< യോഹന്നാൻ 17 >
1 ഇതു സംസാരിച്ചിട്ടു യേശു സ്വൎഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
Gdy Jezus skończył rozmowę z nimi, spojrzał w niebo i rzekł: —Ojcze, nadszedł już czas. Otocz swojego Syna chwałą, aby i On otoczył chwałą Ciebie.
2 നീ അവന്നു നല്കീട്ടുള്ളവൎക്കെല്ലാവൎക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios )
Udzieliłeś Mi władzy nad każdym człowiekiem po to, abym dał życie wieczne wszystkim, których Mi powierzyłeś. (aiōnios )
3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (aiōnios )
A życie wieczne polega na poznaniu Ciebie—jedynego, prawdziwego Boga, i Jezusa Chrystusa, którego posłałeś. (aiōnios )
4 ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‌വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
Otoczyłem Cię chwałą na ziemi, bo wykonałem zadanie, które Mi zleciłeś.
5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
Teraz więc, Ojcze, otocz Mnie tą chwałą, którą miałem u Ciebie, zanim powstał świat.
6 നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യൎക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
Objawiłem Cię ludziom, których Mi dałeś ze świata. Należeli do Ciebie i powierzyłeś Mi ich, a oni zachowali Twoje słowo.
7 നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
Już wiedzą, że wszystko, co mam, pochodzi od Ciebie.
8 നീ എനിക്കു തന്ന വചനം ഞാൻ അവൎക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
Przekazałem im Twoje polecenia, a oni je przyjęli i rozpoznali, że to Ty Mnie posłałeś.
9 ഞാൻ അവൎക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവൎക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.
Właśnie za nich się modlę. Nie za świat, lecz za tych, których Mi powierzyłeś, bo należą do Ciebie.
10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
Wszystko, co należy do Mnie, jest Twoje, a Twoje—jest moje. Oni zaś oddają Mi chwałę.
11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
Ja opuszczam ten świat i idę do Ciebie, ale oni zostają. Dlatego, Ojcze święty, ochraniaj ich mocą Twojego imienia, które Mi dałeś. I spraw, aby żyli w takiej jedności, jak My.
12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
Dopóki z nimi byłem, sam ochraniałem ich mocą Twojego imienia, którą Mi dałeś. Strzegłem ich i nie zginął nikt z nich, z wyjątkiem syna zatracenia—jak przepowiedziało Pismo.
13 ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവൎക്കു ഉള്ളിൽ പൂൎണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
Teraz zaś idę do Ciebie i mówię im o tym, aby napełniała ich moja radość.
14 ഞാൻ അവൎക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
Przekazałem im Twoje słowo, a świat ich znienawidzi, ponieważ—tak jak Ja—nie należą do niego.
15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
Nie proszę, abyś ich stąd zabrał, lecz abyś chronił ich przed złem.
16 ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
Tak jak i Ja, nie należą oni do świata.
17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
Spraw, aby byli oddani prawdzie, którą jest Twoje słowo.
18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
Tak jak Ty posłałeś Mnie na świat, tak teraz Ja posyłam ich do innych ludzi.
19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവൎക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
Za nich też poświęcam siebie, aby byli oddani prawdzie.
20 ഇവൎക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവൎക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
Modlę się nie tylko za nich, ale także za tych, którzy dzięki ich słowom uwierzą Mi.
21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
Ojcze, niech wszyscy oni żyją w jedności, jak Ty we Mnie, a Ja w Tobie. Niech będą w jedności z nami, aby świat uwierzył, że to Ty Mnie posłałeś!
22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവൎക്കു കൊടുത്തിരിക്കുന്നു:
Obdarzyłem ich też chwałą, którą Mi dałeś, aby żyli w jedności, tak jak My:
23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
Ja w nich, a Ty we Mnie—aby żyli w doskonałej jedności, wtedy bowiem świat zrozumie, że Mnie posłałeś i że ukochałeś ich tak jak Mnie.
24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
Ojcze, chcę, aby ci, których Mi powierzyłeś, byli ze Mną tam, gdzie Ja będę, i aby mogli widzieć chwałę, którą Mi dałeś. Ukochałeś Mnie bowiem, zanim powstał świat.
25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
Sprawiedliwy Ojcze! Świat Cię nie poznał, ale Ja Cię znam. I oni również wiedzą, że to Ty Mnie posłałeś.
26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവൎക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
Objawiłem im bowiem Ciebie i nadal będę objawiać, aby doświadczyli tej wspaniałej miłości, jaką Mnie obdarzasz, i abym mógł w nich trwać.