< യോശുവ 17 >

1 യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
A tento byl los Manassesův (nebo on jest prvorozený Jozefův): Machirovi prvorozenému Manassesovu, otci Gálad, proto že byl muž bojovný, dostal se Galád a Bázan.
2 മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കൾ, ഹേലെക്കിന്റെ മക്കൾ, അസ്രീയേലിന്റെ മക്കൾ, ശേഖെമിന്റെ മക്കൾ, ഹേഫെരിന്റെ മക്കൾ, ശെമീദാവിന്റെ മക്കൾ എന്നിവൎക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കൾ ആയിരുന്നു.
Dostalo se také jiným synům Manassesovým po čeledech jejich, synům Abiezer, a synům Helek, a synům Asriel, i synům Sechem, a synům Hefer, a synům Semida. ( Nebo ti jsou synové Manassesovi, syna Jozefova, muži po rodech svých.
3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു; അവന്റെ പുത്രിമാൎക്കും: മഹ്ല, നോവ, ഹൊഗ്ല, മിൽക്ക, തിർസ എന്നു പേരായിരുന്നു.
Ale Salfad, syn Hefer, syna Galád, syna Machir, syna Manasse, neměl synů, než dcery toliko, jejichž jsou tato jména: Mahla a Noa, Hegla, Melcha a Tersa.
4 അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്കു തരുവാൻ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവൎക്കു ഒരു അവകാശം കൊടുത്തു.
Kteréžto přistoupivše před Eleazara kněze, a před Jozue, syna Nun, i před knížata, řekly: Hospodin přikázal Mojžíšovi, aby nám dal dědictví u prostřed bratří našich. I dal jim Jozue podlé rozkázaní Hospodinova dědictví u prostřed bratří otce jejich.)
5 ഇങ്ങനെ മനശ്ശെയുടെ പുത്രിമാൎക്കു അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോൎദ്ദാന്നക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്തു ഓഹരി കിട്ടി.
Dostalo se provazců Manassesovi deset, krom země Galád a Bázan, kteráž byla před Jordánem.
6 മനശ്ശെയുടെ ശേഷം പുത്രന്മാൎക്കു ഗിലെയാദ്‌ദേശം കിട്ടി.
Nebo dcery Manassesovy obdržely dědictví mezi syny jeho, země pak Galád přišla jiným synům Manassesovým.
7 മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
A byla meze Manassesova od Asser, Michmetat, jenž jest před Sichem, a táhne se na pravou stranu k obyvatelům Entafue.
8 തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യൎക്കു ഉള്ളതായിരുന്നു.
(Manassesova zajisté byla země Tafue, ale Tafue podlé pomezí Manassesova jest synů Efraimových.)
9 പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Odkudž sstupuje pomezí ku potoku Kána, na poledne tomu potoku, a tu jsou města Efraimova u prostřed měst Manassesových; pomezí pak Manassesovo jest na půlnoci toho potoka, a skonává se při moři.
10 തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
Na poledne jest díl Efraimův, a na půlnoci Manassesův, moře pak jest pomezí jejich; a v pokolení Asser sbíhají se na půlnoci, v pokolení pak Izachar na východ.
11 അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.
Nebo dědictví Manassesovo jest mezi Izacharovým a Asserovým, Betsan i městečka jeho, a Jibleam a městečka jeho; též obyvatelé Dor a městečka jeho, a obyvatelé Endor a městečka jeho; také obyvatelé Tanach a městečka jeho, i obyvatelé Mageddo a městečka jeho; tři ty krajiny.
12 എന്നാൽ മനശ്ശെയുടെ മക്കൾക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യൎക്കു ആ ദേശത്തിൽ തന്നേ പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു.
Ale synové Manassesovi nemohli vypléniti obyvatelů těch měst; protož směleji počal Kananejský bydliti v zemi té.
13 എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായി തീൎന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
Když se pak zsilili synové Izraelští, uvedli sobě Kananejské pod plat, a nevyhladili jich do konce.
14 അനന്തരം യോസേഫിന്റെ മക്കൾ യോശുവയോടു: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീൎന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നതു എന്തു എന്നു ചോദിച്ചു.
Tedy mluvili synové Jozefovi k Jozue, řkouce: Proč jsi nám dal dědictví toliko los jeden a provazec jeden, poněvadž jsme lid mnohý; nebo až dosavad žehnal nám Hospodin.
15 യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപൎവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
I řekl jim Jozue: Poněvadž jsi lid tak mnohý, vejdi do lesa, a vyplaň sobě tam v zemi Ferezejské a Refaimské, jestližeť jest malá hora Efraim.
16 അതിന്നു യോസേഫിന്റെ മക്കൾ: മലനാടു ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും ഇങ്ങനെ താഴ്വീതി പ്രദേശത്തു പാൎക്കുന്ന കനാന്യൎക്കൊക്കെയും ഇരിമ്പുരഥങ്ങൾ ഉണ്ടു എന്നു പറഞ്ഞു.
Jemuž odpověděli synové Jozefovi: I tak nám nepostačí ta hora; přes to vozy železné mají všickni Kananejští, kteříž bydlejí v luzích těch, i ti, kteříž jsou v Betsan a v městečkách jeho, i ti, kteříž jsou v údolí Jezreel.
17 യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതു: നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങൾക്കു ഒരു ഓഹരിമാത്രമല്ല വരേണ്ടതു.
I řekl Jozue domu Jozefovu, Efraimovu a Manassesovu, řka: Lid mnohý a silný jsi, nebudeš míti toliko dílu jednoho,
18 മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.
Ale horu budeš míti. Jestližeť překáží les, tedy vysekáš jej, a obdržíš končiny její; nebo vyhladíš Kananejského, ačkoli má vozy železné a jest silný.

< യോശുവ 17 >