< ലൂക്കോസ് 16 >

1 പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാൎയ്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.
ଜୀସୁ ତାନି ସୀସୁୟାଁଇଁ ଏଲେଇଚେସି, “ର଼ ଦ଼ନଗାଟାସି ମାଚେସି; ଏ଼ୱାଣାକି ର଼ ଗୁମୁସ୍ତା ମାଚେସି, ଏ଼ୱାସି ତାନି ଦ଼ନତି ଆଲାରା କିହାମାନାଣି ପୁଞ୍ଜାନା,
2 അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാൎയ്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാൎയ്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു.
ଏ଼ୱାସି ଏ଼ୱାଣାଇଁ ହା଼ଟାନା ଏଲେଇଚେସି, ‘ନା଼ନୁ ନୀ କାତା ୱେଚେଏଁ ନୀନୁ ନୀ ଗୁମୁସ୍ତା କାମା ଏ଼ନି କିହିମାଞ୍ଜି ଲେକା ତ଼ସ୍ତାମୁ, ଇଚିହିଁ ନୀନୁ ଅ଼ଡ଼େ ଗୁମୁସ୍ତା ଆ଼ହା ମାଞ୍ଜାଲି ଆ଼ଡଅତି ।’
3 എന്നാറെ കാൎയ്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാൎയ്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു.
ଏମ୍ବାଟିଏ ଏ଼ ଗୁମୁସ୍ତା ଅଣ୍‌ପା କଡିତେସି, ‘ନା଼ ସା଼ୱୁକାରି ନା଼ ଗୁମୁସ୍ତା କାମା ପିସ୍‌ପି କିହିମାଞ୍ଜାନେସି, ନା଼ନୁ ଏ଼ନାଆଁ କିଇଁ? ଇର୍‌ଆ କା଼ର୍‌ହାଲି ନାଙ୍ଗେ ବପୁ ହିଲେଏ, ଅ଼ଡ଼େ ରୀସ୍‌ପା ତିଞ୍ଜାଲି ଲାଜା ହ଼ଚି ମାଞ୍ଜାନେ ।
4 എന്നെ കാൎയ്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേൎത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
ନୀଏଁ ପୁଚେଏଁ, ନାଙ୍ଗେ ଗୁମୁସ୍ତା ପା଼ଣାଟି ପିସ୍‌ପି କିୟାତି ଡା଼ୟୁ ଲ଼କୁ ନାଙ୍ଗେ ତାମି ଇଲ୍‌କାଣା ଆବାନିଲେହେଁ କିଇଁ ।’
5 പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.
ଇଞ୍ଜାଁ ଏ଼ୱାସି ତାମି ସା଼ୱୁକାରି ତା଼ଣାଟି ରୀଣା ଅ଼ହାମାଚାରାଇଁ ହା଼ଟାନାହାଁ ତଲିତାଣାଇଁ ୱେଚେସି, ‘ନା଼ ସା଼ୱୁକାରି ତା଼ଣା ନୀ ରୀଣା ଏଚେକା ମାନେ?’
6 നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
ଏ଼ୱାସି ଏଲେଇଚେସି, ‘ପା଼ସାକ଼ଡ଼ି ଡା଼ବା ନିୟୁଁ’ ଗୁମୁସ୍ତା ଏ଼ୱାଣାଇଁ ଏଲେଇଚେସି, ‘ନୀନୁ ତବେ ଇମ୍ବାଆଁ କୁଗାନା ରୀ କ଼ଡ଼ି ଦସ ଇଞ୍ଜିଁ ରା଼ଚାମୁ ।’
7 അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
ଡା଼ୟୁ ଅ଼ଡ଼େ ରଅଣାଇଁ ୱେଚେସି, ‘ନୀନୁ ଏଚେକା ରୀଣା ଅ଼ହାମାଞ୍ଜି?’ ଏ଼ୱାସି ଏଲେଇଚେସି, ‘ର଼ ମା଼ଣା ବାସ୍ତା ଗ଼ହଁୟାଁ’ ଗୁମୁସ୍ତା ଏ଼ୱାଣାଇଁ ଏଲେଇଚେସି, ‘ନୀନୁ ତବେ ଇମ୍ବାଆଁ କୁଗାନା ଆ଼ଟା ୱାଞ୍ଜା ଇଞ୍ଜିଁ ରା଼ଚାମୁ ।’
8 ഈ അനീതിയുള്ള കാൎയ്യവിചാരകൻ ബുദ്ധിയോടെ പ്രവൎത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. (aiōn g165)
ଏ଼ ଲାଗେଏତି ଗୁମୁସ୍ତା ବୁଦିତଲେ କାମା କିହାମାନାକି ସା଼ୱୁକାରି ଏ଼ୱାଣାଇଁ ନୀନୁ ନେହିଁ କାମା କିହାମାଞ୍ଜି ଇଚେସି; ଏ଼ନାଆଁତାକି ଇଚିହିଁ ଉଜେଡ଼ିତି ମୀର୍‌କା କିହାଁ ଈ ଦାର୍‌ତିତାରି ତାମି କାମାତା ହା଼ରେକା ବୁଦିଗାଟାରି ।” (aiōn g165)
9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേൎത്തുകൊൾവാൻ ഇടയാകും. (aiōnios g166)
ନା଼ନୁ ଜିକେଏ ମିଙ୍ଗେ ୱେସିମାଞ୍ଜାଇଁ, “ମୀରୁ ଦାର୍‌ତିତି ଲାଗେଏତି ଦ଼ନ ତଲେ ତ଼ଣେ ଦହ୍‌ଦୁ, ଏ଼ଦି ରା଼ତିସାରେ ମିଙ୍ଗେ କା଼ଲାକା଼ଲାତି ବାସା ଟା଼ୟୁତା ମିଙ୍ଗେ ଆବାନେରି । (aiōnios g166)
10 അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
୧୦ଆମ୍ବାଆସି ଊଣା କାମାତା ନାମୁଗାଟାସି ଆ଼ନେସି ଏ଼ୱାସି କାଜା କାମାତା ଜିକେଏ ନାମୁଗାଟାସି ଆ଼ନେସି, ଇଞ୍ଜାଁ ଆମ୍ବାଆସି ଊଣା କାମାତା ନାମୁଗାଟାସି ଆ଼ଆସାରେ ଏ଼ୱାସି କାଜା କାମାତା ଜିକେଏ ନାମୁଗାଟାସି ଆ଼ଅସି ।
11 നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?
୧୧ଲାଗେଏତି ଦ଼ନତା ନାମୁ ଗାଟାତେରି ଆ଼ହାହିଲଅତେରି, ଆତିହିଁ ଆମ୍ବାଆସି ମିଙ୍ଗେ ନାମାହାଁ ସାତା ଦ଼ନ ମୀ କେୟୁତା ହେର୍‌ପାନେସି?
12 അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
୧୨ମୀରୁ ଏଟ୍‌କାତା଼ଣା ଦ଼ନତି ନାମୁତଲେ ଲେ଼ମ୍ବା ହିଲାଆସାରେ ମିଙ୍ଗେ ମୀ ଲ଼ଡ଼ାମାନାଣି ଆମ୍ବାଆସି ହିୟାନେସି?”
13 രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേൎന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
୧୩“ର଼ ହ଼ଲେଏସି ରୀ ସା଼ୱୁକାରି ତା଼ଣା ହ଼ଲେଏସି ଆ଼ହାଲି ଆ଼ଡଅସି; ଇଚିହିଁ ରଅଣାଇଁ ଜୀୱୁ ନ଼ନେସି ରଅଣାଇଁ ଜୀୱୁ ନ଼ନେସି, ଆ଼ଆତିଁ ରଅଣାଇଁ ମା଼ନୱି ଆ଼ନେସି ରଅଣାଇଁ ଅ଼ପଅସି । ମୀରୁ ମାହାପୂରୁ ଅ଼ଡ଼େ ଦ଼ନତି ହ଼ଲିୟାଙ୍ଗା ଆ଼ହାଲି ଆ଼ଡଅତେରି ।”
14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
୧୪ଈ ବାରେ କାତା ୱେଞ୍ଜାନା ଦ଼ନ ଜୂପ୍‌କା ପାରୁସିୟାଁ ଜୀସୁଇଁ କାକ୍‌ହେରି ।
15 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.
୧୫ଏଚେଟିଏ ଜୀସୁ ଏ଼ୱାରାଇଁ ଏଲେଇଚେସି, “ଆମ୍ବାଆରି ମାଣ୍‌ସି ନ଼କିତା ତୀରିଗାଟାରି ଇଞ୍ଜିଁ ତ଼ସା କଡିମାନେରି, ମୀରୁ ଏଲେତି ଲ଼କୁ, ସାମା ମାହାପୂରୁ ମୀ ହିୟାଁତି ପୁନାସି ଇଚିହିଁ ଏ଼ନାୟି ମାଣ୍‌ସି ଅଣ୍‌ପୁତା କାଜାୟି ଲେହେଁ ତ଼ଞ୍ଜା ଆ଼ନେ, ଏ଼ଦି ମାହାପୂରୁ ନ଼କିତା ଅ଼ପାଆଗାଟାୟି ।”
16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.
୧୬“ମ଼ସାତି ମେ଼ରା ଅ଼ଡ଼େ ମାହାପୂରୁ ଅଣ୍‌ପୁତି ବ଼ଲୁ ୱେହ୍‌ନାରି ରା଼ଚିତି ପତି ଜହନ ପାତେକା ସା଼ଲୱି ଆ଼ହିମାଚୁ; ଏଚିବେ଼ଲାଟିଏ ମାହାପୂରୁ ରା଼ଜିତି ନେହିଁ କାବ୍ରୁ ୱେ଼କ୍‌ହି ମାନେରି ଇଞ୍ଜାଁ ବାରେଜା଼ଣା ତାମି ବା଼ଡ଼୍‌ୟୁ ତଲେ ମାହାପୂରୁ ରା଼ଜିତା ହ଼ଡିମାନେରି ।
17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
୧୭ହା଼ଗୁପା଼କା ଅ଼ଡ଼େ ଦାର୍‌ତି ବାରେ ମେଣ୍‌ଙ୍ଗିନେ ସାମା ମେ଼ରାତି ଇଚାୟି ସିନା ଜିକେଏ ମେଣ୍‌ଙ୍ଗେଏ ।”
18 ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭൎത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
୧୮“ଆମ୍ବାଆସି ତାନି ଡକ୍ରିନି ପିସାନା ଏଟ୍‌କାତାଣି ବୀହା ଆ଼ନେସି, ଏ଼ୱାସି ଦା଼ରି କିନେସି; ଇଞ୍ଜାଁ ଆମ୍ବାଆସି ପିସ୍ତି ଡକ୍ରିନି ବୀହା ଆ଼ନେସି, ଏ଼ୱାସି ଦା଼ରେଲା ଆ଼ନେସି ।”
19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
୧୯“ର଼ ଦ଼ନ ଗାଟାସି ମାଚେସି, ଏ଼ୱାସି ହା଼ରେକା ଅ଼ଜିତି ହିମ୍ବରିଦୂକି ହୁଚାନା ନେହିଁ ରା଼ନ୍ଦା ତିଞ୍ଜିହିଁ ହା଼ରେକା ରା଼ହାଁତଲେ ଡ଼ୟିମାଚେସି ।
20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
୨୦ସାମା ଏ଼ୱାଣି ଦୁୱେରି ଦାରିତା ଲାଜର ଦ଼ରୁଗାଟି ରୀସ୍‌ପା ତିନାସି ଡ଼ୟାମାଚେସି,
21 ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
୨୧ଗୂଡ଼ା ଆଙ୍ଗା ଗା଼ହାଁୟାଁ ଆ଼ହାମାଚେସି; ଏ଼ ଦ଼ନ ଗାଟାଣି ଜୁଟା ଲିତା ତିଞ୍ଜାନା ତାନି ବାଣ୍ତି ପାଞ୍ଜିକିହାଲି ଆ଼ସା କିହିମାଚେସି; ଇଞ୍ଜାଁ ନେସ୍‌କା ୱା଼ହି ତାନି ଗା଼ହାଁୟାଁ ନା଼କିମାଚୁ ।
22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
୨୨ର଼ ଦିନା କାର୍ମାଗାଟି ଲାଜର ହା଼ହାହାଚେସି ଇଞ୍ଜାଁ ଲାକପୂରୁତି ଦୂତୁୟାଁ ତଲେ ଅବ୍ରାହାମ ମାଚିତା଼ଣା ଅ଼ୱିଆ଼ତେସି; ଡା଼ୟୁ ଏ଼ ଦ଼ନ ଗାଟାସି ଜିକେଏ ହା଼ହାହାଚେସି ଇଞ୍ଜାଁ ମାହ୍‌ଣି ମାଣ୍ତାତା ମୁସ୍‌ପି ଆ଼ତେସି,
23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: (Hadēs g86)
୨୩ଅ଼ଡ଼େ ଏ଼ୱାସି ହା଼ତାରି ମାନି ରା଼ଜିତି କସ୍ତତଲେ କିଲିବିଲି ଆ଼ହିଁ ଲାକ ସିନିକିହାଲିଏ ହେକଟି ଅବ୍ରାହାମ ଅ଼ଡ଼େ ତାନିତଲେ ଲାଜରଇଁ ମେସ୍ତେସି । (Hadēs g86)
24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
୨୪ଏଚେଟିଏ ଏ଼ୱାସି ହା଼ଟିତେସି, ‘ଏ଼ ଆ଼ବା ଅବ୍ରାହାମ, ନାଙ୍ଗେ କାର୍ମା ଅଣ୍‌ପାନା ଲାଜରଇଁ ନା଼ ତା଼ଣା ପାଣ୍ତାମୁ, ଏ଼ୱାସି ତାନି ୱାଞ୍ଜୁତା ଏ଼ୟୁ ବନ୍ଦା ତାଚାନା ନା଼ ୱେନ୍ଦରିତି ହିତ୍‌ଡ଼ି କିୟାପେସି, ଇଚିହିଁ ନା଼ନୁ ଈ ହିଚୁତା କିଲିବିଲି ଆ଼ହିମାଇଁ ।’
25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓൎക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
୨୫ସାମା ଅବ୍ରାହାମ ଏଲେଇଚେସି, ‘ମୀର୍‌ଏଣା ନୀନୁ ନୀଡାମାଚି ବେ଼ଲାତା ନୀ ନେହାଁଣି ବେଟାଆ଼ତି, ଇଞ୍ଜାଁ ଲାଜର ଏଲେକିହିଁଏ ପ଼ଲ୍‌ଆ ଗାଟାଣି ବେଟାଆ଼ତେସି, ଈଦାଆଁ ଅଣ୍‌ପାମୁ; ସାମା ନୀଏଁ ଏ଼ୱାସି ଇମ୍ବାଆଁ ସୁକୁ ବେଟାଆ଼ହି ମାନେସି, ଅ଼ଡ଼େ ନୀନୁ କିଲିବିଲି ଆ଼ହିମାଞ୍ଜି ।
26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളൎപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവൎക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
୨୬ଅ଼ଡ଼େ ର଼ କାତା ମୀ ମାଦି ମା଼ ମାଦି ର଼ କାଜା ଗା଼ଡ଼୍‌ୟୁ ମାନେ, ଆମ୍ବାଆରି ଈ ଟା଼ୟୁଟି ମୀ ତା଼ଣା ହାଜାଲି ମ଼ନ କିନେରି, ଏ଼ୱାରି ହାଜାଲି ଆ଼ଡଅରି ଆ଼ଆତିଁ ଏ଼ ଟା଼ୟୁଟି ଈ ଟା଼ୟୁତା ଗା଼ଣ୍‌ଚାନା ୱାୟାଲି ଆ଼ଡଅରି ।’
27 അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;
୨୭ଏମ୍ବାଟିଏ ଦ଼ନ ଗାଟାସି ଏଲେଇଚେସି, ‘ଏ଼ ଆ଼ବା, ଆତିହିଁ ନା଼ନୁ ନିଙ୍ଗେ ବାତିମା଼ଲିମାଞ୍ଜାଇଁ, ଲାଜରଇଁ ମା଼ ଆ଼ବା ଇଜ ପାଣ୍ତାମୁ,
28 എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
୨୮ଇଚିହିଁ ନା଼ ପା଼ସାଜା଼ଣା ତାୟିୟାଁ ମାନେରି; ଏ଼ୱାରି ଜିକେଏ ଏ଼ନିକିଁ ଈ କସ୍ତଗାଟି ଟା଼ୟୁତା ୱା଼ଅରି, ଏ଼ଦାଆଁତାକି ଏ଼ୱାସି ଏ଼ୱାରିତା଼ଣା ସା଼କି ହୀନେସି ।’
29 അബ്രാഹാം അവനോടു: അവൎക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
୨୯ସାମା ଅବ୍ରାହାମ ଏଲେଇଚେସି, ‘ଏ଼ୱାରିତା଼ଣା ମ଼ସା ଅ଼ଡ଼େ ମାହାପୂରୁ ଅଣ୍‌ପୁତି ବ଼ଲୁ ୱେହ୍‌ନାରି ପତିୟାଁ ମାନୁ, ଏ଼ୱାରି ଏ଼ କାତାତି ୱେଣ୍‌ମ୍ବାରି ।’
30 അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
୩୦ଏମ୍ବାଟିଏ ଦ଼ନ ଗାଟାସି ଏଲେଇଚେସି, ‘ଏ଼ ଆ଼ବା ଅବ୍ରାହାମ, ଏଚେକେଏ ସା଼ରି ଆ଼ଏ, ସାମା ହା଼ତାରି ବିତ୍ରାଟି ରଅସି ଏ଼ୱାରିତା଼ଣା ହାନେସି ଆତିହିଁ ଏ଼ୱାରି ମ଼ନ ୱେଟ୍‌ନେରି ।’
31 അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
୩୧ସାମା ଅବ୍ରାହାମ ଏଲେଇଚେସି, ଏ଼ୱାରି ମ଼ସା ଅ଼ଡ଼େ ମାହାପୂରୁ ଅଣ୍‌ପୁତି ବ଼ଲୁ ୱେହ୍‌ନାରି କାତା ୱେନଅରି, ଆତିହିଁ ହା଼ତାରି ବିତ୍ରାଟି ୱେଣ୍ତେ ନିଙ୍ଗିତିଁ ଜିକେଏ ଏ଼ୱାଣି କାତା ନାମଅରି ।”

< ലൂക്കോസ് 16 >