< ലേവ്യപുസ്തകം 2 >
1 ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.
A INA e lawe mai kekahi i ka mohaiai, ia Iehova, o kana mohai auanei he palaoa wali; a e ninini iho oia i ka aila maluna iho, a e kau hoi i ka libano maluna iho.
2 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.
A e lawe mai oia ia i ka Aarona mau keiki, i na kahuna; a e lawe ae noloko, a piha kona lima i kona palaoa, a me kona aila me kona libano a pau, a e kuni ke kahuna i kona mea hoomanao, maluna o ke kuahu, i mohai i kaumahaia ma ke ahi, he mea ala ono ia Iehova.
3 എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാൎക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ ഇതു അതിവിശുദ്ധം.
A e lilo ke koena na Aarona, a me kana mau keiki, he mea hoano loa no na mohaipuhi o Iehova.
4 അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
A ina e lawe mai oe i ka alana o ka mohaiai i kahuia ma ka umu, he mau popo palaoa hu ole i hui pu me ka aila, a i ole ia he mau papa palaoa i hamoia me ka aila.
5 നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേൎത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
A ina o kau alana he mohaiai moa ma ke pa, ka palaoa hu ole no ia i hui me ka aila.
6 അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
E wawahi hoi oe i mau apana, a e ninini i ka aila maluna; he mohaiai ia.
7 നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേൎത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
A ina o kau alana he mohaiai moa ma ke paparai, e hanaia ia no ka palaoa a me ka aila.
8 ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.
A e lawe mai oe i ka mohaiai i hanaia no ia mau mea ia Iehova; a haawiia'e i ke kahuna, e lawe oia ia i ke kuahu.
9 പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
A e lawe ke kahuna i ka mea hoomanao mai loko mai o ka mohaiai, a e kuni aku ia mea ma ke kuahu: he mohai ia i alanaia ma ke ahi, he mea ala ono ia Iehova.
10 ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാൎക്കും ഇരിക്കേണം; അതു യഹോവെക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.
A o ke koena o ka mohaiai, e lilo ia no Aarona, a me kana mau keiki; he mea hoano loa no na mohai i kaumahaia ma ke ahi no Iehova.
11 നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
Aole e hanaia me ka hu ka mohaiai a oukou e lawe ai ia Iehova; no ka mea, aole oukou e kuni i ka hu, aole hoi i ka meli, iloko o na mohaipuhi na Iehova.
12 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അൎപ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു.
A o ka alana o na hua mua, e mohai aku no oukou ia mau mea ia Iehova; aole hoi lakou e kuniia ma ke kuahu i mea ala ono.
13 നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേൎക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേൎക്കേണം.
A o na alana a pau o kau mau mohaiai, oia kau e hoomiko ai me ka paakai; aole oe e hoonele i kau mau mohaiai i ka paakai o ka berita o kou Akua: me kau mau mohai a pau, e mohai pu oe i ka paakai.
14 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിൎത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അൎപ്പിക്കേണം.
A ina e mohai aku oe na Iehova i ka mohaiai no kau mau hua mua, o na opuu maka moa ma ke ahi, na hua hohoaia, oia kau e alana ai i mohaiai no kau mau hua mua.
15 അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.
A e ninini oe i ka aila maluna a me ka libano; he mohaiai no ia.
16 ഉതിൎത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.
A e kuni ke kahuna i ka mea hoomanao ona, o kona hua hohoaia, a o kona aila, a me kona libano a pau, he mohai puhi no Iehova.