< മത്തായി 2 >

1 ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേ ഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി:
A IEJUJ lao ipwidier Petleem nan ludiia ni muein nanmarki Erodej, kilan ol lolekon kei ap pwarado jan ni maj en Ian ko don Ierujalem, kalelapok:
2 യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
la Nanmarki en Juj akan, me apton ipwidier, kotikot ia? Pwe je kilaner a uju ni jap en maj en lan ap pwarado, pwen poni i.
3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
A nanmarki Erodej lao ronadar mepukat, ap landar o toun Ierujalem karoj,
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
Ap kupokon pena jamero lapalap karoj o jounkawewe en aramaj akan kainoma re’rail, wasa Krijtuj pan ipwidi ia.
5 അവർ അവനോടു: യെഹൂദ്യയി ബേത്ത്ലേ ഹെമിൽ തന്നേ:
Petleem en Iudaa; pwe iduen a intinidi ren jaukop o:
6 “യെഹൂദ്യയിലെ ബേത്ത്ലേഹെമേ, യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
A koe Petleem, jap en Iuda, kaidin me tikitik nan pun en jaupeidi en Iuda kan; pwe Kaun amen pan tapi jan uk, me pan kaunda nai aramaj en Ijrael akan.
7 എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
Erodej ap kawai pena ol lolekon kan, kalelapok mau re’rail anjau o, me uju o pwarado.
8 അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
I ari porone ir alan Petleem majani: Komail kowei raparapaki mau jeri o; a komail lao diaradar, en kaireki don ia, pwe I en pil kola poni i.
9 രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Irail lao roner nanmarki o ap koieila. A kilan uju o, me irail kilaner nan jap en maj en lan, ti on mo’rail, a lao udi on waja o, me jeri pwelel kotikot ia.
10 നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു;
Irail lao kilaner uju o, re ap peren kida kaualapia.
11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
Irail lao pedelon on nan im o, re ap majanier jeri pwelel o in a Maria, re ap kaipokedi o poni i, o kapwaredar arail kapwa kan, ap maironki on i kold, o men pomau, o mire.
12 ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Kot ap kotin panoki on irail ni arail auramen, en der purelan Erodej, re ap weidwei ni apot al purelan jap arail.
13 അവർ പോയശേഷം കൎത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാൎക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
Irail lao jamalar, kilan tounlan en Kaun amen ap pwara don ren lojep ni a aliman majani: Paurida, ale jeri pwelel en o in a tanwei lan Akipten o kaukaujon waja o, I lao kaire kin uk, pwe Erodej pan rapaki jeri pwelel o pwen kamatala.
14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
I ari kipada, aleer jeri pwelel o in a ni pon, kotilan Akipten;
15 ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാൎത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കൎത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
O kaukaujon ia, lao en Erodej a matala, pwen pwaida, me lokido jan Kaun o, ren jaukop o me majani: Jan nan Akipten me I ekeredo nai ol o. i
16 വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേ ഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
Erodej lao manier, me a jarokidier ol lolekon kan, ap onion kidar kaualap o poronelan, kamela jeri ol karoj, me mi Petleem o nan jap jalon karoj, me jaunpar riau o tikitik jan, duen anjau me a kalelapok mau ren me lolekon kan.
17 “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
I dokan a pwaidar me lokido ren jaukop Ieremia me majani:
18 എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
Nil eu wiauier nan Rama, janejan o maiei laud; Rael janejanki na jeri kan, a kan injenemaula, pwe irail joer mia.
19 എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കൎത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
A Erodej lao matalar, kilan tounlan en Kaun amen ap pwara don ren Iojep nan Akipten ni a aliman,
20 ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
Majani: Paurida ale jeri pwelel en o in a, ko won nan jap en Ijrael, pwe irail melar, me rapaki, pwen kamela jeri pwelel o.
21 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
I ari kipadar, ale jeri pwelel o in a, pure don jap en Ijrael.
22 എന്നാൽ യെഹൂദ്യയിൽ അൎക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
A lao mani, me Arkelauj kaunda Iudaa wiliandi jam a Erodej, ap lan kotilan waja o. Kot ap kotin panoki on i ni a aliman, ap kotilan jap enKaliliia kai.
23 അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാൎത്തു.
O kotido kotikot nan kanim eu me adaneki Najaret, pwen pwaida, me lokido ren jaukop akan: A pan maraneki men Najaret.

< മത്തായി 2 >