< ലൂക്കോസ് 24 >

1 അവർ ഒരുക്കിയ സുഗന്ധവൎഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
အထ သပ္တာဟပြထမဒိနေ'တိပြတျူၐေ တာ ယောၐိတး သမ္ပာဒိတံ သုဂန္ဓိဒြဝျံ ဂၖဟီတွာ တဒနျာဘိး ကိယတီဘိး သ္တြီဘိး သဟ ၑ္မၑာနံ ယယုး၊
2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
ကိန္တု ၑ္မၑာနဒွါရာတ် ပါၐာဏမပသာရိတံ ဒၖၐ္ဋွာ
3 അകത്തു കടന്നാറെ കൎത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
တား ပြဝိၑျ ပြဘော ရ္ဒေဟမပြာပျ
4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
ဝျာကုလာ ဘဝန္တိ ဧတရှိ တေဇောမယဝသ္တြာနွိတော် ဒွေါ် ပုရုၐော် တာသာံ သမီပေ သမုပသ္ထိတော်
5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
တသ္မာတ္တား ၑင်္ကာယုက္တာ ဘူမာဝဓောမုချသျသ္ထုး၊ တဒါ တော် တာ ဦစတု ရ္မၖတာနာံ မဓျေ ဇီဝန္တံ ကုတော မၖဂယထ?
6 അവൻ ഇവിടെ ഇല്ല, ഉയിൎത്തെഴുന്നേറ്റിരിക്കുന്നു;
သောတြ နာသ္တိ သ ဥဒသ္ထာတ်၊
7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിൎത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓൎത്തുകൊൾവിൻ എന്നു പറഞ്ഞു
ပါပိနာံ ကရေၐု သမရ္ပိတေန ကြုၑေ ဟတေန စ မနုၐျပုတြေဏ တၖတီယဒိဝသေ ၑ္မၑာနာဒုတ္ထာတဝျမ် ဣတိ ကထာံ သ ဂလီလိ တိၐ္ဌန် ယုၐ္မဘျံ ကထိတဝါန် တာံ သ္မရတ၊
8 അവർ അവന്റെ വാക്കു ഓൎത്തു,
တဒါ တသျ သာ ကထာ တာသာံ မနးသု ဇာတာ၊
9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
အနန္တရံ ၑ္မၑာနာဒ် ဂတွာ တာ ဧကာဒၑၑိၐျာဒိဘျး သရွွေဘျသ္တာံ ဝါရ္တ္တာံ ကထယာမာသုး၊
10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
မဂ္ဒလီနီမရိယမ်, ယောဟနာ, ယာကူဗော မာတာ မရိယမ် တဒနျား သင်္ဂိနျော ယောၐိတၑ္စ ပြေရိတေဘျ ဧတား သရွွာ ဝါရ္တ္တား ကထယာမာသုး
11 ഈ വാക്കു അവൎക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
ကိန္တု တာသာံ ကထာမ် အနရ္ထကာချာနမာတြံ ဗုဒ္ဓွာ ကောပိ န ပြတျဲတ်၊
12 [എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചൎയ്യപ്പെട്ടു മടങ്ങിപ്പോന്നു.]
တဒါ ပိတရ ဥတ္ထာယ ၑ္မၑာနာန္တိကံ ဒဓာဝ, တတြ စ ပြဟွော ဘူတွာ ပါရ္ၑွဲကသ္ထာပိတံ ကေဝလံ ဝသ္တြံ ဒဒရ္ၑ; တသ္မာဒါၑ္စရျျံ မနျမာနော ယဒဃဋတ တန္မနသိ ဝိစာရယန် ပြတသ္ထေ၊
13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
တသ္မိန္နေဝ ဒိနေ ဒွေါ် ၑိယျော် ယိရူၑာလမၑ္စတုၐ္ကြောၑာန္တရိတမ် ဣမ္မာယုဂြာမံ ဂစ္ဆန္တော်
14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
တာသာံ ဃဋနာနာံ ကထာမကထယတာံ
15 സംസാരിച്ചും തൎക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേൎന്നുനടന്നു.
တယောရာလာပဝိစာရယေား ကာလေ ယီၑုရာဂတျ တာဘျာံ သဟ ဇဂါမ
16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
ကိန္တု ယထာ တော် တံ န ပရိစိနုတသ္တဒရ္ထံ တယော ရ္ဒၖၐ္ဋိး သံရုဒ္ဓါ၊
17 അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാൎയ്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
သ တော် ပၖၐ္ဋဝါန် ယုဝါံ ဝိၐဏ္ဏော် ကိံ ဝိစာရယန္တော် ဂစ္ဆထး?
18 ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാൎയ്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
တတသ္တယေား က္လိယပါနာမာ ပြတျုဝါစ ယိရူၑာလမပုရေ'ဓုနာ ယာနျဃဋန္တ တွံ ကေဝလဝိဒေၑီ ကိံ တဒွၖတ္တာန္တံ န ဇာနာသိ?
19 ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
သ ပပြစ္ဆ ကာ ဃဋနား? တဒါ တော် ဝက္တုမာရေဘာတေ ယီၑုနာမာ ယော နာသရတီယော ဘဝိၐျဒွါဒီ ဤၑွရသျ မာနုၐာဏာဉ္စ သာက္ၐာတ် ဝါကျေ ကရ္မ္မဏိ စ ၑက္တိမာနာသီတ္
20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
တမ် အသ္မာကံ ပြဓာနယာဇကာ ဝိစာရကာၑ္စ ကေနာပိ ပြကာရေဏ ကြုၑေ ဝိဒ္ဓွာ တသျ ပြာဏာနနာၑယန် တဒီယာ ဃဋနား;
21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
ကိန္တု ယ ဣသြာယေလီယလောကာန် ဥဒ္ဓါရယိၐျတိ သ ဧဝါယမ် ဣတျာၑာသ္မာဘိး ကၖတာ၊ တဒျထာ တထာသ္တု တသျာ ဃဋနာယာ အဒျ ဒိနတြယံ ဂတံ၊
22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
အဓိကန္တွသ္မာကံ သင်္ဂိနီနာံ ကိယတ္သ္တြီဏာံ မုခေဘျော'သမ္ဘဝဝါကျမိဒံ ၑြုတံ;
23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദൎശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
တား ပြတျူၐေ ၑ္မၑာနံ ဂတွာ တတြ တသျ ဒေဟမ် အပြာပျ ဝျာဃုဋျေတွာ ပြောက္တဝတျး သွရ္ဂီသဒူတော် ဒၖၐ္ဋာဝသ္မာဘိသ္တော် စာဝါဒိၐ္ဋာံ သ ဇီဝိတဝါန်၊
24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
တတောသ္မာကံ ကဲၑ္စိတ် ၑ္မၑာနမဂမျတ တေ'ပိ သ္တြီဏာံ ဝါကျာနုရူပံ ဒၖၐ္ဋဝန္တး ကိန္တု တံ နာပၑျန်၊
25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
တဒါ သ တာဝုဝါစ, ဟေ အဗောဓော် ဟေ ဘဝိၐျဒွါဒိဘိရုက္တဝါကျံ ပြတျေတုံ ဝိလမ္ဗမာနော်;
26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
ဧတတ္သရွွဒုးခံ ဘုက္တွာ သွဘူတိပြာပ္တိး ကိံ ခြီၐ္ဋသျ န နျာယျာ?
27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവൎക്കു വ്യാഖ്യാനിച്ചുകൊടുത്തു.
တတး သ မူသာဂြန္ထမာရဘျ သရွွဘဝိၐျဒွါဒိနာံ သရွွၑာသ္တြေ သွသ္မိန် လိခိတာချာနာဘိပြာယံ ဗောဓယာမာသ၊
28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
အထ ဂမျဂြာမာဘျရ္ဏံ ပြာပျ တေနာဂြေ ဂမနလက္ၐဏေ ဒရ္ၑိတေ
29 അവരോ: ഞങ്ങളോടുകൂടെ പാൎക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിൎബന്ധിച്ചു; അവൻ അവരോടുകൂടെ പാൎപ്പാൻ ചെന്നു.
တော် သာဓယိတွာဝဒတာံ သဟာဝါဘျာံ တိၐ္ဌ ဒိနေ ဂတေ သတိ ရာတြိရဘူတ်; တတး သ တာဘျာံ သာရ္ဒ္ဓံ သ္ထာတုံ ဂၖဟံ ယယော်၊
30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവൎക്കു കൊടുത്തു.
ပၑ္စာဒ္ဘေါဇနောပဝေၑကာလေ သ ပူပံ ဂၖဟီတွာ ဤၑွရဂုဏာန် ဇဂါဒ တဉ္စ ဘံက္တွာ တာဘျာံ ဒဒေါ်၊
31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവൎക്കു അപ്രത്യക്ഷനായി
တဒါ တယော ရ္ဒၖၐ္ဋော် ပြသန္နာယာံ တံ ပြတျဘိဇ္ဉတုး ကိန္တု သ တယေား သာက္ၐာဒန္တရ္ဒဓေ၊
32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
တတသ္တော် မိထောဘိဓာတုမ် အာရဗ္ဓဝန္တော် ဂမနကာလေ ယဒါ ကထာမကထယတ် ၑာသ္တြာရ္ထဉ္စဗောဓယတ် တဒါဝယော ရ္ဗုဒ္ဓိး ကိံ န ပြာဇွလတ်?
33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
တော် တတ္က္ၐဏာဒုတ္ထာယ ယိရူၑာလမပုရံ ပြတျာယယတုး, တတ္သ္ထာနေ ၑိၐျာဏာမ် ဧကာဒၑာနာံ သင်္ဂိနာဉ္စ ဒရ္ၑနံ ဇာတံ၊
34 കൎത്താവു വാസ്തവമായി ഉയിൎത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
တေ ပြောစုး ပြဘုရုဒတိၐ္ဌဒ် ဣတိ သတျံ ၑိမောနေ ဒရ္ၑနမဒါစ္စ၊
35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‌വന്നതും അവർ വിവരിച്ചു പറഞ്ഞു.
တတး ပထး သရွွဃဋနာယား ပူပဘဉ္ဇနေန တတ္ပရိစယသျ စ သရွွဝၖတ္တာန္တံ တော် ဝက္တုမာရေဘာတေ၊
36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.]
ဣတ္ထံ တေ ပရသ္ပရံ ဝဒန္တိ တတ္ကာလေ ယီၑုး သွယံ တေၐာံ မဓျ ပြောတ္ထယ ယုၐ္မာကံ ကလျာဏံ ဘူယာဒ် ဣတျုဝါစ,
37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവൎക്കു തോന്നി.
ကိန္တု ဘူတံ ပၑျာမ ဣတျနုမာယ တေ သမုဒွိဝိဇိရေ တြေၐုၑ္စ၊
38 അവൻ അവരോടു: നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
သ ဥဝါစ, ကုတော ဒုးခိတာ ဘဝထ? ယုၐ္မာကံ မနးသု သန္ဒေဟ ဥဒေတိ စ ကုတး?
39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
ဧၐောဟံ, မမ ကရော် ပၑျတ ဝရံ သ္ပၖၐ္ဋွာ ပၑျတ, မမ ယာဒၖၑာနိ ပၑျထ တာဒၖၑာနိ ဘူတသျ မာံသာသ္ထီနိ န သန္တိ၊
40 [ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.]
ဣတျုက္တွာ သ ဟသ္တပါဒါန် ဒရ္ၑယာမာသ၊
41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു.
တေ'သမ္ဘဝံ ဇ္ဉာတွာ သာနန္ဒာ န ပြတျယန်၊ တတး သ တာန် ပပြစ္ဆ, အတြ ယုၐ္မာကံ သမီပေ ခါဒျံ ကိဉ္စိဒသ္တိ?
42 അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.
တတသ္တေ ကိယဒ္ဒဂ္ဓမတ္သျံ မဓု စ ဒဒုး
43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
သ တဒါဒါယ တေၐာံ သာက္ၐာဒ် ဗုဘုဇေ
44 പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീൎത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
ကထယာမာသ စ မူသာဝျဝသ္ထာယာံ ဘဝိၐျဒွါဒိနာံ ဂြန္ထေၐု ဂီတပုသ္တကေ စ မယိ ယာနိ သရွွာဏိ ဝစနာနိ လိခိတာနိ တဒနုရူပါဏိ ဃဋိၐျန္တေ ယုၐ္မာဘိး သာရ္ဒ္ဓံ သ္ထိတွာဟံ ယဒေတဒွါကျမ် အဝဒံ တဒိဒါနီံ ပြတျက္ၐမဘူတ်၊
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
အထ တေဘျး ၑာသ္တြဗောဓာဓိကာရံ ဒတွာဝဒတ်,
46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കയും
ခြီၐ္ဋေနေတ္ထံ မၖတိယာတနာ ဘောက္တဝျာ တၖတီယဒိနေ စ ၑ္မၑာနာဒုတ္ထာတဝျဉ္စေတိ လိပိရသ္တိ;
47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
တန္နာမ္နာ ယိရူၑာလမမာရဘျ သရွွဒေၑေ မနးပရာဝရ္တ္တနသျ ပါပမောစနသျ စ သုသံဝါဒး ပြစာရယိတဝျး,
48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
ဧၐု သရွွေၐု ယူယံ သာက္ၐိဏး၊
49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാൎപ്പിൻ എന്നും അവരോടു പറഞ്ഞു.
အပရဉ္စ ပၑျတ ပိတြာ ယတ် ပြတိဇ္ဉာတံ တတ် ပြေၐယိၐျာမိ, အတဧဝ ယာဝတ္ကာလံ ယူယံ သွရ္ဂီယာံ ၑက္တိံ န ပြာပ္သျထ တာဝတ္ကာလံ ယိရူၑာလမ္နဂရေ တိၐ္ဌတ၊
50 അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയൎത്തി അവരെ അനുഗ്രഹിച്ചു.
အထ သ တာန် ဗဲထနီယာပရျျန္တံ နီတွာ ဟသ္တာဝုတ္တောလျ အာၑိၐ ဝက္တုမာရေဘေ
51 അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു [സ്വൎഗ്ഗാരോഹണം ചെയ്തു].
အာၑိၐံ ဝဒန္နေဝ စ တေဘျး ပၖထဂ် ဘူတွာ သွရ္ဂာယ နီတော'ဘဝတ်၊
52 അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
တဒါ တေ တံ ဘဇမာနာ မဟာနန္ဒေန ယိရူၑာလမံ ပြတျာဇဂ္မုး၊
53 എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
တတော နိရန္တရံ မန္ဒိရေ တိၐ္ဌန္တ ဤၑွရသျ ပြၑံသာံ ဓနျဝါဒဉ္စ ကရ္တ္တမ် အာရေဘိရေ၊ ဣတိ။

< ലൂക്കോസ് 24 >