< ന്യായാധിപന്മാർ 5 >
1 അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ:
Den gongen song Debora og Barak Abinoamsson dette kvædet:
2 നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ.
«For fyrstarn’ fyrst i striden gjekk, og folket viljugt møtte fram, pris Herren, Israel!
3 രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീൎത്തനം ചെയ്യും.
Høyr kongar! Hovdingar, gjev gaum! For Herren eg eit kvæde kved. For Herren, Gud åt Israel, ein song eg syngja vil.
4 യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
Då, Herre, du frå Se’ir for, frå Edomsflyerne skreid fram. Då ristest jordi, himlen draup, regnet or skyi raut.
5 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.
For Herrens åsyn fjelli skalv - sjå Sinaifjellet der, det skalv for han, Israels Gud.
6 അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു.
I Samgars, Anats-sonens old. Og Jaels, vegarn’ aude var, og ferdamennern’ fara laut på krokut fjellstig fram.
7 ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
Ein førar fattast Israel, ein førar, alt til du steig fram, til du steig fram, Debora, som ei mor i Israel.
8 അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
Gud valde nye styrarar; då stod det strid i portarne: Ein såg’kje skjold og ikkje spjot hjå fyrti tusund hermenn i heile Israel.
9 എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.
Hjå hovdingarn’ i Israel er hugen min, hjå Herren som friviljug møtte fram til strid! Lov Herren, Israel!
10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വൎണ്ണിപ്പിൻ!
De som på gulblakk gangar rid, på høgjende i stova sit, og etter jamne vegen gjeng, røyst i, og syng ein song!
11 വില്ലാളികളുടെ ഞാണൊലിയോടകലേ നീൎപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
Syng høgt som bogeskyttararn’ når dei ved brunnen sit og kved! Der prisar dei Guds vise verk, kor vist han førde Israel. Den gongen Herrens eige folk til portarne for ned.
12 ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണൎന്നു, പാട്ടുപാടുക. എഴുന്നേല്ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക.
Vakn upp, vakn upp, Debora, vakn upp, eit kvæde kved! Statt upp, Barak, før fangarn’ burt, son åt Abinoam!
13 അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
Då for ein hop til fyrstarn’ ned Med kjemporn’ Herrens folk steig ned:
14 എഫ്രയീമിൽനിന്നു അമാലേക്കിൽ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ മാഖീരിൽനിന്നു അധിപന്മാരും സെബൂലൂനിൽനിന്നു നായകദണ്ഡധാരികളും വന്നു.
Av deg, Efraim, dei som fyrst rot feste på Amaleksfjell. Og etter deg kom Benjamins flokk med folki dine fylgje heldt; av Makir styresmenn steig ned, og ifrå Sebulon dei som gjeng fram med førarstav i hand;
15 യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ യിസ്സാഖാർ എന്നപോലെ ബാരാക്കും താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീൎച്ചാലുകൾക്കരികെ ഘനമേറിയ മനോനിൎണ്ണയങ്ങൾ ഉണ്ടായി.
dei fyrstar av Issakar i fylgje med Debora kom, og Barak - i hans fotfar flaug dei i dalen ned. Ved Rubensbekkjerne dei tok i tankar so raust ei råd.
16 ആട്ടിൻ കൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ നീ തൊഴുത്തുകൾക്കിടയിൽ പാൎക്കുന്നതെന്തു? രൂബേന്റെ നീൎച്ചാലുകൾക്കരികെ ഘനമേറിയ മനോനിൎണ്ണയങ്ങൾ ഉണ്ടായി.
Kvi vart du sitjande i ro på kvii di og lydde på med hjuringarn’ i fløyta let? - Ved Rubensbekkjerne dei la i tankarn’ lenge råd.
17 ഗിലെയാദ് യോൎദ്ദാന്നക്കരെ പാൎത്തു. ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്തു? ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങൾക്കകത്തു പാൎത്തുകൊണ്ടിരുന്നു.
Gilead, burtum Jordanå gjev han seg roleg til, og Dan kvi drygjer han der skutorn’ ligg? Ved sjøsidi sit Asser still, i hamni held han seg.
18 സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോൎക്കളമേടുകളിൽ തന്നേ.
Men Sebulon, det er ein lyd som lite vyrder livet sitt, og like eins Naftali, han som på høge heider bur.
19 രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവൎക്കു കൊള്ളയായില്ല.
Då kom kongarn’ og stridde, kananitarkongarn’ stridde i Tana’ak, ved Megiddovatnet; sylv vann dei visst ikkje.
20 ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു അവ സീസെരയുമായി സ്വഗതികളിൽ പൊരുതു.
Ned frå himlen stjernorn’ stridde frå dei høge skeidi sine imot Sisera dei stridde.
21 കീശോൻതോടു പുരാതനനദിയാം കീശോൻതോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എൻ മനമേ, നീ ബലത്തോടെ നടകൊൾക.
Kisonåi burt deim førde. Åi fræg frå forne dagar - Kisonåi! Stig fram, mi ånd, med styrk!
22 അന്നു വല്ഗിതത്താൽ, ശൂരവല്ഗിതത്താൽ കുതിരക്കുളമ്പുകൾ ഘട്ടനം ചെയ്തു.
Hardt slo hestehovarn’ i marki, med kjemporne køyrde, køyrde av stad i strjukande tan.
23 മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാൎക്കെതിരെ യഹോവെക്കു തുണയായി തന്നേ.
«Bann Meroz, » Herrens engel sa, «bann deim som bur der, bann deim burt! Dei kom’kje Herrens her til hjelp. Dei hjelpte ikkje kjemporn’ hans.»
24 കേന്യനാം ഹേബേരിൻ ഭാൎയ്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
Velsigna ver i kvendeflokk Jael, Hebers, kenitens, viv! Framum kvar kvinna som i buder bur, velsigna vere ho!
25 തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
Vatn bad han um, mjølk gav ho han; i briki skål baud ho han skyr.
26 കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകൎത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
Med vinstre hand ho naglen triv, med høgre smidjehamaren; i hausen Sisera ho slog, og hamra hovudet hans sund, tunnvangen hans slo ho i knas, og naglen tvert igjenom dreiv.
27 അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവൻ ചത്തുകിടന്നു.
For føtern’ hennar seig han ned, fram stupt’ han, og på jordi låg; for føtern’ hennar seig han ned; der han seig ned der låg han - daud.
28 സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതു: അവന്റെ തേർ വരുവാൻ വൈകുന്നതു എന്തു? രഥചക്രങ്ങൾക്കു താമസം എന്തു?
Gjenom vindauga ser ho, Siseras mor, gjenom glaset glor ho, og kvin: «Kva ventar vogni hans etter? Kvi tøvrar tråvaran’ hans?»
29 ജ്ഞാനമേറിയ നായകിമാർ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവൎത്തിച്ചു:
Svarar dei klokaste fruorne hennar, og sjølv og gjev ho seg svar:
30 കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലെയോ? ഓരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങൾ, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.
«Visst finn dei herfang, og skifter: Ei møy, tvo møyar til manns, farga klæde åt Sisera, farga klæde og krota; ein farga kjol, tvo krota tjeld for kvar ei herteki kvinna.»
31 യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂൎയ്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
Gjev, Herre, at uvenern’ dine må alle so ganga til grunnar, og dei deg elskar må vera som soli stig upp i sitt velde.» Sidan hadde landet fred i fyrti år.