< ലേവ്യപുസ്തകം 27 >
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
And the Lord spoke to Moses, saying:
2 യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും യഹോവെക്കു ഒരു നേൎച്ച നിവൎത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവെക്കുള്ളവൻ ആകേണം.
Speak to the sons of Israel, and you shall say to them: The man who will have made a vow and espoused his soul to God shall give the price according to the estimation.
3 ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം.
If it is a male from twenty years to sixty years, he shall give fifty shekels of silver, by the measure of the Sanctuary;
4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.
if it is a woman, thirty.
5 അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
But from the fifth year until the twentieth, a male shall give twenty shekels; a female, ten.
6 ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.
From one month until the fifth year, for a male, five shekels shall be given; for a female, three.
7 അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
At sixty years and beyond, a male shall give fifteen shekels; a female, ten.
8 നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിൎത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേൎന്നവന്റെ പ്രാപ്തിക്കു ഒത്തവണ്ണം പുരോഹിതൻ അവനെ മതിക്കേണം.
If he is poor, and he does not have the means to pay the estimation, he shall stand before the priest, and however much he will value him and see that he is able to pay, so much shall he give.
9 അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
But an animal which could be immolated to the Lord, if anyone has vowed it, shall be holy,
10 തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
and it cannot be exchanged, that is, neither better for worse, nor worse for better. And if he has exchanged it, both that which was exchanged, and that for which it was exchanged shall be consecrated to the Lord.
11 അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിൎത്തേണം.
An unclean animal which could not be sacrificed to the Lord, if anyone has vowed it, shall be led before the priest,
12 അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.
who, judging whether it is either good or bad, shall set the price.
13 അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
But if he who offers it was willing to give, he shall add a fifth part above the estimation.
14 ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.
If a man has vowed his house, and he has sanctified it to the Lord, the priest shall examine it, whether it is good or bad, and it shall be sold according to the price which he will have established.
15 തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നുള്ളതാകും.
But if he who vowed it was willing to redeem it, he shall give a fifth part beyond the estimation, and he shall have the house.
16 ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.
But if he has vowed a field of his possession, and has consecrated it to the Lord, the price shall be estimated according to the measure of the seed. If the land would be sown with thirty measures of barley, then let it be sold for fifty shekels of silver.
17 യോബേൽസംവത്സരംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ഇരിക്കേണം.
If he has vowed his field beginning from the current year of Jubilee, as much as it may be worth, so shall it be estimated.
18 യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം.
But if, after some amount of time, the priest shall evaluate the money according to the number of years that remain until the Jubilee, then the price shall be reduced.
19 നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നു സ്ഥിരമായിരിക്കും.
But if he who had vowed it, was willing to redeem his field, he shall add a fifth part of the money to the estimation, and then he shall possess it.
20 അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
But if he is not willing to redeem it, then it shall be sold to any other; he who vowed it is no longer able to redeem it.
21 ആ നിലം യൊബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാൎപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
For when the day of Jubilee arrives, it shall be sanctified to the Lord. And as a possession that has been consecrated, it rightfully belongs to the priest.
22 തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായൎജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ
If a field has been bought, and it is not from the possession of ancestors, it shall be sanctified to the Lord.
23 പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം.
The priest shall evaluate the price according to the number of years until the Jubilee; and the one who had vowed it shall give to the Lord.
24 ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.
Then, in the Jubilee, it shall be returned to the former owner, the one who had sold it and who had held it within the lot of his possession.
25 നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
All estimation shall be weighed according to the shekel of the Sanctuary. A shekel has twenty obols.
26 കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു.
The firstborn, which belong to the Lord, no one is able to sanctify or vow, whether it is an ox, or a sheep, they are for the Lord.
27 അതു അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വിൽക്കേണം.
But if it is an unclean animal, whoever offers it shall redeem it, according to your estimation, and he shall add a fifth part to the price. If he is not willing to redeem it, it shall be sold to another for whatever amount it was estimated by you.
28 എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാൎപ്പിതവും വിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാൎപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു.
All that is consecrated to the Lord, whether it is a man, or an animal, or a field, shall not be sold; neither is it able to be redeemed. Anything, once it has been consecrated, shall be the Holy of holies to the Lord.
29 മനുഷ്യവൎഗ്ഗത്തിൽനിന്നു ശപഥാൎപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
And all that has been consecrated, which is offered by man, shall not be redeemed, but shall surely die.
30 നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.
All the tithes of the land, whether from the grain, or from the fruits of trees, are for the Lord and are sanctified to him.
31 ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേൎത്തുകൊടുക്കേണം.
But if anyone is willing to redeem his tithes, he shall add a fifth part to them.
32 മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.
Out of all the tithes of oxen, and sheep, and goats, which cross under the rod of the shepherd, every tenth one that arrives shall be sanctified to the Lord.
33 അതു നല്ലതോതീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
It shall not be chosen by what is good or bad; neither shall it be exchanged for another. If anyone has exchanged it, both that which was exchanged, and that for which it was exchanged, shall be sanctified to the Lord and shall not be redeemed.
34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപൎവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ.
These are the precepts, which the Lord commanded Moses for the sons of Israel on mount Sinai.