< യോഹന്നാൻ 21 >

1 അതിന്റെശേഷം യേശു പിന്നെയും തിബെൎയ്യാസ് കടല്ക്കരയിൽവെച്ചു ശിഷ്യന്മാൎക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:
Acunkäna, Jesuh Tiberi Tuili pei, axüisaw hea veia ngdang betüki. Acuia a ngdang betüa mawng ta,
2 ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
Sihmon Pita, Thomah (Angphi ami ti), Natanelah (Kalile hne Kana mlüha ka), Zebedea capa xawi ja axüisaw kce xawi nghngih awmki he.
3 ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.
Sihmon Pita naw ami vei, “Nga sui khaia ka cit khai” a ti. Amimi naw, “Keimi pi na hlawnga kami law hnga khai” ami ti. Acunüng mlawng am citkie; acuna mthan cun ipi am yah u.
4 പുലൎച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
Khawmik a luh law üng, Jesuh tui kama ngdüiki. Acunsepi axüisaw he naw Jesuh hmana am ksing u.
5 യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.
Jesuh naw, “Ka püi he aw, nga i pi am mbawh ham uki aw?” ti lü a jah kthäh. Amimi naw, “Ipi am mbawh u ngü” ami ti.
6 പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല.
Jesuh naw, “Mlawng khet da ngvai vawi ua, nami yah khai ni” a ti. Ami vawih üng nga khawhah yahkie. Acunüng nga nung lü ngvai am kaih be khawh u.
7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കൎത്താവു ആകുന്നു എന്നു പറഞ്ഞു; കൎത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി.
Jesuha mhlänak axüisaw naw Pita üng, “Bawipa va ni kbak” a ti. Bawipa a ni hman Sihmon Pita naw a ngjak üng a kcu jih be lü tui da kcoki, (Akpuma a vea phäha kyaki).
8 ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു.
Axüisaw kce he ngvai üng nga akbea kaih law u lü mlawng am kawng da lawkie. Kawng üngka naw lam khyukip banga thuki.
9 കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
Kawng ami va pha ja acuia mei k’eh am mei ami tih, a khana nga ngxaih ja muk ve se ami hmuh u.
10 യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
Jesuh naw, “Nga nami mbawh api lawpüi ua” a ti.
11 ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
Sihmon Pita naw mlawnga khana va kai lü nga angbaü avana phya ja mhmakip ja kthum law se, ngvai kawnga a kaih law. Acukba nung kyaw lü pi ngvai am tek.
12 യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കൎത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല.
Jesuh naw, “Ngawi ei, ei law ua” a ti. Bawipa a ni hman ksing u lü, axüisaw he üng u naw pi, “Nang u ni?” ti lü am kthäh dat u.
13 യേശു വന്നു അപ്പം എടുത്തു അവൎക്കു കൊടുത്തു; മീനും അങ്ങനെ തന്നേ.
Jesuh naw law lü muk lo lü a jah pet, nga pi acukba a jah pet.
14 യേശു മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രാവശ്യം ശിഷ്യന്മാൎക്കു പ്രത്യക്ഷനായി.
Acun cun Jesuh thihnak üngkhyüh a thawh be käna axüisaw hea veia a ngdang akthumnaka kyaki.
15 അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കൎത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.
Ngawi ei ami ei käna, Jesuh naw Sihmon Pita üng, “Johana capa Sihmon, hinea na mhläkphyanaka kthaka na na mhläkphyanaki aw?” a ti. Ani naw, “Ä, Bawipa aw, ka ning kphyanak na ksingki” a ti. Jesuh naw, “Ka tocae jah tumcah bä” a ti.
16 രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കൎത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു.
Anghngihnaka Jesuh naw, “Johana capa Sihmon, na na mhläkphyanaki aw?” a ti betü. Ani naw, “Ä, Ka ning mhläkphyanaki ti na ksingki” a ti be. Jesuh naw, “Ka toe jah mcei bä” a ti.
17 മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കൎത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.
Akthumnaka Jesuh naw, “Johana capa Sihmon, na na mhläkphyanaki aw?” a ti betü. Jesuh naw, “Na na mhläkphyanaki aw?” ti lü kthum vei kthäh se Pita pukse law lü, “Bawipa aw, ahmäi na ksingki, ka ning kphyanak pi na ksingki” a ti. Jesuh naw, “Ka toe jah tumcah bä.”
18 ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൌവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
“Akcanga ka ning mthehki: na dik hama kcün üng na cehnak hlü naküta na cit hü theiki. Acunsepi, na xü law üng na kut jah säng lü, khyang kce naw ning khit lü am na cehnak hlüa ning cehpüi khai” a ti.
19 അതിനാൽ അവൻ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
(Acuna ngthu cun Pita naw ihawkba thi lü, Pamhnam mhlünmtai khai ti msingnaka a pyena kyaki.) Acukba a pyen käna, Jesuh naw “Na läk lawa” a ti.
20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കൎത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചതു ഇവൻ തന്നേ.
Pita naw nghlat lü Jesuha mhlänak axüisaw, ahlana müei ami ei üng a peia nghlat law lü, “Bawipa aw, ning phyehei khai cun u ni?” tiki a hnua ngaw se a hmuh.
21 അവനെ പത്രൊസ് കണ്ടിട്ടു: കൎത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.
Pita naw Jesuh hmu lü, “Bawipa aw, hina khyang ihawkba vai ni?” a ti.
22 യേശു അവനോടു: ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
Jesuh naw, “Ka law be veia ani a xüng vai ka hlüei üng mä, nang üng i pi am sängei. Na läk lawa” a ti.
23 ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കിൽ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.
Acuna mawng cun Jesuha axüisaw hea ksunga, acuna axüisaw am thi khai” ti lü, aktäa ngthang hüki. Acunsepi, Jesuh naw acuna axüisaw am thi khai a ti am ni, “Ka law be veia ani a xüng vai ka hlüei üng, nang üng i pi am sängei” däk va a ti.
24 ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.
Ahina mawngmae jah pyensa lü jah yukthetki cun axüisaw ni; a pyen pi cangki ti kami ksingki.
25 യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.
Ahina thea pi Jesuh naw a jah pawhmsah akce khawhah veki. Acun he jah yuk päih vai ani üng, acun jah yuknaka caupe khawmdek khana taknak vai am khäk khaia ka ngaiki.

< യോഹന്നാൻ 21 >