< മർക്കൊസ് 12 >
1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
Og han begyndte at tale til dem i Lignelser: „En Mand plantede en Vingaard og satte et Gærde derom og gravede en Perse og byggede et Taarn, og han lejede den ud til Vingaardsmænd og drog udenlands.
2 കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
Og da Tiden kom, sendte han en Tjener til Vingaardsmændene, for at han af Vingaardsmændene kunde faa af Vingaardens Frugter.
3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
Og de grebe ham og sloge ham og sendte ham tomhændet bort.
4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
Og han sendte atter en anden Tjener til dem; og ham sloge de i Hovedet og vanærede.
5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
Og han sendte en anden; og ham sloge de ihjel; og mange andre; nogle sloge de, og andre dræbte de.
6 അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
Endnu een havde han, en elsket Søn; ham sendte han til sidst til dem, idet han sagde: „De ville undse sig for min Søn.”
7 ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
Men hine Vingaardsmænd sagde til hverandre: „Det er Arvingen; kommer, lader os slaa ham ihjel, saa bliver Arven vor.”
8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
Og de grebe ham og sloge ham ihjel og kastede ham ud af Vingaarden.
9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
Hvad vil da Vingaardens Herre gøre? Han vil komme og ødelægge Vingaardsmændene og give Vingaarden til andre.
10 “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീൎന്നിരിക്കുന്നു.
Have I ikke ogsaa læst dette Skriftord: Den Sten, som Bygningsmændene forkastede, den er bleven til en Hovedhjørnesten?
11 ഇതു കൎത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
Fra Herren er dette kommet, og det er underligt for vore Øjne.”
12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
Og de søgte at gribe ham, men de frygtede for Mængden; thi de forstode, at han sagde denne Lignelse imod dem; og de forlode ham og gik bort.
13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
Og de sende nogle til ham af Farisæerne og af Herodianerne, for at de skulde fange ham i Ord.
14 അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
Og de kom og sagde til ham: „Mester! vi vide, at du er sanddru og ikke bryder dig om nogen; thi du ser ikke paa Menneskers Person, men lærer Guds Vej i Sandhed. Er det tilladt at give Kejseren Skat eller ej? Skulle vi give eller ikke give?”
15 അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
Men da han saa deres Hykleri, sagde han til dem: „Hvorfor friste I mig? Bringer mig en Denar, for at jeg kan se den.”
16 അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
Men de bragte den. Og han siger til dem: „Hvis Billede og Overskrift er dette?” Men de sagde til ham: „Kejserens.”
17 യേശു അവരോടു: കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചൎയ്യപ്പെട്ടു.
Og Jesus sagde til dem: „Giver Kejseren, hvad Kejserens er, og Gud, hvad Guds er.” Og de undrede sig over ham.
18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
Og der kommer Saddukæere til ham, hvilke jo sige, at der ingen Opstandelse er, og de spurgte ham og sagde:
19 ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാൎയ്യ ശേഷിച്ചാൽ ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
„Mester! Moses har foreskrevet os, at naar nogens Broder dør og efterlader en Hustru og ikke efterlader noget Barn, da skal hans Broder tage hans Hustru og oprejse sin Broder Afkom.
20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
Der var syv Brødre; og den første tog en Hustru, og da han døde, efterlod han ikke Afkom.
21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
Og den anden tog hende og døde uden at efterlade Afkom, og den tredje ligesaa.
22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവൎക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
Og alle syv, de efterlode ikke Afkom. Sidst af dem alle døde ogsaa Hustruen.
23 പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യ ആയിരുന്നുവല്ലോ.
I Opstandelsen, naar de opstaa, hvem af dem skal saa have hende til Hustru? Thi de have alle syv haft hende til Hustru.”
24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
Jesus sagde til dem: „Er det ikke derfor, I fare vild, fordi I ikke kende Skrifterne, ej heller Guds Kraft?
25 മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
Thi naar de opstaa fra de døde, da tage de hverken til Ægte eller bortgiftes, men de ere som Engle i Himlene.
26 എന്നാൽ മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടൎപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
Men hvad de døde angaar, at de oprejses, have I da ikke læst i Mose Bog i Stedet om Tornebusken, hvorledes Gud talede til ham og sagde: Jeg er Abrahams Gud og Isaks Gud og Jakobs Gud?
27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
Han er ikke dødes, men levendes Gud; I fare meget vild.”
28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തൎക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
Og en af de skriftkloge, som havde hørt deres Ordskifte og set, at han svarede dem godt, kom til ham og spurgte ham: „Hvilket Bud er det første af alle?”
29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കൎത്താവു ഏകകൎത്താവു.
Jesus svarede: „Det første er: Hør Israel! Herren, vor Gud, Herren er een;
30 നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
og du skal elske Herren din Gud af hele dit Hjerte og af hele din Sjæl og af hele dit Sind og af hele din Styrke.
31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
Et andet er dette: Du skal elske din Næste som dig selv. Større end disse er intet andet Bud.”
32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
Og den skriftkloge sagde til ham: „Rigtigt, Mester, og med Sandhed har du sagt, at han er een, og der er ingen anden foruden ham.
33 അവനെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസൎവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
Og at elske ham af hele sit Hjerte og af hele sin Forstand og af hele sin Styrke og at elske sin Næste som sig selv, det er mere end alle Brændofrene og Slagtofrene.”
34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
Og da Jesus saa, at han svarede forstandigt, sagde han til ham: „Du er ikke langt fra Guds Rige.” Og ingen vovede mere at rette Spørgsmaal til ham.
35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
Og da Jesus lærte i Helligdommen, tog han til Orde og sagde: „Hvorledes sige de skriftkloge, at Kristus er Davids Søn?
36 “കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
David selv sagde ved den Helligaand: Herren sagde til min Herre: Sæt dig ved min højre Haand, indtil jeg faar lagt dine Fjender som en Skammel for dine Fødder.
37 ദാവീദ് തന്നേ അവനെ കൎത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
David selv kalder ham Herre; hvorledes er han da hans Søn?” Og den store Skare hørte ham gerne.
38 അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
Og han sagde i sin Undervisning: „Tager eder i Vare for de skriftkloge, som gerne ville gaa i lange Klæder og lade sig hilse paa Torvene
39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
og gerne ville have de fornemste Pladser i Synagogerne og sidde øverst til Bords ved Maaltiderne;
40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാൎത്ഥന കഴിക്കയും ചെയ്യുന്നു; അവൎക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
de, som opæde Enkers Huse og paa Skrømt bede længe, disse skulle faa des haardere Dom.”
41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
Og han satte sig lige over for Tempelblokken og saa, hvorledes Mængden lagde Penge i Blokken, og mange rige lagde meget deri.
42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
Og der kom en fattig Enke og lagde to Skærve i, hvilket er en Hvid.
43 അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Og han kaldte sine Disciple til sig og sagde til dem: „Sandelig, siger jeg eder, denne fattige Enke har lagt mere deri end alle de, som lagde i Tempelblokken.
44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
Thi de lagde alle af deres Overflod; men hun lagde af sin Fattigdom alt det, hun havde, sin hele Ejendom.”