< ലേവ്യപുസ്തകം 20 >
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
၁ထာဝရဘုရားသည်မောရှေမှတစ်ဆင့်၊-
2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
၂ဣသရေလအမျိုးသားတို့အားအောက်ပါအတိုင်းမိန့်တော်မူ၏။ ``သင်တို့အထဲကဖြစ်စေ၊ သင်တို့နှင့်အတူနေထိုင်သောလူမျိုးခြားထဲကဖြစ်စေ၊ တစ်ဦးဦးကမိမိ၏သားသမီးကိုမောလုတ်ဘုရားအားမီးရှို့ပူဇော်လျှင်တစ်မျိုးသားလုံးကထိုသူကိုခဲနှင့်ပစ်သတ်ရမည်။-
3 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
၃မည်သူမဆိုမိမိ၏သားသမီးကိုမောလုတ်ဘုရားအားကိုးကွယ်ရာတွင်ပေးအပ်ခြင်းအားဖြင့်ငါ၏တဲတော်ကိုညစ်ညမ်းစေ၍ငါ၏နာမတော်ကိုရှုတ်ချလျှင် ငါသည်ထိုသူကိုမျက်နှာလွှဲ၍ငါ၏လူမျိုးတော်မှထုတ်ပယ်မည်။-
4 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ
၄အကယ်၍လူထုတစ်ရပ်လုံးက ထိုသူအားအရေးမယူသေဒဏ်မစီရင်လျှင်၊-
5 ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‌വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
၅သူနှင့်သူ၏မိသားစုကိုလည်းကောင်း၊ ထိုသူနည်းတူငါ့အားသစ္စာဖောက်၍မောလုတ်ဘုရားအားကိုးကွယ်သူရှိသမျှကိုလည်းကောင်း ငါသည်မျက်နှာလွှဲ၍ငါ၏လူမျိုးတော်မှထုတ်ပယ်မည်။
6 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‌വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
၆``သေသူတို့၏ဝိညာဉ်နှင့်ဆက်သွယ်သောသူတို့ထံမှ အကြံဉာဏ်တောင်းခံသူကိုငါသည်မျက်နှာလွှဲ၍ငါ၏လူမျိုးတော်မှထုတ်ပယ်မည်။-
7 ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
၇ငါသည်သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်သောကြောင့် သင်တို့သည်သန့်ရှင်းရကြမည်။-
8 എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
၈ငါ၏ပညတ်များကိုစောင့်ထိန်းကြလော့။ ငါသည်သင်တို့အားသန့်ရှင်းစေသောထာဝရဘုရားဖြစ်၏။''
9 അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
၉ထာဝရဘုရားသည် အောက်ပါပညတ်များကိုပြဋ္ဌာန်းပေးတော်မူ၏။ မိမိ၏မိဘတို့ကိုကျိန်ဆဲသောသူအားသေဒဏ်စီရင်ရမည်။ သူသည်မိဘကိုကျိန်ဆဲသောကြောင့်သေဒဏ်ကိုခံထိုက်၏။
10 ഒരുത്തന്റെ ഭാൎയ്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാൎയ്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
၁၀တစ်စုံတစ်ယောက်သည် ဣသရေလအမျိုးသားချင်း၏မယားနှင့်ဖောက်ပြန်လျှင် သူတို့နှစ်ဦးစလုံးကိုသေဒဏ်စီရင်ရမည်။-
11 അപ്പന്റെ ഭാൎയ്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
၁၁ဖခင်၏မယားတစ်ဦးဦးနှင့်ဖောက်ပြန်သူသည် မိမိဖခင်၏အသရေကိုဖျက်သဖြင့် သူတို့နှစ်ဦးစလုံးကိုသေဒဏ်စီရင်ရမည်။ သူတို့သည်သေထိုက်သောအပြစ်ကိုကူးလွန်ကြ၏။-
12 ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കൎമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
၁၂တစ်စုံတစ်ယောက်သည်မိမိ၏ချွေးမနှင့်ဖောက်ပြန်လျှင် သူတို့နှစ်ဦးစလုံးကိုသေဒဏ်စီရင်ရမည်။ သူတို့သည်သွေးနီးစပ်သူခြင်းဖောက်ပြန်ခြင်းကြောင့်သေဒဏ်ကိုခံထိုက်၏။-
13 സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
၁၃ယောကျာ်းချင်းကာမဆက်ဆံသူတို့သည်စက်ဆုပ်ရွံရှာဖွယ်အမှုကိုပြုလုပ်သဖြင့် နှစ်ဦးစလုံးကိုသေဒဏ်စီရင်ရမည်။ သူတို့သည်သေထိုက်သောအပြစ်ကိုကူးလွန်ကြ၏။-
14 ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അതു ദുഷ്കൎമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കൎമ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.
၁၄တစ်စုံတစ်ယောက်သည်သမီးနှင့်သူ၏မိခင်ကိုမယားအဖြစ်သိမ်းပိုက်လျှင် ရှက်ဖွယ်သောအမှုကိုပြုလုပ်ခြင်းဖြစ်သောကြောင့် သူတို့သုံးဦးစလုံးကိုမီးရှို့၍သတ်ရမည်။ သင်တို့တွင်ထိုကဲ့သို့ရှက်ဖွယ်သောအမှုမျိုးမရှိစေရ။-
15 ഒരു പുരുഷൻ മൃഗത്തോടുകൂടെ ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
၁၅တစ်စုံတစ်ယောက်သည်တိရစ္ဆာန်နှင့်ကာမစပ်ယှက်လျှင် ထိုသူနှင့်တကွတိရစ္ဆာန်ကိုလည်းသေဒဏ်စီရင်ရမည်။-
16 ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേൎന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
၁၆မိန်းမတစ်ဦးသည်တိရစ္ဆာန်နှင့်ကာမစပ်ယှက်လျှင် ထိုမိန်းမနှင့်တကွတိရစ္ဆာန်ကိုလည်းသေဒဏ်စီရင်ရမည်။ သူတို့သည်သေထိုက်သောအပြစ်ကိုကူးလွန်ကြ၏။
17 ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
၁၇တစ်စုံတစ်ယောက်သည် မိမိ၏နှမအရင်းသို့မဟုတ်ဖအေတူမအေကွဲနှမနှင့်ထိမ်းမြားလျှင် သူတို့ကိုလူထုရှေ့မှောက်တွင်ရှုတ်ချ၍ ဣသရေလအမျိုးမှထုတ်ပယ်ရမည်။ သူသည်မိမိ၏နှမနှင့်ကာမစပ်ယှက်သောကြောင့်အပြစ်ကိုခံရမည်။-
18 ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
၁၈တစ်စုံတစ်ယောက်သည်ရာသီသွေးပေါ်လျက်ရှိသောမိန်းမနှင့်ကာမစပ်ယှက်လျှင် သူတို့နှစ်ဦးသည်သန့်စင်မှုဆိုင်ရာပညတ်ကိုချိုးဖောက်သဖြင့်ဣသရေလအမျိုးမှနှင်ထုတ်ရမည်။-
19 നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാൎച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
၁၉တစ်စုံတစ်ယောက်သည်မိမိအဒေါ်နှင့်ကာမစပ်ယှက်လျှင် သွေးနီးစပ်သူချင်းဖောက်ပြန်သဖြင့်နှစ်ဦးစလုံးအပြစ်ခံရမည်။-
20 ഒരു പുരുഷൻ ഇളയപ്പന്റെ ഭാൎയ്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം.
၂၀တစ်စုံတစ်ယောက်သည်မိမိ၏ဘကြီး၊ ဘထွေး၏မယားနှင့်ကာမစပ်ယှက်လျှင်သူသည်ဘကြီး၊ ဘထွေး၏အသရေကိုဖျက်သောကြောင့်သူတို့သည်အပြစ်ဒဏ်ကိုခံရမည်။ နှစ်ဦးစလုံးသားသမီးများမရဘဲနေလိမ့်မည်။-
21 ഒരുത്തൻ സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.
၂၁တစ်စုံတစ်ယောက်သည်မိမိညီအစ်ကို၏မယားနှင့်ထိမ်းမြားလျှင် သူတို့သည်သားသမီးမထွန်းကားဘဲရှိကြလိမ့်မည်။ သူသည်ဘာသာတရားထုံးနည်းအရမသန့်ရှင်းသောအမှုကိုပြု၍မိမိညီအစ်ကို၏အသရေကိုဖျက်၏။
22 ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛൎദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
၂၂တစ်ဖန်ထာဝရဘုရားက``ငါပို့ဆောင်၍သင်တို့ရောက်ရှိမည့်ခါနာန်ပြည်မှသင်တို့နှင်ထုတ်ခြင်းမခံရစေရန် ငါ၏ပညတ်အားလုံးတို့ကိုစောင့်ထိန်းရမည်။-
23 ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാൎയ്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവർ എനിക്കു അറെപ്പായി തീൎന്നു.
၂၃ထိုပြည်တွင်နေထိုင်သူတို့၏ဋ္ဌလေ့ထုံးစံများကိုမကျင့်သုံးနှင့်။ ထိုပြည်သို့သင်တို့ဝင်ရောက်နိုင်ရန် ငါသည်ထိုပြည်သားများကိုနှင်ထုတ်မည်။ ငါသည်သူတို့၏ဆိုးယုတ်သောအလေ့အကျင့်များကိုစက်ဆုပ်ရွံရှာ၏။-
24 നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
၂၄အစာရေစာပေါကြွယ်ဝ၍မြေသြဇာထက်သန်သောထိုပြည်ကို သင်တို့ပိုင်ဆိုင်ရန်ငါပေးမည်ဟုကတိထားသည့်အတိုင်းငါပြုမည်။ ငါသည်သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၍ သင်တို့သည်အခြားလူမျိုးများနှင့်မတူငါသီးသန့်ရွေးချယ်ထားသောလူမျိုးဖြစ်၏။-
25 ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കേണം; ഞാൻ നിങ്ങൾക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.
၂၅သို့ဖြစ်၍သင်တို့သည်စားနိုင်သောတိရစ္ဆာန်နှင့်ငှက်၊ မစားနိုင်သောတိရစ္ဆာန်နှင့်ငှက်တို့ကိုသေချာစွာခွဲခြားသတ်မှတ်ရမည်။ မသန့်သောတိရစ္ဆာန်နှင့်ငှက်တို့ကိုမစားရ။ ငါသည်ယင်းတို့ကိုမသန့်ဟုသတ်မှတ်ထားသဖြင့်ထိုသတ္တဝါတို့၏အသားကိုစားလျှင်သင်တို့သည်ညစ်ညမ်းလိမ့်မည်။-
26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.
၂၆ငါသည်ထာဝရဘုရားဖြစ်၍သန့်ရှင်းသောကြောင့် သင်တို့သည်သန့်ရှင်းရကြမည်။ သင်တို့အားငါရွေးချယ်သဖြင့်ငါပိုင်၏။ ငါသာလျှင်သင်တို့ကိုပိုင်ရန်အတွက် သင်တို့အားလူမျိုးတကာမှငါသီးသန့်ရွေးချယ်တော်မူပြီ။
27 വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
၂၇``သေလွန်သူတို့၏ဝိညာဉ်များနှင့်တိုင်ပင်သောအမျိုးသားဖြစ်စေ၊ အမျိုးသမီးဖြစ်စေကျောက်ခဲနှင့်ပစ်သတ်ရမည်။ သူသည်သေထိုက်သောအပြစ်ကိုကူးလွန်၏'' ဟုမိန့်တော်မူ၏။