ଲେବୀୟମାନେ ଆମ୍ଭମାନଙ୍କ ସକଳ କୃଷି-ନଗରରେ ଦଶମାଂଶ ଆଦାୟ କରନ୍ତି।
38 എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
ମାତ୍ର ଲେବୀୟମାନେ ଦଶମାଂଶ ଆଦାୟ କରିବା ସମୟରେ ହାରୋଣଙ୍କର ସନ୍ତାନ-ଯାଜକ ଲେବୀୟମାନଙ୍କ ସଙ୍ଗେ ରହିବ; ଆଉ, ଲେବୀୟମାନେ ପରମେଶ୍ୱରଙ୍କ ଗୃହସ୍ଥିତ ଭଣ୍ଡାର-କୋଠରିକୁ ଦଶମାଂଶର ଦଶମାଂଶ ଆଣିବେ।
39 വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദൎച്ചാൎപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.
କାରଣ ପବିତ୍ର ସ୍ଥାନର ପାତ୍ରସବୁ ଓ ପରିଚାରକ ଯାଜକମାନେ, ଆଉ ଦ୍ୱାରପାଳ ଓ ଗାୟକମାନେ ଯେଉଁସବୁ କୋଠରିରେ ଥାʼନ୍ତି, ସେଠାକୁ ଇସ୍ରାଏଲ-ସନ୍ତାନଗଣ ଓ ଲେବୀୟ ସନ୍ତାନଗଣ ଶସ୍ୟର, ଦ୍ରାକ୍ଷାରସର ଓ ତୈଳର ଉତ୍ତୋଳନୀୟ ଉପହାର ଆଣିବେ; ପୁଣି, ଆମ୍ଭେମାନେ ଆପଣାମାନଙ୍କ ପରମେଶ୍ୱରଙ୍କ ଗୃହ ପରିତ୍ୟାଗ କରିବୁ ନାହିଁ।

< നെഹെമ്യാവു 10 >