< ലൂക്കോസ് 6 >
1 ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
ⲁ̅ⲁⲥϣⲱⲡⲉ ⲇⲉ ⲙⲡⲥⲁⲃⲃⲁⲧⲟⲛ ⲉⲧⲣⲉϥⲉⲓ ⲉⲃⲟⲗ ϩⲓⲧⲛ ⲙⲙⲁ ⲉⲧϫⲏⲩ ⲁⲛⲉϥⲙⲁⲑⲏⲧⲏⲥ ϭⲱⲛϭ ⲛⲛϩⲙⲥ ⲁⲩⲥⲉϩⲥⲱϩⲟⲩ ⲛⲛⲉⲩϭⲓϫ ⲁⲩⲟⲩⲱⲙ
2 പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
ⲃ̅ⲡⲉϫⲉϩⲟⲓⲛⲉ ⲛⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ϫⲉ ⲉⲧⲃⲉ ⲟⲩ ⲧⲉⲧⲛⲓⲣⲉ ⲙⲡⲉⲧⲉⲙⲉϣϣⲉ ϩⲙ ⲡⲥⲁⲃⲃⲁⲧⲟⲛ
3 യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവൎക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു
ⲅ̅ⲁⲓⲏⲥ ⲇⲉ ⲟⲩⲱϣⲃ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ⲙⲡⲉⲧⲛⲉϣ ⲡⲁⲓ ⲉⲁⲇⲁⲩⲉⲓⲇ ⲁⲁϥ ⲛⲧⲉⲣⲉϥϩⲕⲟ ⲛⲧⲟϥ ⲙⲛ ⲛⲉⲧⲛⲙⲙⲁϥ
4 പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവൎക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
ⲇ̅ϫⲉ ⲛⲛⲁϣ ⲛϩⲉ ⲁϥⲃⲱⲕ ⲉϩⲟⲩⲛ ⲉⲡⲏⲓ ⲙⲡⲛⲟⲩⲧⲉ ⲁϥϫⲓ ⲛⲛⲛⲟⲉⲓⲕ ⲛⲧⲉⲡⲣⲟⲑⲉⲥⲓⲥ ⲁϥⲟⲩⲟⲙⲟⲩ ⲁⲩⲱ ⲁϥϯ ⲛⲛⲉⲧⲛⲙⲙⲁϥ ⲛⲁⲓ ⲉⲧⲉⲙⲉϣϣⲉ ⲉⲣⲟⲟⲩ ⲉⲩⲟⲙⲟⲩ ⲉⲓⲙⲏⲧⲓ ⲟⲩⲏⲏⲃ ⲙⲁⲩⲁⲁⲩ
5 മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.
ⲉ̅ⲡⲉϫⲁϥ ⲇⲉ ⲛⲁⲩ ϫⲉ ⲡϫⲟⲉⲓⲥ ⲙⲡⲕⲉⲥⲁⲃⲃⲁⲧⲟⲛ ⲡⲉ ⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ
6 മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
ⲋ̅ⲁⲥϣⲱⲡⲉ ⲇⲉ ϩⲙ ⲡⲕⲉⲥⲁⲃⲃⲁⲧⲟⲛ ⲉⲧⲣⲉϥⲃⲱⲕ ⲉϩⲟⲩⲛ ⲉⲧⲥⲩⲛⲁⲅⲱⲅⲏ ⲛϥϯ ⲥⲃⲱ ⲁⲩⲱ ⲛⲉⲩⲛⲟⲩⲣⲱⲙⲉ ⲙⲙⲁⲩ ⲡⲉ ⲉⲣⲉⲧⲉϥϭⲓϫ ⲛⲟⲩⲛⲁⲙ ϣⲟⲩⲱⲟⲩ
7 ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
ⲍ̅ⲛⲉⲩⲡⲁⲣⲁⲧⲏⲣⲓ ⲇⲉ ⲉⲣⲟϥ ⲡⲉ ⲛϭⲓ ⲛⲉⲅⲣⲁⲙⲙⲁⲧⲉⲩⲥ ⲙⲛ ⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ϫⲉ ⲛⲉⲛⲉⲛϥⲛⲁⲣⲡⲁϩⲣⲉ ⲉⲣⲟϥ ⲙⲡⲥⲁⲃⲃⲁⲧⲟⲛ ϫⲉ ⲉⲩⲉϩⲉ ⲉⲑⲉ ⲛⲕⲁⲧⲏⲅⲟⲣⲓ ⲙⲙⲟϥ
8 അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
ⲏ̅ⲛⲧⲟϥ ⲇⲉ ⲛⲉϥⲥⲟⲟⲩⲛ ⲛⲛⲉⲩⲙⲟⲕⲙⲉⲕ ⲡⲉϫⲁϥ ⲇⲉ ⲙⲡⲣⲱⲙⲉ ⲉⲧⲉⲣⲉⲧⲉϥϭⲓϫ ϣⲟⲩⲱⲟⲩ ϫⲉ ⲧⲱⲟⲩⲛ ⲁϩⲉⲣⲁⲧⲕ ⲛⲧⲙⲏⲧⲉ ⲁϥⲧⲱⲟⲩⲛ ⲇⲉ ⲁϥⲁϩⲉⲣⲁⲧϥ
9 അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
ⲑ̅ⲡⲉϫⲉ ⲓⲏⲥ ⲛⲁⲩ ϫⲉ ϯⲛⲁϫⲛⲉ ⲧⲏⲟⲩⲧⲛ ϫⲉ ⲉⲛⲉⲉⲝⲉⲥⲧⲓ ⲉⲣⲡⲉⲧⲛⲁⲛⲟⲩϥ ϩⲙ ⲡⲥⲁⲃⲃⲁⲧⲟⲛ ϫⲉⲛⲉⲣⲡⲉⲑⲟⲟⲩ ⲉⲧⲟⲩϫⲉⲟⲩⲯⲩⲭⲏ ϫⲉⲛⲉⲧⲁⲕⲟⲥ
10 അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു.
ⲓ̅ⲁϥⲕⲧⲉⲓⲁⲧϥ ⲇⲉ ⲛϩⲏⲧⲟⲩ ⲧⲏⲣⲟⲩ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲥⲟⲩⲧⲛⲧⲉⲕϭⲓϫ ⲉⲃⲟⲗ ⲛⲧⲟϥ ⲇⲉ ⲁϥⲥⲟⲩⲧⲱⲛⲥ ⲁⲩⲱ ⲁⲧⲉϥϭⲓϫ ⲗⲟ
11 അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
ⲓ̅ⲁ̅ⲛⲧⲟⲟⲩ ⲇⲉ ⲁⲩⲙⲟⲩϩ ⲙⲙⲛⲧⲁⲑⲏⲧ ⲁⲩⲙⲉⲕⲙⲟⲩⲕⲟⲩ ⲙⲛ ⲛⲉⲩⲉⲣⲏⲩ ϫⲉ ⲉⲛⲛⲁⲣ ⲟⲩ ⲛⲓⲏⲥ
12 ആ കാലത്തു അവൻ പ്രാൎത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാൎത്ഥനയിൽ രാത്രി കഴിച്ചു.
ⲓ̅ⲃ̅ⲁⲥϣⲱⲡⲉ ⲇⲉ ⲛⲛⲉⲓϩⲟⲟⲩ ⲉⲧⲣⲉϥⲉⲓ ⲉⲃⲟⲗ ⲉⲡⲧⲟⲟⲩ ⲉϣⲗⲏⲗ ⲁⲩⲱ ⲛⲉϥⲟ ⲛⲟⲩϣⲏ ⲣⲣⲟⲉⲓⲥ ⲡⲉ ϩⲙ ⲡⲉϣⲗⲏⲗ ⲙⲡⲛⲟⲩⲧⲉ
13 നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവൎക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
ⲓ̅ⲅ̅ⲁⲩⲱ ⲛⲧⲉⲣⲉϩⲧⲟⲟⲩⲉ ϣⲱⲡⲉ ⲁϥⲙⲟⲩⲧⲉ ⲉⲛⲉϥⲙⲁⲑⲏⲧⲏⲥ ⲁϥⲥⲉⲧⲡ ⲙⲛⲧⲥⲛⲟⲟⲩⲥ ⲉⲃⲟⲗ ⲛϩⲏⲧⲟⲩ ⲛⲁⲓ ⲉⲛⲧⲁϥⲙⲟⲩⲧⲉ ⲉⲣⲟⲟⲩ ϫⲉ ⲛⲁⲡⲟⲥⲧⲟⲗⲟⲥ
14 അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി,
ⲓ̅ⲇ̅ⲥⲓⲙⲱⲛ ⲡⲉⲛⲧⲁⲩϯⲣⲓⲛϥ ⲉⲡⲉⲧⲣⲟⲥ ⲛⲙⲁⲛⲇⲣⲉⲁⲥ ⲡⲉϥⲥⲟⲛ ⲓⲁⲕⲱⲃⲟⲥ ⲛⲙⲓⲱϩⲁⲛⲛⲏⲥ ⲡⲉϥⲥⲟⲛ ⲫⲓⲗⲓⲡⲡⲟⲥ ⲛⲙⲃⲁⲣⲑⲟⲗⲟⲙⲁⲓⲟⲥ
15 മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
ⲓ̅ⲉ̅ⲛⲙⲙⲁⲑⲑⲁⲓⲟⲥ ⲛⲙⲑⲱⲙⲁⲥ ⲛⲙⲓⲁⲕⲱⲃⲟⲥ ⲡϣⲏⲣⲉ ⲛⲛⲁⲗⲫⲁⲓⲟⲥ ⲛⲙⲥⲓⲙⲱⲛ ⲡⲉⲧⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲡⲍⲏⲗⲱⲧⲏⲥ
16 യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീൎന്ന ഈസ്കായ്യോൎത്ത് യൂദാ എന്നിവർ തന്നേ.
ⲓ̅ⲋ̅ⲛⲙⲓⲟⲩⲇⲁⲥ ⲡϣⲏⲣⲉ ⲛⲓⲁⲕⲱⲃⲟⲥ ⲛⲙⲓⲟⲩⲇⲁⲥ ⲡⲓⲥⲕⲁⲣⲓⲱⲧⲏⲥ ⲡⲁⲓ ⲉⲛⲧⲁϥϣⲱⲡⲉ ⲙⲡⲣⲟⲇⲟⲧⲏⲥ
17 അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
ⲓ̅ⲍ̅ⲁϥⲉⲓ ⲇⲉ ⲉⲡⲉⲥⲏⲧ ⲛⲙⲙⲁⲩ ⲁϥⲁϩⲉⲣⲁⲧϥ ϩⲓⲟⲩⲙⲁ ⲉϥⲟⲩⲟϣⲥ ⲁⲩⲱ ⲟⲩⲙⲏⲏϣⲉ ⲉⲛⲁϣⲱϥ ⲙⲛ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲛⲙⲟⲩⲙⲏⲏϣⲉ ⲉϥⲟϣ ⲛⲧⲉⲡⲗⲁⲟⲥ ⲉⲃⲟⲗ ϩⲛ ϯⲟⲩⲇⲁⲓⲁ ⲛⲙⲑⲓⲉⲣⲟⲥⲟⲗⲩⲙⲁ ⲛⲙ ⲧⲡⲁⲣϩⲁⲗⲓⲁ ⲛⲧⲩⲣⲟⲥ ⲛⲙⲥⲓⲇⲱⲛ
18 അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
ⲓ̅ⲏ̅ⲛⲁⲓ ⲉⲛⲧⲁⲩⲉⲓ ⲉⲥⲱⲧⲙ ⲉⲣⲟϥ ⲁⲩⲱ ⲉⲧⲁⲗϭⲟⲟⲩ ⲉⲃⲟⲗ ϩⲛ ⲛⲉⲩϣⲱⲛⲉ ⲁⲩⲱ ⲛⲉⲧⲙⲟⲕϩ ⲉⲃⲟⲗ ϩⲓⲧⲛ ⲛⲉⲡⲛⲁ ⲛⲁⲕⲁⲑⲁⲣⲧⲟⲛ ⲁⲩⲧⲁⲗϭⲟ
19 ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
ⲓ̅ⲑ̅ⲡⲙⲏⲏϣⲉ ⲇⲉ ⲧⲏⲣϥ ⲛⲉⲩϣⲓⲛⲉ ⲛⲥⲁϫⲱϩ ⲉⲣⲟϥ ⲡⲉ ϫⲉ ⲛⲉⲣⲉⲟⲩϭⲟⲙ ⲛⲏⲩ ⲉⲃⲟⲗ ⲛϩⲏⲧϥ ⲉⲥⲧⲁⲗϭⲟ ⲙⲙⲟⲟⲩ ⲧⲏⲣⲟⲩ
20 അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു.
ⲕ̅ⲛⲧⲟϥ ⲇⲉ ⲁϥϥⲓⲁⲧϥ ⲉϩⲣⲁⲓ ⲉⲛⲉϥⲙⲁⲑⲏⲧⲏⲥ ⲡⲉϫⲁϥ ϫⲉ ⲛⲁⲓⲁⲧⲟⲩ ⲛⲛϩⲏⲕⲉ ϫⲉ ⲧⲱⲟⲩ ⲧⲉ ⲧⲙⲛⲧⲣⲣⲟ ⲛⲙⲡⲏⲩⲉ
21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
ⲕ̅ⲁ̅ⲛⲁⲓⲁⲧⲧⲏⲩⲧⲛ ⲛⲉⲧϩⲕⲁⲉⲓⲧ ⲧⲉⲛⲟⲩ ϫⲉ ⲧⲉⲧⲛⲁⲥⲉⲓ ⲛⲁⲓⲁⲧⲟⲩ ⲛⲛⲉⲧⲣⲓⲙⲉ ⲧⲉⲛⲟⲩ ϫⲉ ⲥⲉⲛⲁⲥⲱⲃⲉ
22 മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ⲕ̅ⲃ̅ⲛⲁⲓⲁⲧⲧⲏⲟⲩⲧⲛ ⲉⲣϣⲁⲛⲣⲱⲙⲉ ⲛⲓⲙ ⲙⲉⲥⲧⲱⲧⲛ ⲛⲥⲉⲡⲣϫⲧⲏⲟⲩⲧⲛ ⲉⲃⲟⲗ ⲛⲥⲉⲛⲟϭⲛⲉϭ ⲙⲙⲱⲧⲛ ⲛⲥⲉⲧⲥⲧⲉ ⲡⲉⲧⲛⲣⲁⲛ ⲉⲃⲟⲗ ϩⲱⲥⲡⲟⲛⲏⲣⲟⲥ ⲉⲧⲃⲉ ⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ
23 ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വൎഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
ⲕ̅ⲅ̅ⲣⲁϣⲉ ϩⲙ ⲡⲉϩⲟⲟⲩ ⲉⲧⲙⲙⲁⲩ ⲛⲧⲉⲧⲛⲧⲉⲗⲏⲗ ⲉⲓⲥ ϩⲏⲏⲧⲉ ⲡⲉⲧⲛⲃⲉⲕⲉ ϥⲛⲁϣⲱⲡⲉ ⲉⲛⲁϣⲱϥ ϩⲛ ⲧⲡⲉ ⲛⲉⲣⲉⲛⲉⲩⲓⲟⲧⲉ ⲅⲁⲣ ⲉⲓⲣⲉ ⲡⲉ ϩⲓⲛⲁⲉⲓ ⲛⲛⲉⲡⲣⲟⲫⲏⲧⲏⲥ
24 എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
ⲕ̅ⲇ̅ⲡⲗⲏⲛ ⲟⲩⲟⲓ ⲛⲏⲧⲛ ⲣⲣⲙⲙⲁⲟ ϫⲉ ⲁⲧⲉⲧⲛϫⲓ ⲙⲡⲉⲧⲛⲙⲧⲟⲛ
25 ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
ⲕ̅ⲉ̅ⲟⲩⲟⲓ ⲛⲏⲧⲛ ⲛⲉⲧⲥⲏⲟⲩ ⲧⲉⲛⲟⲩ ϫⲉ ⲧⲉⲧⲛⲁϩⲕⲟ ⲟⲩⲟⲓ ⲛⲏⲧⲛ ⲛⲉⲧⲥⲱⲃⲉ ⲧⲉⲛⲟⲩ ϫⲉ ⲧⲉⲧⲛⲁⲣϩⲏⲃⲉ ⲛⲧⲉⲧⲛⲣⲓⲙⲉ
26 സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
ⲕ̅ⲋ̅ⲟⲩⲟⲓ ⲛⲏⲧⲛ ⲉⲣϣⲁⲛⲣⲣⲱⲙⲉ ⲧⲏⲣⲟⲩ ⲧⲁⲓⲉⲧⲏⲟⲩⲧⲛ ⲛⲉⲩⲉⲓⲣⲉ ⲅⲁⲣ ⲛⲧⲉⲓϩⲉ ⲡⲉ ⲛⲛⲉⲡⲣⲟⲫⲏⲧⲏⲥ ⲛⲛⲟⲩϫ
27 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവൎക്കു ഗുണം ചെയ്‌വിൻ.
ⲕ̅ⲍ̅ⲁⲗⲗⲁ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ⲛⲉⲧⲥⲱⲧⲙ ⲉⲣⲟⲓ ϫⲉ ⲙⲉⲣⲉⲛⲉⲧⲛϫⲓϫⲉⲟⲩ ⲁⲣⲓⲡⲉⲧⲛⲁⲛⲟⲩϥ ⲛⲛⲉⲧⲙⲟⲥⲧⲉ ⲙⲙⲱⲧⲛ
28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവൎക്കു വേണ്ടി പ്രാൎത്ഥിപ്പിൻ.
ⲕ̅ⲏ̅ⲥⲙⲟⲩ ⲉⲛⲉⲧⲥⲁϩⲟⲩ ⲙⲙⲱⲧⲛ ϣⲗⲏⲗ ⲉϫⲛ ⲛⲉⲧⲡⲏⲧ ⲛⲥⲱⲧⲛ
29 നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
ⲕ̅ⲑ̅ⲡⲉⲧⲛⲁⲣⲁϩⲧⲕ ⲉⲧⲉⲕⲟⲩⲟϭⲉ ⲕⲧⲟ ⲉⲣⲟϥ ⲛⲧⲕⲉⲟⲩⲉⲓ ⲁⲩⲱ ⲕⲁⲧⲉⲕϣⲧⲏⲛ ⲉⲃⲟⲗ ⲛⲥⲁⲡⲉⲧϥⲓ ⲙⲡⲉⲕϩⲟⲓⲧⲉ
30 നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
ⲗ̅ϯⲟⲩⲟⲛ ⲛⲓⲙ ⲉⲧⲁⲓⲧⲓ ⲙⲙⲟⲕ ⲁⲩⲱ ⲛⲅⲧⲙⲧⲉⲥⲡⲉⲧϥⲓ ⲛⲛⲉⲧⲉⲛⲟⲩⲕ ⲛⲉ
31 മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവൎക്കും ചെയ്‌വിൻ.
ⲗ̅ⲁ̅ⲁⲩⲱ ⲛⲑⲉ ⲉⲧⲉⲧⲛⲟⲩⲉ ϣⲧⲣⲉⲣⲣⲱⲙⲉ ⲁⲁⲥ ⲛⲏⲧⲛ ⲁⲣⲓⲥ ϩⲱⲧⲧⲏⲩⲧⲛ ⲛⲁⲩ
32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
ⲗ̅ⲃ̅ⲁⲩⲱ ⲉϣϫⲉ ⲧⲉⲧⲛⲙⲉ ⲛⲛⲉⲧⲙⲉ ⲙⲙⲱⲧⲛ ⲁϣ ⲡⲉ ⲡⲉⲧⲛϩⲙⲟⲧ ⲕⲁⲓⲅⲁⲣ ⲣⲣⲉϥⲣⲛⲟⲃⲉ ⲥⲉⲙⲉ ⲛⲛⲉⲧⲙⲉ ⲙⲙⲟⲟⲩ
33 നിങ്ങൾക്കു നന്മചെയ്യുന്നവൎക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
ⲗ̅ⲅ̅ⲁⲩⲱ ⲉⲧⲉⲧⲛϣⲁⲣ ⲡⲉⲧⲛⲁⲛⲟⲩϥ ⲛⲛⲉϯⲣⲉ ⲛⲏⲧⲛ ⲁϣ ⲡⲉ ⲡⲉⲧⲛϩⲙⲟⲧ ⲣⲣⲉϥⲣⲛⲟⲃⲉ ϩⲱⲟⲩ ⲉⲓⲣⲉ ⲙⲡⲁⲓ
34 മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവൎക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.
ⲗ̅ⲇ̅ⲉⲧⲉⲧⲛϣⲁⲛϯ ⲉⲙⲏⲥⲉ ⲛⲛⲉⲧⲉⲧⲛϩⲉⲗⲡⲓⲍⲉ ⲉϫⲓ ⲛⲧⲟⲟⲧⲟⲩ ⲁϣ ⲡⲉ ⲡⲉⲧⲛϩⲙⲟⲧ ⲣⲣⲉϥⲣⲛⲟⲃⲉ ϩⲱⲟⲩ ϯⲛⲣⲣⲉϥⲣⲛⲟⲃⲉ ϫⲉ ⲉⲩⲉϫⲓ ⲙⲡⲉⲩⲕⲱⲃ
35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവൎക്കു നന്മ ചെയ്‌വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
ⲗ̅ⲉ̅ⲡⲗⲏⲛ ⲙⲉⲣⲉⲛⲉⲧⲛϫⲓϫⲉⲟⲩ ⲛⲧⲉⲧⲛⲣⲡⲉⲧⲛⲁⲛⲟⲩϥ ⲛⲧⲉⲧⲛϯⲉⲙⲏⲥⲉ ⲉⲛⲧⲉⲧⲛⲕⲱ ⲛϩⲧⲏⲧⲛ ⲁⲛ ⲉϫⲓⲗⲁⲁⲩ ⲁⲩⲱ ⲡⲉⲧⲛⲃⲉⲕⲉ ⲛⲁϣⲱⲡⲉ ⲉⲛⲁϣⲱϥ ⲛⲧⲉⲧⲛϣⲱⲡⲉ ⲛϣⲏⲣⲉ ⲙⲡⲉⲧϫⲟⲥⲉ ϫⲉ ⲛⲧⲟϥ ⲟⲩⲭⲣⲏⲥⲧⲟⲥ ⲡⲉ ⲉϫⲛ ⲛⲉⲧⲉⲙⲉⲩϣⲡϩⲙⲟⲧ ⲛⲙⲙⲡⲟⲛⲏⲣⲟⲥ
36 അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.
ⲗ̅ⲋ̅ϣⲱⲡⲉ ⲛϣⲁⲛϩⲧⲏϥ ϫⲉ ⲟⲩϣⲁⲛϩⲧⲏϥ ⲡⲉ ⲡⲉⲧⲛⲉⲓⲱⲧ
37 വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.
ⲗ̅ⲍ̅ⲙⲡⲣⲕⲣⲓⲛⲉ ϫⲉ ⲛⲛⲉⲩⲕⲣⲓⲛⲉ ⲙⲙⲱⲧⲛ ⲙⲡⲣⲧϭⲁⲓⲟ ϫⲉ ⲛⲛⲉⲩⲧϭⲁⲓⲉⲧⲏⲩⲧⲛ ⲕⲱ ⲉⲃⲟⲗ ⲧⲁⲣⲟⲩⲕⲱ ⲛⲏⲧⲛ ⲉⲃⲟⲗ
38 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമൎത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
ⲗ̅ⲏ̅ϯⲧⲁⲣⲟⲩϯ ⲛⲏⲧⲛ ⲛⲟⲩϣⲓ ⲉⲛⲁⲛⲟⲩϥ ⲉϥⲧⲉϭⲧⲱϭ ⲉϥⲛⲉϩⲛⲟⲩϩ ⲉϥⲡⲏⲛ ⲉⲃⲟⲗ ⲥⲉⲛⲁⲧⲁⲁϥ ⲉⲕⲟⲩⲛⲧ ⲧⲏⲟⲩⲧⲛ ϩⲙ ⲡϣⲓ ⲅⲁⲣ ⲉⲧⲉⲧⲛⲁϣⲓ ⲙⲙⲟϥ ⲉⲩⲛⲁϣⲓ ⲛⲏⲧⲛ ⲙⲙⲟϥ
39 അവൻ ഒരുപമയും അവരോടു പറഞ്ഞു: കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,
ⲗ̅ⲑ̅ⲁϥϫⲱ ⲇⲉ ⲛⲁⲩ ⲟⲛ ⲛⲕⲉⲡⲁⲣⲁⲃⲟⲗⲏ ϫⲉ ⲙⲏ ⲟⲩⲛϭⲟⲙ ⲛⲟⲩⲃⲗⲗⲉ ⲉϫⲓⲙⲟⲉⲓⲧ ϩⲏⲧϥ ⲛⲟⲩⲃⲗⲗⲉ ⲙⲏ ⲛⲥⲉⲛⲁϩⲉ ⲁⲛ ⲉⲩϩⲓⲉⲓⲧ ⲙⲡⲉⲥⲛⲁⲩ
40 അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
ⲙ̅ⲙⲙⲛⲥⲃⲟⲩⲓ ⲉϥϫⲟⲥⲉ ⲉⲡⲉϥⲥⲁϩ ⲙⲁⲣⲉⲟⲩⲟⲛ ⲛⲓⲙ ϣⲱⲡⲉ ⲉϥⲥⲃⲧⲱⲧ ⲛⲑⲉ ⲙⲡⲉϥⲥⲁϩ
41 എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?
ⲙ̅ⲁ̅ⲁϩⲣⲟⲕ ⲇⲉ ⲕϭⲱϣⲧ ⲉⲡϫⲏ ⲉⲧϩⲙ ⲡⲃⲁⲗ ⲙⲡⲉⲕⲥⲟⲛ ⲡⲥⲟⲓ ⲇⲉ ⲉⲧϩⲙⲡⲉⲕⲃⲁⲗ ⲉⲛⲅⲛⲁⲩ ⲉⲣⲟϥ ⲁⲛ
42 അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.
ⲙ̅ⲃ̅ⲏ ⲛⲁϣ ⲛϩⲉ ⲕⲛⲁϫⲟⲟⲥ ⲙⲡⲉⲕⲥⲟⲛ ϫⲉ ⲡⲁⲥⲟⲛ ϭⲱ ⲧⲁⲛⲉϫⲡϫⲏ ⲉⲃⲟⲗ ϩⲙ ⲡⲉⲕⲃⲁⲗ ⲉⲛⲅⲛⲁⲩ ⲁⲛ ⲉⲡⲥⲟⲓ ⲉⲧϩⲙ ⲡⲉⲕⲃⲁⲗ ⲫⲩⲡⲟⲕⲣⲓⲧⲏⲥ ⲛⲉϫⲡⲥⲟⲓ ⲛϣⲟⲣⲡ ⲉⲃⲟⲗ ϩⲙ ⲡⲉⲕⲃⲁⲗ ⲧⲁⲣⲉⲕⲛⲁⲩ ⲉⲃⲟⲗ ⲉⲛⲉϫⲡϫⲏ ⲉⲃⲟⲗ ϩⲙ ⲡⲃⲁⲗ ⲙⲡⲉⲕⲥⲟⲛ
43 ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.
ⲙ̅ⲅ̅ⲙⲙⲛϣⲏⲛ ⲅⲁⲣ ⲉⲛⲁⲛⲟⲩϥ ⲛⲁⲧⲁⲩⲉⲕⲁⲣⲡⲟⲥ ⲉⲃⲟⲗ ⲉϥϩⲟⲟⲩ ⲟⲩⲇⲉ ⲙⲙⲛϣⲏⲛ ⲉϥϩⲟⲟⲩ ⲛⲁⲧⲁⲩⲉⲕⲁⲣⲡⲟⲥ ⲉⲃⲟⲗ ⲉⲛⲁⲛⲟⲩϥ
44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.
ⲙ̅ⲇ̅ⲉϣⲁⲩⲥⲟⲩⲛ ⲡϣⲏⲛ ⲅⲁⲣ ⲡϣⲏⲛ ⲉⲃⲟⲗ ϩⲙ ⲡⲉϥⲕⲁⲣⲡⲟⲥ ⲙⲉⲩⲕⲉⲧϥⲕⲛⲧⲉ ⲉⲃⲟⲗ ϩⲛ ϣⲟⲛⲧⲉ ⲟⲩⲇⲉ ⲙⲉⲩϫⲉⲗⲉ ⲉⲗⲟⲟⲗⲉ ⲉⲃⲟⲗ ϩⲛ ⲃⲁⲧⲟⲥ
45 നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
ⲙ̅ⲉ̅ⲉϣⲁⲣⲉⲡⲣⲱⲙⲉ ⲛⲁⲅⲁⲑⲟⲥ ⲧⲁⲩⲉⲁⲅⲁⲑⲟⲛ ⲉⲃⲟⲗ ϩⲙ ⲡⲁϩⲟ ⲙⲡⲉϥϩⲏⲧ ⲉⲧⲛⲁⲛⲟⲩϥ ⲁⲩⲱ ⲉϣⲁⲣⲉⲡⲣⲱⲙⲉ ⲙⲡⲟⲛⲏⲣⲟⲥ ⲧⲁⲩⲉⲡⲟⲛⲏⲣⲟⲛ ⲉⲃⲟⲗ ϩⲙ ⲡⲉϥⲁϩⲟ ⲙⲡⲟⲛⲏⲣⲟⲛ ⲉⲃⲟⲗ ⲅⲁⲣ ϩⲙ ⲡⲉϩⲟⲩⲟ ⲙⲡϩⲏⲧ ⲉϣⲁⲣⲉⲧⲧⲁⲡⲣⲟ ϣⲁϫⲉ
46 നിങ്ങൾ എന്നെ കൎത്താവേ, കൎത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
ⲙ̅ⲋ̅ⲁϩⲣⲱⲧⲛ ⲧⲉⲧⲛⲙⲟⲩⲧⲉ ⲉⲣⲟⲓ ϫⲉ ⲡϫⲟⲉⲓⲥ ⲡϫⲟⲉⲓⲥ ⲉⲛⲧⲉⲧⲛⲉⲓⲣⲉ ⲁⲛ ⲙⲡⲉϯϫⲱ ⲙⲙⲟϥ
47 എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചു തരാം.
ⲙ̅ⲍ̅ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲛⲏⲩ ϣⲁⲣⲟⲓ ⲉⲧⲥⲱⲧⲙ ⲉⲛⲁϣⲁϫⲉ ⲉϯⲣⲉ ⲙⲙⲟⲟⲩ ϯⲛⲁⲧⲁⲙⲱⲧⲛ ϫⲉ ⲉϥⲧⲛⲧⲱⲛ ⲉⲛⲓⲙ
48 ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.
ⲙ̅ⲏ̅ⲉϥⲧⲛⲧⲱⲛ ⲉⲩⲣⲱⲙⲉ ⲉϥⲕⲱⲧ ⲛⲟⲩⲏⲓ ⲡⲁⲓ ⲉⲛⲧⲁϥϭⲱϫⲉ ⲁⲩⲱ ⲁϥϣⲓⲕⲉ ⲁϥⲥⲙⲓⲛⲉ ⲛⲧⲥⲛⲧⲉ ⲉϫⲛ ⲧⲡⲉⲧⲣⲁ ⲛⲧⲉⲣⲉⲧⲉⲙⲏⲣⲉ ⲇⲉ ϣⲱⲡⲉ ⲁⲡⲓⲉⲣⲟ ϩⲓⲟⲩⲉ ⲉϩⲟⲩⲛ ⲉϩⲙⲡⲏⲓ ⲉⲧⲙⲙⲁⲩ ⲙⲡϥⲉϣϭⲙϭⲟⲙ ⲉⲣⲟϥ ϫⲉ ⲛⲉϥⲕⲏⲧ ⲕⲁⲗⲱⲥ
49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.
ⲙ̅ⲑ̅ⲡⲉⲧⲥⲱⲧⲙ ⲇⲉ ⲉⲣⲟⲟⲩ ⲉⲛϥⲉⲓⲣⲉ ⲙⲙⲟⲟⲩ ⲁⲛ ⲉϥⲧⲛⲧⲱⲛ ⲉⲩⲣⲱⲙⲉ ⲉⲁϥⲕⲱⲧ ⲙⲡⲉϥⲏⲓ ⲉϫⲙⲡⲕⲁϩ ⲛⲟⲩⲉϣⲛⲥⲛⲧⲉ ⲛⲧⲉⲩⲛⲟⲩ ⲇⲉ ⲉⲛⲧⲁⲡⲓⲉⲣⲟ ϩⲓⲟⲩⲉ ⲉϩⲟⲩⲛ ⲉϩⲣⲁϥ ⲁϥϩⲉ ⲡϩⲉ ⲙⲡⲏⲓ ⲉⲧⲙⲙⲁⲩ ⲁϥϣⲱⲡⲉ ⲛⲟⲩⲛⲟϭ