< യോശുവ 20 >

1 പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു:
The Lord also spake vnto Ioshua, saying,
2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി ഇരിക്കേണ്ടതിന്നു ഞാൻ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പിൻ.
Speake to the children of Israel, and say, Appoint you cities of refuge, whereof I spake vnto you by the hand of Moses,
3 രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.
That the slaier that killeth any person by ignorance, and vnwittingly, may flee thither, and they shall be your refuge from the auenger of blood.
4 ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാൎയ്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാൎക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
And he that doeth flee vnto one of those cities, shall stand at the entring of the gate of the citie, and shall shewe his cause to the Elders of the citie: and they shall receiue him into the citie vnto them, and giue him a place, that hee may dwell with them.
5 രക്തപ്രതികാരകൻ അവനെ പിന്തുടൎന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂൎവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.
And if the auenger of blood pursue after him, they shall not deliuer the slaier into his hand because hee smote his neighbour ignorantly, neither hated he him before time:
6 അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാൎക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
But hee shall dwell in that citie vntill hee stande before the Congregation in iudgement, or vntill the death of the hie Priest that shall be in those daies: then shall the slaier returne, and come vnto his owne citie, and vnto his owne house, euen vnto the citie from whence he fled.
7 അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിൎയ്യത്ത്-അർബ്ബയും
Then they appointed Kedesh in Galil in mount Naphtali, and Shechem in mount Ephraim, and Kiriath-arba, (which is Hebron) in the mountaine of Iudah.
8 കിഴക്കു യെരീഹോവിന്നെതിരെ യോൎദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
And on the other side Iorden toward Iericho Eastward, they appoynted Bezer in the wildernesse vpon the plaine, out of the tribe of Reuben, and Ramoth in Gilead, out of the tribe of Gad, and Golan in Bashan, out of the tribe of Manasseh.
9 അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാൎക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
These were the cities appoynted for all the children of Israel, and for the stranger that soiourned among them, that whosoeuer killed any person ignorantly, might flee thither, and not die by the hande of the auenger of blood, vntill hee stoode before the Congregation.

< യോശുവ 20 >