< മത്തായി 14 >

1 ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
I den tiden hörde Herodes Tetrarcha Jesu rykte;
2 അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
Och sade till sina tjenare: Denne är Johannes Döparen; han är uppstånden ifrå de döda, derföre gör han sådana krafter.
3 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാൎയ്യയായിരിക്കുന്നതു വിഹിതമല്ല എന്നു
Ty Herodes hade gripit Johannem, bundit och lagt honom i häktelse, för Herodias, sins broders Philippi hustrus, skull.
4 യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
Förty Johannes hade sagt till honom: Dig är icke lofligit hafva henne.
5 അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
Och han hade gerna dräpit honom; men han räddes för folket; ty de höllo honom för en Prophet.
6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
När då Herodes begick sin födelsedag, dansade Herodias dotter för dem; och det behagade Herodi.
7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
Derföre lofvade han henne vid en ed, att han ville gifva henne hvad hon begärade.
8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
Då sade hon, såsom hennes moder hade lärt henne tillförene: Gif mig här på ett fat Johannis Döparens hufvud.
9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
Och Konungen blef bedröfvad; dock för edens skull, och för deras skull, som såto öfver bord med honom, böd han att det skulle gifvas henne;
10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
Och sände bort, och lät afhugga Johannis hufvud i häktelset.
11 അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
Och hans hufvud vardt framburet på ett fat, och gifvet pigone; och hon bar det till sina moder.
12 അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
Och hans Lärjungar kommo, och togo hans lekamen, och begrofvo honom; och gingo sedan bort, och förkunnade det Jesu.
13 അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിൎജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
När Jesus det hörde, for han dädan med skepp afsides bort uti en ödemark. När folket det hörde, kommo de efter honom till fot ifrå städerna.
14 അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.
Och Jesus gick ut, och såg det myckna folket, och varkunnade sig öfver dem, och gjorde deras kranka helbregda.
15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
Och när det led åt aftonen, gingo hans Lärjungar till honom, och sade: Här är en ödemark, och tiden är förliden; låt folket gå ifrå dig, att de må gå bort i byarna, och köpa sig mat.
16 യേശു അവരോടു: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു.
Då sade Jesus till dem: Det görs icke behof att de bortgå; gifver I dem äta.
17 അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
Då sade de till honom: Vi hafve här icke mer än fem bröd och två fiskar.
18 അതു ഇങ്ങുകൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
Sade han: Tager mig dem hit.
19 പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
Och han böd folket sätta sig ned på gräset; och tog de fem bröd och de två fiskar, såg upp i himmelen, och tackade; bröt det, och gaf Lärjungomen bröden, och Lärjungarna gåfvo så folken.
20 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
Och de åto alle, och vordo mätte. Och de togo upp det öfver var i styckom, tolf korgar fulla.
21 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
Och de som ätit hade voro vid femtusend män, förutan qvinnor och barn.
22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിൎബന്ധിച്ചു.
Och straxt dref Jesus sina Lärjungar, att de skulle stiga i skeppet, och fara framföre utöfver, så länge han skiljde folket ifrå sig.
23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാൎത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
Och när han hade skiljt folket ifrå sig, gick han upp på ett berg allena, till att bedja; och när aftonen kom, var han der allena.
24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
Men skeppet var då allaredo midt på hafvet, och led plats i vågene; förty vädret var emot.
25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
Men i den fjerde väktene om natten kom Jesus till dem, gångandes på hafvet.
26 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
Och när Lärjungarna sågo honom gå på hafvet, vordo de förfärade och sade: Det är ett spökelse; och ropade af räddhåga.
27 ഉടനെ യേശു അവരോടു: ധൈൎയ്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
Men Jesus talade dem straxt till, och sade: Varer vid ett godt mod; det är jag, varer icke förfärade.
28 അതിന്നു പത്രൊസ്: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
Då svarade honom Petrus, och sade: Herre, äret du, så bjud mig komma till dig uppå vattnet.
29 വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
Då sade han: Kom. När Petrus då steg utaf skeppet, begynte han gå på vattnet, att han skulle komma till Jesum.
30 എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കൎത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
Men när han såg att vädret var starkt, vardt han förfärad; och som han begynte sjunka, ropade han, och sade: Herre, hjelp mig.
31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു.
Och straxt räckte Jesus ut handena, och fattade uti honom, och sade till honom: O du klentrogne, hvi tviflade du?
32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമൎന്നു.
Och när de voro inkomne i skeppet, stillade vädret sig.
33 പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
Men de som voro i skeppet gingo fram, och tillbådo honom, och sade: Visserliga äst du Guds Son.
34 അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
Och när de voro öfverfarne, kommo de uti det landet Genesaret.
35 അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
Och när folket dersammastäds förnummo honom, sände de båd i hela landet deromkring, och hade alla sjuka till honom;
36 അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവൎക്കു ഒക്കെയും സൌഖ്യം വന്നു.
Och bådo honom, att de måtte allenast taga på hans klädafåll; och de, som togo deruppå, blefvo alle helbregda.

< മത്തായി 14 >