< ഇയ്യോബ് 29 >
1 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
Job jatkoi lausuen mietelmiään ja sanoi:
2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
"Oi, jospa olisin, niinkuin olin ammoin kuluneina kuukausina, niinkuin niinä päivinä, joina Jumala minua varjeli,
3 അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
jolloin hänen lamppunsa loisti pääni päällä ja minä hänen valossansa vaelsin pimeyden halki!
4 എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സൎവ്വശക്തൻ എന്നോടുകൂടെ വസിക്കയും
Jospa olisin niinkuin kukoistukseni päivinä, jolloin Jumalan ystävyys oli majani yllä,
5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
jolloin Kaikkivaltias oli vielä minun kanssani ja poikani minua ympäröivät,
6 അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
jolloin askeleeni kylpivät kermassa ja kallio minun vierelläni vuoti öljyvirtoja!
7 ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ
Kun menin kaupunkiin porttiaukealle, kun asetin istuimeni torille,
8 യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
niin nuorukaiset väistyivät nähdessään minut, vanhukset nousivat ja jäivät seisomaan,
9 പ്രഭുക്കന്മാർ സംസാരം നിൎത്തി, കൈകൊണ്ടു വായ്പൊത്തും.
päämiehet lakkasivat puhumasta ja panivat kätensä suulleen.
10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
Ruhtinasten ääni vaikeni, ja heidän kielensä tarttui suulakeen.
11 എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.
Sillä kenen korva minusta kuuli, hän ylisti minua onnelliseksi, kenen silmä minut näki, hän minusta todisti;
12 നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
minä näet pelastin kurjan, joka apua huusi, ja orvon, jolla ei auttajaa ollut.
13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആൎക്കുമാറാക്കി.
Menehtyväisen siunaus tuli minun osakseni, ja lesken sydämen minä saatoin riemuitsemaan.
14 ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
Vanhurskaudella minä vaatetin itseni, ja se verhosi minut; oikeus oli minulla viittana ja päähineenä.
15 ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
Minä olin sokean silmä ja ontuvan jalka.
16 ദരിദ്രന്മാൎക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
Minä olin köyhien isä, ja tuntemattoman asiaa minä tarkoin tutkin.
17 നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകൎത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
Minä särjin väärintekijän leukaluut ja tempasin saaliin hänen hampaistansa.
18 എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീൎഘായുസ്സോടെ ഇരിക്കും.
Silloin ajattelin: 'Pesääni minä saan kuolla, ja minä lisään päiväni paljoiksi kuin hiekka.
19 എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാൎക്കുന്നു.
Onhan juureni vedelle avoinna, ja kaste yöpyy minun oksillani.
20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
Kunniani uudistuu alati, ja jouseni nuortuu minun kädessäni.'
21 മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
He kuuntelivat minua ja odottivat, olivat vaiti ja vartoivat neuvoani.
22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
Puhuttuani eivät he enää sanaa sanoneet, vihmana vuoti puheeni heihin.
23 മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളൎക്കും.
He odottivat minua niinkuin sadetta ja avasivat suunsa niinkuin kevätkuurolle.
24 അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
Minä hymyilin heille, kun he olivat toivottomat, ja minun kasvojeni loistaessa eivät he synkiksi jääneet.
25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;
Jos suvaitsin tulla heidän luokseen, niin minä istuin ylinnä, istuin kuin kuningas sotajoukkonsa keskellä, niinkuin se, joka murheelliset lohduttaa."