< ന്യായാധിപന്മാർ 17 >

1 എഫ്രയീംമലനാട്ടിൽ മീഖാവു എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു.
Ера ун ом дин мунтеле луй Ефраим, нумит Мика.
2 അവൻ തന്റെ അമ്മയോടു: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്നു അവന്റെ അമ്മ പറഞ്ഞു.
Ел а зис мамей сале: „Чей о мие о сутэ де сикли де арӂинт каре ци с-ау луат ши пентру каре ай блестемат кяр ын аузул урекилор меле, арӂинтул ачеста есте ын мыниле меле, еу ыл луасем.” Ши мама са а зис: „Бинекувынтат сэ фие фиул меу де Домнул!”
3 അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാൎപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവെക്കു നേൎന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
Ел а дат ынапой мамей сале чей о мие о сутэ де сикли де арӂинт; ши мама са а зис: „Ынкин ку мына мя арӂинтул ачеста Домнулуй, ка сэ фак ку ел фиулуй меу ун кип чоплит ши ун кип турнат; ши, астфел, ци-л вой да ынапой.”
4 അവൻ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാൎപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
Ел а дат арӂинтул ынапой мамей сале. Мама са а луат доуэ суте де сикли де арӂинт ши а дат арӂинтул ла арӂинтар, каре а фэкут дин ел ун кип чоплит ши ун кип турнат. Кипуриле ау фост адусе ын каса луй Мика.
5 മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവൻ അവന്റെ പുരോഹിതനായ്തീൎന്നു.
Мика ачеста авя о касэ а луй Думнезеу; а фэкут ун ефод ши терафимь ши а сфинцит пе унул дин фиий луй ка преот.
6 അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.
Ын время ачея, ну ера ымпэрат ын Исраел. Фиекаре фэчя че-й плэчя.
7 യെഹൂദയിലെ ബേത്ത്-ലേഹെമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ വന്നുപാൎത്തവനുമത്രേ.
Ера ун тынэр ын Бетлеемул луй Иуда, дин фамилия луй Иуда; ера левит ши локуя пентру о време аколо.
8 തരംകിട്ടുന്നേടത്തു ചെന്നു പാൎപ്പാൻ വേണ്ടി അവൻ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.
Омул ачеста а плекат дин четатя Бетлеемул луй Иуда сэ-шь кауте о локуинцэ потривитэ. Урмынду-шь друмул, а ажунс ын мунтеле луй Ефраим, ла каса луй Мика.
9 മീഖാവു അവനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു വരുന്ന ഒരു ലേവ്യൻ ആകുന്നു; തരം കിട്ടുന്നേടത്തു പാൎപ്പാൻ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
Мика й-а зис: „Де унде вий?” Ел й-а рэспунс: „Еу сунт левит дин Бетлеемул луй Иуда ши мерг сэ-мь каут о локуинцэ потривитэ.”
10 മീഖാവു അവനോടു: നീ എന്നോടുകൂടെ പാൎത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്കു ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്തു ചെന്നു.
Мика й-а зис: „Рэмый ла мине; ту сэ-мь фий татэ ши преот, ши еу ыць вой да зече сикли де арӂинт пе ан, хайнеле де каре вей авя невое ши мижлоаче де трай.”
11 അവനോടുകൂടെ പാൎപ്പാൻ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീൎന്നു.
Ши левитул а интрат ла ел. С-а хотэрыт астфел сэ рэмынэ ла омул ачеста, каре а привит пе тынэр ка пе унул дин фиий луй.
12 മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീൎന്നു മീഖാവിന്റെ വീട്ടിൽ പാൎത്തു.
Мика а сфинцит пе левит, ши тынэрул ачеста й-а служит ка преот ши а локуит ын каса луй.
13 ഒരു ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോൾ തീൎച്ചതന്നേ എന്നു മീഖാവു പറഞ്ഞു.
Ши Мика а зис: „Акум штиу кэ Домнул ымь ва фаче бине, фииндкэ ам ка преот пе левитул ачеста.”

< ന്യായാധിപന്മാർ 17 >