< യോശുവ 12 >

1 യിസ്രായേൽമക്കൾ യോൎദ്ദാന്നക്കരെ കിഴക്കു അൎന്നോൻ താഴ്‌വരമുതൽ ഹെൎമ്മോൻപൎവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
A oto królowie ziemi, których pobili synowie Izraela i posiedli ich ziemię za Jordanem na wschodzie, od rzeki Arnon aż do góry Hermon, i całą równinę na wschodzie:
2 ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോൻ; അവൻ അൎന്നോൻആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്‌വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
Sichon, król Amorytów, który mieszkał w Cheszbonie, a panował od Aroeru, [leżącego] nad brzegiem rzeki Arnon, i od połowy tej rzeki oraz połowy Gileadu aż do rzeki Jabbok, granicy synów Ammona;
3 കിന്നെരോത്ത്കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
A od równin aż do morza Kinneret na wschodzie, i aż do Morza Równiny, czyli Morza Słonego, na wschód, w kierunku Bet-Jeszimot, i od południa pod górę Pisga.
4 ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാൎത്തു,
I obszar Oga, króla Baszanu, który pozostał z Refaitów i mieszkał w Asztarot i w Edrei;
5 ഹെൎമ്മോൻപൎവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂൎയ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
Panował on na górze Hermon, i w Salce oraz w całym Baszanie aż do granic Geszurytów i Maakatytów i nad połową Gileadu, granicą Sichona, króla Cheszbonu.
6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യൎക്കും ഗാദ്യൎക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
Pobił ich Mojżesz, sługa PANA, wraz z synami Izraela. I Mojżesz, sługa PANA, dał tę ziemię w posiadanie Rubenitom i Gadytom, i połowie pokolenia Manassesa.
7 എന്നാൽ യോശുവയും യിസ്രായേൽമക്കളും യോൎദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.
A oto królowie ziemi, których pobili Jozue i synowie Izraela po zachodniej stronie Jordanu, od Baal-Gad w dolinie Libanu aż do góry Chalak, która wznosi się ku Seirowi, a których obszar Jozue dał pokoleniom Izraela w posiadanie według ich przydziałów;
8 മലനാട്ടിലും താഴ്‌വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോൎയ്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നേ.
Na górach, na równinach, na polach, na nizinach, na pustyni i na południowej ziemi; [ziemie] Chetytów, Amorytów, Kananejczyków, Peryzzytów, Chiwwitów i Jebusytów.
9 യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;
Król Jerycha – jeden; król Aj, które [jest] obok Betel – jeden.
10 യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻരാജാവു ഒന്നു;
Król Jerozolimy – jeden; król Hebronu – jeden.
11 യൎമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
Król Jarmutu – jeden; król Lakisz – jeden.
12 എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
Król Eglonu – jeden; król Gezer – jeden.
13 ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
Król Debir – jeden; król Gederu – jeden.
14 ഹോൎമ്മരാജാവു ഒന്നു; ആരാദ്‌രാജാവു ഒന്നു;
Król Chormy – jeden; król Aradu – jeden.
15 ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
Król Libny – jeden; król Adullam – jeden.
16 മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
Król Makkedy – jeden; król Betel – jeden.
17 തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;
Król Tappuach – jeden; król Cheferu – jeden.
18 അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു;
Król Afek – jeden; król Laszaronu – jeden.
19 മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു;
Król Madonu – jeden; król Chasoru – jeden.
20 അക്ശാപ്പുരാജാവു ഒന്നു; താനാക് രാജാവു ഒന്നു;
Król Szimron-Meronu – jeden; król Achszafu – jeden.
21 മെഗിദ്ദോരാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;
Król Tanaku – jeden; król Megiddo – jeden.
22 കൎമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
Król Kedeszu – jeden; król Jokneamu z Karmelu – jeden.
23 ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;
Król Doru z krainy Dor – jeden; król narodów z Gilgal – jeden.
24 തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
Król Tirsy – jeden. Wszystkich królów było trzydziestu jeden.

< യോശുവ 12 >