< ന്യായാധിപന്മാർ 19 >
1 യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നു പാൎത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
And it came to pass in those days, when, king, there was none in Israel, that there was a certain Levite sojourning on the farther side of the hill country of Ephraim, who took to him a concubine out of Bethlehem-judah.
2 അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാൎത്തു.
And his concubine went astray against him, and departed from him, unto the house of her father, in Bethlehem-judah, —and remained there, the space of four months.
3 അവളുടെ ഭൎത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാൻ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവന്റെ വരവിങ്കൽ സന്തോഷിച്ചു.
Then arose her husband, and went after her, to speak unto her heart, that he might bring her back again, having his young man with him, and a couple of asses, —and she brought him into the house of her father, and, when the father of the damsel saw him, he rejoiced to meet him.
4 യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാൎപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാൎത്തു. അവർ തിന്നുകുടിച്ചു അവിടെ രാപാൎത്തു.
And his father-in-law, the father of the damsel, constrained him, and he abode with him three days, —and they did eat and drink, and lodged there.
5 നാലാം ദിവസം അവൻ അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോടു: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.
And it came to pass, on the fourth day, when they arose early in the morning, and gat up to go, that the father of the damsel said unto his son-in-law, —Stay thy heart with a morsel of bread, and, afterwards, ye shall go your way.
6 അങ്ങനെ അവർ ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോടു: ദയചെയ്തു രാപാൎത്തു സുഖിച്ചുകൊൾക എന്നു പറഞ്ഞു.
So they both of them sat down and did eat together, and drink. Then said the father of the damsel unto the man, Be content, I pray thee, and tarry the night, and let thy heart be glad.
7 അവൻ പോകേണ്ടതിന്നു എഴുന്നേറ്റപ്പോൾ അവന്റെ അമ്മാവിയപ്പൻ അവനെ നിൎബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാൎത്തു.
And, when the man rose up to go, his father-in-law pressed him, so he turned back and tarried the night there.
8 അഞ്ചാം ദിവസം അവൻ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
And, when he arose early on the morning of the fifth day, to go, the father of the damsel said—Come now, stay thy heart, and tarry ye until the decline of the day. And they did eat, both of them.
9 പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനോടു: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാൎത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.
And, when the man rose up to go—he and his concubine and his young man, —his father-in-law, the father of the damsel, said to him, Come now, see! the day hath sunk down towards evening, come now! tarry the night; lo! the day goeth down, tarry the night here, and let thy heart be glad, so shall ye rise early to-morrow for your journey, and thou shalt go thy way to thine own home.
10 എന്നാൽ അന്നും രാപാൎപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.
But the man would not tarry the night, but rose up and went his way, and came as far as over against Jebus, the same, is Jerusalem, —and, with him, were a couple of asses, saddled, his concubine also, was with him.
11 അവൻ യെബൂസിന്നു സമീപം എത്തിയപ്പോൾ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോടു: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാൎക്കരുതോ എന്നു പറഞ്ഞു.
They being by Jebus, and, the day, having gone far down, the young man said unto his lord—Do come, I pray thee, and let us turn aside into this city of the Jebusites, and tarry the night therein.
12 യജമാനൻ അവനോടു: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.
And his lord said unto him, We will not turn aside into a city of aliens, who are, not of the sons of Israel, —but will pass on as far as Gibeah.
13 അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപാൎക്കാം എന്നു പറഞ്ഞു.
And he said to his young man, Come and let us draw near unto one of the places, —and tarry the night in Gibeah, or in Ramah.
14 അങ്ങനെ അവൻ മുമ്പോട്ടു പോയി ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂൎയ്യൻ അസ്തമിച്ചു.
So they passed on, and went their way, —and the sun went in upon them beside Gibeah, which belongeth to Benjamin.
15 അവർ ഗിബെയയിൽ രാപാൎപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാൎക്കേണ്ടതിന്നു അവരെ വീട്ടിൽ കൈക്കൊൾവാൻ ആരെയും കണ്ടില്ല.
Then turned they aside there, to go in and tarry the night in Gibeah, —so he went in and abode in the broadway of the city; and there was no one minded to take them into a house, to tarry the night.
16 അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നു പാൎക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.
But lo! an old man, coming in from his work, out of the field, in the evening, and, the man, was from the hill country of Ephraim, he himself, being a sojourner in Gibeah, —but, the men of the place, were Benjamites.
17 വൃദ്ധൻ തലയുയൎത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.
So he lifted up his eyes, and saw a wayfaring man in the broadway of the city, —and the old man said—Whither goest thou? and from whence hast thou come?
18 അതിന്നു അവൻ: ഞങ്ങൾ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തേക്കു പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിനോളം പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.
And he said unto him—We, are passing along, from Bethlehem-judah, unto the farther side of the hill country of Ephraim, whence I am, but I have been as far as Bethlehem-judah, and now, unto the house of Yahweh, am I going, and there is no one minded to take me into a house.
19 ഞങ്ങളുടെ കഴുതകൾക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.
Nevertheless, straw and fodder too, is there for our asses, yea moreover, bread and wine, there are for me, and for thy handmaid, and for the young man that is with thy servants, —there is lack, of nothing.
20 അതിന്നു വൃദ്ധൻ: നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാൎക്കമാത്രമരുതു എന്നു പറഞ്ഞു,
And the old man said—Thou art welcome! only, all thy wants, be on me, —by no means, in the broadway, mayest thou lodge.
21 അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്കു തീൻ കൊടുത്തു; അവരും കാലുകൾ കഴുകി ഭക്ഷണപാനീയങ്ങൾ കഴിച്ചു.
So he brought him into his house, and gave provender to the asses, —and they bathed their feet, and did eat and drink.
22 ഇങ്ങനെ അവർ സുഖിച്ചുകൊണ്ടിരിക്കുമ്പോൾ പട്ടണത്തിലെ ചില നീചന്മാർ വീടു വളഞ്ഞു വാതിലിന്നു മുട്ടി: നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
They, were gladdening their heart, when lo! men of the city, men of the sons of the Abandoned One, beset the house round about, beating violently against the door, —and they spake unto the old man the owner of the house, saying, Bring forth the man that hath entered into thy house, that we may know him.
23 വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവൎത്തിക്കരുതേ.
And the man, the owner of the house, went forth unto them, and said unto them, Do not, my brethren, do not act vilely, I pray you, —after this man hath entered into my house, do not commit this impiety.
24 ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‌വിൻ; ഈ ആളോടോ ഈവക വഷളത്വം പ്രവൎത്തിക്കരുതേ എന്നു പറഞ്ഞു.
Lo, my virgin daughter, and his concubine, I must needs now bring, them, forth, and ye must humble, them, and do, unto them, what seemeth good in your own eyes, —but, unto this man, must ye not do this impious thing!
25 എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ പുണൎന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാല്ക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോൾ അവളെ വിട്ടുപോയി.
But the men would not hearken unto him, so the man laid hold on his concubine, and brought her forth unto them, outside, —and they knew, her, and abused her all the night, until the morning, and let her go at the uprisings of the dawn.
26 പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്റെ യജമാനൻ പാൎത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ വീണുകിടന്നു.
So the woman came in at the turnings of the morning, —and fell down at the entrance of the man’s house where her lord was, and [lay there] till it was light.
27 അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതിൽ തുറന്നു തന്റെ വഴിക്കു പോകുവാൻ പുറത്തിറങ്ങിയപ്പോൾ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
So then her lord rose up in the morning, and opened the doors of the house, and went forth, to go on his journey, —when lo! the woman, his concubine, fallen at the entrance of the house, with her hands upon the threshold.
28 അവൻ അവളോടു: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,
And he said unto her—Up! and let us be going. But there was no answer. So he took her up on the ass, and the man rose up, and went his way to his own place.
29 വീട്ടിൽ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
And, when he was come into his house, he took a knife, and laid hold on his concubine, and divided her, limb by limb, into twelve pieces, —and sent her throughout all the bounds of Israel.
30 അതു കണ്ടവർ എല്ലാവരും: യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാൾമുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിൻ എന്നു പറഞ്ഞു.
And so it was, that every one who beheld said—There hath not happened, nor been seen the like of this, from the day when the sons of Israel came up out of the land of Egypt, until this day: Put it to yourselves contemning it, take counsel and speak!