< മത്തായി 8 >

1 അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടൎന്നു.
Mikor lejött a hegyről, nagy sokaság követte őt,
2 അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കൎത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
És íme, odajött egy bélpoklos, leborult előtte, és mondta: „Uram, ha akarod, megtisztíthatsz engem.“
3 അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
Jézus kinyújtotta kezét, megérintette, és ezt mondta: „Akarom, tisztulj meg.“És azonnal eltisztult annak poklossága.
4 യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവൎക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
Ekkor ezt mondta neki Jézus: „Vigyázz, senkinek se szólj. Hanem eredj, mutasd meg magadat a papnak, és vidd fel az ajándékot, amelyet Mózes rendelt, bizonyságul nekik.“
5 അവൻ കഫൎന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
Mikor pedig bement Jézus Kapernaumba, egy százados ment hozzá, és kérte őt.
6 കൎത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
Ezt mondta: „Uram, a szolgám otthon gutaütötten fekszik, és nagy kínokat szenved.“
7 അവൻ അവനോടു: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.
Ezt mondta neki Jézus: „Elmegyek, és meggyógyítom.“
8 അതിന്നു ശതാധിപൻ: കൎത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
De a százados ezt felelte neki: „Uram, nem vagyok méltó, hogy az én hajlékomba jöjj, hanem csak szólj egy szót, és meggyógyul az én szolgám.
9 ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
Mert én is hatalom alá rendelt ember vagyok, és vannak alattam vitézek, és ha azt mondom egyiknek: Eredj el, elmegy; és a másiknak: Gyere ide, odajön; és a szolgámnak: Tedd ezt, megteszi.“
10 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Jézus pedig amikor ezt meghallotta, elcsodálkozott, és ezt mondta az őt követőknek: „Bizony mondom néktek, még Izraelben sem találtam ilyen nagy hitet.
11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വൎഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.
De mondom nektek, sokan jönnek majd napkeletről és napnyugatról, letelepednek Ábrahámmal, Izsákkal és Jákóbbal a mennyeknek országában;
12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
az ország fiait pedig kivetik a külső sötétségre, ahol lesz majd sírás és fogcsikorgatás.“
13 പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.
És Jézus ezt mondta a századosnak: „Eredj el, és legyen néked a te hited szerint.“És meggyógyult annak szolgája, abban az órában.
14 യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
Amikor bement Jézus Péter házába, és látta, hogy annak anyósa fekszik és lázas,
15 അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവൎക്കു ശുശ്രൂഷ ചെയ്തു.
rátette kezét, és elhagyta őt a láz, fölkelt, és szolgált nekik.
16 വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാൎക്കും സൌഖ്യം വരുത്തി.
Az est beálltával pedig kivittek hozzá sok ördöngöst, és egy szóval kiűzte a tisztátalan lelkeket, és meggyógyított minden beteget;
17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
hogy beteljesedjék, amit Ézsaiás próféta mondott így szólván: „Ő vette el a mi erőtlenségünket, és ő hordozta el a mi betegségünket.“
18 എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
Látván pedig Jézus a nagy sokaságot maga körül, megparancsolta, hogy menjenek át a túlsó partra.
19 അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
Hozzámenve egy írástudó, ezt mondta neki: „Mester, követlek téged, akárhová mégy.“
20 യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
Jézus pedig így válaszolt: „A rókáknak van barlangjuk, és az égi madaraknak fészkük, de az Emberfiának nincs hová fejét lehajtania.“
21 ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കൎത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
Egy másik a tanítványai közül ezt mondta neki: „Uram, engedd meg, hogy előbb elmenjek, és eltemessem atyámat.“
22 യേശു അവനോടു: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.
Jézus pedig ezt mondta neki: „Kövess engem, és hagyd, hogy a halottak temessék el halottaikat.“
23 അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു.
Amikor hajóra szállt, követték őt tanítványai.
24 പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
És íme, nagy vihar támadt a tengeren, annyira, hogy a hajót elborították a hullámok, ő pedig aludt.
25 അവർ അടുത്തുചെന്നു: കൎത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി.
Tanítványai pedig odamentek hozzá, felköltötték, és ezt mondták: „Uram, ments meg minket, mert elveszünk.“
26 അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
De ő ezt mondta nekik: „Mit féltek, ó, kicsinyhitűek?“Ekkor fölkelt, megdorgálta a szeleket és a tengert, és nagy csendesség lett.
27 എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Az emberek pedig elcsodálkoztak, és mondták: „Kicsoda ez, hogy mind a szelek, mind a tenger engedelmeskedik neki?“
28 അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആൎക്കും ആ വഴി നടന്നുകൂടാഞ്ഞു.
Amikor eljutottak a túlsó partra, a gadaraiak tartományába, két ördöngös ment eléje, akik a sírboltokból kijőve igen kegyetlenkedtek, annyira, hogy senki sem mert azon az úton járni.
29 അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
Kiáltoztak, és ezt mondták: „Mi közünk hozzád, Jézus, Istennek Fia? Azért jöttél ide, hogy idő előtt meggyötörj minket?“
30 അവൎക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Tőlük távol pedig egy nagy disznónyáj legelészett.
31 ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു
Az ördögök pedig kérték őt, és ezt mondták: „Ha kiűzöl minket, engedd meg, hogy abba a disznónyájba mehessünk!“
32 പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
Ő pedig ezt mondta nekik: „Menjetek!“Azok pedig kimenve, belementek a disznónyájba. És íme, az egész disznónyáj a meredekről a tengerbe rohant, és odaveszett a vízbe.
33 മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.
A pásztorok pedig elfutottak, bementek a városba, és hírül adtak mindent, azt is, ami az ördöngösökkel történt.
34 ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
Íme, az egész város kiment Jézus elé, és mihelyst meglátták, kérték őt, hogy távozzék az ő határukból.

< മത്തായി 8 >