< യോഹന്നാൻ 1 >
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
આદૌ વાદ આસીત્ સ ચ વાદ ઈશ્વરેણ સાર્ધમાસીત્ સ વાદઃ સ્વયમીશ્વર એવ|
2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
સ આદાવીશ્વરેણ સહાસીત્|
3 സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
તેન સર્વ્વં વસ્તુ સસૃજે સર્વ્વેષુ સૃષ્ટવસ્તુષુ કિમપિ વસ્તુ તેનાસૃષ્ટં નાસ્તિ|
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
સ જીવનસ્યાકારઃ, તચ્ચ જીવનં મનુષ્યાણાં જ્યોતિઃ
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
તજ્જ્યોતિરન્ધકારે પ્રચકાશે કિન્ત્વન્ધકારસ્તન્ન જગ્રાહ|
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
યોહન્ નામક એકો મનુજ ઈશ્વરેણ પ્રેષયાઞ્ચક્રે|
7 അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
તદ્વારા યથા સર્વ્વે વિશ્વસન્તિ તદર્થં સ તજ્જ્યોતિષિ પ્રમાણં દાતું સાક્ષિસ્વરૂપો ભૂત્વાગમત્,
8 അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
સ સ્વયં તજ્જ્યોતિ ર્ન કિન્તુ તજ્જ્યોતિષિ પ્રમાણં દાતુમાગમત્|
9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
જગત્યાગત્ય યઃ સર્વ્વમનુજેભ્યો દીપ્તિં દદાતિ તદેવ સત્યજ્યોતિઃ|
10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
સ યજ્જગદસૃજત્ તન્મદ્ય એવ સ આસીત્ કિન્તુ જગતો લોકાસ્તં નાજાનન્|
11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
નિજાધિકારં સ આગચ્છત્ કિન્તુ પ્રજાસ્તં નાગૃહ્લન્|
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവൎക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
તથાપિ યે યે તમગૃહ્લન્ અર્થાત્ તસ્ય નામ્નિ વ્યશ્વસન્ તેભ્ય ઈશ્વરસ્ય પુત્રા ભવિતુમ્ અધિકારમ્ અદદાત્|
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
તેષાં જનિઃ શોણિતાન્ન શારીરિકાભિલાષાન્ન માનવાનામિચ્છાતો ન કિન્ત્વીશ્વરાદભવત્|
14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
સ વાદો મનુષ્યરૂપેણાવતીર્ય્ય સત્યતાનુગ્રહાભ્યાં પરિપૂર્ણઃ સન્ સાર્ધમ્ અસ્માભિ ર્ન્યવસત્ તતઃ પિતુરદ્વિતીયપુત્રસ્ય યોગ્યો યો મહિમા તં મહિમાનં તસ્યાપશ્યામ|
15 യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീൎന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
તતો યોહનપિ પ્રચાર્ય્ય સાક્ષ્યમિદં દત્તવાન્ યો મમ પશ્ચાદ્ આગમિષ્યતિ સ મત્તો ગુરુતરઃ; યતો મત્પૂર્વ્વં સ વિદ્યમાન આસીત્; યદર્થમ્ અહં સાક્ષ્યમિદમ્ અદાં સ એષઃ|
16 അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവൎക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
અપરઞ્ચ તસ્ય પૂર્ણતાયા વયં સર્વ્વે ક્રમશઃ ક્રમશોનુગ્રહં પ્રાપ્તાઃ|
17 ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
મૂસાદ્વારા વ્યવસ્થા દત્તા કિન્ત્વનુગ્રહઃ સત્યત્વઞ્ચ યીશુખ્રીષ્ટદ્વારા સમુપાતિષ્ઠતાં|
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
કોપિ મનુજ ઈશ્વરં કદાપિ નાપશ્યત્ કિન્તુ પિતુઃ ક્રોડસ્થોઽદ્વિતીયઃ પુત્રસ્તં પ્રકાશયત્|
19 നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
ત્વં કઃ? ઇતિ વાક્યં પ્રેષ્ટું યદા યિહૂદીયલોકા યાજકાન્ લેવિલોકાંશ્ચ યિરૂશાલમો યોહનઃ સમીપે પ્રેષયામાસુઃ,
20 ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
તદા સ સ્વીકૃતવાન્ નાપહ્નૂતવાન્ નાહમ્ અભિષિક્ત ઇત્યઙ્ગીકૃતવાન્|
21 പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
તદા તેઽપૃચ્છન્ તર્હિ કો ભવાન્? કિં એલિયઃ? સોવદત્ ન; તતસ્તેઽપૃચ્છન્ તર્હિ ભવાન્ સ ભવિષ્યદ્વાદી? સોવદત્ નાહં સઃ|
22 അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
તદા તેઽપૃચ્છન્ તર્હિ ભવાન્ કઃ? વયં ગત્વા પ્રેરકાન્ ત્વયિ કિં વક્ષ્યામઃ? સ્વસ્મિન્ કિં વદસિ?
23 അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
તદા સોવદત્| પરમેશસ્ય પન્થાનં પરિષ્કુરુત સર્વ્વતઃ| ઇતીદં પ્રાન્તરે વાક્યં વદતઃ કસ્યચિદ્રવઃ| કથામિમાં યસ્મિન્ યિશયિયો ભવિષ્યદ્વાદી લિખિતવાન્ સોહમ્|
24 അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു.
યે પ્રેષિતાસ્તે ફિરૂશિલોકાઃ|
25 എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
તદા તેઽપૃચ્છન્ યદિ નાભિષિક્તોસિ એલિયોસિ ન સ ભવિષ્યદ્વાદ્યપિ નાસિ ચ, તર્હિ લોકાન્ મજ્જયસિ કુતઃ?
26 അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
તતો યોહન્ પ્રત્યવોચત્, તોયેઽહં મજ્જયામીતિ સત્યં કિન્તુ યં યૂયં ન જાનીથ તાદૃશ એકો જનો યુષ્માકં મધ્ય ઉપતિષ્ઠતિ|
27 എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
સ મત્પશ્ચાદ્ આગતોપિ મત્પૂર્વ્વં વર્ત્તમાન આસીત્ તસ્ય પાદુકાબન્ધનં મોચયિતુમપિ નાહં યોગ્યોસ્મિ|
28 ഇതു യോൎദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
યર્દ્દનનદ્યાઃ પારસ્થબૈથબારાયાં યસ્મિન્સ્થાને યોહનમજ્જયત્ તસ્મિન સ્થાને સર્વ્વમેતદ્ અઘટત|
29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
પરેઽહનિ યોહન્ સ્વનિકટમાગચ્છન્તં યિશું વિલોક્ય પ્રાવોચત્ જગતઃ પાપમોચકમ્ ઈશ્વરસ્ય મેષશાવકં પશ્યત|
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീൎന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
યો મમ પશ્ચાદાગમિષ્યતિ સ મત્તો ગુરુતરઃ, યતો હેતોર્મત્પૂર્વ્વં સોઽવર્ત્તત યસ્મિન્નહં કથામિમાં કથિતવાન્ સ એવાયં|
31 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
અપરં નાહમેનં પ્રત્યભિજ્ઞાતવાન્ કિન્તુ ઇસ્રાયેલ્લોકા એનં યથા પરિચિન્વન્તિ તદભિપ્રાયેણાહં જલે મજ્જયિતુમાગચ્છમ્|
32 യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു.
પુનશ્ચ યોહનપરમેકં પ્રમાણં દત્વા કથિતવાન્ વિહાયસઃ કપોતવદ્ અવતરન્તમાત્માનમ્ અસ્યોપર્ય્યવતિષ્ઠન્તં ચ દૃષ્ટવાનહમ્|
33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.
નાહમેનં પ્રત્યભિજ્ઞાતવાન્ ઇતિ સત્યં કિન્તુ યો જલે મજ્જયિતું માં પ્રૈરયત્ સ એવેમાં કથામકથયત્ યસ્યોપર્ય્યાત્માનમ્ અવતરન્તમ્ અવતિષ્ઠન્તઞ્ચ દ્રક્ષયસિ સએવ પવિત્રે આત્મનિ મજ્જયિષ્યતિ|
34 അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
અવસ્તન્નિરીક્ષ્યાયમ્ ઈશ્વરસ્ય તનય ઇતિ પ્રમાણં દદામિ|
35 പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
પરેઽહનિ યોહન્ દ્વાભ્યાં શિષ્યાભ્યાં સાર્દ્ધેં તિષ્ઠન્
36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
યિશું ગચ્છન્તં વિલોક્ય ગદિતવાન્, ઈશ્વરસ્ય મેષશાવકં પશ્યતં|
37 അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
ઇમાં કથાં શ્રુત્વા દ્વૌ શિષ્યૌ યીશોઃ પશ્ચાદ્ ઈયતુઃ|
38 യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാൎക്കുന്നു എന്നു ചോദിച്ചു.
તતો યીશુઃ પરાવૃત્ય તૌ પશ્ચાદ્ આગચ્છન્તૌ દૃષ્ટ્વા પૃષ્ટવાન્ યુવાં કિં ગવેશયથઃ? તાવપૃચ્છતાં હે રબ્બિ અર્થાત્ હે ગુરો ભવાન્ કુત્ર તિષ્ઠતિ?
39 അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാൎത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
તતઃ સોવાદિત્ એત્ય પશ્યતં| તતો દિવસસ્ય તૃતીયપ્રહરસ્ય ગતત્વાત્ તૌ તદ્દિનં તસ્ય સઙ્ગેઽસ્થાતાં|
40 യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
યૌ દ્વૌ યોહનો વાક્યં શ્રુત્વા યિશોઃ પશ્ચાદ્ આગમતાં તયોઃ શિમોન્પિતરસ્ય ભ્રાતા આન્દ્રિયઃ
41 അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
સ ઇત્વા પ્રથમં નિજસોદરં શિમોનં સાક્ષાત્પ્રાપ્ય કથિતવાન્ વયં ખ્રીષ્ટમ્ અર્થાત્ અભિષિક્તપુરુષં સાક્ષાત્કૃતવન્તઃ|
42 അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
પશ્ચાત્ સ તં યિશોઃ સમીપમ્ આનયત્| તદા યીશુસ્તં દૃષ્ટ્વાવદત્ ત્વં યૂનસઃ પુત્રઃ શિમોન્ કિન્તુ ત્વન્નામધેયં કૈફાઃ વા પિતરઃ અર્થાત્ પ્રસ્તરો ભવિષ્યતિ|
43 പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
પરેઽહનિ યીશૌ ગાલીલં ગન્તું નિશ્ચિતચેતસિ સતિ ફિલિપનામાનં જનં સાક્ષાત્પ્રાપ્યાવોચત્ મમ પશ્ચાદ્ આગચ્છ|
44 ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
બૈત્સૈદાનામ્નિ યસ્મિન્ ગ્રામે પિતરાન્દ્રિયયોર્વાસ આસીત્ તસ્મિન્ ગ્રામે તસ્ય ફિલિપસ્ય વસતિરાસીત્|
45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
પશ્ચાત્ ફિલિપો નિથનેલં સાક્ષાત્પ્રાપ્યાવદત્ મૂસા વ્યવસ્થા ગ્રન્થે ભવિષ્યદ્વાદિનાં ગ્રન્થેષુ ચ યસ્યાખ્યાનં લિખિતમાસ્તે તં યૂષફઃ પુત્રં નાસરતીયં યીશું સાક્ષાદ્ અકાર્ષ્મ વયં|
46 നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
તદા નિથનેલ્ કથિતવાન્ નાસરન્નગરાત કિં કશ્ચિદુત્તમ ઉત્પન્તું શક્નોતિ? તતઃ ફિલિપો ઽવોચત્ એત્ય પશ્ય|
47 നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
અપરઞ્ચ યીશુઃ સ્વસ્ય સમીપં તમ્ આગચ્છન્તં દૃષ્ટ્વા વ્યાહૃતવાન્, પશ્યાયં નિષ્કપટઃ સત્ય ઇસ્રાયેલ્લોકઃ|
48 നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
તતઃ સોવદદ્, ભવાન્ માં કથં પ્રત્યભિજાનાતિ? યીશુરવાદીત્ ફિલિપસ્ય આહ્વાનાત્ પૂર્વ્વં યદા ત્વમુડુમ્બરસ્ય તરોર્મૂલેઽસ્થાસ્તદા ત્વામદર્શમ્|
49 നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
નિથનેલ્ અચકથત્, હે ગુરો ભવાન્ નિતાન્તમ્ ઈશ્વરસ્ય પુત્રોસિ, ભવાન્ ઇસ્રાયેલ્વંશસ્ય રાજા|
50 യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
તતો યીશુ ર્વ્યાહરત્, ત્વામુડુમ્બરસ્ય પાદપસ્ય મૂલે દૃષ્ટવાનાહં મમૈતસ્માદ્વાક્યાત્ કિં ત્વં વ્યશ્વસીઃ? એતસ્માદપ્યાશ્ચર્ય્યાણિ કાર્ય્યાણિ દ્રક્ષ્યસિ|
51 ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.
અન્યચ્ચાવાદીદ્ યુષ્માનહં યથાર્થં વદામિ, ઇતઃ પરં મોચિતે મેઘદ્વારે તસ્માન્મનુજસૂનુના ઈશ્વરસ્ય દૂતગણમ્ અવરોહન્તમારોહન્તઞ્ચ દ્રક્ષ્યથ|