< മത്തായി 28 >

1 ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
Pamande ilyewele isiku ili Sabato, isenye lwalyaswanga awale isiku ilyahuande ijuma, Umariamu Magdalena, nula Umariamu uweche bhahawalile ahwenye ikaburi.
2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
Bhenya hwahali itetemeko igosi, maana ukuwa wa Bwana ahishile huliwungu lushe iwe lila, alafu ahali khalila.
3 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.
Isura yakwe ihalije umeme na amenda gakwe gahali mazelu aje choka.
4 കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
Bhala abhalizi bhahamema uwonga bhabhaje wofyinye.
5 ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
Ola ukuwa akhabhalanganyizwa wala awashe akhabhawozya bhasahahongope maana imenye aje muhumwanza u Yesu, yahakhomayenywe.
6 അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിൎത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
Numo epa, lakini azyoshele nanzi shakhabhawuzezye. Inzaji mwenye pabhakhagonezye u Bwana.
7 അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
Bhalaji nalinali hubhawuzye abhanafunzi wakwe, 'Azyoshile afume hwabhafwe, enyi abhatagaliye Hugalilaya. Ukho hwamuzahunole.' Anya ane imbawozezye.”
8 അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
Bhala abhashe bhakhasongola pale pikaburi nalinali shabhali nuwoga na bhahashiye sana, bhakhashembele hubhabhuzye abhanafunzi wakwe.
9 നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
Enya u Yesu ahatangana nao ahangaa, “Salamu.” Bhala abhashe bhahenza na hukhante amanama gakwe, nantele bhahapunta.
10 യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
Nantele u Yesu ahabhabhuzya, “Musakhahongope, bhalaji mubhawuzye abhaholo bhane bhalongolele Hugalilaya. Ukho bhaza hundele.
11 അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
Wakati wala awashe bhabhalaga enya abhamo abhalinzi bhahabhala humjini na hubhabhuzye abhagosi wamakuhani amambo gonti gagafumiye.
12 അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;
Nepe amakuhani twabhahatangana na bhazee, nayangane ijambo elyo peka nao, bhahafumizye ishiasi ishigosi shi hela lwabhala abhalogo
13 അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.
na hubhabhuzye, “Yangaji hwabhamwao aje, 'abhanafunzi wa Yesu bhahezele nusuku ahwibhe ubele gwa Yesu lwatigonile ante.'
14 വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിൎഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.
Ihabali ene nkifishile uliwali, ate linza hubebelezye na hubhefuezye amwe amashaka gonti.”
15 അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
Bhala abhalugu bhahazienga ihela zila nawombo shabhawuzewelwe. Ihabari ikheneyesana hwabhayahudi ilekho mpaka ilelo.
16 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.
Lakini bhala abhatumi kumi na moja bhahabhalile Hugalilaya, hula hwigamba hwakhabhawuzezye.
17 അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
Lwabhahanola bhakhaputile. Walakini abhamo bhakhalola ishaka.
18 യേശു അടുത്തുചെന്നു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
Yesu akaja akawambia akisema, “Nimepewa mamlaka yote duniani na mbinguni.
19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
Eshi bhalaji mubhabheshe abha munsi wonti abhe bhanafunzi, wuoziaji hwitawa lya Daada nalya mwana nilya upepo ufijile.
20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു. (aiōn g165)
Mubhamanyizye nabhenishishi humambo gonti gimbalajizizye, eye ane indipeka namwe wilawila, hata mumalishilo wa munsi. (aiōn g165)

< മത്തായി 28 >