< യോശുവ 19 >

1 രണ്ടാമത്തെ നറുക്കു ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോൻമക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയിൽ ആയിരുന്നു.
Det andet Lod faldt for Simeon, for Simeoniternes Stamme efter deres Slægter; og deres Arvelod kom til at ligge inde i Judæernes Arvelod.
2 അവൎക്കു തങ്ങളുടെ അവകാശത്തിൽ
Til deres Arvelod hørte: Be'er-sjeba, Sjema, Molada,
3 ബേർ-ശേബ, ശേബ, മോലാദ,
Hazar-Sjual, Bala, Ezem,
4 ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊൎമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
Eltolad, Betul, Horma,
5 ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ;
Ziklag, Bet-Markabot, Hazar-Susa,
6 ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും
Bet-Lebaot og Sjaruhen; tilsammen tretten Byer med Landsbyer.
7 അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
En-Rimmon, Token, Eter og Asjan; tilsammen fire Byer med Landsbyer.
8 ഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
Desuden alle Landsbyerne rundt om disse Byer indtil Ba'alat-Be'er, Rama i Sydlandet. Det er Simeoniternes Stammes Arvelod efter deres Slægter.
9 ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവൎക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.
Fra Judæernes Del blev Simeoniternes Arvelod taget; thi Judæernes Del var for stor til dem; der for fik Simeoniterne Arvelod inde i deres Arvelod.
10 സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
Det tredje Lod faldt for Zebuloniterne efter deres Slægter. Deres Arvelods Landemærke når til Sarid:
11 അവരുടെ അതിർ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്‌വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
og deres Grænse strækker sig vestpå op til Mar'ala, berører Dabbesjet og støder til Bækken, som løber østen om Jokneam;
12 സാരീദിൽനിന്നു അതു കിഴക്കോട്ടു സൂൎയ്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
fra Sarid drejer den østpå, mod Solens Opgang, hen imod Kis-Idt-Tabors Område og fortsætter til Daberat og op til Jafia;
13 അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
mod Øst, mod Solens Opgang, løber den derpå over til Gat-Hefer, til Et-Kazin og videre til Rimmona og bøjer om til Nea;
14 പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏൽതാഴ്‌വരയിൽ അവസാനിക്കുന്നു.
derfra drejer Grænsen i nordlig Retning til Hannaton og ender i Dalen ved Jifta-El.
15 കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവൎക്കുണ്ടായിരുന്നു.
Og den omfatter Kattat, Nabalal, Sjimron, Jid'ala og Betlehem; tilsammen tolv Byer med Lands-byer.
16 ഇതു സെബൂലൂൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
Det er Zebulonilernes Arvelod efter deres Slægter, nævnte Byer med Landsbyer.
17 നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു.
For Issakar faldt det fjerde Lod, for Issakariterne efter deres Slægter;
18 അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,
og deres Landemærke var: Jizre'el, Kesullot, Sjunem,
19 ശൂനേം, ഹഫാരയീം, ശീയോൻ,
Hafarajim, Sji'on, Anabarat,
20 അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,
Rabbit, Kisjjon, Ebez,
21 ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
Remet, En-Gannim, En-Hadda og Bet-Pazzez.
22 അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നിവയിൽ എത്തി യോൎദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
Og Grænsen berører Tabor, Sja-hazim og Bet-Sjemesj og ender ved Jordan; tilsammen seksten Byer med Landsbyer.
23 ഇതു യിസ്സാഖാർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
Det er Issakariternes Stammes Område efter deres Slægter, nævnte Byer med Landsbyer.
24 ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.
Det femte Lod faldt for Aseriternes Stamme efter deres Slægter.
25 അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ,
Deres Landemærke var: Helkat, Hali, Beten, Aksjaf,
26 അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കൎമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,
Alammelek, Am'ad og Misj'al; derpå berører Grænsen Harmel mod Vest og Sjihor-Libnat,
27 സൂൎയ്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി ഇടത്തോട്ടു കാബൂൽ,
drejer så østpå til Betbagon og berører Zebulon og Dalen ved Jifta-El mod Nord; derpå går den til Bet-Emek og Ne'iel og fortsætter nordpå til Kabul,
28 ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
Abdon, Rebob, Hammon og Hana indtil den store Stad Zidon;
29 പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
så drejer Grænsen mod Rama og til den befæstede By Tyrus; derpå drejer Grænsen mod Hosa og ender ved Havet; desuden Mahalab, Akzib,
30 ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവൎക്കുണ്ടായിരുന്നു.
Akko, Afek, Rebob; tilsammen to og tyve Byer med Landsbyer.
31 ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
Det er Aseriternes Stammes Område efter deres Slægter, nævnte Byer med Landsbyer.
32 ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
For Naftaliterne faldt det sjette Lod, for Naftaliterne efter deres Slægter.
33 അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോൎദ്ദാങ്കൽ അവസാനിക്കുന്നു.
Deres Landemærke går fra Helet, fra Allon-Beza'anannim og Adami-Nekeb og Jabne'el indtil Lakkum og ender ved Jordan;
34 പിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോൎദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു.
så drejer Grænsen vestpå til Aznot-Tabor, fortsætter derfra til Hukkok, berører Zebulon mod Syd, Aser mod Vest og Jordan mod Øst.
35 ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
Befæstede Byer er: Ziddim, Zer, Hammat, Rakkat, Kinneret,
36 രക്കത്ത്, കിന്നേരത്ത്, അദമ, രാമ
Adama, Rama, Hazor,
37 ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
Hedesj, Edre'i, En-Hazor,
38 യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
Jir'on, Migdal-El, Horem, Bet-Anat og Bet-Sjemesj; tilsammen nitten Byer med Landsbyer.
39 ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
Det er Naftaliternes Stammes Arvelod efter deres Slægter, nævnte Byer med Landsbyer.
40 ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
For Daniternes Stamme efter deres Slægter faldt det syvende Lod.
41 അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
Deres Arvelods Landemærke var: Zor'a, Esjtaol, Ir-Sjemesj,
42 ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
Sja'alabbin, Ajjalon, Jitla,
43 ഏലോൻ, തിമ്ന, എക്രോൻ,
Elon, Timna, Ekron,
44 എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
Elteke, Gibbeton, Ba'alat,
45 യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
Jehud, Bene-Berak, Gat-Rim-mon,
46 മേയൎക്കോൻ, രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
Me-Ja1'kon og Rakkon og Egnen hen imod Jafo.
47 എന്നാൽ ദാൻമക്കളുടെ ദേശം അവൎക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാൎത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു.
Men Daniternes Område blev dem for trangt; derfor drog Daniterne op og angreb Lesjem, indtog det og slog det med Sværdet; derpå tog de det i Besiddelse og bosatte sig der og gav Lesjem Navnet Dan efter deres Stamfader Dan.
48 ഇതു ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
Dette er Daniternes Stammes Arvelod efter deres Slægter, nævnte Byer med Landsbyer.
49 അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
Da Israeliterne var færdige med Udskiftningen af Landet, Stykke for Stykke, gav de Josua, Nuns Søn, en Arvelod imellem sig.
50 അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാൎത്തു.
Efter HERRENs Påbud gav de ham den By, han udbad sig, Timnat-Sera i Efraims Bjerge; og han befæstede Byen og bosatte sig der.
51 ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
Det er de Arvelodder, som Præsten Eleazar og Josua, Nuns Søn, og Overhovederne for de israelitiske Stammers Fædrenehuse udskiftede ved Lodkastning i Silo for HERRENs Åsyn ved Åbenbaringsteltets Indgang. Således blev de færdige med Udskiftningen af Landet.

< യോശുവ 19 >