< മത്തായി 23 >

1 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
Are xbꞌantaj we riꞌ, ri Jesús xubꞌij chike ri winaq xuqujeꞌ ri utijoxelabꞌ:
2 ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
Rajawaxik chi ri aꞌjtijabꞌ rech ri taqanik xuqujeꞌ ri fariseos kakiya uchꞌobꞌik chiꞌwe jas kubꞌij ri taqanik rech ri Moisés.
3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
Rajawaxik kinimaj xuqujeꞌ kibꞌano ronojel ri kakibꞌij chiꞌwe. Are makibꞌan taj ri kakibꞌan aꞌreꞌ, rumal man kakibꞌan taj ri kakitzijoj.
4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവൎക്കു മനസ്സില്ല.
Kakiya nimaꞌq taq eqaꞌn cho kachaq nikꞌaj chik, man kakaj ta kꞌu aꞌreꞌ kakisalabꞌaj rukꞌ jun uwiꞌ kiqꞌabꞌ.
5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
Are kakaj kekaꞌyex kumal ri winaq, rumal cher kakikoj ri nimaꞌq taq filacterias xuqujeꞌ kakiwiqiqej ri katzꞌyaq.
6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
Kekam xuqujeꞌ che ri kꞌolibꞌal ri nim uqꞌij xuqujeꞌ ri nabꞌe taq tem pa taq ri Sinagoga.
7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവൎക്കു പ്രിയമാകുന്നു.
Are kakaj kaya rutzil kiwach pa taq ri kꞌayibꞌal, utz kakito kabꞌix ajtij, chike.
8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
Man kiya ta kꞌu bꞌe kabꞌix ajtij chiꞌwe ix, rumal xa jun iwajtij kꞌolik, iwonojel iwachalal iwibꞌ.
9 ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വൎഗ്ഗസ്ഥൻ തന്നേ.
Xuqujeꞌ mibꞌij itat che jun winaq chik ajuwachulew, rumal xa jun iTat ix kꞌolik, are ri kꞌo pa ri kaj.
10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
Miya bꞌe xuqujeꞌ kabꞌix ajtij chiꞌwe, rumal xa jun iwajtij kꞌolik, are ri Cristo.
11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
Ri sibꞌalaj nim uqꞌij chiꞌxoꞌl ix, kux na patanijel ke nikꞌaj chik.
12 തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.
Jeriꞌ rumal cher ri kunimarisaj ribꞌ, kanitzꞌarisax na, are kꞌu ri kunitzꞌarisaj ribꞌ, kanimarisax na uqꞌij.
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യൎക്കു സ്വൎഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും.]
¡Kꞌax iwe aꞌjtijabꞌ rech ri taqanik xuqujeꞌ fariseos, ix kawach! Kitzꞌapij ri kaj chikiwach nikꞌaj winaq chik, man kixok ta ix, xuqujeꞌ man kiya ta bꞌe chike ri kakaj koꞌkik.
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേൎക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
/¡Kꞌax iwe fariseos xuqujeꞌ aꞌjtijabꞌ rech ri taqanik! Kimaj ri kachoch ri malkaꞌnibꞌ, xuqujeꞌ kijaluj chi kibꞌan chꞌawem cho ri Dios, kibꞌan tuqutaq taq ichꞌawem rech kixkil ri winaq. Rumal kꞌu waꞌ kꞌax na kabꞌan chuqꞌatik tzij pa iwiꞌ./
15 ചേൎന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. (Geenna g1067)
¡Kꞌax iwe aꞌjtijabꞌ rech ri taqanik, xuqujeꞌ ri ix fariseos, ix kawach! Kiqꞌaxaj tinimit xuqujeꞌ cho chuchꞌekik jun tereneꞌl iwe, are kixkwin chuchꞌekik ri tereneꞌl iwe riꞌ, tajin kibꞌan che chi kux kebꞌ mul chiꞌwech ix taqal che keꞌ pa ri tyoꞌnel qꞌaqꞌ. (Geenna g1067)
16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വൎണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
¡Kꞌax iwe moy taq kꞌamal bꞌe! We kꞌo jun kunaꞌtaj jun jastaq pa ri ubꞌiꞌ ri Templo, maj kel riꞌ che, we kꞌu kunaꞌtaj jun jastaq pa ri ubꞌiꞌ ri qꞌana pwaq ri kꞌo pa ri Templo, kajatꞌitaj kan riꞌ rukꞌ ri utzij.
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വൎണ്ണമോ സ്വൎണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
¡Moy taq winaq, maj iwetaꞌmabꞌal! ¿Jachin nim uqꞌij, la are ri qꞌana pwaq, o are ri Templo ri kutyoxirisaj ri qꞌana pwaq?
18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
Ix xuqujeꞌ kibꞌij: “We kꞌo jun winaq kubꞌij jun jastaq pa ubꞌiꞌ ri tzujbꞌal sipanik, maj kel riꞌ, we kꞌu kꞌo jun kubꞌij jun jastaq pa ubꞌiꞌ ri sipanik ri kuya choch ri tzujbꞌal sipanik, kajatꞌitaj na riꞌ rukꞌ ri utzij.”
19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
¡Ix moy! ¿Jachin nim uqꞌij, ri sipanik o are ri tzujbꞌal sipanik ri katyoxirisan ri sipanik?
20 ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
Jeriꞌ xapachin ri kubꞌij jun jastaq pa ri ubꞌiꞌ ri tzujbꞌal sipanik, man xaq xwi ta kubꞌij pa ubꞌiꞌ ri tzujbꞌal, xane pa ubꞌiꞌ ronojel ri kꞌo puꞌwiꞌ ri tzujbꞌal sipanik.
21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
Ri winaq ri kubꞌij jun jastaq pa ri ubꞌiꞌ ri Templo, man xaq xwi ta kubꞌij pa ri ubꞌiꞌ ri Templo, xane tajin kubꞌij pa ubꞌiꞌ ri Dios, rumal cher are ri Dios kꞌo pa ri Templo.
22 സ്വൎഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
Ri kubꞌij jun jastaq pa ubꞌiꞌ ri kaj, tajin kubꞌij pa ubꞌiꞌ ri utꞌuyulibꞌal ri Dios, xuqujeꞌ pa ri ubꞌiꞌ ri Dios rumal cher Areꞌ tꞌuyul chilaꞌ.
23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
¡Kꞌax iwe ix aꞌjtijabꞌ rech ri taqanik xuqujeꞌ fariseos, ix kawach! Kiya ri ulajujil ri menta, ri anis, xuqujeꞌ ri comino. Itzaqom kꞌu kanoq ri taqanik ri nim uqꞌij jetaq ri sukꞌal, ri bꞌanoj toqꞌobꞌ, ri utzilal. Choqꞌaqꞌ wi ubꞌanik waꞌ we nikꞌaj riꞌ jacha we nikꞌaj chik riꞌ.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
Moy taq kꞌamal taq bꞌe. Kichaꞌ na ri nitzꞌ us, kibꞌiqꞌ kꞌu bꞌik ri kamey.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവൎച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
¡Kꞌax iwe ix aꞌjtijabꞌ rech ri taqanik xuqujeꞌ fariseos, ix kawach! Kichꞌajchꞌobꞌej ri rij ri qumubꞌal xuqujeꞌ ri ipalaꞌt, are kꞌu ri upam nojinaq che elaqꞌ xuqujeꞌ etzelal.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
Moy laj fariseo, nabꞌe chachꞌajchꞌobꞌej ri upam ri aqumubꞌal xuqujeꞌ ri apalaꞌt, jeriꞌ kachꞌajchꞌojir riꞌ ri upam xuqujeꞌ ri rij.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
¡Kꞌax iwe ix aꞌjtijabꞌ rech ri taqanik xuqujeꞌ fariseos, ix kawach! Jer ix kꞌo muqbꞌal taq kaminaqibꞌ, saq iwij. Jeꞌl kakaꞌy ri iwij, ri ipam nojinaq che qꞌayinaq taq kibꞌaqil kaminaqibꞌ.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യൎക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധൎമ്മവും നിറഞ്ഞവരത്രേ.
Ix sukꞌ kixkaꞌy chiꞌwij, pa iwanimaꞌ ixnojinaq che kawachil xuqujeꞌ etzelal.
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
¡Kꞌax iwe ix aꞌjtijabꞌ rech ri taqanik xuqujeꞌ fariseos, ix kawach! Kiyak tzꞌaq naꞌtabꞌal ke ri e qꞌalajisal taq utzij ri Dios, xuqujeꞌ kiwiqiqej ri tzꞌibꞌatal wi ri kibꞌiꞌ ri e sukꞌ taq winaq.
30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
Xuqujeꞌ kibꞌij we ta uj kꞌo uj che ri qꞌij ri xekꞌojiꞌ ri e qatat qanan, riꞌ man uj jun ta chikikamisaxik ri e qꞌalajisal taq utzij ri Dios.
31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
Ix kachiꞌl kꞌut ri winaq riꞌ rumal kibꞌij chi ix kijaꞌl ri winaq ri xekamisan ri e qꞌalajisal taq utzij ri Dios.
32 പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ.
¡Xa junmul chitzꞌaqatisaj ri xkibꞌan ri itat inan ojer!
33 പാമ്പുകളേ, സൎപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? (Geenna g1067)
¡Ix kumatz, ix kalkꞌwaꞌl taq kumatz! ¿Jachin katoꞌw iwiꞌ rech man kixeꞌ taj pa ri qꞌaqꞌ? (Geenna g1067)
34 അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
Rumal riꞌ keꞌntaq na loq qꞌalajisal taq utzij ri Dios, achyabꞌ ri kꞌo ketaꞌmabꞌal xuqujeꞌ aꞌjtijabꞌ. E kꞌo kiꞌkamisaj na chike e nikꞌaj chik kiꞌrip na, e nikꞌaj chik kerapux na pa taq ri Sinagoga, xuqujeꞌ koꞌqotax na pa taq ri tinimit.
35 നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖൎയ്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.
Jeriꞌ ix kixux na aꞌjmakibꞌ rumal cher kikamisaxik winaq ri maj kimak, waꞌ xchapleꞌtaj loq rukꞌ ri ukamikal ri Abel, xtoqꞌiꞌ rukꞌ ri ukamikal ri Zacarías ukꞌojol ri Berequías, ri xikamisaj pa ri Templo chuxoꞌl ri Tyoxalaj kꞌolibꞌal xuqujeꞌ ri tzujbꞌal rech ri tzujbꞌal sipanik.
36 ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Qas tzij kinbꞌij chiꞌwe chi ix kixtojow na ri kꞌaxal ri xkibꞌan kanoq ri itat inan.
37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേൎക്കുംപോലെ നിന്റെ മക്കളെ ചേൎത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
¡Winaq aꞌj Jerusalén, winaq aꞌj Jerusalén, ix ri kiꞌkamisaj ri e qꞌalajisal taq utzij ri Dios, xuqujeꞌ kibꞌan che abꞌaj ri winaq ri ketaq loq iwukꞌ! Sibꞌalaj kꞌi mul xwaj xeꞌnmulij riꞌ iwalkꞌwaꞌl jetaq kubꞌan jun atiꞌt akꞌ are kuꞌmulij ri ral pa ri uxikꞌ, man xawaj ta kꞌut.
38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
Rumal riꞌ maj jun winaq kakanaj na kanoq pa ri iwachoch.
39 കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Xuqujeꞌ kinbꞌij chiꞌwe chi man kiwil ta chi na nuwach kꞌa kuriq na ri qꞌij are kibꞌij: Tewchiꞌtal ubꞌiꞌ ri petinaq pa ri ubꞌiꞌ ri Ajawxel.

< മത്തായി 23 >