< യോശുവ 1 >
1 യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു:
Stalo se pak po smrti Mojžíše, služebníka Hospodinova, že mluvil Hospodin k Jozue, synu Nun, služebníku Mojžíšovu, řka:
2 എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോൎദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.
Mojžíš, služebník můj, umřel; protož nyní vstaň, přejdi Jordán tento, ty i všecken lid tento, a jdi do země, kterouž já dávám synům Izraelským.
3 നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു.
Každé místo, po kterémž šlapati budete nohama svýma, dal jsem vám, jakož jsem mluvil k Mojžíšovi.
4 മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
Od pouště a Libánu toho až k řece veliké, řece Eufrates, všecka země Hetejská až do moře velikého na západ slunce bude pomezí vaše.
5 നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
Neostojí žádný před tebou po všecky dny života tvého; jakož jsem byl s Mojžíšem, tak budu s tebou; nenechám tebe samého, aniž tě opustím.
6 ഉറപ്പും ധൈൎയ്യവും ഉള്ളവനായിരിക്ക; ഞാൻ അവൎക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
Posilniž se a zmužile se měj, nebo ty uvedeš v dědictví lidu tomuto zemi, kterouž jsem s přísahou zaslíbil otcům jejich, že ji dám jim.
7 എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈൎയ്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
Toliko posilň se a udatně sobě počínej, abys ostříhal a činil všecko podlé zákona, kterýž přikázal tobě Mojžíš, služebník můj; neuchyluj se od něho na pravo ani na levo, abys byl opatrný ve všem, k čemuž se obrátíš.
8 ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാൎത്ഥനായും ഇരിക്കും.
Neodejdeť kniha zákona tohoto od úst tvých, ale přemyšlovati budeš o něm dnem i nocí, abys ostříhal a činil všecko podlé toho, což psáno jest v něm; nebo tehdáž šťastný budeš na cestách svých, a tehdáž opatrný budeš.
9 നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈൎയ്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
Zdaliž jsem nepřikázal tobě, řka: Posilni se a zmužile se měj, neboj se, ani lekej, nebo s tebou jest Hospodin Bůh tvůj, kamž se koli obrátíš.
10 എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു:
Tedy přikázal Jozue správcům lidu, řka:
11 പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോൎദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ.
Projděte skrze tábor a přikažte lidu, řkouce: Nachystejte sobě potravy, nebo po třech dnech půjdete přes Jordán tento, abyste vejdouce, opanovali zemi, kterouž Hospodin Bůh váš dává vám k dědičnému vládařství.
12 പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ:
Rubenovu pak pokolení a Gádovu, a polovici pokolení Manassesova mluvil Jozue, řka:
13 യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓൎത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.
Pomněte na to, co vám přikázal Mojžíš služebník Hospodinův, když řekl: Hospodin Bůh váš způsobil vám odpočinutí, že vám dal zemi tuto.
14 നിങ്ങളുടെ ഭാൎയ്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോൎദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാൎക്കു മുമ്പായി കടന്നുചെന്നു
Ženy vaše, dítky vaše i dobytek váš nechť zůstanou v zemi, kterouž dal vám Mojžíš s této strany Jordánu, vy pak jděte vojensky zpořádaní před bratřími svými, kteříkoli jste muži silní, a pomáhejte jim,
15 യഹോവ നിങ്ങൾക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാൎക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവൎക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോൎദ്ദാന്നിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.
Dokudž nedá odpočinutí Hospodin bratřím vašim jako i vám, a neobdrží dědičně také i oni země, kterouž Hospodin Bůh váš dává jim. Potom navrátíte se do země dědictví svého, kterouž dal vám Mojžíš, služebník Hospodinův, s této strany Jordánu, k východu slunce, a dědičně vlásti jí budete.
16 അവർ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
I odpověděli k Jozue, řkouce: Všecko, což jsi nám rozkázal, učiníme, a kamžkoli pošleš nás, půjdeme.
17 ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.
Rovně jakž jsme poslouchali Mojžíše, tak poslouchati budeme tebe; jediné nechť jest Hospodin Bůh tvůj s tebou, jako byl s Mojžíšem.
18 ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈൎയ്യവും ഉള്ളവനായി മാത്രം ഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.
Kdo by koli odporný byl rozkázaní tvému, a neposlouchal by řečí tvých ve všech věcech, kteréž bys přikázal jemu, umřeť; toliko posilň se a zmužile se měj.