< ലേവ്യപുസ്തകം 5 >

1 ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
“Nếu một nhân chứng đã tuyên thệ, nhưng không chịu khai những điều mình thấy và biết, thì nhân chứng đó mắc tội.
2 ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
Nếu ai đụng phải một vật không sạch như xác của thú vật không sạch (thú rừng hay gia súc) hoặc thây của một loại sâu bọ, dù không biết là mình đã đụng, thì cũng mắc tội vì người ấy đã trở nên không sạch.
3 അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അതു അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
Nếu người ấy đụng phải vật không sạch của loài người, bất kỳ dưới hình thức nào, thì khi biết mình đã đụng, người ấy sẽ mắc tội.
4 അല്ലെങ്കിൽ മനുഷ്യൻ നിൎവ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‌വാനോ ഗുണം ചെയ്‌വാനോ ഒരുത്തൻ തന്റെ അധരങ്ങൾ കൊണ്ടു നിൎവ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അതു അറിയുമ്പോൾ അങ്ങനെയുള്ള കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകും.
Nếu ai thề thốt—dù để làm một việc tốt hay xấu—mà không suy nghĩ trước, khi biết được lời thề của mình là dại dột, thì người ấy sẽ mắc tội.
5 ആ വക കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്നു അവൻ ഏറ്റുപറയേണം.
Người mắc tội trong các trường hợp kể trên phải xưng tội mình,
6 താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതൻ അവന്നുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
và đem một con chiên hoặc dê cái dâng lên Chúa Hằng Hữu làm sinh tế chuộc tội, thầy tế lễ sẽ làm lễ chuộc tội cho người ấy.
7 ആട്ടിൻകുട്ടിക്കു അവന്നു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവെക്കു കൊണ്ടുവരേണം.
Nhưng nếu người ấy không đủ sức dâng lên Chúa Hằng Hữu một con chiên, thì có thể dâng một cặp chim cu đất hay bồ câu con; một con làm tế lễ chuộc tội, một con làm tế lễ thiêu.
8 അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം; അവൻ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അൎപ്പിച്ചു അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കേണം; എന്നാൽ രണ്ടായി പിളൎക്കരുതു.
Thầy tế lễ sẽ nhận chim, dâng con thứ nhất làm lễ chuộc tội, vặn cổ chim nhưng không cho đứt lìa,
9 അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാൎശ്വത്തിൽ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.
lấy một phần máu rảy trên một cạnh của bàn thờ chuộc tội, phần còn lại đổ dưới chân bàn thờ. Đó là lễ chuộc tội.
10 രണ്ടാമത്തേതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
Thầy tế lễ dâng con chim thứ hai làm tế lễ thiêu, theo đúng thủ tục đã ấn định. Như vậy, khi thầy tế lễ làm lễ chuộc tội cho người ấy, lỗi người sẽ được tha.
11 രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിൻകുഞ്ഞിന്നോ അവന്നു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.
Nếu người không đủ sức dâng một cặp bồ câu làm sinh tế chuộc tội, thì có thể dâng 2,2 lít bột mịn, nhưng không đổ dầu vào, cũng không được rắc nhũ hương lên, vì đây là một lễ vật chuộc tội.
12 അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം: പുരോഹിതൻ നിവേദ്യമായി അതിൽനിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.
Người ấy sẽ đem bột đến cho thầy tế lễ, thầy tế lễ sẽ bốc bột đầy một nắm tay, tượng trưng cho toàn số bột, đem đốt trên bàn thờ cũng như đốt các lễ thiêu khác, dâng lên Chúa Hằng Hữu. Đó là lễ chuộc tội.
13 ഇങ്ങനെ പുരോഹിതൻ ആ വക കാൎയ്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗംപോലെ പുരോഹിതന്നു ഇരിക്കേണം.
Khi các thầy tế lễ làm lễ chuộc tội cho người đã phạm một trong các trường hợp kể trên, lỗi người sẽ được tha. Phần bột còn lại sẽ thuộc về thầy tế lễ, giống như trường hợp dâng ngũ cốc.”
14 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
Chúa Hằng Hữu lại phán bảo Môi-se:
15 ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാൽ അതിക്രമം ചെയ്തു പിഴെച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവെക്കു കൊണ്ടുവരേണം.
“Nếu có ai mắc tội vì lỡ lầm xúc phạm đến một vật thánh của Chúa Hằng Hữu, người ấy phải dâng một con chiên đực không tì vít, giá trị con chiên được định theo tiêu chuẩn tiền tệ nơi thánh. Đây là lễ chuộc lỗi.
16 വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതന്നു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
Người ấy cũng phải sửa vật thánh lại đúng như tình trạng cũ, trả thêm một phần năm giá trị của vật thánh ấy và giao số tiền này cho thầy tế lễ. Thầy tế lễ sẽ nhận con chiên làm lễ chuộc lỗi cho người ấy; người sẽ được tha.
17 ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാൎയ്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം.
Nếu có ai phạm luật Chúa Hằng Hữu đã ban hành mà không biết, thì người ấy vẫn có tội.
18 അവൻ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതൻ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
Người ấy phải đem đến cho thầy tế lễ một con chiên đực không tì vít; giá trị con chiên bằng giá định sẵn. Khi thầy tế lễ làm lễ chuộc lỗi cho người ấy, người sẽ được tha.
19 ഇതു അകൃത്യയാഗം; അവൻ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.
Đó là lễ chuộc lỗi, vì người đã có tội với Chúa Hằng Hữu.”

< ലേവ്യപുസ്തകം 5 >