< ലേവ്യപുസ്തകം 9 >
1 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,
Ja kahdeksantena päivänä Mooses kutsui Aaronin ja hänen poikansa ja Israelin vanhimmat
2 അഹരോനോടു പറഞ്ഞതു എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയിൽ അൎപ്പിക്കേണം.
ja sanoi Aaronille: "Ota itsellesi härkävasikka syntiuhriksi ja oinas polttouhriksi, molemmat virheettömiä, ja tuo ne Herran eteen.
3 എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും
Ja puhu israelilaisille ja sano: 'Ottakaa kauris syntiuhriksi ja vasikka ja karitsa, molemmat vuoden vanhoja ja virheettömiä, polttouhriksi
4 സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേൎത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.
ja härkä ja oinas yhteysuhriksi, uhrattaviksi Herran edessä, ynnä ruokauhri, johon on öljyä sekoitettu, sillä tänä päivänä ilmestyy teille Herra'."
5 മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
Ja he toivat, mitä Mooses oli käskenyt, ilmestysmajan edustalle, ja koko seurakunta astui esiin ja asettui Herran eteen.
6 അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാൎയ്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
Ja Mooses sanoi: "Näin Herra on käskenyt teidän tehdä, että Herran kirkkaus ilmestyisi teille".
7 അഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അൎപ്പിച്ചു നിനക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അൎപ്പിച്ചു അവൎക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.
Ja Mooses sanoi Aaronille: "Astu alttarin ääreen ja uhraa syntiuhrisi ja polttouhrisi ja toimita itsellesi ja kansalle sovitus ja uhraa sitten kansan uhrilahja ja toimita heille sovitus, niinkuin Herra on käskenyt".
8 അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളക്കുട്ടിയെ അറുത്തു;
Niin Aaron astui alttarin ääreen ja teurasti oman syntiuhrivasikkansa.
9 അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
Ja Aaronin pojat toivat hänelle veren, ja hän kastoi sormensa vereen ja siveli sitä alttarin sarviin, mutta muun veren hän vuodatti alttarin juurelle.
10 പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നേ.
Mutta syntiuhriteuraan rasvan ja munuaiset ja maksanlisäkkeen hän poltti alttarilla, niinkuin Herra oli Moosekselle käskyn antanut.
11 അതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
Ja lihan ja nahan hän poltti tulessa leirin ulkopuolella.
12 അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Sitten hän teurasti polttouhrin, ja Aaronin pojat ojensivat hänelle veren, ja hän vihmoi sen alttarille ympärinsä.
13 അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Ja he ojensivat hänelle polttouhrin kappaleittain ynnä pään, ja hän poltti ne alttarilla.
14 അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
Ja hän pesi sisälmykset ja jalat ja poltti ne polttouhrin päällä alttarilla.
15 അവൻ ജനത്തിന്റെ വഴിപാടു കൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അൎപ്പിച്ചു.
Sitten hän toi kansan uhrilahjan ja otti kansan syntiuhrikauriin, teurasti sen ja uhrasi sen syntiuhrina samalla tavalla kuin edellisen.
16 അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അൎപ്പിച്ചു.
Ja hän toi myös polttouhrin ja uhrasi sen säädetyllä tavalla.
17 അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Ja hän toi ruokauhrin ja otti siitä kouransa täyden ja poltti sen alttarilla aamu-polttouhrin lisäksi.
18 പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Sitten hän teurasti härän ja oinaan kansan yhteysuhriksi, ja Aaronin pojat ojensivat hänelle veren, ja hän vihmoi sen alttarille ympärinsä.
19 കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
Mutta härän ja oinaan rasvat, rasvahännän, rasvakalvon, munuaiset ja maksanlisäkkeen,
20 അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
nämä rasvat he panivat rintalihojen päälle, ja hän poltti rasvat alttarilla.
21 എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാൎപ്പണമായി നീരാജനം ചെയ്തു.
Mutta rintalihain ja oikean reiden heilutuksen Aaron toimitti Herran edessä, niinkuin Mooses oli käskenyt.
22 പിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയൎത്തി അവരെ ആശീൎവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അൎപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു.
Ja Aaron kohotti kätensä kansaa kohti ja siunasi heidät, ja kun hän oli toimittanut syntiuhrin, polttouhrin ja yhteysuhrin, astui hän alas.
23 മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീൎവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
Ja Mooses ja Aaron menivät ilmestysmajaan, ja kun he tulivat sieltä ulos, siunasivat he kansan. Silloin Herran kirkkaus ilmestyi kaikelle kansalle.
24 യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആൎത്തു സാഷ്ടാംഗം വീണു.
Ja tuli lähti Herran tyköä ja kulutti polttouhrin ja rasvat alttarilta. Ja kaikki kansa näki sen, ja he riemuitsivat ja lankesivat kasvoillensa.