< ലേവ്യപുസ്തകം 7 >
1 അകൃത്യയാഗത്തിന്റെ പ്രമാണമാവിതു: അതു അതിവിശുദ്ധം.
၁အပြစ်ဒဏ်ပြေရာပူဇော်သကာနှင့်ဆိုင် သောပြဋ္ဌာန်းချက်များမှာ အောက်ပါအတိုင်း ဖြစ်သည်။ ဤပူဇော်သကာသည်အလွန် သန့်ရှင်း၏။-
2 ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
၂ယဇ်ပလ္လင်၏မြောက်ဘက်ရှိမီးရှို့ရာယဇ်ကောင် များကိုသတ်သည့်နေရာတွင် အပြစ်ဒဏ်ပြေ ရာပူဇော်သကာအတွက်ယဇ်ကောင်ကိုသတ် ရမည်။ သွေးကိုယဇ်ပလ္လင်လေးဘက်စလုံး ပေါ်သို့ပက်ဖျန်းရမည်။-
3 അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും
၃ယဇ်ပုရောဟိတ်သည်ဆူဖြိုးသောအမြီး ဝမ်းတွင်းသားမှအဆီ၊ ကျောက်ကပ်နှင့် ကျောက်ကပ်အဆီ၊ အသည်းမှအကောင်း ဆုံးအပိုင်းစသည်တို့ကိုထုတ်ယူ၍ယဇ် ပလ္လင်ပေါ်တွင်ပူဇော်ရမည်။-
4 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു
၄
5 പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.
၅ယဇ်ပုရောဟိတ်သည်အဆီရှိသမျှကိုယဇ် ပလ္လင်ပေါ်တွင်မီးရှို့ပူဇော်ရမည်။ ဤကား အပြစ်ဒဏ်ပြေရာထာဝရဘုရားအား ပူဇော်သကာဖြစ်သတည်း။-
6 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.
၆ယဇ်ပုရောဟိတ်ယောကျာ်းအပေါင်းတို့သည် ထို ယဇ်ကောင်၏အသားကိုစားနိုင်သည်။ ထိုပူဇော် သကာသည်အလွန်သန့်ရှင်းသောကြောင့် သန့်ရှင်း ရာဌာနတွင်စားရမည်။
7 പാപയാഗംപോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.
၇အပြစ်ဖြေရာပူဇော်သကာနှင့် အပြစ်ဒဏ်ပြေ ရာပူဇော်သကာနှစ်မျိုးစလုံးနှင့်ဆိုင်သော ပြဋ္ဌာန်းချက်မှာ ယဇ်ပူဇော်သောယဇ်ပုရောဟိတ် သည်ယဇ်ကောင်၏အသားကိုစားသုံးခွင့်ရှိ ခြင်းဖြစ်သည်။-
8 പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അൎപ്പിക്കുമ്പോൾ അൎപ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോൽ ഇരിക്കേണം.
၈မီးရှို့ရာယဇ်ကောင်၏သားရေသည် ယဇ်ပူဇော် သောယဇ်ပုရောဟိတ်ပိုင်ရာဖြစ်၏။-
9 അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അൎപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
၉မီးဖိုတွင်ဖုတ်သောဘောဇဉ်သကာ၊ အိုးသို့ မဟုတ်သံအိုးကင်းပေါ်၌ကင်သောဘောဇဉ် သကာတို့သည်လည်း ပူဇော်သောယဇ် ပုရောဟိတ်ပိုင်ရာဖြစ်၏။-
10 എണ്ണ ചേൎത്തതോ ചേൎക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാൎക്കും ഒരുപോലെ ഇരിക്കേണം.
၁၀သို့ရာတွင်မဖုတ်မကင်ရသေးသောဘောဇဉ် သကာသည် ဆီနှင့်ရောပြီးသည်ဖြစ်စေ၊ ဆီ နှင့်မရောရသေးသည်ဖြစ်စေ၊ အာရုန်၏ အမျိုးအနွယ်ယဇ်ပုရောဟိတ်အားလုံးတို့ နှင့်ဆိုင်သဖြင့် အညီအမျှဝေယူစေရ မည်။
11 യഹോവെക്കു അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു:
၁၁ထာဝရဘုရားအားပူဇော်သောမိတ်သဟာ ယယဇ်နှင့်ဆိုင်ရာပြဋ္ဌာန်းချက်များသည် ကား အောက်ပါအတိုင်းဖြစ်သည်။-
12 അതിനെ സ്തോത്രമായി അൎപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേൎത്തു കുതിൎത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അൎപ്പിക്കേണം.
၁၂တစ်စုံတစ်ယောက်သည်ဘုရားသခင်အား ကျေးဇူးတော်ချီးမွမ်းသည့်ယဇ်ကိုပူဇော် သောအခါ ယဇ်ကောင်နှင့်အတူတဆေး မပါသောမုန့်ကိုလည်းယူဆောင်ခဲ့ရမည်။ ၎င်းမုန့်မှာသံလွင်ဆီနှင့်မုန့်ညက်ရော၍ပြု လုပ်သောမုန့်လုံးသို့မဟုတ်သံလွင်ဆီသုတ် သောမုန့်ပြား သို့မဟုတ်သံလွင်ဆီနှင့်မုန့် ညက်ရော၍ပြုလုပ်သောမုန့်ဖြစ်ရမည်။ ဤမုန့်များတွင်တဆေးမပါစေရ။-
13 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അൎപ്പിക്കേണം.
၁၃ထိုမုန့်များအပြင် တဆေးထည့်၍ဖုတ် သောမုန့်များကိုလည်းဆက်ကပ်ရမည်။-
14 ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവെക്കു നീരാജനാൎപ്പണമായിട്ടു അൎപ്പിക്കേണം; അതു സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
၁၄မုန့်တစ်မျိုးစီမှတစ်ခုကျကို ထာဝရဘုရား အားအထူးလှူဖွယ်အဖြစ်ဆက်ကပ်ရမည်။ ထိုဆက်ကပ်သောမုန့်များသည်ယဇ်ကောင်၏ သွေးကို ယဇ်ပလ္လင်ဘေးသို့ပက်ဖျန်းသောယဇ် ပုရောဟိတ်စားသုံးရန်အတွက်ဖြစ်သည်။-
15 എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.
၁၅မိတ်သဟာယယဇ်ကောင်ကိုပူဇော်သောနေ့ ၌ အသားကိုအကုန်စားရမည်။ နောက်တစ်နေ့ နံနက်အထိ အသားအကြွင်းအကျန်မရှိ စေရ။
16 അൎപ്പിക്കുന്ന യാഗം ഒരു നേൎച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.
၁၆တစ်စုံတစ်ယောက်သည် မိမိ၏အဋ္ဌိဋ္ဌာန်ပြည့် သည်အတွက်ဖြစ်စေ၊ မိမိ၏စေတနာအ လျောက်ဖြစ်စေမိတ်သဟာယယဇ်ကိုပူဇော် ဆက်ကပ်သည့်အခါ ပူဇော်သောနေ့၌ယဇ် ကောင်၏အသားကိုအကုန်စားရန်မလို။ ကြွင်းကျန်သောအသားကိုနောက်တစ်နေ့ ၌စားနိုင်သည်။-
17 യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
၁၇သို့ရာတွင်တတိယနေ့သို့တိုင်အောင် ကျန် နေသေးသောအသားကိုမူကားမီးရှို့ပစ် ရမည်။-
18 സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അൎപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.
၁၈အသားအကြွင်းအကျန်ကိုတတိယနေ့၌ စားလျှင် ဘုရားသခင်သည်ထိုသူပူဇော်သော ယဇ်ကိုလက်ခံတော်မူမည်မဟုတ်။ ပူဇော်သော သူသည်လည်းအကျိုးကိုမခံရ။ ထိုယဇ်သည် မစင်ကြယ်သဖြင့် အသားကိုစားသောသူ၌ အပြစ်ရောက်လိမ့်မည်။-
19 ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.
၁၉ဘာသာရေးထုံးနည်းအရမစင်ကြယ်သော အရာတစ်စုံတစ်ခုနှင့် ထိမိသောအသား ကိုမစားရ။ ၎င်းကိုမီးရှို့ပစ်ရမည်။ ဘာသာရေးထုံးနည်းအရသန့်ရှင်းသောသူ သည် မိတ်သဟာယယဇ်ကောင်၏အသားကို စားနိုင်သည်။-
20 എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
၂၀မသန့်ရှင်းသူကထိုအသားကိုစားလျှင် ထာဝရဘုရား၏လူမျိုးတော်မှပယ် ထုတ်ခြင်းခံရမည်။-
21 മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
၂၁ထိုအပြင်တစ်စုံတစ်ယောက်သည်လူမှဖြစ် စေ၊ တိရစ္ဆာန်မှဖြစ်စေ၊ ဘာသာရေးထုံးနည်း အရမသန့်စင်သောအရာတစ်စုံတစ်ခုနှင့် ထိမိပြီးမှ ထိုယဇ်ကောင်၏အသားကိုစား လျှင် ထိုသူသည်ထာဝရဘုရား၏လူမျိုး တော်မှပယ်ထုတ်ခြင်းခံရမည်။
22 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
၂၂ထာဝရဘုရားသည်ဣသရေလအမျိုးသား တို့အတွက် အောက်ပါပြဋ္ဌာန်းချက်များကို မောရှေအားဖြင့်ချမှတ်ပေးတော်မူ၏။ သိုး၊ ဆိတ်၊ နွားတို့၏အဆီကိုမစားရ။-
23 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അശേഷം തിന്നരുതു.
၂၃
24 താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.
၂၄သဘာဝအလျောက်သေသောတိရစ္ဆာန်၏ အဆီ၊ သို့မဟုတ်သားရဲကိုက်သတ်၍သေ သောတိရစ္ဆာန်၏အဆီကိုမစားရ။ သို့ရာ တွင်ထိုအဆီကိုအခြားကိစ္စများအတွက် အသုံးပြုနိုင်သည်။-
25 യഹോവെക്കു ദഹനയാഗമായി അൎപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
၂၅ထာဝရဘုရားအားမီးရှို့ရာယဇ်ပူဇော် သောယဇ်ကောင်၏အဆီကိုစားသောသူ သည် ထာဝရဘုရား၏လူမျိုးတော်မှ ပယ်ထုတ်ခြင်းခံရမည်။-
26 നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുതു.
၂၆ဣသရေလအမျိုးသားတို့သည်မည်သည့် အရပ်၌နေထိုင်သည်မဆို ငှက်၏သွေးသို့ မဟုတ်တိရစ္ဆာန်၏သွေးကိုမစားရ။-
27 വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
၂၇ဤပညတ်ကိုချိုးဖောက်သောသူသည် ထာဝရ ဘုရား၏လူမျိုးတော်မှပယ်ထုတ်ခြင်းခံရ မည်။
28 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
၂၈တစ်ဖန်ထာဝရဘုရားသည် ဣသရေလ အမျိုးသားတို့အတွက် အောက်ပါပြဋ္ဌာန်း ချက်များကိုမောရှေမှတစ်ဆင့်ချမှတ်ပေး တော်မူ၏။ ထာဝရဘုရားအားမိတ်သဟာယ ယဇ်ကိုပူဇော်သောသူသည် ယဇ်ကောင်၏ အစိတ်အပိုင်းအချို့ကိုထာဝရဘုရား အတွက်အထူးလှူဖွယ်အဖြစ်၊-
29 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യഹോവെക്കു സമാധാനയാഗം അൎപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്നു യഹോവെക്കു വഴിപാടു കൊണ്ടുവരേണം.
၂၉
30 സ്വന്തകയ്യാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
၃၀မီးရှို့ရာယဇ်ပူဇော်သကာအနေနှင့် မိမိ လက်နှင့်ကိုယ်တိုင်ယူဆောင်ခဲ့ရမည်။ သူသည် ယဇ်ကောင်၏အဆီနှင့်တကွရင်ပုံသားကို ထာဝရဘုရားအတွက် အထူးပူဇော် သကာအဖြစ်ယူဆောင်ခဲ့ရမည်။-
31 പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ചു അഹരോനും പുത്രന്മാൎക്കും ഇരിക്കേണം.
၃၁ယဇ်ပုရောဟိတ်သည်အဆီကိုယဇ်ပလ္လင်ပေါ် တွင် မီးရှို့ပူဇော်ရမည်။ သို့ရာတွင်ရင်ပုံသား သည် ယဇ်ပုရောဟိတ်များစားသုံးရန်အတွက် ဖြစ်သည်။-
32 നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദൎച്ചാൎപ്പണത്തിന്നായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം.
၃၂မိတ်သဟာယယဇ်ကောင်၏သွေးနှင့်အဆီ ကို ပူဇော်သောယဇ်ပုရောဟိတ်အား ယဇ်ကောင် ၏လက်ယာပေါင်ကိုအထူးလှူဖွယ်အဖြစ် ပေးရမည်။-
33 അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അൎപ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഓഹരിയായിരിക്കേണം.
၃၃
34 യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദൎച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാൎക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
၃၄ယဇ်ကောင်၏ရင်ပုံသားနှင့်လက်ယာပေါင်တို့ သည် ထာဝရဘုရားကဣသရေလအမျိုး သားတို့ထံမှ ယဇ်ပုရောဟိတ်များအား အထူးလှူဖွယ်အဖြစ်သတ်မှတ်ပေးသော ဝေစုဖြစ်သည်။ ဣသရေလအမျိုးသားတို့ သည် ထိုဝေစုကိုယဇ်ပုရောဟိတ်တို့အား ထာဝစဉ်လှူဒါန်းရမည်။-
35 ഇതു അഹരോനെയും പുത്രന്മാരെയും യഹോവെക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്നു അഹരോന്നുള്ള ഓഹരിയും അവന്റെ പുത്രന്മാൎക്കുള്ള ഓഹരിയും ആകുന്നു.
၃၅ဤဝေစုသည်အာရုန်နှင့်သူ၏သားတို့ယဇ် ပုရောဟိတ်များအဖြစ် သိက္ခာခံယူသည့်နေ့ ၌ထာဝရဘုရားအားပူဇော်သောယဇ် ကောင်မှရရှိခဲ့သောဝေစုဖြစ်သည်။-
36 യിസ്രായേൽമക്കൾ അതു അവൎക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അതു അവൎക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
၃၆ဣသရေလအမျိုးသားတို့သည် ဤဝေစု ကိုယဇ်ပုရောဟိတ်တို့အားပေးလှူရန် ထို နေ့၌ထာဝရဘုရားပညတ်တော်မူ၏။ ဣသရေလအမျိုးသားတို့သည် ဤပညတ် ကိုထာဝစဉ်လိုက်နာရကြမည်။
37 ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.
၃၇ဤကားမီးရှို့ရာပူဇော်သကာ၊ ဘောဇဉ်သကာ၊ အပြစ်ဖြေရာပူဇော်သကာ၊ အပြစ်ဒဏ်ပြေ ရာပူဇော်သကာ၊ သိက္ခာတင်ရာပူဇော်သကာ၊ မိတ်သဟာယပူဇော်သကာတို့နှင့်ဆိုင် သောပြဋ္ဌာန်းချက်များဖြစ်သည်။-
38 യഹോവെക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവെച്ചു അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപൎവ്വതത്തിൽവെച്ചു ഇവ കല്പിച്ചു.
၃၈တောကန္တာရရှိသိနာတောင်ပေါ်၌ထာဝရ ဘုရားသည် မောရှေမှတစ်ဆင့်ဤပြဋ္ဌာန်းချက် များကိုလိုက်နာရန်မှာထားတော်မူသောနေ့၌ ဣသရေလအမျိုးသားတို့အားချမှတ်ပေး တော်မူ၏။