< ന്യായാധിപന്മാർ 4 >

1 ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Ehud wu akyi no, Israelfo no yɛɛ bɔne wɔ Awurade ani so bio.
2 യഹോവ അവരെ ഹാസോരിൽവാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാൎത്തിരുന്ന സീസെരാ ആയിരുന്നു.
Enti Awurade de wɔn hyɛɛ Kanaanhene Yabin a na odi ade wɔ Hasor no nsa. Na ɔsahene a otua nʼakofo ano no din de Sisera a na ɔte Haroset-Hagoyim.
3 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
Na Sisera wɔ nnade nteaseɛnam ahankron, na ɔde atirimɔden hyɛɛ Israelfo no so mfirihyia aduonu. Afei Israelfo no su frɛɛ Awurade pɛɛ mmoa.
4 ആ കാലത്തു ലപ്പീദോത്തിന്റെ ഭാൎയ്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.
Debora a na ɔyɛ Lapidot yere ne odiyifobea na ɔbɛyɛɛ Israelfo temmufo.
5 അവൾ എഫ്രയീംപൎവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാൎത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.
Na ɔtenaa Debora Abɛ Dua ase a ɛwɔ Rama ne Bet-El ntam wɔ Efraim bepɔw asase no so. Ɛhɔ na na Israelfo no kɔ ma odi wɔn nsɛm.
6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപൎവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;
Da bi, ɔsoma ma wɔkɔfrɛɛ Abinoam babarima Barak a na ɔte Kedes wɔ Naftali asase so. Ɔka kyerɛɛ no se, “Sɛɛ na Awurade, Israel Nyankopɔn hyɛ wo sɛ yɛ: Kɔboaboa akofo mpem du ano fi Naftali ne Sebulon mmusuakuw mu wɔ Tabor bepɔw so hɔ.
7 ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
Mɛdaadaa Yabin nsraadɔm sahene Sisera ne ne nteaseɛnam ne akofo akɔ Asubɔnten Kison ho. Ɛhɔ na mɛma woadi ne so nkonim.”
8 ബാരാക്ക് അവളോടു: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.
Barak ka kyerɛɛ no se, “Sɛ wo ne me bɛkɔ de a, mɛkɔ!”
9 അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
Debora buaa no se, “Mate, me ne wo bɛkɔ, nanso worennya anuonyam biara wɔ dwumadi yi mu, efisɛ Awurade nkonimdi wɔ Sisera so no befi ɔbea nsam.” Enti Debora ne Barak kɔɔ Kedes.
10 ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
Kedes hɔ, Barak frɛfrɛɛ Sebulon abusuakuw ne Naftali abusuakuw mu nnipa nyinaa, na akofo mpem du ne no kɔe. Debora nso kaa wɔn ho kɔe.
11 എന്നാൽ കേന്യനായ ഹേബെർ മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
Na Kenini Heber atwe ne ho afi Kenifo a wɔyɛ Mose akonta Hobab asefo no ho, akosi ne ntamadan wɔ dua kɛse bi a esi Saananim a ɛbɛn Kedes no ho.
12 അബീനോവാബിന്റെ മകനായ ബാരാക്ക് താബോർപൎവ്വതത്തിൽ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.
Bere a wɔka kyerɛɛ Sisera sɛ Abinoam ba Barak aforo kɔ Tabor bepɔw so no,
13 സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ വിളിച്ചുകൂട്ടി.
ɔboaboaa ne nnade nteaseɛnam ahankron ano ne nʼakofo nyinaa, na wotu sen fii Haroset-Hagoyim kɔɔ Asubɔnten Kison ho.
14 അപ്പോൾ ദെബോരാ ബാരാക്കിനോടു: പുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപൎവ്വതത്തിൽ നിന്നു ഇറങ്ങിച്ചെന്നു,
Afei, Debora ka kyerɛɛ Barak sɛ, “Yɛ ahoboa! Nnɛ ne da a Awurade de Sisera so nkonimdi bɛma wo, efisɛ, Awurade atu ɔsa adi wʼanim.” Enti Barak dii nʼakofo mpem du anim sian Tabor bepɔw no kɔkoe.
15 യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.
Bere a Barak tow hyɛɛ wɔn so no, Awurade maa huboa bɔɔ Sisera, ne nteaseɛnamkafo ne nʼakofo no nyinaa. Ɛbaa saa no, Sisera huruw fii ne teaseɛnam mu sii fam guanee.
16 ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്‌വരെ ഓടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.
Barak nteaseɛnam ne ɔtamfo no nsraadɔm no ara kosii Haroset-Hagoyim, kunkum Sisera akofo no nyinaa. Anka wɔn mu baako mpo.
17 എന്നാൽ സീസെരാ കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാൎയ്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു.
Sisera guan kɔhyɛɛ Kenini Heber yere Yael ntamadan mu, efisɛ na Heber abusuafo ne Hasorhene Yabin wɔ ayɔnkofa.
18 യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി.
Yael fii adi kohyiaa Sisera ka kyerɛɛ no se, “Owura, bra me ntamadan yi mu. Bra mu. Nsuro.” Enti ɔkɔɔ ntamadan no mu ma ɔde nnaso kataa ne so.
19 അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവൾ പാൽതുരുത്തി തുറന്നു അവന്നു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.
Sisera ka kyerɛɛ no se, “Mesrɛ wo, osukɔm de me nti ma me nsu.” Enti ɔmaa no nufusu sɛ ɔnnom, na ɔsan kataa ne so.
20 അവൻ അവളോടു: നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
Sisera ka kyerɛɛ no se, “Gyina ntamadan no ano na sɛ obi bebisa wo se obi wɔ ha a, ka se dabi.”
21 എന്നാൽ ഹേബെരിന്റെ ഭാൎയ്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അതു നിലത്തുചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.
Nanso ɔbrɛ nti, Sisera faa mu dae. Yael, a ɔyɛ Heber yere, yɛɛ brɛoo kɔɔ ne so. Ɔde asae ne pɛe na ɛkɔe. Ɔde pɛe no sii ne moma so de hama no bɔɔ so, kosii sɛ ehwirew ne moma mu sii fam ma owui.
22 ബാരാക്ക് സീസെരയെ തിരഞ്ഞു ചെല്ലുമ്പോൾ യായേൽ അവനെ എതിരേറ്റു അവനോടു: വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.
Bere a Barak baa sɛ ɔrebɛhwehwɛ Sisera no, Yael pue behyiaa no. Ɔka kyerɛɛ no se, “Bra na menkyerɛ wo ɔbarima a worehwehwɛ no no.” Enti, odii nʼakyi kɔɔ ntamadan no mu kohuu Sisera sɛ wawu da hɔ a pɛe si ne moma so.
23 ഇങ്ങനെ ദൈവം അന്നു കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി.
Da no na Israel huu sɛ Onyankopɔn adi Kanaanhene Yabin so nkonim.
24 യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീനെ നിൎമ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേല്ക്കുമേൽ ഭാരമായിത്തീൎന്നു.
Na ɛno akyi no, Israel nyaa ahoɔden tiaa ɔhene Yabin ara kosii sɛ akyiri no, wɔsɛee no.

< ന്യായാധിപന്മാർ 4 >