< മീഖാ 2 >

1 കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവൎത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവൎക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു.
Вай де чей че куӂетэ нелеӂюиря ши фэуреск реле ын аштернутул лор; кынд се крапэ де зиуэ о ынфэптуеск, дакэ ле стэ ын путере.
2 അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
Дакэ пофтеск огоаре, пун мына пе еле, дакэ дореск касе, ле рэпеск; асупреск пе ом ши каса луй, пе ом ши моштениря луй.
3 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരെ അനൎത്ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിൎന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.
Де ачея, аша ворбеште Домнул: „Ятэ, Еу ам де гынд сэ адук о ненорочире ымпотрива ачестуй лят де оамень, де каре ну вэ вець фери грумажий ши ну вець май умбла ку капул атыт де сус, кэч времуриле вор фи реле.
4 അന്നാളിൽ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂൎണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവൻ അതു എന്റെ പക്കൽനിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്കു അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;
Ын зиуа ачея, вець ажунӂе де поминэ, вець бочи ши вець зиче: ‘С-а испрэвит! Сунтем пустииць ку десэвыршире! Партя де моштенире а попорулуй меу трече ын мына алтуя! Вай, кум мь-о я! Огоареле ноастре ле ымпарте врэжмашулуй…!’”
5 അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
Де ачея ну вей авя пе нимень каре сэ ынтиндэ фрынгия де мэсурат пентру сорцул тэу, ын адунаря Домнулуй.
6 പ്രസംഗിക്കരുതെന്നു അവർ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവർ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.
„Ну пророчиць!” зик ей. „Сэ ну се пророчаскэ асеменя лукрурь. Кэч алтминтерь окэриле ну май ынчетязэ!”
7 യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗുണകരമല്ലയോ?
Есте Домнул атыт де грабник ла мыние, каса луй Иаков? Ачеста есте фелул Луй де а лукра? „Да, кувинтеле Меле сунт приелниче челуй че умблэ ку неприхэнире!
8 മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിൎഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതെപ്പു വലിച്ചെടുക്കുന്നു.
Де мултэ време попорул Меу есте сокотит де Мине ка врэжмаш; вой рэпиць мантауа де пе хайнеле челор че трек лиништиць ши н-ау густ де рэзбой.
9 നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.
Вой изгониць дин каселе лор юбите пе фемеиле попорулуй Меу, луаць пентру тотдяуна подоаба Мя де ла копиий лор.
10 പുറപ്പെട്ടുപോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.
Скулаци-вэ ши плекаць, кэч аич ну есте одихнэ пентру вой, кэч, дин причина спуркэчуний, вор фи дурерь, дурерь путерниче.
11 ഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.
Да, дакэ ар вени ун ом ку вынт ши минчунь ши ар зиче: ‘Ыць вой пророчи деспре вин ши деспре бэутурь тарь’, ачела ар фи ун пророк пентру попорул ачеста!
12 യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേൎത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
Те вой стрынӂе ын ынтреӂиме, Иакове! Вой стрынӂе рэмэшица луй Исраел, ый вой адуна ка пе ниште ой динтр-ун стаул, ка пе о турмэ ын пэшуня ей, аша кэ ва фи о маре зарвэ де оамень.
13 തകൎക്കുന്നവൻ അവൎക്കു മുമ്പായി പുറപ്പെടുന്നു; അവർ തകൎത്തു ഗോപുരത്തിൽകൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവൎക്കു മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.
Чел че ва фаче спэртура се ва суи ынаинтя лор; вор фаче спэртура, вор трече пе поартэ ши вор еши пе еа; ымпэратул лор ва мерӂе ынаинтя лор ши Домнул ва фи ын фрунтя лор.”

< മീഖാ 2 >