< ലൂക്കോസ് 1 >

1 ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,
ပြထမတော ယေ သာက္ၐိဏော ဝါကျပြစာရကာၑ္စာသန် တေ'သ္မာကံ မဓျေ ယဒျတ် သပြမာဏံ ဝါကျမရ္ပယန္တိ သ္မ
2 നമ്മുടെ ഇടയിൽ പൂൎണ്ണമായി പ്രമാണിച്ചു വരുന്ന കാൎയ്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,
တဒနုသာရတော'နျေပိ ဗဟဝသ္တဒွၖတ္တာန္တံ ရစယိတုံ ပြဝၖတ္တား၊
3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാൎത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
အတဧဝ ဟေ မဟာမဟိမထိယဖိလ် တွံ ယာ ယား ကထာ အၑိက္ၐျထာသ္တာသာံ ဒၖဎပြမာဏာနိ ယထာ ပြာပ္နောၐိ
4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.
တဒရ္ထံ ပြထမမာရဘျ တာနိ သရွွာဏိ ဇ္ဉာတွာဟမပိ အနုကြမာတ် သရွွဝၖတ္တာန္တာန် တုဘျံ လေခိတုံ မတိမကာရ္ၐမ်၊
5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖൎയ്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാൎയ്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
ယိဟူဒါဒေၑီယဟေရောဒ္နါမကေ ရာဇတွံ ကုရွွတိ အဗီယယာဇကသျ ပရျျာယာဓိကာရီ သိခရိယနာမက ဧကော ယာဇကော ဟာရောဏဝံၑောဒ္ဘဝါ ဣလီၑေဝါချာ
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കൎത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
တသျ ဇာယာ ဒွါဝိမော် နိရ္ဒောၐော် ပြဘေား သရွွာဇ္ဉာ ဝျဝသ္ထာၑ္စ သံမနျ ဤၑွရဒၖၐ္ဋော် ဓာရ္မ္မိကာဝါသ္တာမ်၊
7 എലീശബെത്ത് മച്ചിയാകകൊണ്ടു അവൎക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
တယေား သန္တာန ဧကောပိ နာသီတ်, ယတ ဣလီၑေဝါ ဗန္ဓျာ တော် ဒွါဝေဝ ဝၖဒ္ဓါဝဘဝတာမ်၊
8 അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
ယဒါ သွပရျျာနုကြမေဏ သိခရိယ ဤၑွာသျ သမက္ၐံ ယာဇကီယံ ကရ္မ္မ ကရောတိ
9 പൌരോഹിത്യമൎയ്യാദപ്രകാരം കൎത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.
တဒါ ယဇ္ဉသျ ဒိနပရိပါယျာ ပရမေၑွရသျ မန္ဒိရေ ပြဝေၑကာလေ ဓူပဇွာလနံ ကရ္မ္မ တသျ ကရဏီယမာသီတ်၊
10 ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
တဒ္ဓူပဇွာလနကာလေ လောကနိဝဟေ ပြာရ္ထနာံ ကရ္တုံ ဗဟိသ္တိၐ္ဌတိ
11 അപ്പോൾ കൎത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
သတိ သိခရိယော ယသျာံ ဝေဒျာံ ဓူပံ ဇွာလယတိ တဒ္ဒက္ၐိဏပါရ္ၑွေ ပရမေၑွရသျ ဒူတ ဧက ဥပသ္ထိတော ဒရ္ၑနံ ဒဒေါ်၊
12 സെഖൎയ്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
တံ ဒၖၐ္ဋွာ သိခရိယ ဥဒွိဝိဇေ ၑၑင်္ကေ စ၊
13 ദൂതൻ അവനോടു പറഞ്ഞതു: സെഖൎയ്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാൎത്ഥനെക്കു ഉത്തരമായി: നിന്റെ ഭാൎയ്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
တဒါ သ ဒူတသ္တံ ဗဘာၐေ ဟေ သိခရိယ မာ ဘဲသ္တဝ ပြာရ္ထနာ ဂြာဟျာ ဇာတာ တဝ ဘာရျျာ ဣလီၑေဝါ ပုတြံ ပြသောၐျတေ တသျ နာမ ယောဟန် ဣတိ ကရိၐျသိ၊
14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
ကိဉ္စ တွံ သာနန္ဒး သဟရ္ၐၑ္စ ဘဝိၐျသိ တသျ ဇန္မနိ ဗဟဝ အာနန္ဒိၐျန္တိ စ၊
15 അവൻ കൎത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗൎഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
ယတော ဟေတေား သ ပရမေၑွရသျ ဂေါစရေ မဟာန် ဘဝိၐျတိ တထာ ဒြာက္ၐာရသံ သုရာံ ဝါ ကိမပိ န ပါသျတိ, အပရံ ဇန္မာရဘျ ပဝိတြေဏာတ္မနာ ပရိပူရ္ဏး
16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കൎത്താവിങ്കലേക്കു തിരിച്ചുവരുത്തും.
သန် ဣသြာယေလွံၑီယာန် အနေကာန် ပြဘေား ပရမေၑွရသျ မာရ္ဂမာနေၐျတိ၊
17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കൎത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
သန္တာနာန် ပြတိ ပိတၖဏာံ မနာံသိ ဓရ္မ္မဇ္ဉာနံ ပြတျနာဇ္ဉာဂြာဟိဏၑ္စ ပရာဝရ္တ္တယိတုံ, ပြဘေား ပရမေၑွရသျ သေဝါရ္ထမ် ဧကာံ သဇ္ဇိတဇာတိံ ဝိဓာတုဉ္စ သ ဧလိယရူပါတ္မၑက္တိပြာပ္တသ္တသျာဂြေ ဂမိၐျတိ၊
18 സെഖൎയ്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാൎയ്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
တဒါ သိခရိယော ဒူတမဝါဒီတ် ကထမေတဒ် ဝေတ္သျာမိ? ယတောဟံ ဝၖဒ္ဓေါ မမ ဘာရျျာ စ ဝၖဒ္ဓါ၊
19 ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വൎത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
တတော ဒူတး ပြတျုဝါစ ပၑျေၑွရသျ သာက္ၐာဒွရ္တ္တီ ဇိဗြာယေလ္နာမာ ဒူတောဟံ တွယာ သဟ ကထာံ ဂဒိတုံ တုဘျမိမာံ ၑုဘဝါရ္တ္တာံ ဒါတုဉ္စ ပြေၐိတး၊
20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
ကိန္တု မဒီယံ ဝါကျံ ကာလေ ဖလိၐျတိ တတ် တွယာ န ပြတီတမ် အတး ကာရဏာဒ် ယာဝဒေဝ တာနိ န သေတ္သျန္တိ တာဝတ် တွံ ဝက္တုံမၑက္တော မူကော ဘဝ၊
21 ജനം സെഖൎയ്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചൎയ്യപെട്ടു.
တဒါနီံ ယေ ယေ လောကား သိခရိယမပဲက္ၐန္တ တေ မဓျေမန္ဒိရံ တသျ ဗဟုဝိလမ္ဗာဒ် အာၑ္စရျျံ မေနိရေ၊
22 അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദൎശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവൎക്കു ആഗ്യം കാട്ടി ഊമനായി പാൎത്തു.
သ ဗဟိရာဂတော ယဒါ ကိမပိ ဝါကျံ ဝက္တုမၑက္တး သင်္ကေတံ ကၖတွာ နိးၑဗ္ဒသ္တသျော် တဒါ မဓျေမန္ဒိရံ ကသျစိဒ် ဒရ္ၑနံ တေန ပြာပ္တမ် ဣတိ သရွွေ ဗုဗုဓိရေ၊
23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
အနန္တရံ တသျ သေဝနပရျျာယေ သမ္ပူရ္ဏေ သတိ သ နိဇဂေဟံ ဇဂါမ၊
24 ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം ധരിച്ചു:
ကတိပယဒိနေၐု ဂတေၐု တသျ ဘာရျျာ ဣလီၑေဝါ ဂရ္ဗ္ဘဝတီ ဗဘူဝ
25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കൎത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാൎത്തു.
ပၑ္စာတ် သာ ပဉ္စမာသာန် သံဂေါပျာကထယတ် လောကာနာံ သမက္ၐံ မမာပမာနံ ခဏ္ဍယိတုံ ပရမေၑွရော မယိ ဒၖၐ္ဋိံ ပါတယိတွာ ကရ္မ္မေဒၖၑံ ကၖတဝါန်၊
26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
အပရဉ္စ တသျာ ဂရ္ဗ္ဘသျ ၐၐ္ဌေ မာသေ ဇာတေ ဂါလီလ္ပြဒေၑီယနာသရတ္ပုရေ
27 ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
ဒါယူဒေါ ဝံၑီယာယ ယူၐဖ္နာမ္နေ ပုရုၐာယ ယာ မရိယမ္နာမကုမာရီ ဝါဂ္ဒတ္တာသီတ် တသျား သမီပံ ဇိဗြာယေလ် ဒူတ ဤၑွရေဏ ပြဟိတး၊
28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കൎത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
သ ဂတွာ ဇဂါဒ ဟေ ဤၑွရာနုဂၖဟီတကနျေ တဝ ၑုဘံ ဘူယာတ် ပြဘုး ပရမေၑွရသ္တဝ သဟာယောသ္တိ နာရီဏာံ မဓျေ တွမေဝ ဓနျာ၊
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
တဒါနီံ သာ တံ ဒၖၐ္ဋွာ တသျ ဝါကျတ ဥဒွိဇျ ကီဒၖၑံ ဘာၐဏမိဒမ် ဣတိ မနသာ စိန္တယာမာသ၊
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
တတော ဒူတော'ဝဒတ် ဟေ မရိယမ် ဘယံ မာကာရ္ၐီး, တွယိ ပရမေၑွရသျာနုဂြဟောသ္တိ၊
31 നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
ပၑျ တွံ ဂရ္ဗ္ဘံ ဓၖတွာ ပုတြံ ပြသောၐျသေ တသျ နာမ ယီၑုရိတိ ကရိၐျသိ၊
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കൎത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
သ မဟာန် ဘဝိၐျတိ တထာ သရွွေဘျး ၑြေၐ္ဌသျ ပုတြ ဣတိ ချာသျတိ; အပရံ ပြဘုး ပရမေၑွရသ္တသျ ပိတုရ္ဒာယူဒး သိံဟာသနံ တသ္မဲ ဒါသျတိ;
33 അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn g165)
တထာ သ ယာကူဗော ဝံၑောပရိ သရွွဒါ ရာဇတွံ ကရိၐျတိ, တသျ ရာဇတွသျာန္တော န ဘဝိၐျတိ၊ (aiōn g165)
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
တဒါ မရိယမ် တံ ဒူတံ ဗဘာၐေ နာဟံ ပုရုၐသင်္ဂံ ကရောမိ တရှိ ကထမေတတ် သမ္ဘဝိၐျတိ?
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
တတော ဒူတော'ကထယတ် ပဝိတြ အာတ္မာ တွာမာၑြာယိၐျတိ တထာ သရွွၑြေၐ္ဌသျ ၑက္တိသ္တဝေါပရိ ဆာယာံ ကရိၐျတိ တတော ဟေတောသ္တဝ ဂရ္ဗ္ဘာဒ် ယး ပဝိတြဗာလကော ဇနိၐျတေ သ ဤၑွရပုတြ ဣတိ ချာတိံ ပြာပ္သျတိ၊
36 നിന്റെ ചാൎച്ചക്കാരത്തി എലീശബെത്തും വാൎദ്ധക്യത്തിൽ ഒരു മകനെ ഗൎഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
အပရဉ္စ ပၑျ တဝ ဇ္ဉာတိရိလီၑေဝါ ယာံ သရွွေ ဗန္ဓျာမဝဒန် ဣဒါနီံ သာ ဝါရ္ဒ္ဓကျေ သန္တာနမေကံ ဂရ္ဗ္ဘေ'ဓာရယတ် တသျ ၐၐ္ဌမာသောဘူတ်၊
37 ദൈവത്തിന്നു ഒരു കാൎയ്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
ကိမပိ ကရ္မ္မ နာသာဓျမ် ဤၑွရသျ၊
38 അതിന്നു മറിയ: ഇതാ, ഞാൻ കൎത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
တဒါ မရိယမ် ဇဂါဒ, ပၑျ ပြဘေရဟံ ဒါသီ မဟျံ တဝ ဝါကျာနုသာရေဏ သရွွမေတဒ် ဃဋတာမ်; အနနတရံ ဒူတသ္တသျား သမီပါတ် ပြတသ္ထေ၊
39 ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
အထ ကတိပယဒိနာတ် ပရံ မရိယမ် တသ္မာတ် ပရွွတမယပြဒေၑီယယိဟူဒါယာ နဂရမေကံ ၑီဃြံ ဂတွာ
40 സെഖൎയ്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
သိခရိယယာဇကသျ ဂၖဟံ ပြဝိၑျ တသျ ဇာယာမ် ဣလီၑေဝါံ သမ္ဗောဓျာဝဒတ်၊
41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗൎഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
တတော မရိယမး သမ္ဗောဓနဝါကျေ ဣလီၑေဝါယား ကရ္ဏယေား ပြဝိၐ္ဋမာတြေ သတိ တသျာ ဂရ္ဗ္ဘသ္ထဗာလကော နနရ္တ္တ၊ တတ ဣလီၑေဝါ ပဝိတြေဏာတ္မနာ ပရိပူရ္ဏာ သတီ
42 ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
ပြောစ္စဲရ္ဂဒိတုမာရေဘေ, ယောၐိတာံ မဓျေ တွမေဝ ဓနျာ, တဝ ဂရ္ဗ္ဘသ္ထး ၑိၑုၑ္စ ဓနျး၊
43 എന്റെ കൎത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
တွံ ပြဘောရ္မာတာ, မမ နိဝေၑနေ တွယာ စရဏာဝရ္ပိတော်, မမာဒျ သော်ဘာဂျမေတတ်၊
44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗൎഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
ပၑျ တဝ ဝါကျေ မမ ကရ္ဏယေား ပြဝိၐ္ဋမာတြေ သတိ မမောဒရသ္ထး ၑိၑုရာနန္ဒာန် နနရ္တ္တ၊
45 കൎത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
ယာ သ္တြီ ဝျၑွသီတ် သာ ဓနျာ, ယတော ဟေတောသ္တာံ ပြတိ ပရမေၑွရောက္တံ ဝါကျံ သရွွံ သိဒ္ဓံ ဘဝိၐျတိ၊
46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കൎത്താവിനെ മഹിമപ്പെടുത്തുന്നു;
တဒါနီံ မရိယမ် ဇဂါဒ၊ ဓနျဝါဒံ ပရေၑသျ ကရောတိ မာမကံ မနး၊
47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
မမာတ္မာ တာရကေၑေ စ သမုလ္လာသံ ပြဂစ္ဆတိ၊
48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
အကရောတ် သ ပြဘု ရ္ဒုၐ္ဋိံ သွဒါသျာ ဒုရ္ဂတိံ ပြတိ၊ ပၑျာဒျာရဘျ မာံ ဓနျာံ ဝက္ၐျန္တိ ပုရုၐား သဒါ၊
49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.
ယး သရွွၑက္တိမာန် ယသျ နာမာပိ စ ပဝိတြကံ၊ သ ဧဝ သုမဟတ္ကရ္မ္မ ကၖတဝါန် မန္နိမိတ္တကံ၊
50 അവനെ ഭയപ്പെടുന്നവൎക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
ယေ ဗိဘျတိ ဇနာသ္တသ္မာတ် တေၐာံ သန္တာနပံက္တိၐု၊ အနုကမ္ပာ တဒီယာ စ သရွွဒဲဝ သုတိၐ္ဌတိ၊
51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവൎത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
သွဗာဟုဗလတသ္တေန ပြာကာၑျတ ပရာကြမး၊ မနးကုမန္တြဏာသာရ္ဒ္ဓံ ဝိကီရျျန္တေ'ဘိမာနိနး၊
52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയൎത്തിയിരിക്കുന്നു.
သိံဟာသနဂတာလ္လောကာန် ဗလိနၑ္စာဝရောဟျ သး၊ ပဒေၐူစ္စေၐု လောကာံသ္တု က္ၐုဒြာန် သံသ္ထာပယတျပိ၊
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
က္ၐုဓိတာန် မာနဝါန် ဒြဝျဲရုတ္တမဲး ပရိတရ္ပျ သး၊ သကလာန် ဓနိနော လောကာန် ဝိသၖဇေဒ် ရိက္တဟသ္တကာန်၊
54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓൎക്കേണ്ടതിന്നു, (aiōn g165)
ဣဗြာဟီမိ စ တဒွံၑေ ယာ ဒယာသ္တိ သဒဲဝ တာံ၊ သ္မၖတွာ ပုရာ ပိတၖဏာံ နော ယထာ သာက္ၐာတ် ပြတိၑြုတံ၊ (aiōn g165)
55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
ဣသြာယေလ္သေဝကသ္တေန တထောပကြိယတေ သွယံ။
56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാൎത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
အနန္တရံ မရိယမ် ပြာယေဏ မာသတြယမ် ဣလီၑေဝယာ သဟောၐိတွာ ဝျာဃုယျ နိဇနိဝေၑနံ ယယော်၊
57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
တဒနန္တရမ် ဣလီၑေဝါယား ပြသဝကာလ ဥပသ္ထိတေ သတိ သာ ပုတြံ ပြာသောၐ္ဋ၊
58 കൎത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാൎച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
တတး ပရမေၑွရသ္တသျာံ မဟာနုဂြဟံ ကၖတဝါန် ဧတတ် ၑြုတွာ သမီပဝါသိနး ကုဋုမ္ဗာၑ္စာဂတျ တယာ သဟ မုမုဒိရေ၊
59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖൎയ്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
တထာၐ္ဋမေ ဒိနေ တေ ဗာလကသျ တွစံ ဆေတ္တုမ် ဧတျ တသျ ပိတၖနာမာနုရူပံ တန္နာမ သိခရိယ ဣတိ ကရ္တ္တုမီၐုး၊
60 അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
ကိန္တု တသျ မာတာကထယတ် တန္န, နာမာသျ ယောဟန် ဣတိ ကရ္တ္တဝျမ်၊
61 അവർ അവളോടു: നിന്റെ ചാൎച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
တဒါ တေ ဝျာဟရန် တဝ ဝံၑမဓျေ နာမေဒၖၑံ ကသျာပိ နာသ္တိ၊
62 പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
တတး ပရံ တသျ ပိတရံ သိခရိယံ ပြတိ သင်္ကေတျ ပပြစ္ဆုး ၑိၑေား ကိံ နာမ ကာရိၐျတေ?
63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചൎയ്യപ്പെട്ടു.
တတး သ ဖလကမေကံ ယာစိတွာ လိလေခ တသျ နာမ ယောဟန် ဘဝိၐျတိ၊ တသ္မာတ် သရွွေ အာၑ္စရျျံ မေနိရေ၊
64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
တတ္က္ၐဏံ သိခရိယသျ ဇိဟွာဇာဍျေ'ပဂတေ သ မုခံ ဝျာဒါယ သ္ပၐ္ဋဝရ္ဏမုစ္စာရျျ ဤၑွရသျ ဂုဏာနုဝါဒံ စကာရ၊
65 ചുറ്റും പാൎക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി; , യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാൎത്ത ഒക്കെയും പരന്നു.
တသ္မာစ္စတုရ္ဒိက္သ္ထား သမီပဝါသိလောကာ ဘီတာ ဧဝမေတား သရွွား ကထာ ယိဟူဒါယား ပရွွတမယပြဒေၑသျ သရွွတြ ပြစာရိတား၊
66 കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കൎത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.
တသ္မာတ် ၑြောတာရော မနးသု သ္ထာပယိတွာ ကထယာမ္ဗဘူဝုး ကီဒၖၑောယံ ဗာလော ဘဝိၐျတိ? အထ ပရမေၑွရသ္တသျ သဟာယောဘူတ်၊
67 അവന്റെ അപ്പനായ സെഖൎയ്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:
တဒါ ယောဟနး ပိတာ သိခရိယး ပဝိတြေဏာတ္မနာ ပရိပူရ္ဏး သန် ဧတာဒၖၑံ ဘဝိၐျဒွါကျံ ကထယာမာသ၊
68 “യിസ്രായേലിന്റെ ദൈവമായ കൎത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദൎശിച്ചു ഉദ്ധാരണം ചെയ്കയും
ဣသြာယေလး ပြဘု ရျသ္တု သ ဓနျး ပရမေၑွရး၊ အနုဂၖဟျ နိဇာလ္လောကာန် သ ဧဝ ပရိမောစယေတ်၊
69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ (aiōn g165)
ဝိပက္ၐဇနဟသ္တေဘျော ယထာ မောစျာမဟေ ဝယံ၊ ယာဝဇ္ဇီဝဉ္စ ဓရ္မ္မေဏ သာရလျေန စ နိရ္ဘယား၊
70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ
သေဝါမဟဲ တမေဝဲကမ် ဧတတ္ကာရဏမေဝ စ၊ သွကီယံ သုပဝိတြဉ္စ သံသ္မၖတျ နိယမံ သဒါ၊
71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയൎത്തുകയും ചെയ്തിരിക്കുന്നതു,
ကၖပယာ ပုရုၐာန် ပူရွွာန် နိကၐာရ္ထာတ္တု နး ပိတုး၊ ဣဗြာဟီမး သမီပေ ယံ ၑပထံ ကၖတဝါန် ပုရာ၊
72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവൎത്തിക്കേണ്ടതിന്നും
တမေဝ သဖလံ ကရ္တ္တံ တထာ ၑတြုဂဏသျ စ၊ ၒတီယာကာရိဏၑ္စဲဝ ကရေဘျော ရက္ၐဏာယ နး၊
73 നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു
သၖၐ္ဋေး ပြထမတး သွီယဲး ပဝိတြဲ ရ္ဘာဝိဝါဒိဘိး၊ (aiōn g165)
74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു
ယထောက္တဝါန် တထာ သွသျ ဒါယူဒး သေဝကသျ တု၊
75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓൎത്തതുകൊണ്ടും ആകുന്നു.
ဝံၑေ တြာတာရမေကံ သ သမုတ္ပာဒိတဝါန် သွယမ်၊
76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കൎത്താവിന്റെ വഴി ഒരുക്കുവാനും
အတော ဟေ ဗာလက တွန္တု သရွွေဘျး ၑြေၐ္ဌ ဧဝ ယး၊ တသျဲဝ ဘာဝိဝါဒီတိ ပြဝိချာတော ဘဝိၐျသိ၊ အသ္မာကံ စရဏာန် က္ၐေမေ မာရ္ဂေ စာလယိတုံ သဒါ၊ ဧဝံ ဓွာန္တေ'ရ္ထတော မၖတျောၑ္ဆာယာယာံ ယေ တု မာနဝါး၊
77 നമ്മുടെ ദൈവത്തിന്റെ ആൎദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
ဥပဝိၐ္ဋာသ္တု တာနေဝ ပြကာၑယိတုမေဝ ဟိ၊ ကၖတွာ မဟာနုကမ္ပာံ ဟိ ယာမေဝ ပရမေၑွရး၊
78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവൎക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാൎഗ്ഗത്തിൽ നടത്തേണ്ടതിന്നു
ဦရ္ဒွွာတ် သူရျျမုဒါယျဲဝါသ္မဘျံ ပြာဒါတ္တု ဒရ္ၑနံ၊ တယာနုကမ္ပယာ သွသျ လောကာနာံ ပါပမောစနေ၊
79 ആ ആൎദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദൎശിച്ചിരിക്കുന്നു.”
ပရိတြာဏသျ တေဘျော ဟိ ဇ္ဉာနဝိၑြာဏနာယ စ၊ ပြဘော ရ္မာရ္ဂံ ပရိၐ္ကရ္တ္တုံ တသျာဂြာယီ ဘဝိၐျသိ။
80 പൈതൽ വളൎന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
အထ ဗာလကး ၑရီရေဏ ဗုဒ္ဓျာ စ ဝရ္ဒ္ဓိတုမာရေဘေ; အပရဉ္စ သ ဣသြာယေလော ဝံၑီယလောကာနာံ သမီပေ ယာဝန္န ပြကဋီဘူတသ္တာသ္တာဝတ် ပြာန္တရေ နျဝသတ်၊

< ലൂക്കോസ് 1 >