< മത്തായി 17 >
1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയൎന്ന മലയിലേക്കു കൊണ്ടുപോയി,
मंग येशु सव दिन नंतर पेत्र, याकोब अनं त्याना भाऊ योहान यासले एक उंच डोंगरवर एकांतमा लई गया.
2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂൎയ്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീൎന്നു.
तवय त्याना रूप त्यासनासमोर बदलनं; त्याना चेहरा सूर्यनामायक तेजस्वी व्हयना, त्याना कपडा धवळा शुभ्र व्हयनात.
3 മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
तवय दखा, मोशे अनं एलिया ह्या त्यानासंगे बोलतांना त्यासले दखायनात.
4 അപ്പോൾ പത്രൊസ് യേശുവിനോടു: കൎത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
मंग पेत्र येशुले बोलना, प्रभुजी आपण आठे राहसुत तर कितलं भारी व्हई; तुमनी ईच्छा व्हई तर मी आठे तिन मंडप बनाडस; तुमनासाठे एक, मोशेकरता एक, अनं एलियाकरता एक.
5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
तो बोली राहिंता तेवढामा, दखा, तेजस्वी ढगनी त्यासले झाकी दिधं अनी दखा, ढगमातीन अशी वाणी व्हईनी; हाऊ मना पोऱ्या, माले परमप्रिय शे, ह्यानावर मी खूश शे; तुम्हीन यानं ऐका.
6 ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
हाई ऐकीन येशुना शिष्य भलता घाबरणात अनं पालथा पडी गयात.
7 യേശു അടുത്തു ചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
तवय येशु त्यासनाजोडे ईसन हात लाईन बोलना, ऊठा, घाबरू नका.
8 അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
मंग त्यासनी वर दखं तवय त्यासले येशुशिवाय कोणीच दखायनं नही.
9 അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുംവരെ ഈ ദൎശനം ആരോടും പറയരുതു എന്നു കല്പിച്ചു.
नंतर त्या डोंगरवरतीन खाल उतरी राहींतात तवय येशुनी त्यासले आज्ञा करी की, मनुष्यना पोऱ्या मरेल मातीन परत जिवत व्हई तोपावत हाई गोष्ट कोणलेच सांगु नका.
10 ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
त्यावर त्याना शिष्यसनी त्याले ईचारं की, एलिया पहिले येवाले पाहिजे अस शास्त्री का बर म्हणतस?
11 അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
येशुनी उत्तर दिधं, “एलिया” ईसन सर्वकाही सुधारी हाई खरं शे.
12 എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
पण मी तुमले सांगस की, एलिया येल शे अनी त्यासनी त्याले न वळखता त्यासना मनले पटनं तसं त्यानासंगे करं; तसच मनुष्यना पोऱ्याले बी त्यासनाकडतीन छळ सहन करना पडी.
13 അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
तवय शिष्यसले समजनं, हाऊ बाप्तिस्मा करनारा योहानबद्दल बोली राहीना.
14 അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
नंतर त्या लोकसजोडे वनात तवय एक माणुस येशु समोर ईसन गुडघा टेकीन बोलना,
15 കൎത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
प्रभुजी मना पोऱ्यावर दया करा, कारण त्याले मिर्गी येस, त्याले भलता तरास व्हस; तो घडीघडी आगमा अनं पाणीमा पडस.
16 ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യം വരുത്തുവാൻ അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
म्हणीन मी त्याले तुमना शिष्यसकडे आणं, पण त्यासनाघाई तो बरा व्हयना नही.
17 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
तवय येशुनी उत्तर दिधं, अरे ओ भ्रष्ट पिढी, कोठपावत मी तुमनासंगे ऱ्हासु? कोठपावत तुमनं सहन करसु? त्या पोऱ्याले मनाकडे लई या.
18 യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൌഖ്യംവന്നു.
मंग येशुनी दुष्ट आत्माले आज्ञा दिधी, तवय त्या पोऱ्यामातीन तो निंघी गया अनी त्याच येळले पोऱ्या बरा व्हयना.
19 പിന്നെ ശിഷ്യന്മാർ സ്വകാൎയ്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
नंतर शिष्य एकांतमा येशुजोडे ईसन बोलणात, आमनाघाई तो दुष्ट आत्मा का बर नही निंघना?
20 അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
त्यानी त्यासले सांगं, तुमना बिनईश्वासमूये; कारण मी तुमले सत्य सांगस की, जर तुमनामा राईना दाणा एवढा जरी ईश्वास व्हई तर हाऊ डोंगरले आठेन तिकडे सरक अस तुम्हीन सांगं तर तो सरकी; अनं तुमले काहीच अशक्य ऱ्हावाव नही.
21 നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാൎത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
तरी बी हाई भूतनी जात प्रार्थना अनं उपासशिवाय निंघस नही.
22 അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
त्या गालील नगरमा गोया व्हयनात तवय येशु त्यासले बोलना, मनुष्यना पोऱ्याले लोकसना हातमा धरीन देतीन.
23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
त्या माले मारी टाकतीन अनी तिसरा दिनले तो परत जिवत व्हई, तवय त्या भलताच नाराज व्हयनात.
24 അവർ കഫൎന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
जवय त्या कफर्णहुम गावमा वनात तवय मंदिरना कर गोया करनारानी पेत्रले ईचारं, तुमना गुरू मंदिरना कर नही देस का?
25 അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
तो बोलना, हा देस, मंग तो घरमा येवावर काही बोलाना पहिलेच येशुनी त्याले ईचारं, शिमोन, तुले काय वाटस? पृथ्वीवरला राजा कोणाकडतीन कर लेतस? आपला पोऱ्यासकडतीन की परकासकडतीन?
26 യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
तो बोलना, परकासकडतीन मंग येशु त्याले बोलना, म्हणीन पोऱ्या कर भरापाईन मुक्त शेतस.
27 എങ്കിലും നാം അവൎക്കു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുൎദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
पण त्यासनाकरता आपण अडथळा बनाले नको, म्हणीन तु समुद्रमा जाईसन गळ टाक; अनी जो मासा पहिले वर ई, तो मासा धरीन त्यानं तोंड उघाड; म्हणजे तुले दोन रूपया सापडतीन त्या लिसन मनाबद्दल अनं तुनाबद्दल त्यासले दे.