< യോഹന്നാൻ 20 >

1 ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
Maalintii ugu horraysay ee toddobaadka Maryan tii reer Magdala ayaa aroortii hore xabaashii timid, intay weli gudcur ahayd, oo waxay aragtay dhagaxii oo xabaashii laga qaaday.
2 അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കൎത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു.
Sidaa daraaddeed way orodday oo u tagtay Simoon Butros iyo kii kale oo xerta ahaa oo Ciise jeclaa, waxayna ku tidhi, Sayidkii ayay xabaashii kala baxeen, oo garan mayno meeshay dhigeen.
3 അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.
Saas aawadeed Butros iyo kii kale oo xerta ahaa ayaa baxay, oo waxay tageen xabaashii.
4 ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;
Way wada ordeen labadoodiiba, oo kii kale oo xerta ahaa ayaa Butros ka dheereeyey, oo uga hor maray xabaashii.
5 കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.
Markaasuu foororsaday, oo wuxuu arkay maryihii oo yaal, laakiinse ma uu gelin.
6 അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു
Haddana Simoon Butros oo daba socday baa yimid, markaasuu xabaashii galay, oo wuxuu arkay maryihii oo yaal
7 ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.
iyo maradii madaxiisa saarnayd oo aan la oollin maryihii, laakiin meel keligeed ku duudduubnayd.
8 ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.
Markaas haddaba waxaa galay kii kale oo xerta ahaa oo hore u yimid xabaashii, wuuna arkay oo rumaystay.
9 അവൻ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.
Waayo, weli Qorniinka ma ay garan inay tahay inuu kuwa dhintay ka soo sara kaco.
10 അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.
Haddaba xertii ayaa mar kale guryahoodii ku noqotay.
11 എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.
Laakiin Maryan ayaa xabaashii dibaddeeda taagnayd iyadoo ooyaysa. Haddaba intay ooyaysay bay xabaashii ku foororsatay.
12 യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.
Waxayna aragtay laba malaa'igood oo dhar cadcad xidhan oo fadhiya meesha meydka Ciise oolli jiray, mid madaxa, midna cagaha.
13 അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കൎത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.
Oo waxay ku yidhaahdeen, Haweenay yahay, maxaad u ooyaysaa? Markaasay ku tidhi, Waxaan u ooyayaa, Sayidkaygii bay qaadeen, oo garanna maayo meeshay dhigeen.
14 ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.
Markay sidaa ku tidhi ayay dib u jeesatay oo ay aragtay Ciise oo taagan, mana ay garanaynin inuu Ciise yahay.
15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.
Markaasaa Ciise wuxuu ku yidhi, Haweenay yahay, Maxaad u ooyaysaa? Kumaad doondoonaysaa? Iyadoo u malaynaysa inuu yahay ninkii beerta ka shaqaynayay waxay ku tidhi, Adeerow, haddaad isagii halkan ka qaadday, ii sheeg meeshaad dhigtay, anna waan ka soo qaadan doonaaye.
16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നൎത്ഥം.
Ciise wuxuu ku yidhi, Maryamay. Markaasay jeesatay oo afka Cibraaniga ku tidhi, Rabbooni, ee ah Macallimow.
17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
Ciise ayaa ku yidhi, Ha i taaban, waayo, weli kor uguma aan tegin Aabbaha, laakiin u tag walaalahay oo ku dheh, Wuxuu yidhi, Waxaan kor ugu tegayaa Aabbahay oo ah Aabbihiin, Ilaahay oo ah Ilaahiin.
18 മഗ്ദലക്കാരത്തി മറിയ വന്നു താൻ കൎത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.
Maryan tii reer Magdala ayaa timid oo xertii ku tidhi, Waxaan arkay Sayidkii, oo waxay u sheegtay inuu waxyaalahaas iyada ku yidhi.
19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
Haddaba maalintaas markay makhribkii ahayd, ayaantii u horraysay ee toddobaadka, oo ay albaabbadu xidhnaayeen meeshay xertu joogtay cabsida ay Yuhuudda ka cabsadeen aawadeed, ayaa Ciise yimid oo isdhex taagay, oo wuxuu ku yidhi, Nabadi ha idinla jirto.
20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കൎത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
Oo markuu waxaas yidhi, wuxuu iyagii tusay gacmihiisii iyo dhinaciisii. Sidaa daraaddeed xertii waa ku farxeen markay Sayidkii arkeen.
21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
Haddaba Ciise ayaa mar kale ku yidhi, Nabadi ha idinla jirto. Sida Aabbuhu ii soo diray ayaan anna idiin dirayaa.
22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
Oo markuu waxaas yidhi ayuu ku neefsaday oo ku yidhi, Aqbala Ruuxa Quduuskaa.
23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവൎക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിൎത്തുന്നുവോ അവൎക്കു നിൎത്തിയിരിക്കുന്നു എന്നു പറഞ്ഞു.
Nin alla ninkaad dembiyadiisa cafidaan way cafiyan yihiin, nin alla ninkaad dembiyadiisa ku celisaan way ceshan yihiin.
24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
Laakiin Toomas mid laba iyo tobanka ka mid ah oo Didumos la odhan jiray lama joogin markuu Ciise yimid.
25 മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കൎത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
Haddaba xertii kale ayaa ku tidhi, Waxaannu aragnay Sayidkii. Laakiin wuxuu ku yidhi, Haddaanan gacmihiisa ku arkin calaamadii musmaarrada, oo aanan fartayda gelin nabarkii musmaarrada, oo aanan gacantayda gelin dhinaciisa, rumaysanba maayo.
26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.
Oo siddeed maalmood dabadeed xertiisii gudaha ayay mar labaad wada joogeen, oo Toomasna waa la joogay. Markaasaa Ciise yimid, albaabbadii oo xidhan, oo intuu isdhex taagay ayuu ku yidhi, Nabadi ha idinla jirto.
27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
Markaasuu Toomas ku yidhi, Fartaada keen oo arag gacmahayga, oo gacantaadana keen oo geli dhinacayga, oo ha rumaysad la'aanin laakiin rumayso.
28 തോമാസ് അവനോടു: എന്റെ കൎത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
Toomas ayaa u jawaabay oo ku yidhi, Rabbigay iyo Ilaahayow.
29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
Markaasaa Ciise ku yidhi, Waad i aragtay, taas aawadeed ayaad rumaysatay. Waxaa barakaysan kuwa aan i arag ee rumaystay.
30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാണ്കെ ചെയ്തു.
Haddaba waxaa Ciise ku sameeyey xertii hortooda calaamooyin kale oo badan oo aan ku qorrayn kitaabkan.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
Laakiin waxyaalahan waxaa loo qoray inaad rumaysataan inuu Ciise yahay Masiixa, Wiilka Ilaah, iyo inaad nolosha ku lahaataan magiciisa idinkoo rumaysanaya.

< യോഹന്നാൻ 20 >