< മർക്കൊസ് 15 >
1 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
১অথ প্রভাতে সতি প্রধানযাজকাঃ প্রাঞ্চ উপাধ্যাযাঃ সর্ৱ্ৱে মন্ত্রিণশ্চ সভাং কৃৎৱা যীশুং বন্ধযিৎৱ পীলাতাখ্যস্য দেশাধিপতেঃ সৱিধং নীৎৱা সমর্পযামাসুঃ|
2 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
২তদা পীলাতস্তং পৃষ্টৱান্ ৎৱং কিং যিহূদীযলোকানাং রাজা? ততঃ স প্রত্যুক্তৱান্ সত্যং ৱদসি|
3 മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
৩অপরং প্রধানযাজকাস্তস্য বহুষু ৱাক্যেষু দোষমারোপযাঞ্চক্রুঃ কিন্তু স কিমপি ন প্রত্যুৱাচ|
4 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
৪তদানীং পীলাতস্তং পুনঃ পপ্রচ্ছ ৎৱং কিং নোত্তরযসি? পশ্যৈতে ৎৱদ্ৱিরুদ্ধং কতিষু সাধ্যেষু সাক্ষং দদতি|
5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു.
৫কন্তু যীশুস্তদাপি নোত্তরং দদৌ ততঃ পীলাত আশ্চর্য্যং জগাম|
6 അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവൎക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
৬অপরঞ্চ কারাবদ্ধে কস্তিংশ্চিৎ জনে তন্মহোৎসৱকালে লোকৈ র্যাচিতে দেশাধিপতিস্তং মোচযতি|
7 എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
৭যে চ পূর্ৱ্ৱমুপপ্লৱমকার্ষুরুপপ্লৱে ৱধমপি কৃতৱন্তস্তেষাং মধ্যে তদানোং বরব্বানামক একো বদ্ধ আসীৎ|
8 പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
৮অতো হেতোঃ পূর্ৱ্ৱাপরীযাং রীতিকথাং কথযিৎৱা লোকা উচ্চৈরুৱন্তঃ পীলাতস্য সমক্ষং নিৱেদযামাসুঃ|
9 മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
৯তদা পীলাতস্তানাচখ্যৌ তর্হি কিং যিহূদীযানাং রাজানং মোচযিষ্যামি? যুষ্মাভিঃ কিমিষ্যতে?
10 യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.
১০যতঃ প্রধানযাজকা ঈর্ষ্যাত এৱ যীশুং সমার্পযন্নিতি স ৱিৱেদ|
11 എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
১১কিন্তু যথা বরব্বাং মোচযতি তথা প্রার্থযিতুং প্রধানযাজকা লোকান্ প্রৱর্ত্তযামাসুঃ|
12 പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
১২অথ পীলাতঃ পুনঃ পৃষ্টৱান্ তর্হি যং যিহূদীযানাং রাজেতি ৱদথ তস্য কিং করিষ্যামি যুষ্মাভিঃ কিমিষ্যতে?
13 അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു.
১৩তদা তে পুনরপি প্রোচ্চৈঃ প্রোচুস্তং ক্রুশে ৱেধয|
14 പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു.
১৪তস্মাৎ পীলাতঃ কথিতৱান্ কুতঃ? স কিং কুকর্ম্ম কৃতৱান্? কিন্তু তে পুনশ্চ রুৱন্তো ৱ্যাজহ্রুস্তং ক্রুশে ৱেধয|
15 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവൎക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.
১৫তদা পীলাতঃ সর্ৱ্ৱাল্লোকান্ তোষযিতুমিচ্ছন্ বরব্বাং মোচযিৎৱা যীশুং কশাভিঃ প্রহৃত্য ক্রুশে ৱেদ্ধুং তং সমর্পযাম্বভূৱ|
16 പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
১৬অনন্তরং সৈন্যগণোঽট্টালিকাম্ অর্থাদ্ অধিপতে র্গৃহং যীশুং নীৎৱা সেনানিৱহং সমাহুযৎ|
17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
১৭পশ্চাৎ তে তং ধূমলৱর্ণৱস্ত্রং পরিধাপ্য কণ্টকমুকুটং রচযিৎৱা শিরসি সমারোপ্য
18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
১৮হে যিহূদীযানাং রাজন্ নমস্কার ইত্যুক্ত্ৱা তং নমস্কর্ত্তামারেভিরে|
19 കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
১৯তস্যোত্তমাঙ্গে ৱেত্রাঘাতং চক্রুস্তদ্গাত্রে নিষ্ঠীৱঞ্চ নিচিক্ষিপুঃ, তথা তস্য সম্মুখে জানুপাতং প্রণোমুঃ
20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
২০ইত্থমুপহস্য ধূম্রৱর্ণৱস্ত্রম্ উত্তার্য্য তস্য ৱস্ত্রং তং পর্য্যধাপযন্ ক্রুশে ৱেদ্ধুং বহির্নিন্যুশ্চ|
21 അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിൎബന്ധിച്ചു.
২১ততঃ পরং সেকন্দরস্য রুফস্য চ পিতা শিমোন্নামা কুরীণীযলোক একঃ কুতশ্চিদ্ গ্রামাদেত্য পথি যাতি তং তে যীশোঃ ক্রুশং ৱোঢুং বলাদ্ দধ্নুঃ|
22 തലയോടിടം എന്നൎത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
২২অথ গুল্গল্তা অর্থাৎ শিরঃকপালনামকং স্থানং যীশুমানীয
23 കണ്ടിവെണ്ണ കലൎത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
২৩তে গন্ধরসমিশ্রিতং দ্রাক্ষারসং পাতুং তস্মৈ দদুঃ কিন্তু স ন জগ্রাহ|
24 അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
২৪তস্মিন্ ক্রুশে ৱিদ্ধে সতি তেষামেকৈকশঃ কিং প্রাপ্স্যতীতি নির্ণযায
25 മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
২৫তস্য পরিধেযানাং ৱিভাগার্থং গুটিকাপাতং চক্রুঃ|
26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
২৬অপরম্ এষ যিহূদীযানাং রাজেতি লিখিতং দোষপত্রং তস্য শিরঊর্দ্ৱ্ৱম্ আরোপযাঞ্চক্রুঃ|
27 അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
২৭তস্য ৱামদক্ষিণযো র্দ্ৱৌ চৌরৌ ক্রুশযো র্ৱিৱিধাতে|
28 [അധൎമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]
২৮তেনৈৱ "অপরাধিজনৈঃ সার্দ্ধং স গণিতো ভৱিষ্যতি," ইতি শাস্ত্রোক্তং ৱচনং সিদ্ধমভূত|
29 കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
২৯অনন্তরং মার্গে যে যে লোকা গমনাগমনে চক্রুস্তে সর্ৱ্ৱ এৱ শিরাংস্যান্দোল্য নিন্দন্তো জগদুঃ, রে মন্দিরনাশক রে দিনত্রযমধ্যে তন্নির্ম্মাযক,
30 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.
৩০অধুনাত্মানম্ অৱিৎৱা ক্রুশাদৱরোহ|
31 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.
৩১কিঞ্চ প্রধানযাজকা অধ্যাপকাশ্চ তদ্ৱৎ তিরস্কৃত্য পরস্পরং চচক্ষিরে এষ পরানাৱৎ কিন্তু স্ৱমৱিতুং ন শক্নোতি|
32 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
৩২যদীস্রাযেলো রাজাভিষিক্তস্ত্রাতা ভৱতি তর্হ্যধুনৈন ক্রুশাদৱরোহতু ৱযং তদ্ দৃষ্ট্ৱা ৱিশ্ৱসিষ্যামঃ; কিঞ্চ যৌ লোকৌ তেন সার্দ্ধং ক্রুশে ঽৱিধ্যেতাং তাৱপি তং নির্ভর্ত্সযামাসতুঃ|
33 ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി.
৩৩অথ দ্ৱিতীযযামাৎ তৃতীযযামং যাৱৎ সর্ৱ্ৱো দেশঃ সান্ধকারোভূৎ|
34 ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അൎത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
৩৪ততস্তৃতীযপ্রহরে যীশুরুচ্চৈরৱদৎ এলী এলী লামা শিৱক্তনী অর্থাদ্ "হে মদীশ মদীশ ৎৱং পর্য্যত্যাক্ষীঃ কুতো হি মাং?"
35 അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
৩৫তদা সমীপস্থলোকানাং কেচিৎ তদ্ৱাক্যং নিশম্যাচখ্যুঃ পশ্যৈষ এলিযম্ আহূযতি|
36 ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
৩৬তত একো জনো ধাৱিৎৱাগত্য স্পঞ্জে ঽম্লরসং পূরযিৎৱা তং নডাগ্রে নিধায পাতুং তস্মৈ দত্ত্ৱাৱদৎ তিষ্ঠ এলিয এনমৱরোহযিতুম্ এতি ন ৱেতি পশ্যামি|
37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
৩৭অথ যীশুরুচ্চৈঃ সমাহূয প্রাণান্ জহৌ|
38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
৩৮তদা মন্দিরস্য জৱনিকোর্দ্ৱ্ৱাদধঃর্য্যন্তা ৱিদীর্ণা দ্ৱিখণ্ডাভূৎ|
39 അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
৩৯কিঞ্চ ইত্থমুচ্চৈরাহূয প্রাণান্ ত্যজন্তং তং দৃষ্দ্ৱা তদ্রক্ষণায নিযুক্তো যঃ সেনাপতিরাসীৎ সোৱদৎ নরোযম্ ঈশ্ৱরপুত্র ইতি সত্যম্|
40 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
৪০তদানীং মগ্দলীনী মরিসম্ কনিষ্ঠযাকূবো যোসেশ্চ মাতান্যমরিযম্ শালোমী চ যাঃ স্ত্রিযো
41 അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
৪১গালীল্প্রদেশে যীশুং সেৱিৎৱা তদনুগামিন্যো জাতা ইমাস্তদন্যাশ্চ যা অনেকা নার্যো যীশুনা সার্দ্ধং যিরূশালমমাযাতাস্তাশ্চ দূরাৎ তানি দদৃশুঃ|
42 വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു
৪২অথাসাদনদিনস্যার্থাদ্ ৱিশ্রামৱারাৎ পূর্ৱ্ৱদিনস্য সাযংকাল আগত
43 ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈൎയ്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
৪৩ঈশ্ৱররাজ্যাপেক্ষ্যরিমথীযযূষফনামা মান্যমন্ত্রী সমেত্য পীলাতসৱিধং নির্ভযো গৎৱা যীশোর্দেহং যযাচে|
44 അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു
৪৪কিন্তু স ইদানীং মৃতঃ পীলাত ইত্যসম্ভৱং মৎৱা শতসেনাপতিমাহূয স কদা মৃত ইতি পপ্রচ্ছ|
45 ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
৪৫শতসেমনাপতিমুখাৎ তজ্জ্ঞাৎৱা যূষফে যীশোর্দেহং দদৌ|
46 അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
৪৬পশ্চাৎ স সূক্ষ্মং ৱাসঃ ক্রীৎৱা যীশোঃ কাযমৱরোহ্য তেন ৱাসসা ৱেষ্টাযিৎৱা গিরৌ খাতশ্মশানে স্থাপিতৱান্ পাষাণং লোঠযিৎৱা দ্ৱারি নিদধে|
47 അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
৪৭কিন্তু যত্র সোস্থাপ্যত তত মগ্দলীনী মরিযম্ যোসিমাতৃমরিযম্ চ দদৃশতৃঃ|