< യോശുവ 7 >

1 എന്നാൽ യിസ്രായേൽമക്കൾ ശപഥാൎപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കൎമ്മിയുടെ മകൻ ആഖാൻ ശപഥാൎപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു.
І спроневі́рилися Ізраїлеві сини в заклятому, — Ахай, син Кармія, сина Завдієвого, сина Зерахового, Юдиного племени, узяв із заклятого. І запали́вся Господній гнів на Ізраїлевих синів.
2 യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി,
І послав Ісус мужів з Єрихону в Ай, що при Бет-Евені, на схід від Бет-Елу, і сказав до них, говорячи: „Підіть, і ви́відайте цей Край“. І пішли ті му́жі, і вивідали той Ай.
3 യോശുവയുടെ അടുക്കൽ മടങ്ങിവന്നു അവനോടു: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സൎവ്വജനത്തെയും അവിടേക്കു അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു.
І вернулися вони до Ісуса та й сказали до нього: „Нехай не йде ввесь наро́д, — коло двох тисяч лю́да або коло трьох тисяч люда нехай вийдуть, і поб'ють Ай. Не труди всього народу туди, бо ті вороги нечисле́нні“.
4 അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്നു തോറ്റു ഓടി.
І пішли туди з народу коло трьох тисяч люда, — та вони повтікали перед айськими людьми́.
5 ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്ക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടൎന്നു മലഞ്ചരിവിൽവെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീൎന്നു.
І айські люди повибива́ли з них коло тридцяти й шости чоловіка, та й гнали їх з-перед брами аж до Шеварім, і розбили їх на узбі́ччі гори. І охля́ло серце народу, та й стало як вода.
6 യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു:
І роздер Ісус одежу свою, та й упав на обличчя своє на землю перед Господнім ковчегом, і лежав аж до вечора він та Ізраїлеві старші́, і посипа́ли порохом свою го́лову.
7 അയ്യോ കൎത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോൎയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോൎദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോൎദ്ദാന്നക്കരെ പാൎത്തിരുന്നെങ്കിൽ മതിയായിരുന്നു.
І сказав Ісус: „Ах, Владико Господи, для чого Ти конче перепровадив цей наро́д через Йорда́н, щоб дати нас у руку аморе́янина, щоб вигубити нас? О, коли б ми були позоста́лися, і осіли по той бік Йорда́ну!
8 യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടു!
О, Господи! Що я скажу́ по тому, як Ізраїль обернув потилицю перед своїми ворога́ми?
9 കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയിൽനിന്നു ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
І почують ханаанеянин та всі ме́шканці цього краю, і зберуться навколо на нас, і знищать ім'я́ наше з землі. І що́ Ти зробиш Своєму великому Йменню?“
10 യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?
І сказав Господь до Ісуса: „Устань, — по́що то ти падаєш на обличчя своє?
11 യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാൎപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു.
Ізраїль згрішив, і вони переступили Мого заповіта, що Я наказав їм, і взяли з заклятого, а також крали, і обманювали, і клали поміж свої речі.
12 യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീൎന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
І не зможуть Ізраїлеві сини всто́яти перед своїми ворогами, — вони обернуть спи́ну перед ворогами своїми, бо стали закляттям. Не буду більше з вами, якщо не ви́губите заклятого з-поміж себе!
13 നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
Устань, освяти народ та й скажеш: Освятіться на завтра, бо так сказав Господь, Бог Ізраїлів: Закляте серед тебе, Ізраїлю! Ти не зможеш усто́яти перед своїми ворогами, аж доки ви не викинете з-поміж себе того заклятого.
14 നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.
І підходьте ра́но вранці за вашими племена́ми. І станеться, те пле́м'я, що його виявить Господь, нехай підходить за ро́дами; а рід, що його виявить Господь, підходитиме за дома́ми, а дім, що його виявить Господь, підходитиме за мужчи́нами.
15 ശപഥാൎപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്വം പ്രവൎത്തിച്ചിരിക്കുന്നു.
І станеться, хто буде ви́явлений у заклятім, той буде спалений в огні, — він та все, що його, бо переступив він заповіта Господнього, і вчинив безсоромне між Ізраїлем“.
16 അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
І встав Ісус рано вранці, і привів Ізраїля за його племена́ми, — і було́ виявлене Юдине пле́м'я.
17 അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സൎഹ്യകുലം പിടിക്കപ്പെട്ടു; അവൻ സൎഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
І привів він Юдині ро́ди, і був виявлений рід Зархіїв. І привів він Зархіїв рід за роди́нами, і був виявлений Завдій.
18 അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കൎമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
І привів він його дім за мужчи́нами, і був виявлений Ахан, син Кармія, сина Завдія, сина Зераха з Юдиного племени.
19 യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.
І сказав Ісус до Ахана: „Сину мій, воздай же славу для Господа, Бога Ізраїля, і признайся Йому, і подай мені, що́ ти зробив? Не скажи неправди передо мною!“
20 ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
І відповів Ахан до Ісуса та й сказав: „Дійсно, згрішив я Господе́ві, Богові Ізраїля, і зробив так та так.
21 ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
І побачив я в здо́бичі одного доброго шін'арського плаща, і дві сотні шеклів срібла, і одного золотого зли́вка, п'ятдесят шеклів вага його, — і забажав я їх, і взяв їх. І ось вони сховані в землі в сере́дині намету мого, а срібло під ним“.
22 യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.
І послав Ісус посланців, і побігли вони до намету, аж ось сховане воно в наметі, а срібло під ним.
23 അവർ അവയെ കൂടാരത്തിൽനിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു.
І забрали його́ з сере́дини намету, і прине́сли його́ до Ісуса та до всіх Ізраїлевих синів, і поклали його́ перед Господнім лицем.
24 അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്‌വരയിൽ കൊണ്ടുപോയി:
І взяв Ісус Ахана, Зерахового сина, і те срібло, і того плаща, і того золотого зли́вка, і синів його, і дочо́к його, і вола його, і осла його, і отару його, і намета його, і все, що його, а ввесь Ізраїль із ним, та й повиво́дили їх до долини Ахор.
25 നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
І сказав Ісус: „На́що ти навів нещастя на нас? Нехай на тебе наведе́ це нещастя Господь цього дня!“І вкаменува́ли його, увесь Ізраїль, камінням. І попалили їх в огні, і вкаменували їх камінням.
26 അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്‌വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
І поставили над ним велику камінну могилу, що стоїть аж до цього дня. І спинив Господь лютість гніву Свого, тому назвав ім'я́ того місця: Ахор, аж до цього дня.

< യോശുവ 7 >