< ഇയ്യോബ് 2 >
1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു.
He ra ano ka haere mai nga tama a te Atua, kia tu i te aroaro o Ihowa. A ka haere mai hoki a Hatana i roto i a ratou ki te aroaro o Ihowa tu ai.
2 യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
Na ka mea a Ihowa ki a Hatana, i haere mai koe i hea? Ano ra ko Hatana ki a Ihowa, I te kopikopiko, i te haereere i te whenua.
3 യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.
Na ka mea a Ihowa ki a Hatana, Kua mahara ranei tou ngakau ki taku tangata, ki a Hopa? kahore he rite mona i te whenua, he tangata ngakau tapatahi, he tika, e wehi ana i te Atua, e mawehe ana i te kino; u tonu ano hoki tona tapatahitanga, ahakoa e whakaoho ana koe i ahau ki te he mona, kia whakangaromia noatia ia.
4 സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
Na ka utua e Hatana ta Ihowa, ka mea ia, He kiri mo te kiri; ae ra, ko nga mea katoa hoki a te tangata ka hoatu hei utu mona kia ora.
5 നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.
Engari kia totoro atu tou ringa, kia pa ki tona wheua, ki ona kikokiko, ina, ka kanga ia i a koe ki tou aroaro.
6 യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു.
Na ka mea a Ihowa ki a Hatana, Nana, kei tou ringa ia: otiia kia tupato kei mate rawa ia.
7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
Heoi ka haere atu a Hatana i te aroaro o Ihowa; patua iho e ia a Hopa ki te whewhe kino i te kapu o tona waewae, a tae noa ki tona tumuaki.
8 അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നേത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
Na ka mau ia ki tetahi maramara rihi hei waru i a ia, a noho ana i roto i te pungarehu.
9 അവന്റെ ഭാൎയ്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.
Katahi tana wahine ka mea ki a ia, ka u tonu koia koe ki tou tapatahitanga? kanga te Atua, ka mate ai.
10 അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
Ano ra ko ia ki a ia, Rite tonu to kupu ki te kupu a tetahi o nga wahine kuware. Ha! kia whiwhi tatou ki te pai i te Atua, a kia kaua e whiwhi ki te kino? I tenei katoa kihai i hara nga ngutu o Hopa.
11 അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനൎത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.
Na, i te rongonga o nga hoa tokotoru o Hopa ki tenei aitua katoa i pa nei ki a ia, ka haere mai ratou i tona wahi, i tona wahi, a Eripata Temani, a Pirirara Huhi, a Topara Naamati: he mea whakarite hoki na ratou ki a ratou ano kia haere mai ki t e tangi ki a ia, ki te whakamarie i a ia.
12 അവർ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.
Na, i te marangatanga o o ratou kanohi i tawhiti, a kihai ratou i mohio ki a ia, na kua ara to ratou reo, tangi ana; haea ana tona koroka, tona koroka, ruia iho e ratou he puehu ki runga ki o ratou mahunga, he mea akiri atu whaka te rangi.
13 അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.
Heoi noho ana ratou i tona taha ki te whenua, e whitu nga ra, e whitu nga po, kihai hoki i puaki he kupu a tetahi ki a ia: i kite hoki ratou he nui rawa tona pouri.