< മത്തായി 10 >

1 അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവൎക്കു അധികാരം കൊടുത്തു.
ᏫᏚᏯᏅᎲᏃ ᏔᎳᏚ ᎢᏯᏂᏛ ᎬᏩᏍᏓᏩᏗᏙᎯ, ᏚᏁᎸ ᎠᏂᏍᎩᎾ ᏧᏂᏄᎪᏫᏍᏗᏱ, ᎠᎴ ᏧᎾᏓᏅᏬᏗᏱ ᏂᎦᎥ ᏚᏂᏢᎬ, ᎠᎴ ᏂᎦᎥ ᎥᏳᎩ.
2 പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
ᎯᎠᏃ ᎾᏍᎩ ᏄᏍᏗ ᏚᎾᏙᎥ ᏔᎳᏚ ᎢᏯᏂᏛ ᎨᏥᏅᏏᏛ. ᎢᎬᏱᏱ ᏌᏩᏂ ᏈᏓ ᏣᏃᏎᎰᎢ, ᎡᏂᏗᏃ ᎾᏍᎩᏉ ᎤᏅᏟ, ᏥᎻᏃ ᏤᏈᏗ ᎤᏪᏥ, ᏣᏂᏃ ᎾᏍᎩᏉ ᎤᏅᏟ.
3 അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,
ᏈᎵᎩᏃ, ᏩᏓᎳᎻᏃ, ᏓᎻᏃ, ᎹᏚᏃ ᎠᏕᎸ ᎠᎩᏏᏙᎯ, ᏥᎻᏃ ᎡᎵᏈ ᎤᏪᏥ, ᎴᏈᏯᏃ ᏓᏗᏯ ᏣᏃᏎᎰᎢ,
4 തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കൎയ്യോത്താ യൂദാ.
ᏌᏩᏂᏃ ᎠᎨᎾᏂᏗ, ᏧᏓᏏᏃ ᎢᏍᎦᎳᏗ ᎾᏍᎩ ᏥᏌ ᏧᎶᏄᎮᎸᎩ.
5 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും
ᎾᏍᎩ ᎯᎠ ᏔᎳᏚ ᎢᏯᏂᏛ ᏥᏌ ᏚᏅᏒᎩ ᏚᏁᏤᎸᏃ ᎯᎠ ᏂᏚᏪᏎᎸᎩ; ᏧᎾᏓᎴᏅᏛ ᏴᏫ ᏗᏁᎲ ᎢᏗᏢ ᏞᏍᏗ ᏫᏥᎶᏒᎩ, ᎠᎴ ᏌᎺᎵ ᎠᏁᎯ ᏚᏂᏚᎲ ᏞᏍᏗ ᎢᏥᏴᎸᎩ
6 യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
ᎠᏫᏍᎩᏂ ᎤᎾᎴᎾᎯᏛ ᎢᏏᎵ ᏏᏓᏁᎸ ᎨᏒ ᏗᏥᏩᏛᎱᎦ.
7 നിങ്ങൾ പോകുമ്പോൾ: സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
ᎢᏣᎢᏒᏃ ᎢᏣᎵᏥᏙᎲᏍᎨᏍᏗ, ᎯᎠ ᏂᏥᏪᏍᎨᏍᏗ; ᎦᎸᎳᏗ ᎡᎯ ᎤᎬᏫᏳᎯ ᎨᏒ ᎡᏍᎦᏂᏳ ᏓᏯᎢ.
8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിൎപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
ᏧᏂᏢᎩ ᏕᏥᏅᏫᏍᎨᏍᏗ, ᎠᏓᏰᏍᎩ ᏧᏂᏢᎩ ᏕᏥᏅᎦᎵᏍᎨᏍᏗ, ᏧᏂᏲᎱᏒᎯ ᏕᏣᎴᏗᏍᎨᏍᏗ, ᎠᏂᏍᎩᎾ ᏕᏥᏄᎪᏫᏍᎨᏍᏗ. ᎠᏎᏉ ᎡᏥᏁᎸᎯ, ᎠᏎᏉ ᎢᏣᏓᏁᎮᏍᏗ.
9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
ᏞᏍᏗ ᏕᏣᏓᏠᎲ ᏱᏣᏓᏁᎴᏍᏗ ᏓᎶᏂᎨ ᎠᏕᎸ ᎠᎴ ᎤᏁᎬ ᎠᏕᎸ ᎠᎴ ᎥᏣᏱ,
10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
ᎠᎴ ᏕᎦᎶᏗ, ᎠᎴ ᏔᎵ ᏗᏣᏄᏬ, ᎠᎴ ᏗᎳᏑᎶ, ᎠᎴ ᏗᏙᎳᏅᏍᏗ; ᏧᎸᏫᏍᏓᏁᎯᏰᏃ ᎤᏩᏛᏗ ᎨᏐ ᎤᎵᏍᏓᏴᏗ.
11 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാൎപ്പിൻ.
ᎢᎸᎯᏢᏃ ᎤᏛᎾ ᎦᏚᎲ ᎠᎴ ᎤᏍᏗ ᎦᏚᎲ ᎢᏥᎷᎨᏍᏗ, ᎢᏣᏓᏛᏛᎲᏍᎨᏍᏗ ᎩᎶ ᎡᎲ ᎤᏓᏅᏘ, ᎾᎿᎭᏃ ᎢᏥᏁᏍᏗ ᎬᏂ ᎥᏣᏂᎩ.
12 ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.
ᎠᏓᏁᎸᏃ ᎢᏥᏴᎭ ᎢᏥᏲᎵᎮᏍᏗ.
13 വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
ᎢᏳᏃ ᎾᎿᎭᎠᏂᏁᎳ ᎤᏩᏙᎯᏯᏛ ᏗᎬᏩᎾᏓᏂᎸᎢᏍᏗ ᎢᎨᏎᏍᏗ, ᎾᏍᎩ ᎤᏩᏙᎯᏯᏛ ᎢᏣᏤᎵ ᎤᏂᎷᏤᏗ ᎨᏎᏍᏗ; ᎢᏳᏃ ᏗᎬᏩᎾᏓᏂᎸᎢᏍᏗ ᏂᎨᏒᎾ ᎢᎨᏎᏍᏗ, ᎾᏍᎩ ᏅᏩᏙᎯᏯᏛ ᎢᏨᏒᏉ ᎢᏥᎷᏤᏗ ᎢᎨᏎᏍᏗ.
14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
ᎢᏳᏃ ᎩᎶ ᏂᏗᏣᏓᏂᎸᎬᎾ ᎢᎨᏎᏍᏗ, ᎠᎴ ᎢᏥᏁᎬ ᎾᏛᎩᏍᎬᎾ ᎢᎨᏎᏍᏗ, ᎾᎿᎭᎦᎵᏦᏕ ᎠᎴ ᎦᏚᎲ ᎢᏥᏄᎪᎩ, ᏕᏥᏅᎪᎥᏗᏍᎨᏍᏗ ᎦᏓ ᏗᏣᎳᏏᏕᏂ.
15 ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോൎയ്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ᎤᏙᎯᏳᎯᏯ ᎯᎠ ᏂᏨᏳᏪᏎᎭ, ᎡᏍᎦᏉ ᎢᎦᎢ ᎤᏂᎩᎵᏲᎢᏍᏗ ᎨᏎᏍᏗ ᏐᏓᎻ ᎠᎴ ᎪᎹᎵ, ᏗᎫᎪᏙᏗᏱ ᎢᎦ ᎨᏎᏍᏗ, ᎤᏟᎯᏳ ᎾᏍᎩ Ꮎ ᎦᏚᎲᎢ.
16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
ᎬᏂᏳᏉ ᎢᏨᏅᎵ ᎠᏫ ᎤᏂᏃᏕᎾ ᏣᏁᎳᏗᏙᎰ ᏩᏲᎯ ᎾᏍᎩᏯᎢ; ᎾᏍᎩ ᎢᏳᏍᏗ ᎢᎾᏛ ᎢᎨᏥᏏᎾᏌᏂ ᎨᏌᏍᏗ, ᎠᎴ ᎫᎴ-ᏗᏂᏍᎪᏂᎯ ᎢᎨᏣᏓᏅᏘ ᎨᏎᏍᏗ.
17 മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
ᏕᏤᏯᏙᏤᎮᏍᏗ ᎠᏗᎾ ᏴᏫ, ᏕᎦᎳᏫᎥᏰᏃ ᏙᏓᎨᏣᏘᏃᎵ, ᏧᏂᎳᏫᎢᏍᏗᏱᏃ ᏙᏓᎨᏥᎵᎥᏂᎵ.
18 എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവൎക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
ᎠᎴ ᎠᏴ ᎨᏒ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ ᏄᏂᎬᏫᏳᏌᏕᎩ ᎠᎴ ᎤᏂᎬᏫᏳᎯ ᏚᏃᎸ ᎢᎬᏱᏗᏢ ᏕᏣᏘᏃᎯᎮᏍᏗ, ᎾᏍᎩ ᎤᏅᏒ ᎠᎴ ᏧᎾᏓᎴᏅᏛ ᏴᏫ ᎤᎾᏙᎴᎰᎯᏍᏙᏗ.
19 എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും.
ᎠᏎᏃ ᎿᎭᏉ ᏕᎨᏣᏘᏃᎯᎮᏍᏗ ᏞᏍᏗ ᏱᏤᎵᎯᏍᎨᏍᏗ ᎢᏳᏍᏗ ᎢᏥᏁᎢᏍᏗᏱ ᎠᎴ ᎢᏥᏪᏍᏗᏱ; ᎾᎯᏳᏉᏰᏃ ᎡᏥᏁᏗ ᎨᏎᏍᏗ ᎢᏥᏪᏍᏗᏱ.
20 പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
ᎥᏝᏰᏃ ᏂᎯ ᏱᏥᏁᎪᎢ, ᎢᏥᏙᏓᏍᎩᏂ ᎤᏓᏅᏙ ᎧᏁᎪᎢ ᏂᎯ ᎢᏨᏗᏍᎪᎢ.
21 സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാൎക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
ᎠᏍᎦᏯᏃ ᏙᏓᏳᏲᏏ ᎤᏲᎱᎯᏍᏗᏱ ᏗᎾᏓᏅᏟ, ᎠᎦᏴᎵᎨᏃ ᎤᏪᏥ ᏙᏓᏳᏲᏏ, ᎠᎴ ᎣᏂ ᏧᎾᏛᏒᎯ ᏙᏛᎾᏡᏔᏂ ᏧᏂᎦᏴᎵᎨᎢ, ᎠᎴ ᎾᏍᎩ ᏅᏛᏅᏂᏌᏂ ᏗᎨᏥᎢᏍᏗ ᎨᏎᏍᏗ.
22 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
ᎠᎴ ᎾᏂᎥᏉ ᏴᏫ ᎨᏥᏍᎦᎩ ᎨᏎᏍᏗ ᎠᏴ ᏓᏆᏙᎥ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ; ᎠᏎᏃ ᎾᏍᎩ ᎬᎵᏍᏆᏗᏍᎩ ᎠᏟᏂᎬᏁᎯ ᎠᏥᏍᏕᎸᏗ ᎨᏎᏍᏗ.
23 എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ᎠᎴ ᎿᎭᏉ ᎤᏲ ᏂᎨᏨᎿᎭᏕᎨᏍᏗ ᎢᎸᎯᏢ ᎦᏚᎲᎢ, ᎢᎶᎵᏍᎨᏍᏗ ᏅᏩᎵᎴ ᏗᎦᏚᎲ ᏫᏥᎶᏍᎨᏍᏗ. ᎤᏙᎯᏳᎯᏯᏰᏃ ᎯᎠ ᏂᏨᏪᏎᎭ, ᎥᏝ ᎢᏏᎵᏱ ᏕᎦᏚᎲᎢ ᏱᎨᏤᏙᏁᏍᏗ ᎿᎭᏉ ᏴᏫ ᎤᏪᏥ ᏓᎦᎷᏥ.
24 ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;
ᏗᏕᎶᏆᏍᎩ ᎥᏝ ᎤᏟ ᏱᎾᏥᎸᏉᏙᎢ ᎡᏍᎦᏉ ᏧᏪᏲᎲᏍᎩ, ᎠᎴ ᎠᏥᏅᏏᏓᏍᏗ ᎥᏝ ᎤᏟ ᏱᎾᏥᎸᏉᏙᎢ ᏒᏍᎦᏉ ᎤᏅᏏᏙᎯ.
25 ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
ᏰᎵᏉᏰᏃ ᏗᏕᎶᏆᏍᎩ ᏧᏪᏲᎲᏍᎩ ᎢᏧᎳᎭᏉ ᏱᎩ, ᎠᎴ ᎠᏥᏅᏏᏓᏍᏗ ᎤᏅᏏᏙᎯ ᎢᏧᎳᎭᏉ ᏱᎩ. ᎢᏳᏰᏃ ᏧᏓᏘᎿᎭᎢ ᎠᏓᏁᎸ ᏇᎵᏥᏆ ᏳᏃᏎᎸ, ᎤᏟ ᎠᎯᏗᏳ ᎾᏍᎩ ᎢᏧᏂᏪᏎᏗᏱ ᏚᏓᏘᎿᎭᎥᎢ.
26 അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
ᎾᏍᎩ ᎢᏳᏍᏗ ᏞᏍᏗ ᏱᏗᏥᏍᎦᎢᎮᏍᏗ. ᎥᏝᏰᏃ ᎪᎱᏍᏗ ᏱᎬᏍᎦᎳ ᎾᏍᎩ ᎬᏂᎨᏒ ᎢᏳᎵᏍᏙᏗ ᏂᎨᏒᎾ ᎨᏒᎢ, ᎥᏝ ᎠᎴ ᎪᎱᏍᏗ ᎤᏕᎵᏛ ᏱᎩ ᎾᏍᎩ ᎠᏙᎴᎰᎯᏍᏗ ᏂᎨᏒᎾ ᎨᏒᎢ.
27 ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.
ᎤᎵᏏᎬ ᎢᏨᏁᏤᎸᎢ ᎢᎦᎦᏛ ᎢᏥ ᏁᎨᏍᏗ; ᎡᏣᏙᏅᎡᎸᏃ ᎨᏒ ᎦᏌᎾᎵ ᎢᏣᎵᏥᏙᎲᏍᎨᏍᏗ.
28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. (Geenna g1067)
ᎠᎴ ᏞᏍᏗ ᏱᏗᏥᏍᎦᎢᎮᏍᏗ ᎠᏰᎸᎢ ᎠᏂᎯᎯ, ᎠᏎᏃ ᎠᏓᏅᏙ ᎬᏩᏂᎯᏍᏗ ᏂᎨᏒᎾ ᏥᎩ. ᎤᎬᏫᏳᏎᏍᏗᏍᎩᏂ ᎡᏥᏍᎦᎢᎮᏍᏗ ᎾᏍᎩ ᏗᎬᏩᎯᏍᏗ ᏥᎩ ᎠᏰᎸᎢ ᎠᎴ ᎠᏓᏅᏙ ᎢᏧᎳ ᏨᏍᎩᏃᎢ. (Geenna g1067)
29 കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
ᏝᏍᎪ ᎠᏂᏔᎵ ᏥᏍᏆᏯ ᏌᏉ ᎢᏯᏓᏅᏖᏗ ᏧᎾᎬᏩᎶᏗ ᏱᎩ, ᎠᏎᏃ ᎥᏝ ᏌᏉ ᎡᎳᏗ ᎤᏅᎢᏍᏗ ᏱᎩ ᎢᏥᏙᏓ ᎤᏓᏅᏖᎸᎯ ᏂᎨᏒᎾ.
30 എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
ᎾᏍᏉᏍᎩᏂ ᎢᏥᏍᏘᏰᎬ ᎢᏥᏍᎪᎵ ᏂᎦᏗᏳ ᏗᏎᎸᎯ.
31 ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
ᎾᏍᎩ ᎢᏳᏍᏗ ᏞᏍᏗ ᏱᏥᏍᎦᎢᎮᏍᏗ; ᎤᏟᏰᏃ ᏂᎦᎥ ᏗᏣᎬᏩᎶᏗ ᏂᎯ ᎡᏍᎦᏉ ᎤᏂᏣᏘ ᏥᏍᏆᏯ.
32 മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
ᎩᎶᏰᏃ ᎬᏂᎨᏒ ᎾᏋᏁᎮᏍᏗ ᏴᏫ ᎠᏂᎦᏔᎲᎢ, ᎾᏍᏉ ᎠᏴ ᎾᏍᎩ ᎬᏂᎨᏒ ᎤᏓᏥᏴᏁᎵ ᎡᏙᏓ ᎦᎸᎳᏗ ᎡᎯ ᎠᎦᏔᎲᎢ.
33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
ᎩᎶᏍᎩᏂ ᎢᎠᏆᏓᏱᎮᏍᏗ ᏴᏫ ᎠᏂᎦᏔᎲᎢ, ᎾᏍᏉ ᎠᏴ ᎾᏍᎩ ᏓᏥᏯᏓᏱᎵ ᎡᏙᏓ ᎦᎸᎳᏗ ᎡᎯ ᎠᎦᏔᎲᎢ.
34 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
ᏞᏍᏗ ᏙᎯᏱ ᎤᎾᏄᎪᏫᏏᎸ ᎡᎶᎯ, ᏱᏍᎩᏰᎵᏎᎮᏍᏗ; ᎥᏝᏍᎩᏂ ᏙᎯᏱ ᏯᎩᎾᏄᎪᏫᏏᎸ, ᎠᏰᎳᏍᏗᏍᎩᏂ ᎦᏅᎯᏛ.
35 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
ᎠᏴᏰᏃ ᎠᎩᎷᏥᎸ, ᏗᎾᏓᏍᎦᎩ ᎢᏳᎵᏍᏙᏗᏱ ᎠᏍᎦᏯ ᎤᏙᏓᏃ, ᎠᎴ ᎠᎦᏅᎩ ᎠᎨᏴ ᎤᏥᏃ, ᎠᎴ ᎤᏓᏦᎯᏯ ᎤᏦᎯᏃ;
36 മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
ᎩᎶᏃ ᎤᏩᏒᏉ ᏚᏓᏘᎿᎭᎥ ᎬᏩᏍᎦᎩ ᎨᏎᏍᏗ.
37 എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
ᎩᎶᏃ ᎤᏟ ᏄᎨᏳᏎᏍᏗ ᎤᏙᏓ ᎠᎴ ᎤᏥ ᎡᏍᎦᏉ ᎠᏴ ᎾᎩᎨᏳᏎᏍᏗ, ᎥᏝ ᏰᎵ ᎾᏍᎩ ᎠᏴ ᎠᏆᏤᎵ ᎢᎬᏩᎵᏍᏙᏗ ᏱᎨᏎᏍᏗ. ᎩᎶᏃ ᎤᏟ ᏄᎨᏳᏎᏍᏗ ᎤᏪᏥ ᎠᏍᎦᏯ ᎠᎴ ᎤᏪᏥ ᎠᎨᏴ ᎡᏍᎦᏉ ᎠᏴ ᎾᎩᎨᏳᏎᏍᏗ, ᎥᏝ ᏰᎵ ᎾᏍᎩ ᎠᏴ ᎠᏆᏤᎵ ᎢᎬᏩᎵᏍᏙᏗ ᏱᎨᏎᏍᏗ.
38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
ᎩᎶ ᎾᏱᏍᎬᎾ ᎢᎨᏎᏍᏗ ᎤᏤᎵ ᏧᏓᎿᎭᏩᏛ ᎠᎴ ᎾᎩᏍᏓᏩᏕᎬᎾ ᎢᎨᏎᏍᏗ, ᎥᏝ ᏰᎵ ᎠᏴ ᎠᏆᏤᎵ ᎢᎬᏩᎵᏍᏙᏗ ᏱᎨᏎᏍᏗ.
39 തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
ᎩᎶᏃ ᎬᏅ ᎢᎠᏩᏘᏍᎨᏍᏗ, ᎾᏍᎩ ᎤᏲᎱᏎᏗ ᎨᏎᏍᏗ; ᎩᎶᏃ ᎢᎤᏲᎱᏎᎮᏍᏗ ᎬᏅ ᎠᏴ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ, ᎾᏍᎩ ᎤᏩᏛᏗ ᎨᏎᏍᏗ.
40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
ᎩᎶᏃ ᏕᏣᏓᏂᎸᎨᏍᏗ, ᎾᏍᎩ ᎠᏴ ᏓᏆᏓᏂᎸᎨᏍᏗ; ᎩᎶᏃ ᎠᏴ ᏓᏆᏓᏂᎸᎨᏍᏗ, ᎾᏍᎩ ᏓᏓᏂᎸᎨᏍᏗ ᏅᏛᎩᏅᏒᎯ
41 പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
ᎩᎶᏃ ᏓᏓᏂᎸᎨᏍᏗ ᎠᏙᎴᎰᏍᎩ ᎠᏙᎴᎰᏍᎩ ᎨᏒ ᎤᏗᎦᎵᏍᏙᏗᎨᏍᏗ, ᎠᏙᎴᎰᏍᎩ ᎠᎦᎫᏴᏓᏁᏗ ᎨᏒ ᎾᏍᎩ ᎠᎦᎫᏴᏓᏁᎮᏍᏗ; ᎩᎶᏃ ᏓᏓᏂᎸᎨᏍᏗ ᎤᏓᏅᏘ ᎠᏍᎦᏯ ᎤᏓᏅᏘ ᎨᏒ ᎤᏗᎦᎵᏍᏙ ᏗᏍᎨᏍᏗ, ᎤᏓᏅᏘ ᎠᏍᎦᏯ ᎠᎦᎫᏴᏓᏁᏗ ᎨᏒ ᎾᏍᎩ ᎠᎦᎫᏴᏓᏁᎮᏍᏗ.
42 ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ᎩᎶᏃ ᏌᏉ ᎯᎠ ᏧᎾᏍᏗ ᎨᏒᎢ ᎤᎵᏍᏈᏗᏉ ᎠᎧᎵᎢ ᎤᏴᏜᏓᎠᎹ ᎠᎱᎥᏍᎨᏍᏗ ᎠᎩᏍᏓᏩᏗᏙᎯ ᎨᏒ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ, ᎤᏙᎯᏳᎯᏯ ᏂᏨᏪᏎᎭ, ᎥᏝ ᎾᏍᎩ ᎤᏲᎱᏎᏗ ᏱᎨᏎᏍᏗ ᎠᎦᎫᏴᎡᏗ ᎨᏒᎢ.

< മത്തായി 10 >