< യോശുവ 18 >

1 അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിൎത്തി; ദേശം അവൎക്കു കീഴടങ്ങിയിരുന്നു.
И собрася весь сонм сынов Израилевых в Силом, и водрузиша тамо скинию свидения: и земля одержася от них.
2 എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
И осташася сынове Израилевы, иже не наследиша наследия своего седмь племен.
3 യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന്നു നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും?
И рече Иисус сыном Израилевым: доколе вы разслабляетеся внити наследити землю, юже даде вам Господь Бог отец ваших?
4 ഓരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിൻ; ഞാൻ അവരെ അയക്കും; അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം.
Дайте от вас по три мужы от племене, и послю их, и воставше да пройдут землю и да опишут ю предо мною, якоже есть лепо разделити ю. И приидоша к нему.
5 അതു ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിൎക്കകത്തു തെക്കു പാൎത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിൎക്കകത്തു വടക്കു പാൎത്തുകൊള്ളട്ടെ.
И раздели им на седмь частей: Иуда да поставит предел своим от лива, и сынове Иосифли да поставят предел своим от севера:
6 അങ്ങനെ നിങ്ങൾ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടും.
вы же разделите землю на седмь частей, и принесите ко мне семо, и изнесу вам жребий пред Господем Богом вашим:
7 ലേവ്യൎക്കു നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവൎക്കു കൊടുത്തിട്ടുള്ള അവകാശം യോൎദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.
несть бо части у вас сыном Левииным, зане жречество Господне часть их: Гад же и Рувим и полплемене Манассиина взяша наследие свое об ону страну Иордана на востоки, еже даде им Моисей раб Господень.
8 അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‌വിൻ എന്നു പറഞ്ഞു.
И воставше мужие поидоша. И заповеда Иисус мужем идущым описати землю, глаголя: идите и обыдите землю, и опишите ю, и приидите ко мне, и изнесу вам зде жребий пред Господем в Силоме.
9 അവർ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്കു മടങ്ങിവന്നു.
И идоша мужие, и обыдоша землю и соглядаша ю, и описаша ю по градом ея на седмь частей в книгу, и принесоша ко Иисусу в полк в Силом.
10 അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു അവൎക്കു വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേൽമക്കൾക്കു ഗോത്രവിഭാഗ പ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
И верже им Иисус жребий пред Господем в Силоме: и раздели тамо землю Иисус сыном Израилевым по разделению их.
11 ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
И изыде жребий племене сынов Вениаминовых первый по сонмом их: и изыдоша пределы жребия их посреде сынов Иудиных и посреде сынов Иосифовых.
12 വടക്കുഭാഗത്തു അവരുടെ വടക്കെ അതിർ യോൎദ്ദാങ്കൽ തുടങ്ങി വടക്കു യെരീഹോവിന്റെ പാൎശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു.
И быша пределы их от севера: от Иордана взыдут пределы созади Иерихона к северу и взыдут к горе к морю, и будет исход его Мавдарит Вефавн:
13 അവിടെനിന്നു ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
и пройдут оттуду пределы Лузы созади Лузы от юга: сия есть Вефиль: и снидут пределы сии от Атароф-Аддар на горную, яже есть к ливу Вефорон нижний,
14 പിന്നെ ആ അതിർ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിൎയ്യത്ത്-യെയാരീം എന്ന കിൎയ്യത്ത്-ബാലയിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെഭാഗം
и прейдут пределы, и обыдут к стране зрящи к морю от ливы, от горы к лицу Вефорон Лива, и будет исход его в Кариаф-Ваал: сей есть Кариафиарим, Град сынов Иудиных. Сия есть часть яже к морю.
15 തെക്കെഭാഗം കിൎയ്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
И часть яже к ливу от части Кариаф-Ваал: и пройдут пределы морския в Гаин, на источник воды Наффоновы,
16 പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരക്കെതിരെയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്‌വരയിൽ കൂടി തെക്കോട്ടു യെബൂസ്യപൎവ്വതത്തിന്റെ പാൎശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
и снидут пределы на страну горы, яже есть пред лицем дубравы, сына Енома, яже есть от части емек Рафаин от севера, и снидут к Геенному созади Иевуса от юга, и снидут на источник Рогиль,
17 വടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
и пройдут сквозе от севера, и пройдут на источник Самеса, и пройдут на Галилоф, иже есть прямо к восходу Едомим: и снидут на камень Ваан сынов Рувимлих,
18 അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
и пройдут созади вефаравы от севера, и снидут ко араве,
19 പിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോൎദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
и снидут с Аравы (на) пределы созади Вефагла от севера, и будет исход пределов на холм моря Сланаго от севера в страну Иорданову от ливы. Сии пределы суть от юга: и Иордан определит ю от страны востока.
20 ഇതു തെക്കെ അതിർ. അതിന്റെ കിഴക്കെ അതിർ യോൎദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
Сие наследие сынов Вениаминовых, пределы его окрест по сонмом их.
21 എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,
И быша грады племене сынов Вениаминовых по сонмом их, Иерихо и Вифагла и Амеккасис,
22 ബേത്ത്-അരാബ, സെമാറയീം, ബേഥേൽ,
и Вефарава и Семрим и Вифил,
23 അവ്വീം, പാര, ഒഫ്ര,
и Авим и Афара, и Афра (и Екарен),
24 കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
и Кафираммин и Афни и Гаваа: грады дванадесять и веси их:
25 ഗിബെയോൻ, രാമ, ബേരോത്ത്,
Гаваон и Рама и Вироф,
26 മിസ്പെ, കെഫീര, മോസ,
и Масфа и Хефира и Амоса,
27 രേക്കെം, യിൎപ്പേൽ, തരല,
и Рекем и Иерфаил и Фарала,
28 സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിൎയ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
и Силалеф и Иевус (сей есть Иерусалим), и Гавааф и Град Иарим: грады тринадесять и веси их. Сие наследие сынов Вениаминовых по сонмом их.

< യോശുവ 18 >