< യോശുവ 24 >

1 അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു.
Israel koca rhoek boeih te Joshua loh Shekhem ah a tingtun sak. Te vaengah Israel kah a hamca rhoek neh a lu rhoek, laitloek rhoek neh rhoiboei rhoek te a khue tih BOEIPA mikhmuh ah a pai sak.
2 അപ്പോൾ യോശുവ സൎവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാൎത്തു അന്യദൈവങ്ങളെ സേവിച്ചുപോന്നു.
Te vaengah pilnam boeih taengah Joshua loh, “Israel Pathen BOEIPA loh, 'Khosuen kah na pa rhoek, Abraham kah a napa, Nakhaw kah a napa Terah loh tuiva kah rhalvangan ah kho a sak uh tih pathen tloe rhoek te tho a thueng thiluh.
3 എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വൎദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.
Na pa Abraham te tuiva rhalvangan lamkah ka loh phoeiah anih te Kanaan kho tom la ka caeh puei. A tii a ngan te ka rhoeng ka rhoeng sak tih Isaak te anih taengah ka paek.
4 യിസ്ഹാക്കിന്നു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാൻ സേയീർപൎവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
Isaak taengah Jakob neh Esau te ka paek. Esau te pang sak ham Seir tlang te ka paek. Tedae Jakob tah a ca rhoek neh Egypt la suntla uh.
5 പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ മിസ്രയീമിൽ പ്രവൎത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.
Moses neh Aaron te ka tueih tih anih lakli kah ka saii hno neh Egypt te ka vuek phoeiah ni nangmih kang khuen pueng.
6 അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങൾ കടലിന്നരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടൎന്നു;
Egypt lamkah na pa rhoek te ka khuen tih tuitunli na pha uh vaengah na pa rhoek hnuk te Egypt rhoek loh leng neh, marhang caem neh capu li duela a hloem uh.
7 അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യൎക്കും മദ്ധ്യേ അന്ധകാരം വെച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
Tedae BOEIPA taengla pang uh tih nangmih laklo neh Egypt laklo ah khohmuep hang khueh. Anih te tuili la a khuen tih a khuk. Egypt taengah ka saii te na mik loh a hmuh phoeiah kum te yet khosoek ah kho na sak uh coeng.
8 പിന്നെ ഞാൻ നിങ്ങളെ യോൎദ്ദാന്നക്കരെ പാൎത്തിരുന്ന അമോൎയ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
Jordan rhalvangan kah kho aka sa Amori khohmuen la nangmih kang khuen kang khuen tih nangmih m'vathoh thil uh vaengah khaw amih te nangmih kut ah kam paek dongah amih kah khohmuen te na pang uh. Te vaengah amih te na mikhmuh lamkah ka mitmoeng sak.
9 അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
Moab manghai Zippor capa Balak te thoo tih Israel a vathoh thil vaengah nangmih aka tap ham Beor capa Balaam te a tah tih a khue.
10 എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്നു വിടുവിച്ചു.
Tedae Balaam ol te hnatun ham ka huem pawt dongah nangmih te yoethen sak ham yoethen m'paek tih a kut lamkah nangmih te kan huul.
11 പിന്നെ നിങ്ങൾ യോൎദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികൾ, അമോൎയ്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.
Te phoeiah Jordan na kat uh tih Jerikho la na kun uh vaengah Jerikho hlang, Amori, Perizzi neh Kanaani, Khitti neh Girgashi, Khivee, Jebusi loh nangmih te m'vathoh thil uh. Tedae amih te nangmih kut ah kan tloeng coeng.
12 ഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോൎയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകൊണ്ടും അല്ല.
Te vaengah khoingal te nangmih hmai ah ka tueih tih Amori manghai rhoi mai nangmih mikhmuh lamkah a haek te nangmih kah cunghang nen moenih, nangmih kah palaa nen bal moenih.
13 നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാൎക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു.
Te dongah nangmih taengah kam paek khohmuen te kohnue thil uh boeh. Khopuei rhoek te na thoong pawt cakhaw a khuiah na om uh tih na tue uh pawh misurdum neh olive na caak uh,’ a ti.
14 ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാൎത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‌വിൻ.
Te dongah BOEIPA te rhih uh lamtah a taengah oltak neh cuemthuek la thothueng uh. Tuiva rhalvangan neh Egypt ah na pa rhoek loh tho a thueng thil pathen rhoek te phil uh lamtah BOEIPA taengah thothueng uh.
15 യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാൎത്തുവരുന്ന ദേശത്തിലെ അമോൎയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.
BOEIPA te thothueng thil ham na mik ah a thae oeh atah na pa rhoek loh tuiva kah rhalvangan, rhalvangan ah tho a thueng thil pathen khaw, a khohmuen ah kho aka sa nangmih loh Amori pathen mai khaw, thothueng thil ham tihnin ah coelh uh laeh. Tedae kai neh ka imkhui tah Yahweh taengah ni tho ka thueng uh eh,” a ti nah.
16 അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ.
Te vaengah pilnam loh a doo tih, “BOEIPA hnoo ham neh pathen tloe rhoek taengah thothueng te kaimih ham tah savisava.
17 ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാണ്കെ ആ വലിയ അടയാളങ്ങൾ പ്രവൎത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
Sal imkhui Egypt kho lamkah mamih neh a pa rhoek khaw mamih kah BOEIPA Pathen loh ng'caeh puei. Amah loh mamih mikhmuh ah miknoek a len len la a saii. Longpueng kah n'caeh khing vaengah mamih te n'dawndah dongah pilnam boeih kah a laklung ah ni ng'kat uh.
18 ദേശത്തു പാൎത്തിരുന്ന അമോൎയ്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
Pilnam boeih neh khohmuen kah khosa Amori te BOEIPA loh mamih mikhmuh lamkah a haek. Amah te mamih kah Pathen la a om coeng dongah kaimih khaw BOEIPA taengah ni tho ka thueng uh eh,” a ti uh.
19 യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
Te phoeiah pilnam te Joshua loh, “BOEIPA he Pathen cim la a om dongah thothueng ham na coeng uh thai mahpawh. Amah he thatlai Pathen la a om dongah nangmih kah boekoek neh na tholhnah te khodawkngai mahpawh.
20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞു നിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
BOEIPA te na hnoo uh tih kholong pathen ni tho na thueng uh atah ha mael vetih nangmih soah thae a huet ni. Nangmih te ng'khah phoeiah nangmih taengah ha then ni,” a ti nah.
21 ജനം യോശുവയോടു: അല്ല, ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.
Tedae pilnam loh Joshua taengah, “Moenih, BOEIPA taengah ni tho ka thueng uh eh,” a ti uh.
22 യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു.
Te vaengah pilnam te Joshua loh, “Namamih kah thothueng thil ham BOEIPA na tuek uh te namamih ni na laipai uh,” a ti nah hatah, “Ka laipai uh coeng,” a ti uh.
23 ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു.
Te phoeiah, “Nangmih lakli kah kholong pathen rhoek te palet uh lamtah Israel Pathen BOEIPA taengah na thinko te hong uh laeh,” a ti nah.
24 ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.
Joshua taengah pilnam loh, “Mamih kah Pathen BOEIPA te tho ka thueng vetih a ol te ka ngai uh ni,” a ti uh.
25 അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവൎക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
Te vaeng khohnin ah Joshua loh pilnam ham moi a boh pah tih oltlueh neh laitloeknah te Shekhem ah a khueh pah.
26 പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെനാട്ടിയുംവെച്ചു യോശുവ സകലജനത്തോടും:
Tekah olka te Pathen kah olkhueng cabu khuiah Joshua loh a daek. Lungto len te a loh tih BOEIPA rhokso kaep kah hlopthing hmuiah a ling.
27 ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
Te phoeiah pilnam pum te Joshua loh, “Mamih ham a thui BOEIPA ol boeih he anih loh a yaak coeng dongah mamih taengah laipai la hekah lungto loh om pawn ni he. Na Pathen taengah na basa uh ve ne. Te vaengah nangmih taengah laipai la om bitni,” a ti nah.
28 ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.
Te phoeiah pilnam te Joshua loh a rho a paan sak.
29 അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
Tekah olka a om phoeiah BOEIPA kah sal Nun capa Joshua he kum ya parha a lo ca vaengah duek.
30 അവനെ എഫ്രയീംപൎവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
Anih te amah kah rho rhi, Gaash tlang kah tlangpuei, Ephraim tlang kah Timnathkhehres ah a up uh.
31 യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു.
Joshua tue boeih neh Joshua hnukah hinglung aka vang, Israel ham a saii BOEIPA kah bibi boeih aka ming a hamca rhoek kah a tue khuiah tah Israel loh BOEIPA taengah ni tho a thueng.
32 യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീൎന്നു.
Joseph rhuh te Israel ca rhoek loh Egypt lamkah hang khuen uh te Jakob loh Shekhem napa Hamor ca rhoek taeng lamkah tangka yakhat neh a lai tih Joseph ca rhoek kah rho la aka coeng khohmuen, Shekhem khamyai ah a up uh.
33 അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപൎവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു.
Aaron capa Eleazar khaw a duek vaengah a capa taengah a paek Ephraim tlang kah Phinekha som ah a up uh.

< യോശുവ 24 >